ഐ.എ.യു.പി.എസ്. വലിയപറമ്പ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഐ.എ.യു.പി.എസ്. വലിയപറമ്പ് | |
---|---|
വിലാസം | |
വലിയപറമ്പ വലിയപറമ്പ്, പുളിക്കൽ , വലിയപറമ്പ പി.ഒ. , 673637 , മലപ്പുറം ജില്ല | |
സ്ഥാപിതം | 28 - 06 - 1979 |
വിവരങ്ങൾ | |
ഫോൺ | 0483 2794307 |
ഇമെയിൽ | irshadiya66@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18390 (സമേതം) |
യുഡൈസ് കോഡ് | 32050200506 |
വിക്കിഡാറ്റ | Q64567083 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | കൊണ്ടോട്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | കൊണ്ടോട്ടി |
താലൂക്ക് | കൊണ്ടോട്ടി |
ബ്ലോക്ക് പഞ്ചായത്ത് | കൊണ്ടോട്ടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പുളിക്കൽ, |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 355 |
പെൺകുട്ടികൾ | 319 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സതീഷ് ചന്ദ്രൻ സി |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ സലാം |
എം.പി.ടി.എ. പ്രസിഡണ്ട് | സബിത |
അവസാനം തിരുത്തിയത് | |
14-03-2024 | 540636 |
മലപ്പുറം റവന്യൂജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ കൊണ്ടോട്ടി ഉപജില്ലയിലെ വലിയപറമ്പ എന്ന സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് ഇർഷാദിയ എ യു.പി സ്കൂൾ വലിയപറമ്പ. ഈ വിദ്യാലയം പുളിക്കൽ ഗ്രാമപഞ്ചായത്ത് 16 -ാം വാർഡ് ഉണ്ണ്യത്തി പറമ്പ് , കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത്,നൂഞ്ഞലൂർ ഡിവിഷൻ ,ജില്ല പഞ്ചായത്ത് കരിപ്പൂർ ഡിവിഷൻ എന്നീ തദ്ദേശ സ്വയംഭരണസ്ഥാപ നങ്ങളിൽ ആയി സ്ഥിതിചെയ്യുന്നു .
11.174677 / 75 .933695 അക്ഷാംശ രേഖാംശ രേഖകൾക്കിടയിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് .
ചരിത്രം
വലിയപറമ്പ് പ്രദേശത്തെ വിദ്യാഭ്യാസ പരമായി മുന്നോട്ടു നയിക്കുന്നതിനും സാമൂഹിക - സാംസ്കാരിക മേഖലകളിലെ നിലവാരം മെച്ചപ്പെടുത്തുന്നതിനും കൊണ്ടോട്ടി നിയോജക മണ്ഡലം എം.എൽ.എ ആയിരുന്ന സീതി ഹാജി മുൻകയ്യെടുത്ത് അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി.എച്ച് . മുഹമ്മദ് കോയ സാഹിബ് ഉൾപ്പെട്ട സർക്കാർ അനുവദിച്ചതാണ് ഇർശാദിയ എ.യു.പി.സ്കൂൾ , 1979 ജൂൺ 28 ന് വലിയപറമ്പിൽ ഇർശാ ദുസ്വിബിയാൻ മദ്രസാ കെട്ടിടത്തിൽ 75 വിദ്യാർഥികളും 6 അധ്യാപകരുമായി അഞ്ചാം ക്ലാസുമായി ആരംഭിച്ച വിദ്യാലയം ഇന്ന് കൊണ്ടോട്ടി സബ്ജില്ലയിലെ പാഠ്യ - പാഠ്യേതര പ്ര വർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു വിദ്യാലയമായി മാറിക്കഴിഞ്ഞു . ഇപ്പോൾ 17 ക്ലാസുകളിലായി 700 നോടടുത്ത് വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിൽ പഠി ച്ചുകൊണ്ടിരിക്കുന്നു . പിന്നിട്ട അക്കാദമിക വർഷത്തിൽ ഒട്ടേറെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെ ക്കാൻ നമുക്കായതിൽ അഭിമാനിക്കുന്നു.
ഈ കാലയളവിൽ അക്കാദമിക മികവിനൊപ്പം ഭൗതിക സാഹചര്യങ്ങളിലും വിദ്യാലയം ഏറെ മുന്നോട്ടു കുതിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച ഒട്ടനേകം പ്രതിഭകളെ സമൂഹത്തിന് സംഭാവന ചെയ്യാനും ഈ കലാലയത്തിന് സാധിച്ചു. അതോടൊപ്പം അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ക്ലാസ് റൂമുകൾ,വിശാലമായ കളിസ്ഥലം,ഐ.ടി ലാബ്,സ്മാർട്ട് റൂം,ഓഡിറ്റോറിയം തുടങ്ങിയ മറ്റ് അടിസ്ഥാന സൗകര്യങ്ങളും സബ്ജില്ലയിലെ തന്നെ മികവുറ്റ വിദ്യാലയമായി മാറാൻ സ്ഥാപനത്തെ സഹായിച്ചു.
മുൻ സാരഥികൾ
NO | NAME OF THE TEACHER | YEAR | |
---|---|---|---|
1 | അബ്ദു റഹ്മാൻ. KT | 1979 | 81 |
2 | വത്സരാജൻ AV | 1981-2011 | |
3 | ടിജോ പോൾ. | 2011-2019 | |
4 | |||
KA കുഞ്ഞഹമ്മദ് ഹാജി
*ഉണ്ണി ആയിഷുമ്മ
പ്രശസ്തരായ അധ്യാപകർ
ഹുസൈൻ കബീർ. P
Resource person in English, BRC KONDOTTY
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
അഖില( തത്വമസി - കവിത സമാഹാരം )
*ഷംന സുന്നത്( കായികം,ഉഷ സ്കൂൾ ഓഫ് അക്കാദമി )
*നിഷ അക്കരത്തോടി (എഴുത്തു കാരി )
നിസാർ. K (all india football fedaration referee)
Dr കുഞ്ഞിമുഹമ്മദ് (MBBS, MS, DNB, MCH )
നിയാസ്. KP (യുവ സയന്റിസ്റ്റ് )
സജീഷ്. A( നാടൻ കല )
വഴികാട്ടി
സ്കൂളിലേക്ക് എത്തിപ്പെടാനുള്ള ബസ് മാർഗം
പാലക്കാട് - കോഴിക്കോട് ദേശീയ പാതയിൽ പുളിക്കൽ ആലുങ്ങൽ നിന്ന് 1.5 km ദൂരം ആലുങ്ങൽ നീറാട് റോഡിൽ. വലിയപറമ്പ് കൃഷിഭവന് സമീപം .
സ്കൂളിലേക്ക് എത്തിപ്പെടാനുള്ള ട്രെയിൻ മാർഗം
ഫറൂഖ് റെയിൽവേ സ്റ്റേഷനിൽ നിന്നും 13km ദൂരം
- അപൂർണ്ണ ലേഖനങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18390
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ