സഹായം | Reading Problems? Click here |
![]() | ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ അമ്മമാർക്കുള്ള സൈബർസുരക്ഷാ അവബോധ പരിശീലനം - 2022 ചിത്രങ്ങൾ ചേർക്കാം. കൂടുതൽ വിവരങ്ങൾ..... |
![]() | ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാരം 2022 മൂല്യനിർണ്ണയം നടക്കുന്നതിനാൽ, തിരുത്തലുകൾ തടഞ്ഞിരിക്കുന്നു. കൂടുതൽ വിവരങ്ങൾ........... |
യു.പി.എസ്സ്.അരിപ്പ
(40237 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരങ്ങൾ |
യു.പി.എസ്സ്.അരിപ്പ | |
---|---|
![]() | |
വിലാസം | |
അരിപ്പ ചോഴിയക്കോട് പി.ഒ. , 691310 | |
സ്ഥാപിതം | 1964 |
വിവരങ്ങൾ | |
ഫോൺ | 0474 2443344 |
ഇമെയിൽ | upsarippa@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40237 (സമേതം) |
യുഡൈസ് കോഡ് | 32130200207 |
വിക്കിഡാറ്റ | Q110386669 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | ചടയമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചടയമംഗലം |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | കൊട്ടാരക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | ചിതറ |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 90 |
പെൺകുട്ടികൾ | 95 |
ആകെ വിദ്യാർത്ഥികൾ | 185 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബീനാ ബീവി ഐ |
പി.ടി.എ. പ്രസിഡണ്ട് | സാബു 'M |
അവസാനം തിരുത്തിയത് | |
14-03-2022 | 40237schoolwiki |
പ്രോജക്ടുകൾ | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (?)
|
എന്റെ നാട് | (?)
|
നാടോടി വിജ്ഞാനകോശം | (?)
|
സ്കൂൾ പത്രം | (?)
|
അക്ഷരവൃക്ഷം | (?)
|
ചരിത്രം
കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ ചിതറ പഞ്ചായത്തിലെ രണ്ടാം വാർഡിൽ അരിപ്പ എന്ന മലയോര ഗ്രാമത്തിൽ 1964 -ൽ കേരളത്തിലെ ആദ്യത്തെ വനിത പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ശ്രീമതി. ,സുമതി സുകുമാരൻ സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് അരിപ്പ യു.പി. എസ്. തിരുവനന്തപുരം - ചെങ്കോട്ട സംസ്ഥാന പാതയോരത്ത് അര നൂറ്റാണ്ടിന് മുമ്പ് അക്ഷര ദീപത്തിന്റെ ആദ്യ നാളുകൾ തെളിയിച്ച വിദ്യാലയമാണ് ഇത്.
കൊല്ലം ജില്ലക്കാരനായ 1964 ലെ മുഖ്യമന്ത്രി ആർ.ശങ്കറിന്റെ ഭാവനയും കോരളത്തിലെ ആദ്യവനിത പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ശ്രീമതി. സുമതി സുകുമാരന്റെ ദീർഘവീഷണവും ഒത്തുചേർന്നപ്പോൾ അരിപ്പ യു.പി.എസ്.എന്ന സ്ഥാപനം യാഥാർത്ഥ്യമായി. 1964 -65 അദ്ധ്യേന വർഷത്തിൽ 106 വിദ്യാർത്ഥികളും 5 അധ്യാപകരുമായി പ്രയാണം ആരംഭിച്ച ഈ വിദ്യാലയത്തിൽ 4853 വിദ്യാത്ഥികൾ അധ്യായനം നടത്തിയിട്ടുണ്ട്. ഇവരെല്ലാം ജിവിതത്തിന്റെ നാനാമേഖലകളിൽ വർത്തിക്കുന്നു. 20-5-1965 -ൽ ഈ വിദ്യാലയത്തിൽ ആദ്യമായി പ്രവേശനം നേടിയ ഹാജിറാബീവി കോളേജ് വിദ്യാഭ്യാസം നേടിയാണ് തന്റെ വിദ്യാർത്ഥി ജീവിതം അവസാനിപ്പിച്ചത്. പെൺകുട്ടികളുടെ വിദ്യാഭ്യാസം പിന്നോക്കാവസ്ഥയിൽ നിലനിന്നിരുന്ന കാലകഘട്ടത്തിൽ ശ്രീമതി. ഹാജിറാബീവിയ്ക്ക് കോളേജ് വിദ്യാഭ്യാസം നേടാനായത് അരിപ്പ യു.പി.എസിന്റെ കിരീടത്തിന്റെ പൊൻതൂവലാണ്. സ്കൂൾ ആരംഭിക്കുന്ന 1964 -ൽ അരിപ്പ പ്രദേശം സാമൂഹ്യമായും സാമ്പത്തികമായും വിജ്യാഭ്യാസപരമായും ഏറെ പിന്നിലായിരുന്നു. ഈ ശോച്യാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ശ്രീമതി. സുമതി സുകുമാരൻ സ്കൂൾ സ്ഥാപിക്കുന്നതിന് വേണ്ടി പരിശ്രമിച്ചത്. ദീർഘകാലം സ്കൂൾ മാനേജരായി സ്കൂളിനെ നയിച്ച ശ്രീമതി. സുമതി സുകുമാരന്റെ ദേഹവിയോഗത്തെതുടർന്ന് 6 അംഗങ്ങൾ അടങ്ങിയ ഒരു ട്രസ്റ്റാണ് സ്കൂളിന്റെ മാനേജിംഗ് കമ്മറ്റി. കമറ്റി അംഗങ്ങൾ മാറിമാറി സ്കൂൾ മാനേജരായി പ്രവർത്തിക്കുന്നു. ഇപ്പോൾ ട്രസ്റ്റ് അംഗമായ ശ്രീ. കെ. എസ്. അശോകനാണ് സ്കൂൾ മാനേജർ. 2017 -ൽ കേരളയൂണിവേഴ്സിറ്റിയിൽ നിന്നും Msc Chemistry യിൽ രണ്ടാം റാങ്ക് നേടിയ കൃഷ്ണ .എം.എസ്. ,2011 -ൽപ്രശസ്ത സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ വി.ഉദയകുമാർ, ഇവർ അരിപ്പ യു.പി.എസിലെ പൂർവ്വ വിദ്യാർത്ഥികളാണ്.
ഭൗതികസൗകര്യങ്ങൾ
പഠനാവശ്യങ്ങൾക്കായി 10 ക്ലാസ് മുറികളുണ്ട്. എല്ലാ ക്ലാസ് മുറികളും നല്ല നിലയിലാണ്.കൂടുതലറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
ജൂനിയർ റഡ്ക്രോസ്
ഹരിത ക്ലബ്
ശാസ്ത്ര രംഗം
വിദ്യാരംഗം
വഴികാട്ടി
മടത്തറ - കുുളത്തുപ്പുഴ റൂട്ടിൽ മടത്തറ നിന്നും 4 കി.മി. ദൂരെ അരിപ്പ ഫോറസ്റ്റ് ട്രെയിനിംഗ് ആഫൂസിന് എതിർ വശത്താണ് യു.പി.എസ് അരിപ്പ
Loading map...