ളായിക്കാട് സെന്റ് ജോസഫ്സ് എൽ പി എസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| ളായിക്കാട് സെന്റ് ജോസഫ്സ് എൽ പി എസ് | |
|---|---|
| വിലാസം | |
ളായിക്കാട് പെരുന്ന പി.ഒ. , 686102 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1966 |
| വിവരങ്ങൾ | |
| ഇമെയിൽ | sjlpslaikadu@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 33349 (സമേതം) |
| യുഡൈസ് കോഡ് | 32100100605 |
| വിക്കിഡാറ്റ | Q87660547 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| ഉപജില്ല | ചങ്ങനാശ്ശേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മാവേലിക്കര |
| നിയമസഭാമണ്ഡലം | ചങ്ങനാശ്ശേരി |
| താലൂക്ക് | ചങ്ങനാശ്ശേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 15 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 8 |
| പെൺകുട്ടികൾ | 12 |
| ആകെ വിദ്യാർത്ഥികൾ | 19 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ബിന്ദു മോൾ സക്കറിയാസ് |
| പി.ടി.എ. പ്രസിഡണ്ട് | ഗംഗ വിനീഷ് |
| എം.പി.ടി.എ. പ്രസിഡണ്ട് | അശ്വതി രാജു |
| അവസാനം തിരുത്തിയത് | |
| 30-07-2025 | 33349wiki |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ചങ്ങനാശേരി നഗരത്തോടു ചേർന്നു കിടക്കുന്ന ളായിക്കാട് പ്രദേശത്ത് 1966 മുതൽ വി.യൗസേപ്പിതാവിന്റെ നാമധേയത്തിലുള്ള ദേവാലയത്തോടു ചേർന്ന്, അക്ഷരജ്ഞാനം പകർന്നുകൊണ്ട് പ്രശോഭിക്കുന്ന വിദ്യാലയമാണ് സെന്റ് ജോസഫ്സ്.എൽ പി സ്കൂൾ. കഴിഞ്ഞ 57 വർഷമായി രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ ബഹുമുഖപ്രതിഭകളെ സംഭാവന നൽകിക്കൊണ്ട്,നാടിന്റെ തിലകക്കുറിയായി ഈ വിദ്യാലയം നിലകൊള്ളുന്നു.സെന്റ് ജോസഫ്സ് ദേവാലയത്തിലെ പ്രഗത്ഭരായ വൈദികരുടെ നേതൃത്വത്തിൽ പതിനഞ്ചോളം സേവനതല്പരരായ പ്രഥമാധ്യാപകരുടെയും കഴിവുറ്റ അധ്യാപകരുടെയും നേതൃത്വത്തിൽ കഴിഞ്ഞ അമ്പത്തിയേഴു വർഷക്കാലം ഈ വിദ്യാലയം നാടിനും നാട്ടുകാർക്കും നൽകിക്കൊണ്ടിരിക്കുന്ന സംഭാവനകൾ എടുത്തു പറയത്തക്കതാണ്. പ്രൈമറി ക്ലാസുകൾക്കൊപ്പം കഴിഞ്ഞ പന്ത്രണ്ടു വർഷമായി സർക്കാർ അംഗീകാരത്തോടെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന പ്രീപ്രൈമറി വിഭാഗവുംഇവിടെയുണ്ട്. വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വളർച്ചയ്ക്ക് മാതാപിതാക്കളും അധ്യാപകരും ഒരുമിച്ച് പ്രവർത്തിക്കുന്ന ദൈവത്തിന്റെ കൈയ്യൊപ്പുള്ള അക്ഷരമുത്തശ്ശിയാണ് ഈ വിദ്യാലയം..
.
ഭൗതികസൗകര്യങ്ങൾ
ളായിക്കാട് സെന്റ്ജോസഫ്സ് ദേവാലയത്തോടു ചേർന്ന് സ്ഥിതിചെയ്യുന്ന വിദ്യാലയമാണിത്.
ആധുനിക സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ള സ്മാർട്ട് ക്ലാസ്സും ക്ലാസ്മുറികളും ഓഫീസ്മുറിയും വർണചിത്രങ്ങൾ ആലേഖനം ചെയ്ത മനോഹരമായ ചുമരുകളും വൃത്തിയും വെടിപ്പുമുള്ള പാചകപ്പുരയും ഊട്ടുമുറിയും ഇവിടുത്തെ പ്രത്യേകതകളാണ്. വിസ്തൃതമായ കളിസ്ഥലവും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായിട്ടുള്ള ശൗചാലയങ്ങളൂം മനോഹരമായ ചുറ്റുമതിലും അതിനോടനുബന്ധിച്ച ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങളും ഈ സ്കൂളിലനെ മനോഹരമാക്കുന്നു. എം.സി റോഡിനോടു ചേർന്നു കിടക്കുന്ന ഒരു വിദ്യാലയമാണിത്.
പാഠ്യേതര പ്രവർത്തനങ്ങൾ
കലാകായിക പ്രവൃത്തി പരിചയമേളകൾക്ക് അധ്യാപകർ പ്രത്യേക പരിശീലനം നല്കി വരുന്നു. കുട്ടികൾ മത്സരങ്ങളിൽ പങ്കെടുക്കുകയും അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്യാറുണ്ട്.
വഴികാട്ടി
- ചങ്ങനാശേരി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
ചങ്ങനാശേരി ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം