M.T L.P.S Poovanpara

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിലെ ആനിക്കാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എം റ്റി എൽ പി സ്കൂൾ പൂവൻപാറ.105 വർഷത്തെ പഴക്കം ഉണ്ട് ഈ സ്കൂളിന് .

SCHOOL
M.T L.P.S Poovanpara
അവസാനം തിരുത്തിയത്
02-02-202237528



M.T L.P.S Poovanpara
പ്രമാണം:.jpg
വിലാസം


വിവരങ്ങൾ
ഇമെയിൽ@gmail.com
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-02-202237528



പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആനിക്കാട് പഞ്ചായത്തിലെ 11-ആം  വാർഡിലാണ് ഈ സ്കൂൾ . ആനിക്കാടിന്റെ  ഏകദേശം മധ്യഭാഗത്തു മല്ലപ്പള്ളി ചേലക്കൊമ്പ്‌ റോഡരികിൽ സ്ഥിതി ചെയ്യുന്നു. ഈ സ്ഥലത്തു ആളുകൾ കുടിയേറിപ്പാർത്ത സമയം വിദ്യാഭ്യായസത്തിന്  സൗകര്യം ഇല്ലാതെ വന്നതിനാൽ ആനിക്കാട് ആരോഹണ മാർത്തോമാ ഇടവകയിൽ പെട്ട  പൂവൻപാറ പ്രാർത്ഥനാ യോഗത്തിലെ ഏതാനും ആളുകൾ ആലോചിച്ച വരിക്കാമക്കൽ ഇട്ടി വര്ഗീസ് ദാനമായി നൽകിയ 17 സെന്റ് സ്ഥലത്തു കുടിപ്പള്ളിക്കുടം ആരംഭിച്ചു .പിന്നീട് ഗവൺമെന്റിൽ നിന്നും സ്കൂൾ നടത്തുന്നതിന്  അനുവാദം കിട്ടി .അങ്ങനെ  1917 ഓഗസ്റ്റ് 19  നു  സ്കൂളിന്റെ പ്രവർത്തനം തുടങ്ങി.കുടിപ്പള്ളിക്കുടം ഒരു എയ്ഡഡ് സ്കൂളായി ഉയർന്നപ്പോൾ സ്കൂളിന് ഒരു നല്ല കെട്ടിടം ഉണ്ടാകേണ്ടത് ഒഴിച്ച് കൂടാൻ പാടില്ലാത്ത ഒരു ആവശ്യമായി മാറി .പക്ഷെ കുടിപ്പള്ളിക്കുടത്തിനു സൗകര്യം കുറവായതിനാൽ  സ്കൂളിന്റെ വികസനത്തിന്  ഇട്ടി വര്ഗീസ് ദാനം ചെയ്ത സ്ഥലത്തു 2 ക്ലാസിനു ആവശ്യമായ ഒരു നല്ല കെട്ടിടം പണിതു വിദ്യാഭ്യാസം ആരംഭിച്ചു .പ്രാർത്ഥനാ യോഗത്തിന്റെ തീരുമാനം പ്രകാരം സ്കൂളിന്റെ മാനേജ്‌മന്റ് മാർത്തോമാ സമുദായത്തിന് വിട്ടു കൊടുത്ത്.ഏകദേശം 14 കൊല്ലത്തോളം 1 ഉം 2 ഉം ക്ലാസുകൾ മാത്രമായി നടത്തി . തുടർന്ന് 3,4 ക്ലാസ്സുകളും ആരംഭിച്ചു.1987 വരെ സ്കൂൾ കെട്ടിടം ഓല മേഞ്ഞതായിരുന്നു.87 ൽ സ്കൂൾ മാനേജ്‌മന്റ ന്റെയും,പ്രാർത്ഥനായോഗത്തിന്റെയും,അധ്യാപകരുടെയും,നാട്ടുകാരുടെയും സഹകരണത്തോടെ സ്കൂളിന്റെ മേൽക്കൂര ഓട് മേയുകയും അറ്റകുറ്റപണികൾ  നടത്തുകയും ചെയ്തു. കുടിപ്പള്ളിക്കൂടത്തിന്റെ ആശാൻ പാതിയേക്കൽ വര്ഗീസ് മത്തായി അവർകൾ ആയിരുന്നു.പിന്നീട് വാലുമണ്ണിൽ കുട്ടികുഞ്ഞു സർ,പാറോലിക്കൽ തോമസ് സർ,വരികമാക്കൽ ഏബ്രഹാം സർ (കുഞ്ഞച്ചൻ സർ ) തുടങ്ങിയവർ ആദ്യകാലങ്ങളിൽ സ്കൂളിന്റെ പ്രഥമാധ്യാപകരായി സ്തുത്യർഹമായ സേവനം ചെയ്തു കാലയവനികയ്ക്കുളിൽ മറഞ്ഞു പോയിട്ടുള്ളവരാണ്.ഇപ്പോൾ MT&E.A SCHOOLS CORPORATE MANAGEMENT ന്റെ കീഴിൽ പ്രവർത്തിക്കുന്നു.

മുൻ പ്രധാന അധ്യാപകർ

മാനേജുമെന്റ്

അക്കാദമിക് മികവുകൾ

താളുകളിൽ ഇടം നേടിയവർ

മികവ് പ്രവർത്തനങ്ങൾ

വഴികാട്ടി

"https://schoolwiki.in/index.php?title=M.T_L.P.S_Poovanpara&oldid=1567163" എന്ന താളിൽനിന്ന് ശേഖരിച്ചത്