സെൻ്റ് സേവ്യേഴ്സ് എൽ. പി. എസ്. , വെള്ളാർവട്ടം, കടയ്ക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
(L. P. S Parayadu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെൻ്റ് സേവ്യേഴ്സ് എൽ. പി. എസ്. , വെള്ളാർവട്ടം, കടയ്ക്കൽ
വിലാസം
വെള്ളാർവട്ടം

ഇളംപഴന്നൂർ പി.ഒ.
,
691534
,
കൊല്ലം ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ04742 422700
ഇമെയിൽstxaviervellarvattom@gmail.com
കോഡുകൾ
സ്കൂൾ കോഡ്40217 (സമേതം)
യുഡൈസ് കോഡ്32130200330
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല ചടയമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചടയമംഗലം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്ചടയമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംകടയ്ക്കൽ
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ41
പെൺകുട്ടികൾ24
ആകെ വിദ്യാർത്ഥികൾ65
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആഗ്നസ് തോബിയാസ്
പി.ടി.എ. പ്രസിഡണ്ട്സജിത്ത് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ധന്യ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൊല്ലം ജില്ലയിലെ കടക്കൽ പഞ്ചായത്തിൽ വെള്ളാർവട്ടം എന്ന സ്ഥലത്തു 1946 ൽ പറയാട് കുടുംബം പറയാട് എൽ .പി .എസ് എന്ന പേരിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം .1947 ൽ കത്തോലിക്കാ സഭയുടെ കൊല്ലം കോർപ്പറേറ്റു മാനേജ്‌മന്റ് ഈ വിദ്യാലയം ഏറ്റെടുത്തു .1986 ൽ കൊല്ലം കോർപറേറ്റ് മാനേജ്‌മന്റ് രണ്ടായി രൂപീകരിച്ചതിനു ശേഷം ഈ സ്കൂൾ പുനലൂർ കോർപറേറ്റു മാനേജ്മെന്റിന്റെ അധീനതയിൽ പ്രവർത്തിച്ചു വരുന്നു . 2012 ൽ ബഹു : കേരള ഗവർണറുടെ ഉത്തരവിൻ പ്രകാരം സ്കൂളിന്റെ പേര് സെന്റ്.സേവ്യഴ്‌സ് എൽ .പി .എസ് വെള്ളാർവട്ടം എന്ന് പുനർനാമകരണം ചെയ്തു. കൂടുതൽ അറിയാം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സയൻ‌സ് ക്ലബ്ബ്
  • ഐ.ടി. ക്ലബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഗണിത ക്ലബ്ബ്.
  • സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
  • പരിസ്ഥിതി ക്ലബ്ബ്.
  • സ്കൂളിന്റെ കരുതൽ             കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സ്കൂളിലെ അധ്യാപകരുടെ നേതൃത്ത്വത്തിൽ എല്ലാ കുട്ടികൾക്കും മാസ്ക് വിതരണം നടത്തി .
  • മക്കൾക്കൊപ്പം           ഓൺലൈൻ ക്ലാസ് സമയത്തു കുട്ടികളിൽ നൂതന സാങ്കേതിക വിദ്യയുടെ ഉപയോഗം ഫലപ്രദമായി വിനിയോഗിക്കുന്നതിനു രക്ഷിതാൾക്കു വേണ്ടി സംഘടിപ്പിച്ച ഓൺലൈൻ ബോധവൽക്കരണ ക്ലാസ് 02 . 09. 2021  വൈകുന്നേരം 07 മണിക്ക് കിഴുതോണി ഗവ .എൽ .പി .എസുമായി സംയുക്തമായി നടത്തി . ക്ലാസ്സ് നയിച്ചത് ശ്രീമതി .ലക്ഷ്മി പ്രിയ (കൗൺസിലർ ഗവ . എച്ച് .എസ് .എസ് ചിങ്ങേലി )
  • പോഷൺ അഭിയാൻ          കുട്ടികൾക്ക് പോഷണ സമ്പന്നത ഉണ്ടാകുന്നതിനായി രക്ഷിതാക്കൾക്ക് വേണ്ടി സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ്‌ ഡോ.പ്രവീൺ കുമാർ  (പീഡിയാട്രീഷ്യൻ ഗവ . ഹെൽത്ത് സർവീസ് , തിരുവനന്തപുരം ) ഉത്‌ഘാടനം ചെയ്യുകയും ഡോ. രാജേഷ് മംഗലത്തു ( ഇ .എം .എസ് കോപ്പറേറ്റീവ്  ഹോസ്പിറ്റൽ , പത്തനാപുരം ) ക്ലാസ് നയിക്കുകയും ചെയ്തു . ഗൂഗിൾമീറ്റിലൂടെ 19 . 09  . 2021  നു വൈകുന്നേരം 3  മണിക്ക്  ക്ലാസ്‌ നടത്തി .
  • ലിറ്റിൽ സൗണ്ട്          കുട്ടികളുടെ റേഡിയോ ആയി ആരംഭിച്ച പ്രവർത്തനമാണ് ലിറ്റിൽ സൗണ്ട് . കുട്ടികളുടെ കഥ , കവിത എന്നിങ്ങനെ വിവിധ പരിപാടികളും ആനുകാലിക വാർത്തകളും ഇതിൽ ഉൾപ്പെടുത്തി എല്ലാ ആഴ്ചയിലും റേഡിയോ പരിപാടി വാട്സാപ്പ് ഗ്രൂപ്പ് വഴി ഷെയർ ചെയ്തു വരുന്നു .

സാരഥികൾ

  • ശ്രീമതി. ആഗ്നസ് തോബിയാസ് (പ്രഥമാധ്യാപിക)
  • കുമാരി ആൻസിമോൾ ആൽബർട്ട് (എൽ. പി. എസ് റ്റി)
  • ശ്രീമതി. സിജിമോൾ ആർ (എൽ. പി. എസ് റ്റി)
  • ശ്രീമതി. ആലീസ് ആന്റണി  (എൽ. പി. എസ് റ്റി)

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി പ്രതിഭകൾ- അധ്യാപകർ , ഡോക്ടർ ,രാഷ്ട്രീയ പ്രവർത്തകർ , പുരോഹിതർ ശിൽപികൾ ഈ വിദ്യാലയത്തിന്റെ സംഭാവനകളാണ് . നാഗരികതയുടെ ഒച്ചപ്പാടോ വാഹന ബാഹുല്യമോ ഒന്നും ഇല്ലാത്ത സ്വച്ഛമായി പഠനം നടത്താനുതകുന്ന പ്രകൃതിരമണീയമായ പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . ഇവിടെ നിന്നും പ്രൈമറി വിദ്യാഭ്യാസം പൂർത്തിയായി നാടിന്റെ അഭിമാനമായി മാറിയ പ്രതിഭകളുടെ പേര് വിവരങ്ങൾ ചുവടെ ചേർക്കുന്നു. .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ.എം . എ ഖാദർ ( എസ് സി ആർ ടി മുൻ ഡയറക്ടർ )
  • ഡോ. അബ്ദുൽ സലാം (വൈസ് ചാൻസിലർ മുൻ കാർഷിക സർവകലാശാല )
  • ഡോ. ഫസലുത്തിൽ (പ്രൊഫെസ്സർ സംസ്‌കൃത സർവകലാശാല )
  • ശ്രീ . സജീവ് (സെക്രട്ടറിയേറ്റു അണ്ടർ സെക്രട്ടറി )

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

സംസ്ഥാന പാത ഒന്ന് ചടയമംഗലം ജംഗ്ഷനിൽ നിന്ന് തിരുവനന്തപുരം റോഡിലേക്ക് 100 മീറ്റർ മുന്നോട്ടു യാത്രചെയ്ത് ഇടത്തേയ്ക് തിരിഞ്ഞ് ചടയമംഗലം കടയ്ക്കൽ റോഡിൽ5.5 km പിന്നിടുമ്പോൾ വെള്ളാർവട്ടം ജംഗ്ഷനിൽ ഇടതു ഭാഗത്തായി വിദ്യാലയം സ്ഥിതിചെയ്യുന്നു.കടയ്ക്കൽ നിന്നും കടയ്ക്കൽ ആൽത്തറമൂട് ചടയമംഗലം റോഡിൽ 5 കിലോമീറ്റർ സഞ്ചരിച്ചും വിദ്യാലയത്തിലെത്തിച്ചേരാം.

Map