എ. എൽ. പി. എസ്. വേലൂപ്പാടം

Schoolwiki സംരംഭത്തിൽ നിന്ന്
(A. L. P. S. Velupadam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ വരന്തരപ്പിള്ളി പഞ്ചായത്തിൽ വരന്തരപ്പിള്ളി വില്ലേജിലാണ് വേലൂപ്പാടം എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ സ്ഥിതിചെയ്യുന്നത്.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എ. എൽ. പി. എസ്. വേലൂപ്പാടം
ഇൻഫോ ബോക്സ്
വിലാസം
വേലൂപ്പാടം

എ.എൽ.പി.എസ്.വേലൂപ്പാടം
,
വേലൂപ്പാടം പി.ഒ.
,
680303
,
തൃശ്ശൂർ ജില്ല
സ്ഥാപിതം31 - മെയ് - 1948
വിവരങ്ങൾ
ഫോൺ0480 2763838
ഇമെയിൽalpsvelupadam1@gmail.com
കോഡുകൾ
സ്കൂൾ കോഡ്22228 (സമേതം)
യുഡൈസ് കോഡ്32070802301
വിക്കിഡാറ്റQ64091185
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംപുതുക്കാട്
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്കൊടകര
തദ്ദേശസ്വയംഭരണസ്ഥാപനംവരന്തരപ്പിള്ളി ഗ്രാമ പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ51
പെൺകുട്ടികൾ61
ആകെ വിദ്യാർത്ഥികൾ112
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേരി.വി.എ
പി.ടി.എ. പ്രസിഡണ്ട്ജിനു.സി.ബേബി
എം.പി.ടി.എ. പ്രസിഡണ്ട്അബീന.വി.എ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ വരന്തരപ്പിള്ളി പഞ്ചായത്തിൽ വരന്തരപ്പിള്ളി വില്ലേജിലാണ് വേലൂപ്പാടം എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ സ്ഥിതിചെയ്യുന്നത്.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1123 ഇടവം 19 നാണ്( 31- 05- 1948)ഈ വിദ്യാലയം ആരംഭിച്ചത്. ആദ്യകാലങ്ങളിൽ ഉദയപുരം സ്കൂൾ എന്ന പേരിലും ഇത് അറിയപ്പെട്ടിരുന്നു.സർക്കാരിൻ്റെ ലീസിൽപ്പെട്ട സ്ഥലമാണ് സ്കൂളിന് അനുവദിച്ചത് .സ്കൂളിന് സ്ഥലം അനുവദിച്ച ഗവ. ഓർഡർ നം. DGP (1) LRG - 5695/49/R D dt  11 - 07 -1950 (2) D.D. G 5695/49/ R D dt 02 / 05 / 1951 ,സ്ഥലം സർവ്വേ നമ്പർ 1067, 1070.

വേലു ഭഗവതിയുടെ ക്ഷേത്രപെരുമയുമായി ബന്ധപ്പെട്ടാണ് ഈ പ്രദേശത്തിന് വേലുപ്പാടം എന്ന പേരു വന്നത്. സ്കൂളിൻറെ ചരിത്രം പരിശോധിച്ചാൽ വ്യക്തമാകുന്ന ചില കാര്യങ്ങൾ പ്രസ്താവിക്കട്ടെ .ആദ്യകാലത്ത് ഈ നാട്ടിലെ വീടുകളിലെ കുട്ടികൾക്ക് പഠിക്കാൻ അടുത്തായി വിദ്യാലയങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല .പഠിക്കണമെങ്കിൽ വരന്തരപ്പിള്ളി അങ്ങാടിയിലുള്ള ജോൺ ബോസ്കോ ,പള്ളിക്കുന്ന് അസംപ്ഷൻ, കന്നാറ്റുപാടം ,മുപ്ലിയം ഗവൺമെൻറ് സ്കൂൾ എന്നിവിടങ്ങളിൽ പോകണമായിരുന്നു .സ്ഥല സൗകര്യം ഇല്ലാത്തതിനാൽ ജോൺ ബോസ്കോ സ്കൂളിൽ എല്ലാവർക്കും പ്രവേശനം ലഭിച്ചിരുന്നില്ല .വളരെ ദൂരം പോകേണ്ടതുകൊണ്ടും റോഡിൽ കൂടി കുട്ടികളെ വിടാൻ രക്ഷിതാക്കൾക്ക് ഭയമായിരുന്നതു കൊണ്ടും മറ്റും വളരെ ചുരുക്കം പേരെ വിദ്യാഭ്യാസത്തിന് പോയിരുന്നുള്ളൂ .കൂടാതെ മഴക്കാലത്ത് ജോൺ ബോസ്കോ സ്കൂളിലേക്ക് പോകാൻ വളരെ ബുദ്ധിമുട്ടും ആയിരുന്നു .അതിനാൽ ഈ പ്രദേശത്ത് കുട്ടികളെ പഠിപ്പിക്കാൻ ഒരു സ്കൂൾ ഉണ്ടാകേണ്ടതിന്റെ ആവശ്യം പലരും ചിന്തിച്ചു തുടങ്ങി .എന്നാലും ആരും മുന്നോട്ടുവന്ന് പ്രവർത്തിക്കാൻ തയ്യാറായിരുന്നില്ല .ഇവിടെയുണ്ടായിരുന്ന ഒരു പലചരക്ക് വ്യാപാരിയായ ആട്ടോക്കാരൻ തോമസ് അദ്ദേഹത്തിൻറെ ഒരു അകന്ന ബന്ധുവും ഒല്ലൂരിലുള്ള വ്യാപാരിയായിരുന്ന ഉക്രാൻ ഔസേപ്പ് മകൻ ജോസഫ് (കൊച്ചപ്പൻ )എന്ന ആൾ ഇവിടങ്ങളിൽ ഓരോ ആവശ്യങ്ങൾക്ക് വരാറുണ്ടായിരുന്നു .നാട്ടുകാരുടെ ആവശ്യം മനസ്സിലാക്കി അദ്ദേഹം തന്നെ മുൻകൈയെടുത്ത് പ്രവർത്തിച്ച് നാട്ടുകാരിൽ ചിലരെ ചേർത്ത് ഒരു കമ്മിറ്റി ഉണ്ടാക്കി -ശ്രീമാൻ കണിയാംപറമ്പിൽ രാമൻ (പ്രസിഡൻറ് ) ,ആട്ടോക്കാരൻ തോമസ് (ഖജാൻജി ),വെട്ടിയാട്ടിയിൽ കുഞ്ഞാണ്ടി മേസ്ത്രി ,മാണിയത്ത് ബാവ, കൊടുമ്പിലായി പറമ്പിൽ അന്തോണി ,കണിയാംപറമ്പിൽ ഗോവിന്ദൻ മാസ്റ്റർ, ചക്കാലക്കൽ  കൊച്ചു വറീത്, തോക്കടം ദേവസ്സി, ഞെരിഞ്ഞംപിള്ളി അന്തോണി ,കുറു വീട്ടിൽ അന്തോണി ആഗസ്തി .സ്കൂൾ ലഭിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് സാമ്പത്തികം ഉൾപ്പെടെ എല്ലാവിധ സഹായസഹകരണങ്ങൾ കൊച്ചപ്പൻ നൽകി. ഉക്രൈൻ കൊച്ചപ്പന്റെ കൂടെ വന്നതാണ് കെ ഡി ജോസഫ് മാസ്റ്റർ .അദ്ദേഹം മുൻപ് ഒരു മിലിറ്ററി കാരനായിരുന്നു .കമ്മറ്റിക്കാർ നാട്ടുകാരിൽ നിന്ന് ഒപ്പുശേഖരണം നടത്തി ബന്ധപ്പെട്ട അധികാരികൾക്ക് നിവേദനം നൽകി .സ്കൂളിന് അനുവാദം ലഭിച്ചു. ഒല്ലുകാരൻ ശ്രീ ഇക്കണ്ട വാര്യർ അന്നത്തെ തിരുകൊച്ചി മുഖ്യമന്ത്രിയും ശ്രീ പനമ്പിള്ളി ഗോവിന്ദമേനോൻ വിദ്യാഭ്യാസ മന്ത്രിയും ആയിരുന്നു .18 - 5 -1948 ൽ വിദ്യാഭ്യാസ മേൽ അധ്യക്ഷനിൽ നിന്ന് അനുവാദം കിട്ടി .സ്കൂളിൻറെ സമീപത്ത് മുസ്ലിം പള്ളിയും ഓത്തുപള്ളിയും പ്രവർത്തിക്കുന്നുണ്ടായിരുന്നു കുറച്ച് മുസ്ലിം കുടുംബങ്ങളിലെ കുട്ടികളെ ഓത്തു പഠിപ്പിച്ചിരുന്നു .മറ്റുള്ളവർക്ക് പഠനസൗകര്യം ഉണ്ടായിരുന്നില്ല .വിദ്യാലയത്തിന്റെ ചുറ്റുപാടും മറ്റു മതസ്ഥരും ഉണ്ടായിരുന്നു. തൊട്ടടുത്ത് ഹരിജൻ കോളനി -അധികവും കൂലിപ്പണിക്കാർ ,ചുരുക്കം തോട്ടം തൊഴിലാളികൾ ,ജീവിതം വളരെ കഷ്ടപ്പാട് നിറഞ്ഞത് , കൃഷിക്കാർ വിരളം -സ്ഥലം ഒന്നുകിൽ ജന്മിമാരുടെ അല്ലെങ്കിൽ ഫോറസ്റ്റിന്റെ അധികാരപരിധിയിലുള്ളത്. സ്കൂളിൻറെ കാര്യങ്ങൾക്ക് വേണ്ടി ജാതിമത ഭേദമെന്യേ എല്ലാവരും സഹായിച്ചു സഹകരിച്ചു .സ്കൂളിന് അനുവാദം കിട്ടിയപ്പോൾ പണിയാനുള്ള സ്ഥലത്തിൻറെ കാര്യം പ്രശ്നമായി .ഒരേക്കർ സ്ഥലമുള്ളവർ വിരളം ഉക്രാൻ കൊച്ചപ്പന്റെ പരിശ്രമത്താൽ ബന്ധുവായ ചക്കാലക്കൽ കൊച്ചുവാറുണ്ണി അദ്ദേഹത്തിന് കൃഷിക്കായി കിട്ടിയ ഒരേക്കർ ഫോറസ്റ്റ് സ്ഥലം നൽകാമെന്ന് സമ്മതിച്ചു .ഒരേക്കർ സ്ഥലം അനുവദിച്ചെങ്കിലും അമ്പത്തിമൂന്നര സെൻറ് മാത്രമേ കൈവശം കിട്ടിയുള്ളൂ ബാക്കി സ്ഥലം സ്വകാര്യ വ്യക്തിയുടെ കൈവശമാണ് .ഫോറസ്റ്റ് ഏരിയയിലുള്ള 73 നമ്പർ ബ്ലോക്കിൽ പെട്ട ഈ സ്ഥലം വെള്ളച്ചാലും ആയിരുന്നു അലഞ്ഞു നടക്കുന്ന കന്നുകാലികളെ കെട്ടുന്നതിനുള്ള ഒരു പൗണ്ട് ഈ പ്രദേശത്ത് ഉണ്ടായിരുന്നു. കലാ  സംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് നവോദയ കലാസമിതി എന്ന ഒരു സംഘടനയും ഈ പ്രദേശത്തുണ്ടായിരുന്നു പലരിൽ നിന്നും പിരിവും സംഭാവനയും സ്വീകരിച്ച് ഉണ്ടാക്കിയ ഫണ്ട് കൊണ്ട് ആദ്യം താൽക്കാലിക ഷെഡ്ഡ് നിർമ്മിച്ചു. പനമ്പിള്ളി ഗോവിന്ദ മേനോൻ ഉദ്ഘാടന കർമ്മം നടത്തി .കല്ലും മുളയും കൊണ്ട് തൂണുകളിൽ കെട്ടിയുയർത്തിയ ഓല ഷെഡ്ഡിൽ 3 ക്ലാസുകളോടെ 31-05-1948 ൽ പ്രവർത്തനം തുടങ്ങി ഒന്നാം ക്ലാസിൽ 86, രണ്ടാം ക്ലാസിൽ 44 കുട്ടികളും ഉണ്ടായിരുന്നു. അങ്ങനെ മൊത്തം 130 കുട്ടികളെ ചേർത്ത് മൂന്ന് ഡിവിഷനും രണ്ട് അധ്യാപകരും ആയിട്ടാണ് പ്രവർത്തനമാരംഭിച്ചത്. ഒന്നാം ക്ലാസ് രണ്ട് ഡിവിഷനും രണ്ടാം ക്ലാസ് ഒരു ഡിവിഷനും ആയിരുന്നു അന്ന് ഉണ്ടായിരുന്നത്. അന്നത്തെ അധ്യാപകർ ശ്രീമാൻ K.D ജോസഫ് മാസ്റ്റർ (ഹെഡ്മാസ്റ്റർ) ശ്രീമാൻ K.R ശ്രീധരൻ മാസ്റ്റർ എല്ലാവരുടെയും നിർബന്ധപ്രകാരം മാനേജർ സ്ഥാനം ശ്രീമാൻ രാമൻ കെ കെ ഏറ്റെടുത്തു. അദ്ദേഹം 30-09 - 1950 വരെയും തുടർന്ന് 26 - 11 - 1954 വരെ ശ്രീമാൻ മാണിയത്ത് ബാവയും അതിനുശേഷം  31-07-1958 വരെ തോട്ട്യാൻ അന്തോണിയും മാനേജർമാരായി. തോട്ട്യാൻ അന്തോണിക്ക് പ്രതിഫലം നൽകി അന്നത്തെ 6 സ്റ്റാഫുകൾ മാനേജ്മെൻറ് ,സ്കൂൾ വക സ്വത്തുക്കളും തീർവാങ്ങി .മാനേജ്മെൻറ് മാറ്റം അനുമതി ലഭിച്ചത് 31-07-1958 നായിരുന്നു .അതുവരെ ശ്രീമാൻ തോട്ട്യാൻ  മാനേജരായി തുടർന്നു. ആ സമയത്ത് സർക്കാരിൽ നിന്നും സ്കൂൾ പണിക്കുള്ള മരം അനുവദിച്ചു കിട്ടി. ആദ്യത്തെ രണ്ടുവർഷം താൽക്കാലിക കെട്ടിടത്തിൽ പ്രവർത്തിച്ച ശേഷം മൂന്നാം വർഷം സെമി പെർമനന്റ് കെട്ടിടമായി തീർന്നെങ്കിലും ഇപ്പോൾ കാണുന്ന ചുമരുകളോ മറ്റോ ഉണ്ടായിരുന്നില്ല. ഓരോ വർഷങ്ങളിലും ക്ലാസുകളുടെ എണ്ണം വർദ്ധിച്ചെങ്കിലും കെട്ടിടത്തിന്റെ അഭാവത്തിൽ ഉള്ള സ്ഥലത്തു തന്നെ തിങ്ങി ഞെരുങ്ങി ക്ലാസുകൾ നടത്തുകയാണ് ചെയ്തത്. ഗ്രാന്റ് കിട്ടാത്തതിനാൽ ചില അധ്യാപകർക്ക് ശമ്പളം ലഭിച്ചിരുന്നില്ല .1949 മുതൽ 1958 കാലങ്ങളിലായി പല അധ്യാപകർക്കും അഞ്ചു കൊല്ലത്തോളം ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട്. സ്കൂൾ ആരംഭം മുതൽ 1 - 10 -1957 വരെ ഗവൺമെൻറ് ഗ്രാന്റ് ഉപയോഗിച്ച് മാനേജരാണ് അധ്യാപകർക്ക് ശമ്പളം നൽകിയിരുന്നത് .1 -10 -1957 മുതൽ വിദ്യാഭ്യാസ നിയമനം അനുസരിച്ച് ഗവൺമെൻറ് നേരിട്ട് അധ്യാപകർക്ക് ശമ്പളം നൽകിത്തുടങ്ങി. അന്നത്തെ ശമ്പളം 30 രൂപയായിരുന്നു .1949 -50 സ്റ്റാൻഡേർഡ് 3 51 - 52 സ്റ്റാൻഡേർഡ് 4 ,53 -54 സ്റ്റാൻഡേർഡ് 5 അങ്ങനെ മൊത്തം ആറ് ഡിവിഷനുകൾ ഉണ്ടായിരുന്നു 1953 -54  അഞ്ചാം സ്റ്റാൻഡേർഡ് അടക്കമുള്ള പൂർണ്ണ വളർച്ചയായ പ്രൈമറി വിദ്യാലയം ആയി മാറി 1958 - 59 ൽ 11 ഡിവിഷനുകൾ നിലനിന്നു . പരിഷ്കരിച്ച വിദ്യാഭ്യാസ പദ്ധതി പ്രകാരം 1961 ജൂൺ മുതൽ അഞ്ചാം തരം നിർത്തലാക്കി .3 , 4 ക്ലാസുകളിൽ ഓരോ പുതിയ ഡിവിഷൻ ചേർത്ത് 12 ഡിവിഷനും തുന്നൽ ടീച്ചർ അടക്കം 13 അധ്യാപകരുമായി പ്രവർത്തനം തുടർന്നു .1958 -59 ൽ ആയിരുന്നു തുന്നൽ ടീച്ചറുടെ നിയമനം. മാനേജ്മെൻറ് സ്റ്റാഫ് ഏറ്റെടുത്ത ശേഷമാണ് പഴയ താൽക്കാലിക കെട്ടിടം പരിഷ്കരിച്ചത് .അങ്ങനെ 7 പുതിയ ക്ലാസ് മുറികൾ പണിയുകയും ആകെ 12 ക്ലാസ് മുറികളും ഓഫീസ് മുറിയും കഞ്ഞിപ്പുര മൂത്രപ്പുര കക്കൂസ് കിണർ തുടങ്ങി മറ്റു സൗകര്യങ്ങളും ഉണ്ടാക്കുകയും ചെയ്തു. 12 ക്ലാസുകളും 14 അധ്യാപകരും ആയി കുറേക്കാലം വിദ്യാലയം പ്രവർത്തിച്ചു 1969 - 70 അധ്യയന വർഷത്തിൽ അറബി അധ്യാപക നിയമനം ഉണ്ടായി .അങ്ങിനെ മൊത്തം 14 അധ്യാപകരായി .ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ K .D ജോസഫ് മാസ്റ്റർ മുതൽ K.ശ്രീധരൻ N.L ലോന N.T ബേബി , വിലാസിനി . B.L അന്നമ്മ C.R സുഭദ്ര സെലിൻ A അഗസ്റ്റിൻ വരെയുള്ളവർ പ്രധാന അധ്യാപകരായും 12 ഡിവിഷനുകളും 14 അധ്യാപകരും ഉണ്ടായിരുന്നു.ഈ വിദ്യാലയം തൊട്ടടുത്ത ഇംഗ്ലീഷ് മീഡിയം അൺ . എയ്ഡഡ് സ്കൂളുകൾക്ക് നടുവിലാണ് സ്ഥിതി ചെയ്യുന്നത്. ഒരെണ്ണം സ്കൂളിനോട് ചേർന്ന് തന്നെ സ്ഥിതി ചെയ്യുന്നു. അതിനാൽ തന്നെ ഓരോ വർഷവും കുട്ടികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു വന്നിരുന്നു .A .L ജോയ് മാസ്റ്റർ ഹെഡ്മാസ്റ്റർ ആയിരുന്ന കാലത്ത് പി.ടി.എ.യുടെ നേതൃത്വത്തിൽ പ്രീപ്രൈമറി ക്ലാസുകൾ ആരംഭിക്കുകയും അധ്യാപകരെ നിയമിക്കുകയും ചെയ്തു. വിരമിച്ച അധ്യാപകരുടെ ഒഴിവുകളിലേക്ക് ഡെയിലിവേജ് അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുകയും ചെയ്തു. അധ്യാപകരുടെയും പി.ടി.എ.യുടെയും പ്രവർത്തന മികവിന്റെ ഫലമായി തുടർന്നുള്ള വർഷങ്ങളിൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചുവന്നു. 2018 ആഗസ്റ്റ് 15 കേരളക്കരയെ നടുക്കി മഹാമാരി ഉണ്ടാവുകയും പ്രളയം രൂപപ്പെടുകയും ചെയ്തു .ഇതിൽ സ്കൂൾ കെട്ടിടത്തിന്റെ മുക്കാൽ ഭാഗവും വെള്ളത്തിൽ മുങ്ങുകയും ഇടച്ചുമരുകൾ വീഴുകയും സ്കൂളിൻറെ പ്രധാന രേഖകൾ വെള്ളത്തിൽ മുങ്ങി ഉപയോഗ ശൂന്യമാകുകയും കമ്പ്യൂട്ടറുകൾ ,പ്രൊജക്ടർ, ക്ലാസ് റൂം ഫർണിച്ചർ തുടങ്ങിയവ നഷ്ടപ്പെടുകയും അടുക്കള ഉപകരണങ്ങളിൽ പലതും ഉപയോഗ ശൂന്യമാകുകയും ചെയ്തു. ഈ പ്രതിസന്ധി ഘട്ടത്തിൽ കുട്ടികൾക്ക് അധ്യായനം നടത്താൻ അടുത്തുള്ള ഹിറാ സെൻററിൽ സൗകര്യം ഒരുക്കി .ഈ അവസ്ഥയിൽ നിന്നും കരകയറാൻ സഹായഹസ്തവുമായി പല സംഘടനകളും സ്ഥാപനങ്ങളും മുന്നോട്ടു വന്നു . മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്ലും ഇന്ത്യ കമ്പനി സ്കൂളിൻറെ മേൽക്കൂര പൊളിച്ച് ട്രസ്സ് വർക്കും ,സീലിംഗ് വർക്കും ,ചുമരുകളുടെ റീ പ്ലാസ്റ്ററിങ്ങും, കമ്പ്യൂട്ടറിൽ ലാബിലേക്ക് ആവശ്യമായ കമ്പ്യൂട്ടറുകളും ,ചിൽഡ്രൻസ് പാർക്കും സജ്ജീകരിച്ചു തന്നു. വിദ്യാലയത്തിലെ അധ്യാപകരുടെ നേതൃത്വത്തിൽ ജനലുകളും വാതിലുകളും വെച്ച് സ്കൂൾ അടച്ചുറപ്പുള്ളതാക്കുകയും ക്ലാസുകൾ ടൈലിട്ടത് ആക്കുകയും ചെയ്തു. നവീകരിച്ച സ്കൂൾ കെട്ടിടം ,കമ്പ്യൂട്ടർ ലാബ് ചിൽഡ്രൻസ് പാർക്ക്, എന്നിവയുടെ ഉദ്ഘാടനം 2019 ജനുവരി 11 തീയതി അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പ്രൊഫസർ ശ്രീ രവീന്ദ്രനാഥ് അവർകൾ ഉദ്ഘാടന കർമ്മം നിർവഹിച്ചു. 2019 -20 അധ്യയന വർഷത്തോടെ വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണം വർധിക്കുകയും അണക്കണോമിക് ആയിരുന്ന വിദ്യാലയം എക്കണോമിക് ആകുകയും ചെയ്തു. നിലവിൽ 5 സ്ഥിരനിയമനവും 3 പ്രീ പ്രൈമറി അധ്യാപകരും ഒരു പാചകക്കാരിയും സ്കൂളിൽ സേവനമനുഷ്ഠിച്ചു വരുന്നു. കുട്ടികൾക്ക് അടിസ്ഥാന ശേഷി ഉറപ്പാക്കുന്നതിനും പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങൾ ആക്കി മാറ്റുന്നതിനു വേണ്ടി ആരംഭിച്ച മലയാളത്തിളക്കം 2019 നവംബർ 15 ന് വിദ്യാലയത്തിലും ആരംഭിച്ചു. ഡോക്ടർ സിദ്ദീഖ് അംഗമായിട്ടുള്ള കെ.എ. എം. പി സംഘടന കുട്ടികൾക്കായുള്ള ടോയ്ലറ്റ് നിർമ്മിച്ചു നൽകുകയും 2019 ജൂൺ 26ന് വാർഡ് മെമ്പർ ശ്രീമതി പുഷ്പ കൃഷ്ണൻകുട്ടി ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു .2020 ന്റെ ആരംഭത്തിൽ തന്നെ കടന്നുവന്ന കോവിഡ് - 19 വിദ്യാഭ്യാസമേഖലയെ തച്ചുടക്കുകയുണ്ടായി . 2020 -2021 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ വെർച്വൽ പ്ലാറ്റ്ഫോമിലൂടെയാണ് നടത്തിയത്. കുട്ടികൾക്ക് വിദ്യാലയത്തിൽ വന്ന് അധ്യയനം നടത്തുക സാധ്യമല്ലാത്തതിനാൽ പി.ടി.എ വിളിച്ച് ചേർക്കുകയും ഗൂഗിൾ മീറ്റ് വഴി എന്നും അധ്യാപകർ ക്ലാസ് എടുക്കുകയും കുട്ടികളുടെ വർക്കുകൾ വാട്സാപ്പിലൂടെ അയച്ചു തരികയും ചെയ്തിരുന്നു. കുട്ടികളുടെ ഓൺലൈൻ പഠനം ഉറപ്പാക്കുന്നതിന് ഡിജിറ്റൽ ഡിവൈസ് ഇല്ലാത്ത കുട്ടികളെ കണ്ടെത്തി അധ്യാപകരുടെ നേതൃത്വത്തിൽ 6 കുട്ടികൾക്ക് സ്മാർട്ട് ഫോൺ നൽകി അവരുടെ പഠനം കാര്യക്ഷമമാക്കി .കോവിഡ് 19 സൃഷ്ടിച്ച സാഹചര്യം കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യത്തെയും ദുർബലപ്പെടുത്തിയ അവസരത്തിൽ കേരള ശാസ്ത്ര പരിഷത്തിന്റെ കൈത്താങ്ങോട് കൂടി കേരള സർക്കാർ വിഭാവനം ചെയ്ത മക്കൾക്കൊപ്പം പരിപാടി 2021 ഓഗസ്റ്റ് 8 ന്  നടത്തുകയുണ്ടായി. കോവിഡ് പശ്ചാത്തലത്തിൽ ഒന്നര വർഷത്തോളം അടഞ്ഞുകിടന്നിരുന്ന വിദ്യാലയങ്ങൾ 2021 നവംബർ 1 ന് തുറന്നു. തുടർന്ന് ജനുവരിയിൽ കോവിഡ് വ്യാപനത്തെ തുടർന്ന് മൂന്നാഴ്ചയോളം അടച്ചിട്ടു .പിന്നീട് വിദ്യാലയങ്ങൾ തുറന്നപ്പോൾ KG കുട്ടികളും വിദ്യാലയത്തിൽ എത്തിത്തുടങ്ങി .2002 ജൂണിൽ ശലഭോദ്യാനം നിർമ്മിക്കുകയും ധാരാളം ചെടികൾ വച്ചുപിടിപ്പിക്കുകയും ചെയ്തു .2022 നവംബറിൽ കുട്ടികൾക്ക് വിഷരഹിത പച്ചക്കറികൾ നൽകുന്നതിനായി പച്ചക്കറിത്തോട്ടം വിപുലപ്പെടുത്തി കുട്ടികളുടെ ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യം വർധിപ്പിക്കുന്നതിനായി ഹലോ ഇംഗ്ലീഷ് ,ഡേ ഫോർ ഇംഗ്ലീഷ് പദ്ധതികളും ഗണിതത്തെ പരിപോഷിപ്പിക്കുന്നതിനായി ഒന്ന് രണ്ട് ക്ലാസുകളിൽ ഉല്ലാസ ഗണിതവും 3 -4 ക്ലാസുകളിൽ ഗണിത വിജയം ക്ലാസുകളും നടത്തിവരുന്നു. എല്ലാദിവസവും നടത്തുന്ന അസംബ്ലിയിൽ അധ്യാപകർ ദിനത്തിൻറെ പ്രത്യേകതകൾ ,മോറൽ വാല്യൂസ് നിറഞ്ഞ കഥകൾ കുട്ടികളോട് പറയുകയും GK  ക്വസ്റ്റ്യൻസ് ,ഏതെങ്കിലും ഒരു പഠന പ്രവർത്തനം  എന്നിവ കുട്ടികൾ അസംബ്ലിയിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട ക്വിസ്, മറ്റു മത്സരങ്ങൾ നടത്തുകയും സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തുവരുന്നു.നിലവിൽ 1 മുതൽ 4 വരെ ക്ലാസ്സുകളിൽ ആയി 101 കുട്ടികളും പ്രീ പ്രൈമറി വിഭാഗത്തിൽ 66 കുട്ടികളും വിദ്യ അഭ്യസിച്ചു വരുന്നു കെട്ടിലും മട്ടിലും മാറ്റം വരുത്തി കുട്ടികൾക്ക് വിദ്യ പകരുന്ന ഈ വിദ്യാലയം നാടിൻറെ തിലക കുറിയായി ജൈത്രയാത്ര തുടരുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ വൈവിധ്യ പാർക്ക് ,അടുക്കളത്തോട്ടം - ജൈവ പച്ചക്കറികൃഷി ,വിവിധ ക്ലബ്ബുകൾ ,സ്പോക്കൺ ഇംഗ്ലീഷ് , കമ്പ്യൂട്ടർ പരിശീലനം ,യോഗ പരിശീലനം ,ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് വിവിധ മേളകളും പ്രദർശനങ്ങളും പരിശീലനങ്ങളും ,വർക്ക് എക്സ്പീരിയൻസ് ,സ്പോർട്സ് ,ബാലസഭ ,ഇംഗ്ലീഷ് കോർണർ

മുൻ സാരഥികൾ

ക്രമ നമ്പർ സാരഥികൾ കാലഘട്ടം
1 K.D.ജോസഫ് 1948 - 1972
2 K.R.ശ്രീധരൻ Ret 1982
3 C.G.കാർത്യായനി Ret 1983
4 N.L.ലോന Ret 1984
5 N.T.ബേബി Ret 1985
6 P.വിലാസിനി Ret 1989
7 B.L.അന്നമ്മ Ret 1991
8 C.R.സുഭദ്ര Ret 2008
9 സെലിൻ A അഗസ്റ്റിൻ Ret 2014
10 ജോയ്.A.L Ret 2019

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

രാഗേഷ് സ്വാമിനാഥൻ -മ്യൂസിക് ഡയറക്ടർ
ശ്രീ പ്രശോഭ് -ക്രൈംബ്രാഞ്ച്‌.ഡി.വൈ.എസ്.പി.മലപ്പുറം
ശ്രീ വേണു (MBBS)

നേട്ടങ്ങൾ .അവാർഡുകൾ.

  • കേരള സ്കൂൾ കലോത്സവം ചേർപ്പ്  സബ് ജില്ലാ  2024 അറബിക് കലോത്സവം ഓവറോൾ ഫസ്റ്റ്
  • ബി.ആർ.സി.കൊടകര -മികവുത്സവം 2017
  • ബി.ആർ.സി.കൊടകര-മെട്രിക് മേള

(പഞ്ചായത്ത് തലം) രണ്ടാം സ്ഥാനം

  • കേരള സ്കൂൾ സ്പോർട്സ് & ഗെയിംസ് 2022 -23 (ചേർപ്പ് സബ് ജില്ല) അഗ്രിഗേറ്റ്  3 rd prize)

വഴികാട്ടി

Map
"https://schoolwiki.in/index.php?title=എ._എൽ._പി._എസ്._വേലൂപ്പാടം&oldid=2537902" എന്ന താളിൽനിന്ന് ശേഖരിച്ചത്