ജി. യു. പി. എസ്. ഒളവറ സങ്കേത

Schoolwiki സംരംഭത്തിൽ നിന്ന്
(G. U. P. S. Olavara Sanketha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി. യു. പി. എസ്. ഒളവറ സങ്കേത
വിലാസം
ഒളവറ

ഉടുമ്പുന്തല പി.ഒ.
,
671311
സ്ഥാപിതം05 - 10 - 1927
വിവരങ്ങൾ
ഫോൺ04672 271173
ഇമെയിൽ12542olavarasanketha@gmail.com
കോഡുകൾ
സ്കൂൾ കോഡ്12542 (സമേതം)
യുഡൈസ് കോഡ്32010700610
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചെറുവത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംതൃക്കരിപ്പൂർ പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവ.
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ43
പെൺകുട്ടികൾ53
ആകെ വിദ്യാർത്ഥികൾ96
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗൗരി.കെ.വി
പി.ടി.എ. പ്രസിഡണ്ട്വിജു
എം.പി.ടി.എ. പ്രസിഡണ്ട്ഷൈല.
അവസാനം തിരുത്തിയത്
06-03-2024Olavara


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഏടുകളിൽ ഒളിമങ്ങാത്ത ഓർമ്മയായി നിലനിൽക്കുന്ന ഉപ്പുസത്യാഗ്രഹത്തിന്റെ രണഭൂമിയായിരുന്ന ഉളിയത്തുകടവിൽനിന്നും ഏതാനും വാര അകലത്തായി 1927 ൽ ഒരു ലോവർ പ്രൈമറി സ്കൂളായി പ്രവർത്തനമാരംഭിച്ച ഒരു സർക്കാർ വിദ്യാലയമാണിത്. ആരംഭദശയിൽ ഈ വിദ്യാലയം പലതരത്തിലുള്ള പരാധീനതകളെ നേരിട്ടി രുന്നുവെങ്കിലും പിന്നീട് സുമനസ്സുകളായ നാട്ടുകാരുടേയും മാറി മാറി വന്ന സർക്കാരുകളുടേയും പ്രവർത്തനസന്നദ്ധമായ പി.ടി.എ.യുടേയും അർപ്പണബോധവും കഴിവും ആത്മാർത്ഥതയുമുള്ള അധ്യാപകരുടേയും പ്രവർത്തനഫലമായി 1990 ൽ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു.ഈ സ്കൂളിൽ ഇന്ന് ഒന്നുമുതൽ ഏഴുവരെ ക്ലാസ്സും പ്രീപ്രൈമറിയും പ്രവർത്തിച്ചുവരുന്നു.

ഇതിനോടകം ഈ വിദ്യാലയത്തിൽ നിന്നും അസംഖ്യം കുരുന്നുകൾ അക്ഷരങ്ങളിലൂടെ അറിവിന്റെ അനന്തവിഹായസ്സിലേക്ക് പ്രവേശിച്ചി ട്ടുണ്ട്.അവരിൽ പലരും ഉന്നതനിലവാരം പുലർത്തിക്കൊണ്ട് ജീവിതത്തിന്റെ വിവിധമേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

30 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പി.ടി.എ.യുടെ പ്രവർത്തനഫലമായി സ്കൂളിന് സ്വന്തമായി 60 സെന്റ് സ്ഥലത്ത് ഒരു കളിസ്ഥലം ഒരുക്കാൻ കഴിഞ്ഞിച്ചുണ്ട്. 7 ക്ലാസ്സ് മുറിയും പ്രീപ്രൈമറിക്ക് പ്രത്യേകം മുറിയും വിശാലമായ ലൈബ്രറിയും സ്കൂളിൽ ഉണ്ട്. കംപ്യൂട്ടർ‌ലാബിൽ‌ 4 കംപ്യൂട്ടറുകളും 2 ലാപ്‌ടോപ്പുകളും പ്രവർത്തിക്കുന്നു. ആവശ്യത്തിന് ഗേൾസ് ഫ്രന്റ്‌ലി ടോയ്‌ലറ്റുകളുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

• വിവിധ ക്ലബ്ബുകൾ • വിദ്യാരംഗം കലാ സാഹിത്യവേദി • ശുചിത്വ സേന

മാനേജ്‌മെന്റ്

കാസറഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്തിന്റെ അധി കാരപരിധിയിൽ സ്ഥിതി ചെയ്യുന്ന ഒളവറ സങ്കേത ജി.യു.പി.സ്കൂൾ ചെറുവത്തൂർ ഉപ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്.

മുൻസാരഥികൾ

കെ.വി.കു‍ഞ്ഞിക്കണ്ണൻ മാസ്റ്റർ , കൃഷ്ണൻ മാസ്റ്റർ , കെ.കു‍ഞ്ഞി ക്കണ്ണൻ മാസ്റ്റർ , എൻ.രാഘവൻ മാസ്റ്റർ , പി.വി.കു‍ഞ്ഞിക്കണ്ണൻ മാസ്റ്റർ , കുഞ്ഞിരാമൻ മാസ്റ്റർ , കരുണാകരൻ മാസ്റ്റർ , സാവിത്രി ടീച്ചർ , മാധവൻ മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:12.10480,75.18660|zoom=13}} തൃക്കരിപ്പൂർ-പയ്യന്നൂർ സ്റ്റേറ്റ് ഹൈവേയിൽ ഒളവറ മുണ്ട്യക്കാവിന് വടക്ക് കിഴക്കായി വായനശാലക്ക് സമീപത്തായാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 2 കി.മീ വടക്കുമാറിയാണിത്.

ചിത്രശാല

"https://schoolwiki.in/index.php?title=ജി._യു._പി._എസ്._ഒളവറ_സങ്കേത&oldid=2163438" എന്ന താളിൽനിന്ന് ശേഖരിച്ചത്