എസ്സ് വി എൻ എസ്സ് എസ്സ് യു പി എസ്സ് കുന്നം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളെല്ലാവരും വിവിധ ക്ലബ്ബ് അംഗങ്ങളാണ്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം എന്നീ ഭാഷകളിൽ class wise ആയി അസംബ്ലി നടത്തുകയും മഹത് വചനങ്ങൾ പരിചയപ്പെടുത്തുകയും കുട്ടികൾ ഉണ്ടാക്കിയ പാഠ്യ പാഠ്യേതര ഉല്‌പന്നങ്ങൾ അസംബ്ലിയിൽ പ്രദർശിപ്പിക്കുകയും ചെയ്യുന്നു. കുട്ടികളിലെ സർഗ്ഗ വാസനകൾ പരിപോഷിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും എല്ലാ ആഴ്ച്ചയിലും സ്ക്കൂൾ വിദ്യാരംഗം നടത്തി വരുന്നു. കലാ കായികമേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനു മുന്നോടിയായി സ്കൂളിൽ മേളകൾ നടത്തി അർഹരായവരെ കണ്ടെത്തുകയും വേണ്ട പ്രോത്സാഹനവും പരിശീലനവും നൽകുകയും ചെയ്യുന്നു. വായനദിനം, സ്വാതന്ത്ര്യദിനം, പരിസ്ഥിതി ദിനം, ഗാന്ധിജയന്തി, കേരള പിറവി, അധ്യാപകദിനം, ശിശുദിനം, ഓസോൺ ദിനം, റിപ്പബ്ലിക് ദിനം, ഓണം, ക്രിസ്തുമസ് തുടങ്ങി എല്ലാ ദിനാചരണങ്ങളും ആഘോഷിയ്ക്കുുന്നു. ഓരോ ദിനാചരണവുമായി ബന്ധപ്പെട്ട പതിപ്പുകൾ പോസ്റ്ററുകൾ തയ്യാറാക്കൽ, കഥ, കവിത, ചിത്രരചന, ക്വിസ് തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നൽകുന്നു.