രാമല്ലൂർ ജി എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
രാമല്ലൂർ ജി എൽ പി എസ് | |
---|---|
വിലാസം | |
രാമല്ലൂർ കൽപത്തൂർ പി.ഒ. , 673524 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1954 |
വിവരങ്ങൾ | |
ഫോൺ | 0496 2614128 |
ഇമെയിൽ | ramallurglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47616 (സമേതം) |
യുഡൈസ് കോഡ് | 32041000201 |
വിക്കിഡാറ്റ | Q64550476 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | പേരാമ്പ്ര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | പേരാമ്പ്ര |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പേരാമ്പ്ര |
തദ്ദേശസ്വയംഭരണസ്ഥാപനം | നൊച്ചാട് പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 50 |
പെൺകുട്ടികൾ | 59 |
ആകെ വിദ്യാർത്ഥികൾ | 109 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാമചന്ദ്രൻ .പി |
പി.ടി.എ. പ്രസിഡണ്ട് | സ്വപ്നേഷ്.എൻ.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ശരണ്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോഴുക്കോട് ജില്ലയിലെ കോട്ടൂർ ഗ്രാമപഞ്ചായത്തിലെ തൃക്കുറ്റിശ്ശേരി ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി.
ചരിത്രം
കോഴിക്കോട് ജില്ലയിലെ നൊച്ചാട് ഗ്രാമപഞ്ചായത്തിലാണ് രാമല്ലൂർ ഗവ.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.1954 ൽ ബോർഡ് എലിമെന്ററി സ്കൂൾ എന്ന പേരിൽ ഒരു ഏകാധ്യാപിക വിദ്യാലയമാണ് സ്കൂൾ ആരംഭിച്ചത്.പ്രദേശത്തുകാർക്കിടയിൽ സിങ്കിൾ സ്കൂൾ എന്നാണ് അറിയപ്പെട്ടത്.കണ്ണൂർ ജില്ലയിലെ തൊട്ടടുത്ത സ്വദേശി കെ.രാധാകൃഷ്ണൻ മാസ്റ്റർ ആയിരുന്നു ഈ സ്കൂളിലെ പ്രഥമധ്യാപകൻ.കാരക്കാട്ടിൽ എന്ന വീടിന്റെ വരാന്തയിൽ ആരംഭിച്ച സ്കൂൾ 1970 ൽ നാട്ടുകാരുടെ പരിശ്രമഫലമായി വാങ്ങിയ 17സെന്റ് സ്ഥലത്ത് നാലു ക്ലാസ് മുറികളും ഒരു ഓഫീസുമുള്ള സ്കൂകൂളായി ഉയർത്തപ്പെട്ടു.2004ൽ സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചു.2017ജനുവരി 5നു ചേർന്ന വികസന സെമിനാറിൽ സ്കൂളിന്റെ വിപുലീകരണത്തിനായി 3നിലകളുള്ള കെട്ടിടം നിർമ്മിക്കാൻ നാലേകാൽ കോടിയുടെ മാസ്റ്റർപ്ലാൻ സമർപ്പിച്ചു.വിപുലീകരണത്തിനു പ്രധാന തടസ്സമായ സ്ഥലപരിമിതി മറികടക്കാൻ പൂർവ്വവിദ്യാർത്തികളും നാട്ടുകാരും ചേർന്ന് 14.48സെന്റ് സ്ഥലം വാങ്ങി.മൂന്ന് നിലകളുള്ള പുതിയ കെട്ടിടം പണിതു.പ്രധാനധ്യാപകൻ കെ.ബഷീർ വിപുലീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചു.
ശ്രീ രാധാകൃഷ്ണൻ മാസ്റ്ററെതുടർന്നു വി.ഗോപാലൻ ,വി.അബ്ദുൽ ഖാദർ,കേശവൻ നമ്പീശൻ ,കല്യാണി ,വി.കെ ഗോപാലൻ ,കെ.പി ഗംഗാധരൻ ,പി.കുുഞ്ഞികൃഷ്ണൻ ,രാമൻ ,കെ.വി രാഘവൻ ,ഡി.രാധാമ്മ തുടങ്ങി ഒട്ടേറെ അധ്യാപകർ ഈ സ്കൂളിൽ സേവനമനുഷ്ടിച്ചു.
പേരാമ്പ്ര-പയ്യോളി റോഡിൽ കൽപ്പത്തൂർ ബസ്റ്റോപ്പിൽ നിന്നും വെള്ളിയൂർ ഭാഗത്തേക്ക് പോകുന്ന റോഡിൽ ഒന്നര കിലോമീറ്റർ അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഉള്ള്യേരി-പേരാമ്പ്ര റോഡിൽ വെള്ളിയൂരിൽ നിന്നും സ്കൂളിലേക്കെത്താൻ കഴിയും.
മുതുകുന്നുമ്മൽ ഗോവിന്ദനടിയോടി ,കാരക്കാട്ടിൽ കുഞ്ഞ്യേത് മാസ്റ്റർ ,മൊടോങ്ങൽ രാരിച്ചൻ ,വടക്കെച്ചാലിൽ കുഞ്ഞിരാമൻ നായർ ,കാരക്കാട്ടിൽ ചെക്കോട്ടി ,മാവിലമ്പാടി കുഞ്ഞിരാമക്കുറുപ്പ് ,ചെറുവത്ത് കുഞ്ഞിരാമൻ മാസ്റ്റർ ,വെങ്ങളത്ത് കണ്ടിച്ചാലിൽ കുഞ്ഞസ്സൻ ഹാജി ,എം.സി ബാലൻ നായർ ,എരത്ത് കണ്ടി കുഞ്ഞിരാമൻ നായർ ,അമ്പാളി നാരായണൻ നായർ തുടങ്ങി ഇന്ന് ജീവിച്ചിരിക്കുന്നവരും അല്ലാത്തവരുമായ ഒട്ടേറെപ്പേർ ഈ സ്ഥാപനത്തിന്റെ വളർച്ചക്കും ഉയർച്ചക്കും വേണ്ടി പ്രയത്നിച്ചിട്ടുണ്ട്.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
മുഹമ്മദ് അസ്ലം.പി.എ, അബ്ദുൾ അലി.പി.എ, അബ്ദുറഹിമാൻ.വി, ജമീല.സി, പാത്തുമ്മക്കുട്ടി.എം.എം, പാത്തുമ്മ.ടി, ഫാത്തിമ്മക്കുട്ടി.കെ, ബിജു.കെ.എഫ്, മുഹമ്മദലി.പി.എ, രഘു.പി, ഷാജു.പി, പാത്തുമ്മക്കുട്ടി.പി, സുബൈദ.കെ, സുബൈദ.കെ, സോമസുന്ദരം.പി.കെ, റുഖിയ്യ.എൻ, റോസമ്മ.ടി.വി, സൈനബ.കെ.എം, ഷിജത്ത് കുമാർ.പി.എം, ഹാബിദ്.പി.എ, ഷിറിൻ.കെ.
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 47616
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ