എ എൽ പി എസ് കന്തൽ

Schoolwiki സംരംഭത്തിൽ നിന്ന്
(A. L. P. S. Kandal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
എ എൽ പി എസ് കന്തൽ
എ എൽ പി എസ് കന്തൽ
വിലാസം
കന്തൽ

ബാഡൂർ പി.ഒ.
,
671321
,
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 08 - 1947
വിവരങ്ങൾ
ഫോൺ04998 000000
ഇമെയിൽ11228kandal@gmil.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്11228 (സമേതം)
യുഡൈസ് കോഡ്32010100612
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല മഞ്ചേശ്വരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംമഞ്ചേശ്വരം
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്മഞ്ചേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംപുത്തിഗെ പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ51
പെൺകുട്ടികൾ39
ആകെ വിദ്യാർത്ഥികൾ90
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഉണ്ണികൃഷ്ണൻ കെ.സി
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് കുഞ്ഞി. കെ
എം.പി.ടി.എ. പ്രസിഡണ്ട്ആരിഫ കെ.എം
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കാസർഗോഡ് റവന്യൂ ജില്ലയിൽ മഞ്ചേശ്വരം ഉപ ജില്ലയിലെ പ്രസിദ്ധമായ ഒരു പൊതുവിദ്യാലയം ആണ് എ.എൽ.പി.സ്കൂൾ കന്തൽ .1947 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.പുത്തിഗെ പഞ്ചായത്തിലെ കന്തൽ എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ 1 മുതൽ 4 വരെ ക്ലാസുകൾ നിലവിലുണ്ട്.


ചരിത്രം

പുത്തിഗെ പഞ്ചായത്തിലെ കന്തൽ എന്ന കൊച്ചു പ്രദേശത്ത് 1947-ൽ കന്തൽ എയിഡഡ്.എൽ.പി സ്കൂൾ ആരംഭിച്ചു. 28-01-1948 ലാണ് അന്നത്തെ സൗത്ത് കാനറാ വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം ലഭിക്കുന്നത്. കേരള വിദ്യാഭ്യാസ നിയമം (KER) എഴുതപ്പെടുന്നതിനു മുമ്പുതന്നെ ഇത്തരത്തിലൊരു വിദ്യാലയം ആരംഭിച്ചത്, അറിവാണ് ഒരു നല്ല സമൂഹത്തിന്റെ നിലനിൽപ്പ് എന്ന തിരിച്ചറിവിന്റെ തെളിവാണ്. (കൂടുതൽ വായിക്കുക )

ഭൗതികസൗകര്യങ്ങൾ

2007വരെ പ്രീ.കെ.ഇ.ആറിൽ പ്രവർത്തിച്ചിരുന്ന സ്കൂളിന് 2007-ൽ പുതിയ കെട്ടിടം നിർമ്മിച്ചു. നിലവിൽ 4 ക്ലാസ് മുറികളും,പ്രത്യേക ഓഫീസ് മുറി, സ്റ്റോർ റൂം എന്നിവയുമുണ്ട്. 2020-ൽ മുകളിൽ 2 മുറികളും നിർമ്മിച്ചു. എല്ലാ ക്ലാസ് മുറികളും വൈദ്യുതീകരിച്ചിട്ടുണ്ട്. ഫാൻ സൗകര്യവുമുണ്ട്. വൃത്തിയും വെടിപ്പുമുള്ള ശുചിമുറികൾ, കുടിവെള്ളത്തിന് വാട്ടർ പ്യൂരിഫയർ നിലവിലുണ്ട്. കൂടാതെ 3 ലാപ്ടോപ്പ്, 2 പ്രൊജക്ടർ, 2 ഡസ്ക്ടോപ്പ് എന്നീ സൗകര്യങ്ങളുമുണ്ട്. സ്കൂളിന് സ്വന്തമായി 97.5 സെന്റ് സ്ഥലവുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

-ശുചിത്വസേന

-അറബി കലാ സാഹിത്യവേദി

-ബോധവത്ക്കരണയോഗങ്ങൾ

-രുചിക്കൂട്ട്

മാനേജ്മെന്റ്

മാനേജർ-K.K അബ്ദുുൾ റസാഖ്

മുൻസാരഥികൾ

മുൻസാരഥികൾ
Sl. No. Name of the Headmaster Year
1 M.A ആദം കുഞ്ഞി 28/1/1948 - 31/5/1954
2 B. F മൊയ്തീൻ കുഞ്ഞി 1/6/54 - 31/5/1982
3 K.K നാരായണൻ 1/6/1982 - 30/ 4/ 1984.
4 B രാമചന്ദ്രൻ നായർ (H.M Incharge) 1/5/1984 - 30/6/1986
5 P. രാജേന്ദ്രൻ (H.M incharge) 1/7 1986 - 31/10/1987
6 പ്രദീപ് കുമാർ .G (H.M in charge) 1/11/1987 - 30/11/1987
7 7.രമാബായ് . S (H.M incharge ) 1/12/1987 - 31/12/1992
8 കിരൺ (H.M incharge) 1/1/1993 - 4 /10/2004
9 K.C ഉണ്ണിക്കൃഷ്ണൻ 5 /10 / 2004 ( തുടരുന്നു )

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. നജീബ് K.S - സിവിൽ എഞ്ചിനീയർ
  2. സഗീർ അലി - KSEB
  3. സിദ്ദിഖ് K.A - എഞ്ചിനീയർ
  4. അഹമ്മദ് കബീർ K. A- എഞ്ചിനീയർ
  5. മുനീറ - ടീച്ചർ
  6. ആയിഷത്ത് തബ്ഷീറ - ടീച്ചർ
  7. മുഹമ്മദ് മുഷ്താക് റഹ്മാൻ -(Dr. MBBS)
  8. മൻസൂർ D.K - കബഡി (ദേശീയ താരം)
  9. അസീസ് D.K - കബഡി (ദേശീയ താരം)
  10. റംഷാദ് D.K - കബഡി (ദേശീയ താരം)

വഴികാട്ടി

  • കാസർകോടു നിന്ന് കാസർകോട്-സീതാംഗോളി ബസിൽ കയറി സീതാംഗോളിയിൽ ഇറങ്ങി , കുമ്പള - പെർല ബസിൽ കയറി കന്തലിൽ ഇറങ്ങുക. അവിടന്ന് ഒരു കിലോമീറ്റർ സഞ്ചരിച്ച് സ്കൂളിലെത്താം.
  • കാസർകോടു നിന്ന് കാസർകോട് - പുത്തൂർ ബസിൽ കയറി പെർല ഇറങ്ങുക. അവിടന്ന് പെർല - കുമ്പള ബസിൽ കയറി കന്തലിൽ ഇറങ്ങുക. ഇവിടെ നിന്ന് 1 കിലോമീറ്റർ സഞ്ചരിച്ച് സ്കൂളിൽ എത്തിച്ചേരാം.
  • കുമ്പളയിൽ നിന്ന് കുമ്പള - പെർല റൂട്ടിൽ 20 km സഞ്ചരിച്ചാൽ കന്തൽ സ്റ്റോപ്പിലെത്തിയും സ്കൂളിലെത്തിച്ചേരാൻ കഴിയും.

Map
"https://schoolwiki.in/index.php?title=എ_എൽ_പി_എസ്_കന്തൽ&oldid=2535305" എന്ന താളിൽനിന്ന് ശേഖരിച്ചത്