ഗവ. എൽ.എം.എ.എൽ.പി.എസ്. വട്ടപ്പാറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ.എം.എ.എൽ.പി.എസ്. വട്ടപ്പാറ | |
---|---|
വിലാസം | |
വട്ടപ്പാറ വട്ടപ്പാറ പി.ഒ. , 695028 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഫോൺ | 0472 2587101 |
ഇമെയിൽ | lmalpsvattappara@gmail.8.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42529 (സമേതം) |
യുഡൈസ് കോഡ് | 32140600908 |
വിക്കിഡാറ്റ | Q64035323 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | നെടുമങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | നെടുമങ്ങാട് |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് കരകുളം |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 61 |
പെൺകുട്ടികൾ | 64 |
ആകെ വിദ്യാർത്ഥികൾ | 125 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഖയറുനിസബീഗം എൽ |
പി.ടി.എ. പ്രസിഡണ്ട് | ബിൻസി |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിലെ കരകുളം പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ .എം .എ .എൽ പി എസ്
വട്ടപ്പാറ .1930 ൽ ലണ്ടൺ മിഷനറിമാർ സ്ഥാപിച്ച ഈ വിദ്യാലയം എൽ.എം.എസ് പള്ളിയുടെ ഹാളിലാണ് പ്രവർത്തനം ആരംഭിച്ചത് .ക്രമേണ പള്ളിയിൽ നടത്തി വന്നിരുന്ന ക്ലാസുകൾ അവിടെ നിന്നും മാറ്റുന്നതിനുവേണ്ടി എം.സി റോഡിനരികിൽ മാനേജ്‌മന്റ് പുതിയ കെട്ടിടം പണിതു.1948 ൽ നെടുമങ്ങാട് താലൂക്കിൽപെട്ട എൽ.എം.എസ് സ്ക്കൂളുകൾ ഗവർമെന്റിന്റെ നിർദ്ദേശപ്രകാരം വർഷം ഒരു രൂപ പാട്ടത്തിന് ഗവർന്മേന്റിനു സറണ്ടർ ചെയ്തു.1959ൽ 4നാലാം ക്ലാസ് അപ്ഗ്രേഡ്അഞ്ചാം സ്റ്റാൻഡേർഡ് വരെ ആയി .1962 ൽ ഈ സ്കൂളിനോട് ചേർന്നുള്ള എൽ.എം.എസ് ഹയർ സെക്കന്ററി സ്‌കൂളിൽ അഞ്ചാം ക്ലാസ്സ് അനുവദിച്ചപ്പോൾ ഈ സ്കൂളിലെ അഞ്ചാം ക്ലാസ് നിർത്തൽ ചെയ്തു.സർക്കാരിന്സറണ്ടർ ചെയുന്ന കാലത്തു ഡാനിയേൽ സാർ ആയിരുന്നു പ്രഥമാധ്യാപകൻ .സ്ഥലപരിമിതി കാരണം 2012 വരെ ഒന്നും,രണ്ടും,മുന്നുംക്ലാസുകൾ ഷിഫ്റ്റ് സമ്പ്രദായത്തിലാണ് പ്രവർത്തിച്ചിരുന്നത് .ഇപ്പോൾ ഷിഫ്റ്റ് സമ്പ്രദായം മാറ്റിയിട്ടുണ്ട്.എല്ലാ ക്ലാസ്സുകളിലും ഇംഗ്ലീഷ്,മലയാളം എന്നീ മീഡിയത്തിലുമുള്ള പഠനം ലഭ്യമാണ്
ഭൗതികസൗകര്യങ്ങൾ
സ്റ്റേറ്റ് ഹൈവേയുടെ സമീപം സ്ഥിതിചെയുന്ന സ്കൂളാണിത്.ഉയർന്നപ്രദേശമായതിനാൽ മൂന്നു തട്ടുകളിലായാണ് സ്കൂൾ കെട്ടിടങ്ങൾ സ്ഥിതിചെയുന്നത് .റോഡിനഭിമുഖമായി ഒരു ഇരുനിലകെട്ടിടവും അതിനു മുകളിലുള്ള തട്ടിൽ രണ്ടു മുറികളുള്ള കോൺക്രീറ്റ് കെട്ടിടവും ഒരു സെമിപെർമെനൻറ് ഹാളും ഉണ്ട്.ഏറ്റവും മുകളിലുള്ള തട്ടിൽ മൂന്നു മുറികളുള്ള ഒരു കെട്ടിടം പണിതുകൊണ്ടിരിക്കുന്നു.ആറു കംപ്യൂട്ടർകളും അഞ്ചു ലാപ്‌ടോപ്കളും ഉള്ള നല്ലൊരു കമ്പ്യൂട്ടർ റൂം കുട്ടികളുടെപഠനത്തിനു സഹകമാവുന്നു.സ്കൂളിന് സ്വന്തമായി സ്കൂൾ ബസ് ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
ദിനാചരണങ്ങൾക്ക് ഊന്നൽ നൽകുന്നു
കുട്ടികളുടെ കലാകായിക അഭിരുചികളെ പ്രോത്സാഹിപ്പിക്കുന്നു
വിവിധ ക്ലബുകളുടെ കുട്ടികളിലെ നേതൃപാടവം വളർത്തുന്നതിനും കുട്ടികളെ സാമൂഹ്യപ്രതിബദ്ധതയുള്ളവരും ആക്കാൻ സഹായിക്കുന്നു.
മികവുകൾ
എൽ എൽ എസ് സ്കോളർഷിപ് പരീക്ഷകളിൽ കുട്ടികൾ പങ്കെടുക്കുകയും സ്കോളർഷിപ് നേടുകയും ചെയ്യുന്നു.
ഗണിത സാമൂഹ്യശാസ്‌ത്രമേളകളിൽകുട്ടികൾ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്യുന്നു.
മുൻ സാരഥികൾ
ശ്രീ.ഡാനിയേൽ
ശ്രീമതി .ജെയിൻ
ശ്രീ.സെൽവനായകം
ശ്രീമതി.കോമളവല്ലി
ശ്രീ.ബാലകൃഷ്ണപിള്ള
ശ്രീമതി .ഉമാദേവി
ശ്രീമതി.സരോജിനി
ശ്രീമതി.തങ്കമണി.സി
ശ്രീമതി.സുഷമ.കെ
ശ്രീമതി നജുമാബീവി
ശ്രീമതി.ജഹ്നാരബീഗം
ശ്രീമതി.റോസമ്മ.എൻ.എസ്
ശ്രീമതി.അജിതകുമാരി ഇ. ഡി
ശ്രീമതി.ജയ.ഒ .എസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- വട്ടപ്പാറ പോലീസ് സ്റ്റേഷനിൽ നിന്നും MC റോഡിലൂടെ വെമ്പായം റൂട്ട് വരുമ്പോൾ കണക്കോട് ജങ്ഷൻ എത്തുന്നതിന് തൊട്ടു മുന്നെ ഇടുതു ഭാഗത്തായിട്ടാണ് സ്കൂൾ.
- വട്ടപ്പാറ പോലീസ് സ്റ്റേഷനിൽ നിന്നും ഏകദേശം 500 മീറ്റർ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42529
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ