ഉള്ളടക്കത്തിലേക്ക് പോവുക

ളായിക്കാട് സെന്റ് ജോസഫ്‌സ് എൽ പി എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചങ്ങനാശേരി നഗരത്തോടു ചേർന്നു കിടക്കുന്ന ളായിക്കാട് പ്രദേശത്ത് 1966 മുതൽ വി.യൗസേപ്പിതാവിന്റെ നാമധേയത്തിലുള്ള ദേവാലയത്തോടു ചേർന്ന്, അക്ഷരജ്ഞാനം പകർന്നുകൊണ്ട് പ്രശോഭിക്കുന്ന വിദ്യാലയമാണ് സെന്റ് ജോസഫ്സ്.എൽ പി സ്കൂൾ. കഴിഞ്ഞ 57 വർഷമായി രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ ബഹുമുഖപ്രതിഭകളെ സംഭാവന നൽകിക്കൊണ്ട്,നാടിന്റെ തിലകക്കുറിയായി ഈ വിദ്യാലയം നിലകൊള്ളുന്നു.സെന്റ് ജോസഫ്സ് ദേവാലയത്തിലെ പ്രഗത്ഭരായ വൈദികരുടെ നേതൃത്വത്തിൽ പതിനഞ്ചോളം സേവനതല്പരരായ പ്രഥമാധ്യാപകരുടെയും കഴിവുറ്റ അധ്യാപകരുടെയും നേതൃത്വത്തിൽ കഴിഞ്ഞ അമ്പത്തിയേഴു വർഷക്കാലം ഈ വിദ്യാലയം നാടിനും നാട്ടുകാർക്കും നൽകിക്കൊണ്ടിരിക്കുന്ന സംഭാവനകൾ എടുത്തു പറയത്തക്കതാണ്. പ്രൈമറി ക്ലാസുകൾക്കൊപ്പം കഴിഞ്ഞ പന്ത്രണ്ടു വർഷമായി സർക്കാർ അംഗീകാരത്തോടെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന പ്രീപ്രൈമറി വിഭാഗവുംഇവിടെയുണ്ട്. വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വളർച്ചയ്ക്ക് മാതാപിതാക്കളും അധ്യാപകരും ഒരുമിച്ച് പ്രവർത്തിക്കുന്ന ദൈവത്തിന്റെ കൈയ്യൊപ്പുള്ള അക്ഷരമുത്തശ്ശിയാണ് ഈ വിദ്യാലയം