എസ്.എൻ.എസ്.യു.പി.എസ് പെരിഞ്ഞനം

Schoolwiki സംരംഭത്തിൽ നിന്ന്
(S. N. S. U. P. S Peringanam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എസ്.എൻ.എസ്.യു.പി.എസ് പെരിഞ്ഞനം
വിലാസം
പെരിഞ്ഞനം

പെരിഞ്ഞനം വെസ്റ്റ് പി.ഒ.
,
680686
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ0480 2848472
ഇമെയിൽsnsupschoolperinjanam@gmail.com
കോഡുകൾ
സ്കൂൾ കോഡ്24568 (സമേതം)
യുഡൈസ് കോഡ്32071001408
വിക്കിഡാറ്റQ64090537
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വല്ലപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൈപ്പമംഗലം
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മതിലകം
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ178
പെൺകുട്ടികൾ170
ആകെ വിദ്യാർത്ഥികൾ348
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസംഗീത സി ടി
പി.ടി.എ. പ്രസിഡണ്ട്സജീവൻ പി എസ്
എം.പി.ടി.എ. പ്രസിഡണ്ട്ഉഷ പ്രേമൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

           കൈതക്കൂടുകൾ,കശുമാവിന്തോപ്പുകൾ ,കൊന്നത്തെങ്ങുകൾ, വേനക്കാലത്തു വരണ്ടുണങ്ങുന്ന പാടങ്ങളും തോടുകളും. വർഷം പിറന്നാൽ നിലയില്ലാക്കയങ്ങളായി മാറുന്ന അറപ്പകൾ, കുളങ്ങൾ ,പശമയമില്ലാത്ത മണൽ,95% ഓലമേഞ്ഞ കുടിലുകളിൽ താമസിക്കുന്ന സാധുജനങ്ങൾ. ഒരു നേരത്തെ ആഹാരം കഴിക്കാൻ കിട്ടാത്ത കർഷകത്തൊഴിലാളികൾ, രാപ്പകലില്ലാതെ കടലിനോടു മല്ലടിച്ചു കിട്ടുന്നത് കൊണ്ട് ജീവിക്കുന്ന മൽസ്യത്തൊഴിലാളികൾ ,നൂറ്റാണ്ടു പഴക്കമുള്ള ഈ കടലോര പ്രദേശത്തിന്റെ ഏകദേശ രൂപം അതായിരുന്നു.
           രണ്ടാം ലോകമഹായുദ്ധത്തിനുശേഷം മദിരാശിയുടെ ഭാഗമായിരുന്ന മലബാറിന്റെ വിദ്യാഭാസ പ്രചാരണത്തിനായി ബ്രിട്ടീഷ് ഗവണ്മെന്റ് സ്കൂളുകൾ തുടങ്ങുവാൻ അനുവാദം നൽകിയപ്പോൾ പീടികപ്പറമ്പിൽ ശ്രീ. രാമൻ എന്ന മാമ അവർകളും സ്കൂൾ തുടങ്ങുകയും ചെയ്തപ്പോൾ അതിനുവേണ്ടി അദ്ദേഹത്തെ സഹായിച്ചതും പ്രോത്സാഹിപ്പിച്ചതും അദ്ദേഹത്തിന്റെ അനുജൻ അപ്പു മാസ്റ്ററും ഭാര്യാസഹോദരനായ ഉണ്ണിയപ്പൻ മാസ്റ്ററും ആയിരുന്നു. 'വിദ്യാലയം പ്രധാന ദേവാലയമാകണം' എന്ന് ലോകത്തെ ഉദ്ബോധിപ്പിച്ച, കേരള നവോത്ഥാനത്തിന് തുടക്കം കുറിച്ച ശ്രീനാരായണ ഗുരുദേവൻ 1928 ൽ സമാധിയായ വർഷം സ്കൂൾസ്ഥാപിച്ചപ്പോൾ 'ശ്രീ നാരായണ സ്മാരകം' എന്ന് നാമകരണം ചെയ്യപ്പെടുകയാണ് ഉണ്ടായത്. പല ദുർഘടങ്ങളെയും പിന്നിട്ടുകൊണ്ടു 1936 ൽ ഏതു എസ്. എൻ.സ്മാരകം ഗേൾസ് ഹയർ എലിമെന്ററി സ്കൂൾ ആക്കി ഉയർത്താൻ കഴിഞ്ഞു . കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
          

ഭൗതികസൗകര്യങ്ങൾ

           17 ക്ലാസ് മുറികളുള്ള രണ്ടുനില കോൺക്രീറ്റ് കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.കൂടാതെ എൽ.കെ.ജി, യു.കെ.ജി.എന്നിവക്ക് പ്രത്യേകം ക്ലാസ്സ്മുറികളും ഓപ്പൺ സ്റ്റേജും ഉണ്ട്. വാഹന സൗകര്യവും, എല്ലാ ക്ലാസ് മുറികളിലും ഫാൻ സൗകര്യവും, ചുറ്റുമതിൽ, കളിസ്ഥലം, പച്ചക്കറിത്തോട്ടം, കമ്പ്യൂട്ടർ റൂം, വൈ ഫൈ ഉള്ള  സ്മാർട്ട് ക്ലാസ് റൂം, വൃത്തിയുള്ള അടുക്കള ,ആവശ്യമായ, വൃത്തിയുള്ള ടോയ്‌ലറ്റ് സൗകര്യങ്ങൾ എന്നിവയും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

 ക്ലബ്ബുകൾ
 വിദ്യാരംഗം 
 കൃഷി
 ബാൻഡ്
 പി.ടി.എ.ആൻഡ് എം.പി.ടി.എ
 ഒ.എസ്.എ.

മുൻ സാരഥികൾ

           സ്കൂളിന്റെ ആദ്യത്തെ പ്രധാന അധ്യാപകൻ ശ്രീ. ഉണ്ണിയപ്പൻ മാസ്റ്റർ ആയിരുന്നു. പിന്നീട് കല്യാണി ടീച്ചർ, മാർത്ത ടീച്ചർ തുടങ്ങിയവരും എവിടെ പ്രധാന അധ്യാപകരായി സേവനം അനുഷ്ടിച്ചു. അതിനുശേഷം പി.ആർ.ശങ്കരനാരായണൻ മാസ്റ്റർ, പി.എം.രാമകൃഷ്ണൻ മാസ്റ്റർ, പി.എ.നാരായണൻകുട്ടി മാസ്റ്റർ, കെ.കെ. വിലാസിനി ടീച്ചർ, കെ.യു.സുബ്രമഹ്ണ്യൻ മാസ്റ്റർ, സി.വി.ഷീല ടീച്ചർ, വി. രാഘുനാഥൻ മാസ്റ്റർ, എം.വി. ലത ടീച്ചർ തുടങ്ങിയവരും സ്കൂളിന്റെ പ്രധാന അധ്യാപകരായിരുന്നു.
           1949 ൽ പ്രസിദ്ധ സാഹിത്യകാരനായ ശ്രീ.ഇ.വി.ഗോപാലൻ മാസ്റ്റർ (ഇ.വി.ജി.) ഇവിടെ അധ്യാപകനായി വന്നതോടെ സ്കൂളിന്റെ നടത്തിപ്പിലും അധ്യയനത്തിലും ഒരു പുതിയ ഉണർവും ഊർജ്ജസ്വലതയും ഉണ്ടാവുകയും ചെയ്തു.മുൻ അധ്യാപകനായ ശ്രീ.ടി.ആർ.അയ്യപ്പൻ മാസ്റ്ററെ സാഹിത്യ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് പല പ്രാവിശ്യം ഉപപാഠപുസ്തകം,കുട്ടികൾക്കുള്ള നാടക രചന പ്രക്ഷേപണം മുതലായവയിലേക്കു തെരഞ്ഞെടുക്കുകയുണ്ടായി.
           ഈ വിദ്യാലയത്തിൽ ദീർഘകാലം അധ്യാപകരായിരുന്ന പി.കെ.ഗോപാലൻ മാസ്റ്റർ, കെ.നാരായണൻ നായർ, ടി.എ.നാരായണൻ(പ്യൂൺ), കല്യാണി ടീച്ചർ,രുഗ്മിണി ടീച്ചർ,അമ്മു ടീച്ചർ, കെ.ദേവകിയമ്മ ടീച്ചർ, വി.കെ.പത്മിനി ടീച്ചർ, നാരായണൻകുട്ടി മാസ്റ്റർ,ശങ്കരൻകുട്ടി മാസ്റ്റർ, ടി.വി.ഗോപാലൻ മാസ്റ്റർ, ലക്ഷ്മി ടീച്ചർ, വിനോദിനി ടീച്ചർ, വിലാസിനി ടീച്ചർ, ടി.എസ്.ദേവകി ടീച്ചർ, ചന്ദ്രമതി ടീച്ചർ എന്നിവർക്ക് മുന്നിൽ സ്മരണാഞ്ജലികൾ അർപ്പിക്കുന്നു. സർവ്വീസിലിരിക്കേ വിട്ടുപിരിഞ്ഞ ശ്രീമതി ടി.എ.സരോജിനി ടീച്ചറെ ഈറൻ കണ്ണുകളോടെ അനുസ്മരിക്കുന്നു.
           സേവനത്തിന്റെ പാതയിൽ തിളക്കമാർന്ന അധ്യായങ്ങൾ എഴുതിച്ചേർത്തു പിൻതലമുറക്ക് കരുത്തേകി പിരിഞ്ഞുപോയ പി.ആർ.തങ്കം ടീച്ചർ, പി.എസ്.സുലോചന ടീച്ചർ, ടി.കെ.പത്മാക്ഷി ടീച്ചർ, സി.അമ്മിണി ടീച്ചർ, ഇ.വി.ഭാനുമതി ടീച്ചർ, പി.കെ.ലക്ഷ്മി ടീച്ചർ, ഒ.ആർ.കാർത്തികേയൻ മാസ്റ്റർ, എ.എം.മുഹമ്മദ് മെഹ്‌റൂഫ് മാസ്റ്റർ, കെ.ആർ.സുലേഖ ടീച്ചർ, വി.കെ.സുലോചന ടീച്ചർ, ശാന്തകുമാരി ടീച്ചർ, ചന്ദ്രിക ടീച്ചർ, അരുണ ടീച്ചർ, മധു മാസ്റ്റർ, ചന്ദ്രികദേവി ടീച്ചർ, കെ.വി.ലത ടീച്ചർ, ബേബി ടീച്ചർ, ധർമ്മൻ മാസ്റ്റർ, സുരേഷ് ബാബു മാസ്റ്റർ, സലിം മാസ്റ്റർ, ഷീല ടീച്ചർ, വിജയലക്ഷ്മി ടീച്ചർ, വി.രാഘുനാഥൻ മാസ്റ്റർ, ടി.എം.ശ്രീനിവാസൻ മാസ്റ്റർ, കെ.എസ്.ലേഖ ടീച്ചർ, എം.പി.ലത ടീച്ചർ, കെ.സി.സീന ടീച്ചർ, 
ജലജ ടീച്ചർ, ശൈല കുമാരി ടീച്ചർ, രാധാമണി ടീച്ചർ, സുധർമ (പ്യൂൺ ) എന്നിവർ സ്കൂളിന്റെ ചരിത്രത്തിൽ എന്നും ഓർമിക്കപ്പെടേണ്ടവർ ആണ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

            പല മേഖലകളിലും പ്രശസ്തരായ ധാരാളം പൂർവ വിദ്യാർത്ഥികൾ ഈ സ്കൂളിന്റെ ചരിത്രത്തിലുണ്ട്. അധ്യാപന രംഗത്തും എഞ്ചിനീയറിംഗ് മേഖലയിലും ആതുരസേവന രംഗത്തും ബാങ്കിങ് മേഖലയിലും വ്യവസായികളും കലാസാഹിത്യ രംഗങ്ങളിലും കായിക മേഖലയിലും .......
              ഡോ.ബീന കെ.കെ, പി.കെ. വാസു, ഡോ . പ്രദീപ് (ന്യൂറോ), സച്ചിത്ത് കെ.കെ.(പെരിഞ്ഞനം പഞ്ചായത്തു പ്രസിഡണ്ട്), ഇ.ജി.സുരേന്ദ്രൻ (മതിലകം പഞ്ചായത്തു പ്രസിഡണ്ട്), പ്രൊഫ.പി.എസ്.ശ്രീജിത്ത്, സതീശൻ കൊച്ചാട്ട് (എസ്.പി), കാർത്തികേയൻ (സി.ഐ.), സച്ചിത്ത് .ടി.ജി.(റോട്ടറി ക്ലബ് പ്രസിഡണ്ട്), കലാകായികരംഗത്തു പ്രശസ്തരായ ബൈജു.സി.എസ്, പി.കെ.വാസു,രാകേഷ് പള്ളത്ത്, ധനേഷ് പടിയത്ത്,

നേട്ടങ്ങൾ .അവാർഡുകൾ.

         ഉപജില്ലാ തലത്തിൽ ന്യൂമാത്‌സ്‌ ഒന്നാം സ്ഥാനം ദേവി.കെ.ആർ.ഉപജില്ലാതലം സംസ്കൃതോത്സവത്തിൽ നാലാം സ്ഥാനവും നാടകത്തിൽ ഒന്നാം സ്ഥാനവും, നാടോടിനൃത്തത്തിൽ ഹണി ലാലിന് ഒന്നാം സ്ഥാനവും സ്റ്റേറ്റിൽ എ ഗ്രേഡും ലഭിച്ചു.

വഴികാട്ടി

  • പെരിഞ്ഞനം ബസ് സ്റ്റോപ്പിൽ നിന്നും 3.1 കിലോമീറ്റർ.
  • ബസ് / ഓട്ടോ / കാർ മാർഗ്ഗം എത്തിച്ചേരാം.
  • തൃപ്രയാർ നിന്നും 16 കിലോമീറ്ററും കൊടുങ്ങല്ലൂൂർ നിന്നും 14 കിലോമീറ്ററും ഓട്ടോ /ബസ് / കാർ മാർഗ്ഗം എത്തിച്ചേരാം.
Map