എ എൽ പി എസ് കന്തൽ/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2007വരെ പ്രീ.കെ.ഇ.ആറിൽ പ്രവർത്തിച്ചിരുന്ന സ്കൂളിന് 2007-ൽ പുതിയ കെട്ടിടം നിർമ്മിച്ചു. നിലവിൽ 4 ക്ലാസ് മുറികളും,പ്രത്യേക ഓഫീസ് മുറി, സ്റ്റോർ റൂം എന്നിവയുമുണ്ട്. 2020-ൽ മുകളിൽ 2 മുറികളും നിർമ്മിച്ചു. എല്ലാ ക്ലാസ് മുറികളും വൈദ്യുതീകരിച്ചിട്ടുണ്ട്. ഫാൻ സൗകര്യവുമുണ്ട്. വൃത്തിയും വെടിപ്പുമുള്ള ശുചിമുറികൾ, കുടിവെള്ളത്തിന് വാട്ടർ പ്യൂരിഫയർ എന്നിവയും നിലവിലുണ്ട്. സ്കൂൾ ലൈബ്രറിയിൽ ആയിരത്തിലധികം പുസ്തകങ്ങളുണ്ട്. കാസ്റൂം പ്രവർത്തനങ്ങൾക്കാവശ്യമായ സാമഗ്രികകൾ ഗണിതലാബിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. വൈവിധ്യം നിറഞ്ഞ ചെടികളോടുകൂടിയ കളിസ്ഥലം, വൃത്തിയുള്ള അടുക്കള എന്നിവയും നിലവിലുണ്ട്. കൂടാതെ 3 ലാപ്ടോപ്പ്, 2 പ്രൊജക്ടർ, 2 ഡസ്ക്ടോപ്പ് എന്നീ സൗകര്യങ്ങളുമുണ്ട്. സ്കൂളിന് സ്വന്തമായി 97.5 സെന്റ് സ്ഥലവുമുണ്ട്.