എൽ എം എസ് യു പി എസ് കന്റോൺമെന്റ്

Schoolwiki സംരംഭത്തിൽ നിന്ന്
(L. M. S. U. P .S Contonment എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ



എൽ എം എസ് യു പി എസ് കന്റോൺമെന്റ്
43348.jpg
വിലാസം
പാളയം

എൽ എ൦ എസ് യു പി എസ് ക൯റ്റോൺമെ൯റ്,പാളയം
,
വികാസ് ഭവ൯ പി.ഒ.
,
695033
സ്ഥാപിതം1903
വിവരങ്ങൾ
ഫോൺ0471 2310826
ഇമെയിൽlmsupstvm@gmail.com
കോഡുകൾ
സ്കൂൾ കോഡ്43348 (സമേതം)
യുഡൈസ് കോഡ്32141000806
വിക്കിഡാറ്റQ64037236
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംവട്ടിയൂർക്കാവ്
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്25
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജിൻസി സി ആർ
പി.ടി.എ. പ്രസിഡണ്ട്അനില പ്രകാശ് ജെ ഒ
എം.പി.ടി.എ. പ്രസിഡണ്ട്ഉഷ യു
അവസാനം തിരുത്തിയത്
12-03-2024Sreejaashok


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


പത്തൊൻപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ  ദക്ഷിണ തിരുവിതാംകൂറിൽ എത്തിയ ലണ്ടൻ മിഷണറി  സൊസൈറ്റിയുടെ (LMS) മിഷണറിമാരാൽ സ്ഥാപിതമായ വിദ്യാലയമാണ് കന്റോൺമെന്റ്  എൽ എം  എസ് യു പി സ്കൂൾ. പിന്നീട് ആയിരത്തിതൊള്ളായിരത്തിൽ  റവ .ആർതർ പാർക്കർ എന്ന എൽ എം എസ്‌ മിഷണറി ഈ  ദേവാലയത്തിന്റെ പുരോഹിതനായപ്പോൾ പാളയത്തിൽ സ്ഥിതി ചെയ്യുന്ന ദേവാലയ മന്ദിരത്തിന്റെ പണികൾ ആരംഭിച്ചു . അതിനോട് ചേർന്ന് ആരംഭിച്ച പള്ളികൂടമാണ് കന്റോൺമെന്റ് എൽ എം എസ്‌ യു പി സ്കൂൾ.

ചരിത്രം

പത്തൊൻപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ  ദക്ഷിണ തിരുവിതാംകൂറിൽ എത്തിയ ലണ്ടൻ മിഷണറി  സൊസൈറ്റിയുടെ (LMS) മിഷണറിമാരാൽ സ്ഥാപിതമായ വിദ്യാലയമാണ് കന്റോൺമെന്റ്  എൽ എം  എസ് യു പി സ്കൂൾ .ആയിരത്തിതൊള്ളായിരത്തിമൂന്നിൽ ഈ വിദ്യാലയം ആരംഭിച്ചതായി ചരിത്ര രേഖകൾ വെളിപ്പെടുത്തുന്നു. ആയിരത്തി  എണ്ണൂറ്റിമുപ്പത്തിഒൻപതിൽ ബ്രിട്ടീഷ് ഓഫീസർമാർ താമസിച്ചിരുന്ന വസതിയിൽ (ഇന്നത്തെ കേരള സർവകലാശാല ലൈബ്രറി സ്ഥിതി ചെയ്യുന്ന സ്ഥലം) അവർക്കു ആരാധിക്കാനായി ആരംഭിച്ച ദേവാലയം കന്റോൺമെന്റ് ചർച്ചെന്ന പേരിൽ അറിയപ്പെട്ടിരുന്നു . പിന്നീട് ആയിരത്തിതൊള്ളായിരത്തിൽ  റവ .ആർതർ പാർക്കർ എന്ന എൽ എം എസ്‌ മിഷണറി ഈ  ദേവാലയത്തിന്റെ പുരോഹിതനായപ്പോൾ പാളയത്തിൽ സ്ഥിതി ചെയ്യുന്ന ദേവാലയ മന്ദിരത്തിന്റെ പണികൾ ആരംഭിച്ചു . അതിനോട് ചേർന്ന് ആരംഭിച്ച പള്ളികൂടമാണ് കന്റോൺമെന്റ് എൽ എം എസ്‌ യു പി സ്കൂൾ.പ്രസിദ്ധിയാർജ്ജിച്ച തിരുവനന്തപുരം മൃഗശാല, കോർപ്പറേഷൻ ഓഫീസ്‌,മസ്കറ് ഹോട്ടൽ ,യൂണിവേഴ്സിറ്റി സ്റ്റേഡിയം ,എന്നിവയ്ക് സമീപം എൽ എം എസ്‌ കോംപൗണ്ടിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .

പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്
  • ക്ലാസ് ലൈബ്രറി

ഭൗതിക സൗകര്യങ്ങൾ  

നൂറ്റിപതിനെട്ടു വർഷം പഴക്കമുള്ള ഈ സ്കൂളിന്റെ ഒരു ഭാഗം ഇരുനില കെട്ടിടമാണ് . L ഷേപ്പ്  ഉള്ള മറ്റൊരു കെട്ടിടവും ഉണ്ട് .മുരളീധരൻ എം എൽ എ രണ്ടായിരത്തി പതിനെട്ടിന് ആസ്തി വികസന ഫണ്ടിലൂടെ ഈ കെട്ടിടം മൂന്നു നില കെട്ടിടം ആക്കാൻ ഫണ്ട് തന്നു. എന്നാൽ മുന്നോട്ട് പോകാൻ സാധിച്ചില്ല. അഞ്ച് ക്ലാസ്സ്‌റൂം ,ഒരുസ്മാർട്ട് ക്ലാസ്റൂം,ഓഫീസ്‌ റൂം ,സ്റ്റാഫ് റൂം ,കിച്ചൻ ഇവ ഉണ്ട് .കൂടാതെ മാനേജ്മെന്റിന്റെ സഹായത്താൽ എൽ പി ,നഴ്സറി സ്കൂൾ ഉണ്ട് .ലൈബ്രറി ,കളിസ്ഥലം ,ഗാർഡൻ ഇവ ഉണ്ട് .

മുൻസാരഥികൾ

ചെല്ലാ ഫ്ലോറി
ഏലിക്കുട്ടി
അജിത
ഗേളി ഫീൾഡ്

മാനേജ്മെന്റ്

എൽ എം എസ്‌ കോർപ്പറേറ്റ്

അംഗീകാരങ്ങൾ

കോർപ്പറേറ്റ് മാനേജിന്റെ ആസ്ഥാനത്തു സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന്  പ്രശംസനീയ നേട്ടങ്ങൾ ലഭിച്ചിട്ടുണ്ട് . കലാകായിക രംഗങ്ങളിലും സ്കോളർഷിപ്പ്കളിലും മികച്ച നേട്ടം ലഭിച്ചിട്ടുണ്ട് .

വഴികാട്ടി

കിഴക്കേക്കോട്ടയിൽ നിന്നും സ്റ്റാച്യു വഴി പാളയം കഴിയുമ്പോൾ എൽ എം എസ്‌ കോംപൗണ്ടിന് അകത്തു സ്ഥിതി ചെയ്യുന്ന സ്കൂളാണിത്. സ്കൂളിന്റെ എതിർ വശത്തു തിരുവനന്തപുരം കോർപ്പറേഷനും  പടിഞ്ഞാറ് ഭാഗത്തു മ്യൂസിയം സ്ഥിതി ചെയ്യുന്നു.    

Loading map...