കെ എഛ് ഇ പി ജി എൽ പി എസ് കക്കയം

Schoolwiki സംരംഭത്തിൽ നിന്ന്
(47640 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കെ എഛ് ഇ പി ജി എൽ പി എസ് കക്കയം
വിലാസം
കക്കയം

കക്കയം
,
673615
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ04962698540
ഇമെയിൽkhepglps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47640 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുറഹിമാൻ എ
അവസാനം തിരുത്തിയത്
10-02-2022Bmbiju


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴുക്കോ‍ട് ജില്ലയിലെ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ കക്കയം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1964 ൽ സിഥാപിതമായി.

ചരിത്രം

നിരവധി ചരിത്രമുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച കക്കയത്ത് കേരള ജല വൈദ്യുത വകുപ്പിന്റെ സഹകരണത്തേടെ പദ്ധതി പ്രദേശത്ത് വിദ്യാഭ്യാസ പിന്നാക്കാവസ്ഥക്ക് പരിഹാരമായി1964 ൽ കെ.എച്ച്.ഇ.പി.ജി.എൽ.പി.എസ് എന്ന ഈ പൊതു വിദ്യാലയം നിലവിൽ വന്നു.വൈദ്യുത വകുപ്പിൻ കീഴിലുളള ഒരു ആസ്ബറ്റോസ് ബിൽഡിംഗിൽ പ്രവർത്തനമാരംഭിച്ച വിദ്യാലയം ഇന്നും ഇതേ ബിൽഡിംഗിൽ തന്നെ തുടരുകയാണ്.

വൈദ്യുത ബോർഡിന്റെ അധീനതയാലാണെങ്കിലും നാട്ടുകാരുടെ നല്ല സഹകരണം സ്കൂളിനു ലഭിച്ചിരുന്നു. ഇരുനൂറിലധികം കുട്ടികൾ പഠിച്ചിരുന്ന ഒന്നു മുതൽ നാലു വരെ ക്ലാസുകളുളള ഈ പ്രൈമറി വിദ്യാലയം കൂരാച്ചുണ്ട് പ‍ഞ്ചായത്തിലെ പ്രധാന വിദ്യാലയങ്ങളിലൊന്നായിരുന്നു. ടി.എച്ച്.കേളു മാസ്ററർ, പി.മമ്മദ് മാസ്ററർ, കെ.പി.കുമാരൻ മാസ്ററർ, യു‌.നാരായണൻ മാസ്ററർ, വി. ബാലൻ മാസ്ററർ, ടി.എം അച്ചുതൻ മാസ്ററർ, എം.പി.ഹസ്സൈൻ കുട്ടി മാസ്ററർ,വി.ഗോപാലൻ മാസ്ററർ തുടങ്ങിയവർ ഇവിടുത്തെ ആദ്യകാല പ്രധാനാധ്യാപകരിൽ ചിലരാണ്.വാർഡ് മെമ്പർ ശ്രീ . ആൻഡ്രൂസ് കട്ടിക്കാനം,ബേബി തേക്കാനത്ത്(ഫയർ സർവ്വീസ്),തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിൽ പ്രഗത്ഭരായ പൂർവ്വ വിദ്യാർഥികളും വിദ്യാലയത്തിനുണ്ട്.
പദ്ധതി പ്രദേശത്തെ ജീവനക്കാരുടെ മക്കളും കരിയാത്തും പാറ മുതലുളള ഇന്നാട്ടുകാരായ വിദ്യാർഥികളുമാണ് ഇവിടെ പഠിച്ചിരുന്നത്. പഠന രംഗത്ത് മാത്രമല്ല കലാ കായിക രംഗങ്ങളിലും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ അക്കാലയളവിൽ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. സമ്പന്നമായ ചരിത്രനിമിഷങ്ങൾ അക്കാദമികലോകത്തിന് നൽകിയ കെ.എച്ച്.ഇ.പി.ജി.എൽ.പി.എസ് ഇന്ന് ഒട്ടേറെ പരിമിതികളാൽ തളർച്ചയിലാണ്.സ്കൂളിനു ചുറ്റുമുണ്ടായിരുന്ന കെ.എസ്.ഇ.ബി ജീവനക്കാർ ക്വാർട്ടേർസുകൾ ഉപേക്ഷിക്കുകയും ബാക്കിയുളളവർ അൺ എയ്ഡഡ് സ്ഥാപനങ്ങൾക്ക് മുൻഗണന നൽകിയതും സ്ഥാപനത്തിന് വലിയ തിരിച്ചടിയായി. വന്യമൃഗ ഭീഷണിക്ക് ഒരു പരിഹാരമാവത്തതും പലപ്പോഴായി നേരിട്ട അധ്യാപക ക്ഷാമവും ഭൗതിക സൗകര്യങ്ങൾ കാലാനുസൃതമായി മാറ്റം വരാത്തതും നാട്ടുകാരായ വലിയൊരു വിഭാഗവും സ്കൂളിനെ കയ്യൊഴി‍ഞ്ഞു. എന്നാൽ കഴിഞ്ഞ വർഷത്തേക്കാൾ ഇരുപത്തിയഞ്ചു ശതമാനം കുട്ടികൾ ഈവർഷം കൂടിയിട്ടുണ്ട് .
കെ.എസ്.ഇ.ബി ക്കു കീഴിലുളള ബിൽഡിംഗ് പുനർ നിർമാണമോ നവികരണമോ സാധിക്കാത്തതിനാൽ കക്കയത്ത് തന്നെ മുപ്പത് എന്നറിയപ്പെടുന്ന സ്ഥലത്ത് ശ്രീ - സി.രാമകൃഷ്ണൻ മാസ്ററർ ഹെഡ്മാസ്റററായിരുന്ന 2010-2015കാലയളവിൽ സ്കൂളിനായി സ്ഥലം വാങ്ങുകയും അവിടെ എസ്.എസ്.എ യുടെ ഫണ്ട് പ്രകാരം രണ്ട് ക്ലാസ് റൂം നിർമിക്കുകയും ചെയ്തിട്ടുണ്ട്.റോഡ്,കുടിവെളളം,നാല് ക്ലാസ് മുറികൾ എന്നിങ്ങനെ അവശ്യം വേണ്ട അടിസ്ഥാന സൗകര്യങ്ങളൊരുക്കി ഇവിടേക്ക് മാറാനുളള ഒരുക്കത്തിലാണ് . അടുത്ത അധ്യയനവർഷം വിദ്യാലയം എവിടെയാകും എന്ന ആശങ്ക നിലനിൽക്കുന്നുണ്ടെങ്കിലും പരമാവധി കുട്ടികളെ ആകർഷിക്കാനും മികവുറ്റ പഠനാന്തരീക്ഷമൊരുക്കാനും ഇപ്പോഴത്തെ ഹെഡ് മാസ്റ്റർ ശ്രീ എ അബ്ദുറഹിമാൻ , പി.ടി എ പ്രസിഡണ്ട് ശ്രീ തോമസ് പീറ്റർ എന്നിവരുടെ നേതൃത്വത്തിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് .

ഭൗതികസൗകരൃങ്ങൾ

==മികവുകൾ=/home/user1/Desktop/IMG_20170605_100105.jpg /home/user1/Desktop/IMG_20170605_100052.jpg /home/user1/Desktop/IMG_20170615_131756.jpg /home/user1/Desktop/IMG_20170721_095940.jpg /home/user1/Desktop/IMG_20170721_095938.jpg

ദിനാചരണങ്ങൾ

അദ്ധ്യാപകർ

  • അദുറഹിമാൻ എ

ബിന്ദുറാണി

  • അബ്ദുൾ റഷീദ്

റെജി

ചിത്രശാല

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

</gallery>

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom