സഹായം Reading Problems? Click here


ഗവ.എൽ. പി. എസ്. ഇഞ്ചക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
(39507 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തിലെ ആദ്യകാല വിദ്യാലയങ്ങളില്‍ ഒന്ന് 1912-ല്‍ സ്ഥാപിതം

ഗവ.എൽ. പി. എസ്. ഇഞ്ചക്കാട്
സ്ഥലം
ഇഞ്ചക്കാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ലകൊട്ടാരക്കര
ഉപ ജില്ലശാസ്താംകോട്ട
സ്ക്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം78
പെൺകുട്ടികളുടെ എണ്ണം73
അദ്ധ്യാപകരുടെ എണ്ണം08
സ്ക്കൂൾ നേതൃത്വം
പി.ടി.ഏ. പ്രസിഡണ്ട്കെ ഭാര്‍ഗവന്‍ പിള്ള
അവസാനം തിരുത്തിയത്
18-02-201739507


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായംചരിത്രം

1912-ല്‍ മലയാളം പള്ളിക്കൂടമായി പ്രവര്‍ത്തനമാരംഭിച്ചു.കടമ്പാട്ടു പരപ്പാടിയില്‍ നീലകണ്ഠപിള്ള എന്ന വ്യക്തിയാണ് ഈ സ്കൂളിന്‍റെ സ്ഥാപകന്‍. കൊല്ലവര്‍ഷം 1080 കാലഘട്ടത്തില്‍ ഒരുചെറിയ ആശാന്‍കളരിയായി ആയിക്കുന്നത്തുള്ള കണ്ടാളംതുണ്ട് എന്നസ്ഥലത്താണ്‌ ഈ സ്കൂള്‍ ആദ്യം തുടങ്ങിയത് നൂറുശതമാനംആളുകളും നിരക്ഷരരായിരുന്ന ഒരു കാലഘട്ടത്തില്‍ അവരെ അക്ഷരത്തിന്റെ ലോകത്തേക്കൂട്ടികൊണ്ടുവരാനുള്ള ആദ്യ ശ്രമം ആയിരുന്നുഅത് പക്ഷെജനങ്ങളുടെ എതിര്‍പ്പ്കാരണം ആകളരി ഇന്ച്ചക്കാട്ടേക്ക് ആവര്‍ഷം തന്നെമാറ്റുകയുണ്ടായി . പലഎതിര്‍പ്പുകളെയും നശിപ്പിക്കലുകളെയും അതിജീവിച്ച് 1912 കളരിയെ ഒരു മലയാളം പള്ളിക്കൂടമായി അദ്ദേഹം മാറ്റി . 1945 ല്‍ തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ C.P രാമസ്വാമിഅയ്യരുടെ ദേശസാല്‍ക്കരണ പദ്ധതിയുടെ ഭാഗമായി സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു

ഭൗതികസൗകര്യങ്ങള്‍

അന്‍പത് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 7 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും കടമ്പാട്ടുപരപ്പാടിയില്‍ കുടുംബക്കാരുടെ വകയായി ലഭിച്ച ലൈബ്രറിയും ഉണ്ട് . വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിന് 2 കമ്പ്യൂട്ടറുകളും ഉണ്ട്.സ്കൂളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. മതിയായ കുടിവെള്ള സൗകര്യവും ടോയ്ലറ്റ് സൗകര്യവും ഇവിടെയുണ്ട്.മികച്ച ഒരു ഗ്രന്ഥശേഖരവും ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മികവുകള്‍

 • മികവുകള്‍
 • സജീവമായ SMC
 • രക്ഷിതാക്കളുടെ സഹകരണത്തോടെ വാഹനം
 • മെച്ചപ്പെട്ട ലൈബ്രറി
 • ശാസ്ത്ര-സാമൂഹ്യ-ഗണിത മേളകളിലെ മികവ്
 • മികച്ച പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
 • സംസ്ഥാന അവാര്‍ഡ്‌ നേടിയ അദ്ധ്യാപിക അജിത ടീച്ചര്‍
 • മികച്ച കമ്പ്യൂട്ടര്‍ പഠനം

ഭരണ നിര്‍വഹണം

 • പ്രധാന അദ്ധ്യാപിക ശ്രീമതി .മിനി ജോണ്‍ ആണ്.
 • 8 അധ്യാപകര്‍ ഉണ്ട്.
 • ശക്തമായ SMC

സാരഥികള്‍

സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികള്‍

 • പ്രധാനഅദ്ധ്യാപിക മിനി ജോണ്‍ ,
 • അദ്ധ്യാപകര്‍,
 • SMC ചെയര്‍മാന്‍ ,
 • SSG അംഗങ്ങള്‍,
 • വിവിധ സാമൂഹിക രാഷ്ട്രീയ നേതാക്കന്മാര്‍ ,

മുന്‍ സാരഥികള്‍

സ്കൂളിന്റെ ചരിത്ര താളുകളില്‍ എഴുതപ്പട്ട പ്രധാനാദ്ധ്യാപകര്‍

ആയിക്കുന്നത്തെ അംബിയില്‍ വീട്ടില്‍ ഒരു മാന്യ വ്യക്തിയായിരുന്നു പ്രഥമ അദ്ധ്യാപകന്‍. മുതുപിലാക്കാട്‌ ഞെരിഞ്ഞപള്ളി കിഴക്കതില്‍ ശങ്കരന്‍ നായര്‍ , ചേരിയില്‍ പപ്പുപിള്ള , ഗോപാലപിള്ള , മംഗലശേരിയില്‍ ഭവാനി അമ്മ ,നിലക്കല്‍ നീലഘണ്ടപിള്ള ,നെല്ലിവിള പുത്തന്‍വീട്ടില്‍ വെളുപിള്ള , പള്ളിശേരിക്കല്‍ അലിയാരുകുഞ്ഞ് ,തെക്കന്‍ മൈനാഗപള്ളി വസുപിള്ള

പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍

സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സേവനമനുഷ്ഠിക്കുന്ന സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

 ബാലസാഹിത്യകാരന്‍ ശ്രീ. ശൂരനാട് രവി ,തിരുവനന്തപുരം മാര്‍ഗ്ഗിയുടെ പ്രിന്‍സിപ്പല്‍ ആയി വിരമിച്ച ശ്രീ.ഇഞ്ചക്കാട് രാമചന്ദ്രന്‍ പിള്ള ,     മെട്രോ ചാനല്‍ ചീഫ് എഡിറ്റര്‍ ശ്രീ.സി .പി രാജശേഖരന്‍ ,അമൃത ടിവിയിലെ എഡിറ്റര്‍ സുരേഷ് ബാബു തുടങ്ങി ഔദ്യോഗികരംഗത്തും കലാസാഹിത്യരംഗത്തും പ്രവര്‍ത്തിക്കുന്ന അനേകംപ്രതിഭകള്‍ ഈ സ്കൂളിന്‍റെ സംഭാവന ആണ്

വഴികാട്ടി

ശാസ്താംകോട്ട ചാക്കുവള്ളി റോഡില്‍ ഭരണിക്കാവ്നിന്നും 3 കിലോമീറ്റര്‍ പടിഞ്ഞാറുമാറിയാണ് വിദ്യാലയത്തിന്റെ സ്ഥാനം. കൊല്ലം ജില്ലയുടെ മധ്യഭാഗത്തുള്ള ശൂരനാട്തെക്ക് ഗ്രാമപഞ്ചായത്തിലാണ് ഈ പ്രദേശം. ഭരണിക്കാവ്നിന്നും കരുനാഗപള്ളിക്ക് പോകുന്ന വഴിക്കാണ് ശൂരനാട്തെക്ക് ഗ്രാമപഞ്ചായത്ത്

Loading map...

"https://schoolwiki.in/index.php?title=ഗവ.എൽ._പി._എസ്._ഇഞ്ചക്കാട്&oldid=337167" എന്ന താളിൽനിന്ന് ശേഖരിച്ചത്