എ.എൽ.പി.എസ് ചീയാനൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(A. L. P. S. Chiyanur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം  ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എടപ്പാൾ ഉപജില്ലയിലെ ആലംകോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന എയ്ഡഡ് എൽ പി സ്കൂളാണ് എയ്‌ഡഡ് ലോവർ പ്രൈമറി സ്കൂൾ ചിയ്യാനൂർ

എ.എൽ.പി.എസ് ചീയാനൂർ
വിലാസം
ചിയ്യാനൂർ

ALPS CHIYYANOOR
,
കോക്കൂർ പി.ഒ.
,
679591
സ്ഥാപിതം1934
വിവരങ്ങൾ
ഇമെയിൽalpschiyyanoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്19209 (സമേതം)
യുഡൈസ് കോഡ്32050700107
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല എടപ്പാൾ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംപൊന്നാനി
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പെരുമ്പടപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംആലംകോട്പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ55
പെൺകുട്ടികൾ55
ആകെ വിദ്യാർത്ഥികൾ110
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശോഭന പി
പി.ടി.എ. പ്രസിഡണ്ട്മൻസാദ്
എം.പി.ടി.എ. പ്രസിഡണ്ട്സുബിത
അവസാനം തിരുത്തിയത്
16-03-202419209


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ചിയ്യാനൂർ ഗ്രാമ പ്രദേശത്ത് കഴിഞ്ഞ 88 വർഷമായി സാധാരണ ജനങ്ങളുടെ വിദ്യാകേന്ദ്രമായി പ്രവർത്തിച്ചു വരുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് എ എൽ പി എസ് ചിയ്യാനൂർ .അക്ഷരാഭ്യാസം സാധാരണക്കാരന് അന്യമായിരുന്ന ഒരു കാലഘട്ടത്തിൽ അറിവിന്റെ വെളിച്ചം പകർന്നുകൊണ്ട് 1934 ൽ ഓത്തുപള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ആദ്യകാല മാനേജർ ശ്രീ ഗോവിന്ദൻ എഴുത്തച്ഛനായിരുന്നു.ശ്രീമതി പി പാറുക്കുട്ടിയമ്മ ആയിരുന്നു ആദ്യകാല ഹെഡ്മിസ്ട്രസ് .ആദ്യകാലങ്ങളിൽ മദ്രസ്സ പഠനവും വിദ്യാലയവും ഒരേ കെട്ടിടത്തിലായിരുന്നു നടന്നിരുന്നത് .ഭൗതിക സൗകര്യങ്ങൾ വളരെ പരിമിതമായ കാലഘട്ടം ഈ വിദ്യാലയത്തിനുണ്ടായിരുന്നു .എന്നാൽ ഇന്ന് മെച്ചപ്പെട്ട ഭൗതിക സാഹചര്യത്തിലേക്കെത്താൻ ഈ വിദ്യാലയത്തിന്  കഴിഞ്ഞു .പാഠ്യവിഷയങ്ങളിലും  പാഠ്യേതര വിഷയങ്ങളിലും എന്നും ഈ വിദ്യാലയം മുൻപന്തിയിൽ തന്നെയാണ് . തുടർന്ന് വായിക്കുക .

ഭൗതികസൗകര്യങ്ങൾ

25 സെന്റ് ഭൂമിയിൽ 5 ക്ലാസ് മുറികളും (1pre KER ,4 post KER )ഒരു വിശാലമായ ഓഫിസ് റൂമും ഈ വിദ്യാലത്തിൽ സ്ഥിതിചെയ്യുന്നു .LP കുഞ്ഞുങ്ങൾക്കാവശ്യമായ ഒരു കളിസ്ഥലവും നല്ല ഒരു സ്റ്റേജും ഇവിടെയുണ്ട് .മനോഹരമായ പൂന്തോട്ടവും എല്ലാവിധ ടോയ്‌ലെറ്റ് സൗകര്യങ്ങളും ഇവിടെ ലഭ്യമാണ് .സ്കൂളിന് ഇന്റർനെറ്റ് ബ്രോഡ്ബാൻഡ് സൗകര്യം ഉണ്ട് .എല്ലാ ക്ലാസ്സിലും കമ്പ്യൂട്ടർ പഠനത്തിന് പ്രൊജക്ടർ സൗകര്യം ലഭ്യമാണ് .എല്ലാ ക്ലാസ്സ്മുറികളും വൈദ്യുതീകരിച്ചിട്ടുണ്ട് .സജ്ജീകരിച്ച ഒരു കമ്പ്യൂട്ടർ ലാബ് നിലവിലുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

എ എൽ പി എസ് ചിയ്യാനൂരിൽ പ്രവേശനോത്സവം മുതലുള്ള എല്ലാ ദിനാഘോഷങ്ങളും നല്ല രീതിയിൽ ആഘോഷിച്ചുവരുന്നു .

കുട്ടികളിലെ കല കായിക പ്രവർത്തിപരിചയ മേഖലകളിലെ കഴിവുകൾ വികസിപ്പിക്കുന്നതിനായി " സർഗവേദി "എന്ന ഒരു പ്രോഗ്രാം നടത്തുന്നു.

വിദ്യാരംഗം കലാ-സാഹിത്യവേദി പ്രവർത്തനങ്ങൾ

വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ .ക്ലബുകളെ കുറിച്ച് കൂടുതലറിയാൻ ...

കുട്ടികളിൽ ആത്മവിശ്വാസം വർധിപ്പിക്കാൻ ബാലസഭ പോലുള്ള പരിപാടികൾ

മുൻ സാരഥികൾ

ചിത്രശാല 

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

കുറ്റിപ്പുറം -തൃശൂർ ഹൈവേയിൽ ചങ്ങരംകുളം സ്റ്റോപ്പിൽ ഇറങ്ങുക .അവിടെ നിന്ന് ആലംകോട് പ്രാഥമികാരോഗ്യ കേന്ദ്രം റോഡിലൂടെ വടക്കോട്ട്‌ 2 കിലോമീറ്റർ സഞ്ചരിച്ചാൽ എ എൽ പി എസ് ചിയ്യാനൂരിൽ എത്തിച്ചേരും .{{#multimaps:10.742922,76.041503|zoom=18}}


"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_ചീയാനൂർ&oldid=2241265" എന്ന താളിൽനിന്ന് ശേഖരിച്ചത്