ഡബ്ലിയു.ഐ.സി.എച്ച്.എസ്. എസ്.വണ്ടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(48114 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഡബ്ലിയു.ഐ.സി.എച്ച്.എസ്. എസ്.വണ്ടൂർ
വിലാസം
എറിയാട്

പുന്നപ്പാല പി.ഒ,
മലപ്പുറം
,
679328
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1979
വിവരങ്ങൾ
ഫോൺ04931247047, 04931245246
ഇമെയിൽwicwdr@yahoo.com
കോഡുകൾ
സ്കൂൾ കോഡ്48114 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകെ.പി.അൻവര്
പ്രധാന അദ്ധ്യാപകൻകെ.പി. മുഹമ്മദലി
അവസാനം തിരുത്തിയത്
08-03-2022Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ വണ്ടൂര് നഗരത്തിൽനിന്ന് 2 കി.മീ. അകലെ മഞ്ചേരി റോഡിൽ എറിയാട് എന്ന പ്രകൃതിസുന്ദരമായ സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു അണ്എയ്ഡഡ് വിദ്യാലയമാണ് ഡബ്ലിയു.ഐ.സി.എച്ച്.എസ്.എസ്.

ചരിത്രം

1979 ൽ പെരിന്തൽമണ്ണ ഇസ്ലാമിക് മിഷൻ ട്രസ്റ്റിൻറെ ആഭിമുഖ്യത്തിൽ സ്ഥാപിച്ച സ്ഥാപനമാണ് ഇത്. തുടക്കത്തിൽ പി.ഒ.സി യായി എസ്.എസ്.എൽ.സി. പരീക്ഷ എഴുതുന്ന സംവിധാനമാണ് ഉണാടായിരുന്നത്. പിന്നീട് കേരള സര്ക്കാരിൻറെ അംഗീകാരം നേടിയെടുത്തു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 26 ക്ലാസ് മുറികളുണ്ട്.പരിമിതമായ സൌകര്യങ്ങളോടെയാണെങ്കിലും ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ദൂരെ നിന്നുള്ള കുട്ടികൾക്കായി ഹോസ്റ്റൽ സൌകര്യം മാനേജ്മെൻറ് ഒരുക്കിയിട്ടുണ്ട്.

10 കമ്പ്യൂട്ടറുകളുള്ള ഒരു കമ്പ്യൂട്ടർ ലാബും ഒരു സയൻസ് ലാബും സ്ഥാപനത്തിനുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യംവും ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സാഹിത്യസമാജങ്ങൾ.
  • റൈറ്റേഴ്സ് & സ്പീക്കേഴ്സ്ഫോറം.
  • മാഗസിനുകൾ.
  • ഹരിതസേന,പരിസ്ഥിതി ബോധവത്കരണ പ്രവർത്തനങ്ങൾ.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

പെരിന്തൽമണ്ണ ഇസ്ലാമിക് മിഷൻ ട്രസ്റ്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. പ്രൈമറി, സെക്കന്ററി, കോളേജ് തലങ്ങളിലായി 12 സ്ഥാപനങ്ങൾ ഈ ട്രസ്റ്റിന്റെ കീഴിൽ പ്രവര്ത്തിച്ചുകൊണ്ടിരിക്കുന്നു. കെ. എം. അബ്ദ്ല്അഹദ് തങ്ങ‍ൾ ട്രസ്റ്റിന്റെ ചെയര്മാനും ഡോ. അബ്ദുസ്സലാം വാണിയംബലം സെക്രട്ടറിയുമാണ്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റര് കെ.പി. മപഹമ്മദലിയും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ കെ.പി. അൻവറുമാണ്.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • വാണിയംബലം റയിൽവെ സ്റ്റേഷനിൽ നിന്ന് 5 കി.മി. അകലം
  • വണ്ടൂര് നഗരത്തിൽ നിന്നും 2 കി.മി. അകലത്തായി മഞ്ചേരി റോഡിൽ സ്ഥിതിചെയ്യുന്നു.