ലിറ്റിൽ ഫ്ലവർ എൽ. പി. എസ്. മൂവാറ്റുപുഴ

Schoolwiki സംരംഭത്തിൽ നിന്ന്
(Little Flower L P S Muvattupuzha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം




ലിറ്റിൽ ഫ്ലവർ എൽ. പി. എസ്. മൂവാറ്റുപുഴ
വിലാസം
മുവാറ്റുപുഴ

LITTLE FLOWER LP SCHOOL MUVATTUPUZHA
,
മുവാറ്റുപുഴ പി.ഒ.
,
686661
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1938
വിവരങ്ങൾ
ഫോൺ0485 2837435
ഇമെയിൽlflpsmuvattupuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്28410 (സമേതം)
യുഡൈസ് കോഡ്32080900605
വിക്കിഡാറ്റQ99510071
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപ്പുഴ
ഉപജില്ല മൂവാറ്റുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംമൂവാറ്റുപുഴ
താലൂക്ക്മൂവാറ്റുപുഴ
ബ്ലോക്ക് പഞ്ചായത്ത്മൂവാറ്റുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്22
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ135
പെൺകുട്ടികൾ171
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈനി ജോസഫ്
പി.ടി.എ. പ്രസിഡണ്ട്അരുൺ എസ് ആർ
എം.പി.ടി.എ. പ്രസിഡണ്ട്ബീമാ റ്റി എസ്‌
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

മുവാറ്റുപുഴ പട്ടണത്തിൻറെ മധ്യഭാഗത്തായി അനേകായിരം കുരുന്നുകൾക്ക് അറിവിൻ്റെ പ്രകാശം പരത്തിക്കൊണ്ട് സ്ഥിതി ചെയ്യുന്ന വിദ്യാക്ഷേത്രം ആണ് ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ. 1938 ജൂൺ 1 നു സ്ഥാപിതമായ സ്കൂളിന് ഇപ്പോൾ 84 വര്ഷക്കാലത്തിന്റെ കഥകൾ പറയാനുണ്ട്. തുടക്കത്തിൽ ഹോളി മാഗി ഫൊറോനാ പള്ളിക്കു താഴെ നില നിന്നിരുന്ന കെട്ടിടം പിന്നീട് 1967 ഒക്ടോബർ 3 ഇൽ പള്ളിയുടെ മുറ്റത്തേക്ക് പുതുക്കി പണിതു. കുട്ടികളുടെ എണ്ണക്കൂടുതലും സ്ഥല പരിമിതിയും മൂലം സ്കൂളിൽ ഷിഫ്റ്റ് സമ്പ്രദായം ആയിരുന്നു. ഇന്ന് ഇംഗ്ലീഷ്, മലയാളം മീഡിയങ്ങളിൽ 3 ഡിവിഷനുകളിലായി ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിൽ 300 ഇൽ അധികം കുട്ടികൾ ഇവിടെ പഠിക്കുന്നു.


സ്ഥാപന ലക്ഷ്യം

ഈശ്വരവിശ്വാസവും ലക്ഷ്യബോധവുമുള്ള ഒരു തലമുറയെ വാർത്തെടുക്കുവാൻ തക്കവിധം മനുഷ്യവ്യക്തിത്വത്തിന്റെ സമഗ്രരൂപികരണം സാധിതമാക്കുക.വ്യക്തിയ്ക്കും സമൂഹത്തി്നും നന്മ ഉറപ്പുവരുത്തുന്ന ഒരു ക്ഷേമ രാഷ്ട്രത്തിന്റെ നിർമ്മിതിക്കായി അവരെ ഹാജരാക്കുക.


ഭൗതികസൗകര്യങ്ങൾ

രണ്ടു നിലകളിൽ ആയി 12 ക്ലാസ് മുറികളും ഓഫീസ് റൂം, സ്റ്റാഫ് റൂം, കമ്പ്യൂട്ടർ ലാബ്, കിച്ചൻ, സ്പോർട്സ് റൂം, സിക്ക് റൂം, ടോയ്‌ലറ്റ്‌ സൗകര്യങ്ങൾ എന്നിവ അടങ്ങുന്നതാണ് സ്കൂൾ കെട്ടിടം.

ശാസ്ത്ര-ഗണിതശാസ്ത്ര ലാബ് സൗകര്യങ്ങളും സ്കൂളിൽ ഉണ്ട്. പ്രഥമ ശുശ്രൂഷക്കു ആവശ്യമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

ടൈൽ ഇട്ട ക്ലാസ് മുറികളും വരാന്തയും ആണ് സ്കൂളിനുള്ളത്. കുട്ടികൾക്ക് കളിയ്ക്കാൻ മുറ്റവും ഉണ്ട്. പട്ടണത്തിനു നടുവിൽ ആയതിനാൽ കുട്ടികൾക്ക് എത്തിച്ചേരുവാൻ എളുപ്പവുമാണ്. വൃത്തിയുള്ള പരിസരവും സ്കൂൾ അന്തരീക്ഷവും കുട്ടികൾക്ക് പഠിക്കാനുള്ള ഉണർവും ഉന്മേഷവും നൽകുന്നു.


പാഠ്യേതര പ്രവർത്തനങ്ങൾ

  സ്കൂളിൽ ആദ്യകാലങ്ങളിൽ ബുൾ ബുൾ നിലനിന്നിരുന്നു. 
  ഇപ്പോൾ തുടരുന്നില്ല.
  സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പല പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. 
  ദിനാചരണങ്ങൾ, ശുചീകരണ പ്രവർത്തനങ്ങൾ, മത്സരങ്ങൾ, ശാസ്ത്ര പരീക്ഷണങ്ങൾ, 
  ശാസ്ത്ര ആഭിമുഖ്യം വളർത്തുന്ന അരങ്ങുകൾ, കലാപരിപാടികൾ തുടങ്ങിയവ 
  കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്തുന്നു. 
  IT യുടെ എല്ലാ സാങ്കേതിക പ്രവർത്തനങ്ങൾക്കും സജ്ജരായ അധ്യാപകരും ക്ലബ് അംഗങ്ങളും 
  സ്കൂളിൽ ഉണ്ട്. കമ്പ്യൂട്ടർ ലാബ് എല്ലാ കുട്ടികളെയും പുതുമ ഉണർത്തുന്ന സാങ്കേതിക വിദ്യയിലേക്കു കൂട്ടിക്കൊണ്ടു 
  പോകുന്നു. കുട്ടികൾക്ക് സ്വയം കമ്പ്യൂട്ടർ ചെയ്തു ശീലിക്കാൻ ഇവിടെ അവസരം ഒരുക്കുന്നു. 
  മൾട്ടീമീഡിയ സംവിധാനങ്ങൾ പഠനം ലളിതവും രസകരവും ആക്കുന്നു. 
 'LF VISUAL STUDIO' എന്ന പേരിൽ ഒരു മൾട്ടി മീഡിയ തിയേറ്റർ റൂം സ്കൂളിൽ തയ്യാറാക്കിയിട്ടുണ്ട്.
  അതിലെ ദൃശ്യാനുഭവം ഏതൊരു കുട്ടിയേയും മറ്റൊരു ലോകത്തെത്തിക്കും.
  വിദ്യാരംഗം കലാസാഹിത്യ വേദി സജീവമായി പ്രവത്തിക്കുന്നു.
  കലാ-സാഹിത്യ  പ്രവർത്തനങ്ങളിൽ കുട്ടികളെ സജീവമായി ഉൾപ്പെടുത്തി അവരെ മുന്നോട്ടു 
  നയിക്കുന്നു. 
  മത്സരങ്ങൾക്ക് പ്രത്യേക പരിശീനം നൽകുകയും വിജയിക്കുകയും ചെയ്യുന്നു.

  ഗണിത ശാസ്ത്ര പ്രവർത്തനങ്ങൾക്കു ഊന്നൽ നൽകിക്കൊണ്ട് ഗണിത ക്ലബ് പ്രവർത്തിക്കുന്നു. 
  മേളകളിൽ പങ്കെടുക്കുന്നു. ഗണിത ആസ്വാദനം കൂട്ടുന്ന പ്രവർത്തനങ്ങളിൽ കുട്ടികൾ 
  വ്യാപൃതരാകുവാൻ ക്ലബ് അംഗങ്ങൾ പ്രത്യേകം ശ്രദ്ധിക്കുന്നു. 
  മത്സരങ്ങൾക്ക് പ്രത്യേക പരിശീനം നൽകുകയും വിജയിക്കുകയും ചെയ്യുന്നു.
  സാമൂഹിക നന്മകൾ വളർത്തുകയും സാമൂഹിക ശാസ്ത്രവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കു 
  ഊന്നൽ കൊടുക്കുകയും ചെയ്യുന്ന ഈ ക്ലബ് കുട്ടികളിൽ നല്ലൊരു സാമൂഹിക ഇടപെടൽ നടത്തുന്നു.
  മത്സരങ്ങൾക്ക് പ്രത്യേക പരിശീനം നൽകുകയും വിജയിക്കുകയും ചെയ്യുന്നു. 
  ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു തന്നെ അതാതു വർഷത്തെ പരിസ്ഥിതി ക്ലബ്ബിന്റെ 
  പ്രവർത്തനങ്ങൾ തുടങ്ങുന്നു. സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത ക്ലബ് അംഗങ്ങൾ 
  ഉയർത്തിപ്പിടിക്കുകയും കുട്ടികളെ നല്ല ശീലങ്ങളിലേക്കു വഴി നടത്തുകയും ചെയ്യുന്നു. 
  ആഴ്ചയിൽ ഒരിക്കൽ ഡ്രൈ ഡേ നടത്തുകയും ചപ്പു ചവറുകൾ നീക്കം ചെയ്തു സ്കൂൾ പരിസരം 
  വൃത്തിയാക്കുകയും ചെയ്യുന്നു. കുട്ടികൾക്കായി മത്സരങ്ങൾ നടത്തുന്നു. ദിനാചരണങ്ങൾ ആഘോഷിക്കുന്നു. 
  സെമിനാറുകൾ നടത്തുന്നു.


സാരഥികൾ

സ്കൂളിലെ പ്രഥമഅദ്ധ്യാപകർ

Sr. Sabeena CMC (1939-1963)


Sr. Chrisantham CMC (1963-1969)


Sr. Evangelistic CMC (1969-1978)


Sr. Francis Terese CMC (1978-1988)


Sr. Nirmala CMC (1988-1992)


Sr. Kusumam CMC (1992-2007)


Sr. Divina CMC (2007-2017)


Smt. Annie Mathew (2017-2019)


Sr. Anu CMC (2019-തുടരുന്നു)




മികവിലേയ്ക്കുളള ചുവടുകൾ

കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് പുത്തനുണർവ് പകർന്നു കൊണ്ട് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം മുന്നേറുകയാണ്.അക്കാദമികവും ഭൗതികവുമായ മേഖലകളിൽ മുമ്പെങ്ങുമില്ലാത്ത മാറ്റങ്ങളാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. ഈ രംഗത്ത് പ്രവർത്തിക്കുന്ന വിവിധ ഏജൻസികൾ നടത്തുന്ന പ്രവർത്തനങ്ങൾ പൊതുസമൂഹത്തിൽ ആശയവും ആവേശവും വളർത്തികൊണ്ട് പുതിയ തലങ്ങളിലേയ്ക്ക് വികസിപ്പിക്കുകയാണ്. ഓരോ വിദ്യാർഥിയുടെയും നൈസർഗികമായ കഴിവുകളും അഭിരുചികളും വികസിപ്പിച്ചെടുത്ത് അവരെ മികവിലേക്കുയർത്താൻ സാധിച്ചാലേ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം പൂർണമാകൂ. പഠനപ്രയാസം നേരിടുന്ന ഓരോ കുട്ടിക്കും അവർക്കാവശ്യമായ പ്രത്യേക പഠനാനുഭവങ്ങൾ നൽകേണ്ടതുണ്ട്. ഈ ലക്ഷ്യം മുൻനിർത്തി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതികളാണ് ശ്രദ്ധ, ഗണിത വിജയം, മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്- മികവിലേയ്ക്കുള്ള ചുവടുകൾ..........


ലിറ്റിൽ ഫ്ലവർ സ്കൂളിന്റെ വിജയരഹസ്യം

നൂറുമേനി ഫലം പുറപ്പെടുവിച്ചുകൊണ്ട് നാടിന്റെ അഭിമാനമായി മുന്നേറുന്ന ലിറ്റിൽ ഫ്ലവർ സ്കൂളിന്റെ വിജയരഹസ്യം ദൈവാനുഗ്രഹവും അർപ്പണമനോഭാവവും കഠിനാദ്ധ്വാനവും ആത്മാർത്ഥതയുമുള്ള അദ്ധ്യാപകരും അനദ്ധ്യാപകരുമാണ്. ഈശ്വര വിശ്വാസവും ലക്ഷ്യബോധവുമുള്ള കുട്ടികളെ വാർത്തെടുക്കുക എന്ന മഹത്തായ ലക്ഷ്യം അദ്ധ്യാപകർ നിർവ്വഹിക്കുന്നു. അദ്ധ്യാപകരോടൊപ്പം ചേർന്ന് സ്കൂളിനെ മികവുറ്റതാക്കുന്നതിൽ സജീവ സാന്നിധ്യം അനധ്യാപകരും വഹിക്കുന്നു.


വഴികാട്ടി

.