ചമ്പക്കുളം സെന്റ് മേരിസ് എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചമ്പക്കുളം സെന്റ് മേരിസ് എൽ പി എസ് | |
---|---|
![]() | |
വിലാസം | |
ചമ്പക്കുളം ചമ്പക്കുളം , ചമ്പക്കുളം പി.ഒ. , 688505 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1905 |
വിവരങ്ങൾ | |
ഫോൺ | 0477 2737974 |
ഇമെയിൽ | smlpschampakulam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46211 (സമേതം) |
യുഡൈസ് കോഡ് | 32110800706 |
വിക്കിഡാറ്റ | Q87479539 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | മങ്കൊമ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കുട്ടനാട് |
ബ്ലോക്ക് പഞ്ചായത്ത് | ചമ്പക്കുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 69 |
പെൺകുട്ടികൾ | 76 |
ആകെ വിദ്യാർത്ഥികൾ | 145 |
അദ്ധ്യാപകർ | 6 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 0 |
അദ്ധ്യാപകർ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 0 |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബീനാ മേരി ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | ജോസ്ന ജെയിംസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജോസ്ന ജെയിംസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പ്രോജക്ടുകൾ |
---|
ആലപ്പുഴ ജില്ലയിലെ കുട്ടനാട്ട് താലൂക്കിൽ മങ്കൊമ്പ് സബ്ജില്ലയിൽപ്രവർത്തിക്കുന്ന പ്രൈമറി വിദ്യാലയമാണ്. ഇത് ഒരുഎയ്‌ഡഡ് വിദ്യാലയമാണ്.
ചരിത്രം
AD 427ൽ സ്ഥാപിതമായ ചമ്പക്കുളം കല്ലൂർക്കാട് പള്ളിയുടെ ചുമതലയിൽ 1905 ലാണ് ഈ സ്കൂൾ സ്ഥാപിച്ചത്. 1896 ൽ ചമ്പക്കുളം പള്ളിയോട് ചേർന്ന് ഒരു വിദ്യാലയം പ്രവർത്തിച്ചിരുന്നു. " കല്ലൂർക്കാട് പള്ളിയും സുറിയാനി ക്രിസ്ത്യാനികളും" എന്ന ഗ്രന്ഥത്തിൽ ഇത് രേഖപ്പെടുത്തിയിരിക്കുന്നു. 1905ൽ ആരംഭിച്ച നിലവിലുള്ള വിദ്യാലയത്തിൽ ആദ്യം മൂന്നാം ക്ലാസ്സുവരെയും പിന്നീട് ഏഴാം ക്ലാസ്സുവരെയുള്ള ഒരു പൂർണ്ണമലയാളം സ്കൂളായി. ആദ്യകാലത്തെ അധ്യാപകരിൽ പലരും മറ്റു സ്ഥലങ്ങളിൽ നിന്നും വന്ന സവർണ്ണഹിന്ദുക്കളായിരുന്നു. സ്കൂളിൻറെ ആരംഭഘട്ടത്തിൽ തന്നെ അന്ന് നിലനിന്നിരുന്ന ജാതിവ്യവസ്ഥകളെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് സവർണ്ണഅവർണ്ണ വിഭാഗങ്ങൾ ഒന്നിച്ചിരുന്നു പഠിച്ചിരുന്നു. ആദ്യകാലത്ത് അധ്യാപകർക്ക് വേതനമായി പള്ളിയിൽ നിന്നും നെല്ലായിരുന്നു നൽകിയിരുന്നത്. അക്ഷരമാല, നീതിസാരം , അമരകോശം, സിദ്ധരൂപം, നമസ്കാരങ്ങൾ, ഗണിതം എന്നിവയായിരുന്നു പഠിപ്പിച്ചിരുന്നത്. കുട്ടാനാട്ടിലെ വിശിഷ്യാ ചമ്പക്കുളം പ്രദേശത്തിൻറെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തിനും ചമ്പക്കുളം സെൻറ് മേരീസ് എൽ.പി സ്കൂൾ നൽകിയ സംഭാവനകൾ വളരെ വലുതാണ്.
ഭൗതികസൗകര്യങ്ങൾ
വളരെ പുരാതനമായ കെട്ടിടങ്ങളാണ് സ്കൂളിനുള്ളത് എങ്കിലും ആധുനികവിദ്യാഭ്യാസത്തിനുതകുന്ന എല്ലാ സൗകര്യങ്ങളും സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. വിവരസാങ്കേതികവിദ്യയിൽ പ്രാവീണ്യം നേടുന്നതിന് രണ്ട് ഹൈടെക് ക്ലാസ്സ് മുറികളും ആറ് കമ്പ്യൂട്ടറുകളും മൂന്ന് പ്രൊജക്ടറുകളും പഠനത്തിനായി ഉപയോഗിക്കുന്നു. കുട്ടികളുടെ മാനസികോല്ലാസത്തിനും കളികളിലൂടെ പഠനാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും കിഡ്സ് പാർക്ക് ക്രമീകരിച്ചിരിക്കുന്നു. വായനയെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ക്ലാസ്സ് ലൈബ്രറിയും വായനാമൂലയും സജ്ജമാക്കിയിരിക്കുന്നു. അണുവിമുക്തവും ശുദ്ധവുമായ കുടിവെള്ളവും പ്രാഥമികാവശ്യങ്ങൾ നിർവ്വഹിക്കുന്നതിനുള്ള ടോയ് ലെറ്റ് സൗകര്യവും ഉണ്ട്. ഹൈടെക് രീതിയിലുള്ള പാചകപ്പുരയും വിഷരഹിതപച്ചക്കറികൃഷിയും മനോഹരമായ പൂന്തോട്ടവും സ്കൂളിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- ഫിലിം ക്ലബ്ബ്.
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്..
'എൻ .സി . സി . S. P. C
മുൻ സാരഥി
കൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ......
- ......
- ......
- .....
നേട്ടങ്ങൾ
......
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ....
- ....
- ....
- .....
വഴികാട്ടി
- * ആലപ്പുഴ ബസ്സ്റ്റാൻഡിൽ നിന്നും കളർകോട് വഴി പൂപ്പള്ളി ജംഗ്‌ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞു 5 കിലോമീറ്റർ സഞ്ചരിക്കുമ്പോൾ ചമ്പക്കുളം ബസ് സ്റ്റാൻഡിൽ എത്താം. ബസ് സ്റ്റാൻഡിനു എതിർവശത്തുള്ള ചമ്പക്കുളം ബസലിക്ക പള്ളിയുടെ സമീപത്താണ് ഈ വിദ്യാലയം.
- * ആലപ്പുഴ ബസ്സ്റ്റാൻഡിൽ നിന്നും വണ്ടാനം മെഡിക്കൽ കോളേജ് വഴി കഞ്ഞിപ്പാടം, വൈശ്യംഭാഗം വഴി നെടുമുടി പഞ്ചായത്ത് ടവർ സ്റ്റോപ്പിൽ നിന്നും ഇടത്തുതിരിഞ്ഞു ഏകദേശം 500 മീറ്റർ പിന്നിട്ടാൽ സ്‌കൂളിലെത്താം .
- * ചങ്ങനാശ്ശേരി ബസ് സ്റ്റാൻഡിൽ നിന്നും കിടങ്ങറ, മങ്കൊമ്പ് വഴി ചമ്പക്കുളം വലിയപാലം കടന്നു സ്‌കൂളിലെത്താം .
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 46211
- 1905ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ