തേവർവേലിൽ എൽ. പി. എസ്. കൂനംകര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തേവർവേലിൽ എൽ. പി. എസ്. കൂനംകര | |
---|---|
വിലാസം | |
കൂനങ്കര കൂനങ്കര പി.ഒ. , 689711 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1940 |
വിവരങ്ങൾ | |
ഇമെയിൽ | thevervelillps1940@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38544 (സമേതം) |
യുഡൈസ് കോഡ് | 32120801111 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | റാന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | റാന്നി |
ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 52 |
പെൺകുട്ടികൾ | 42 |
ആകെ വിദ്യാർത്ഥികൾ | 94 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീല.വി.പി. |
പി.ടി.എ. പ്രസിഡണ്ട് | രേഖ വി വി |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രീത അനീഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ റാന്നി ഉപജില്ലയിൽ പെട്ട റാന്നി-പെരുനാട് പഞ്ചായത്തിലെ പുതുക്കട എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് തേവർവേലിൽ എൽ. പി. സ്കൂൾ.ചെമ്പാലൂർ സ്കൂൾ എന്നും അറിയപ്പെട്ടിരുന്നു.
ചരിത്രം
പരിഷ്കാരത്തിലും സംസ്കാരത്തിലും വിദ്യാഭ്യാസത്തിലും പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്ത് ഒരു സ്കൂൾ ആവശ്യമാണെന്ന തിരിച്ചറിവിനെ തുടർന്ന് സ്ഥലത്തെ പൊതു കാര്യസ്ഥനും ധനാഢ്യനുമായിരുന്ന തേവർവേലിൽ ടി.ഇ(കുഞ്ഞപ്പി സർ) മുൻകൈയ്യെടുത്ത് 80*20 അളവിലുള്ള ഒരു കെട്ടിടവും രണ്ട് വരാന്തയും ഒരു ഓഫീസ് മുറിയുമുള്ള കെട്ടിടം പണികഴിപ്പിച്ചു.അടിസ്ഥാനശില സ്ഥാപിച്ചത് നി.വ.ദി ശ്രീ.മാർ തേവോദോസ്സ്യോസും മെത്രാപ്പോലീത്താ തിരുമനസും ആയിരുന്നു. കൊല്ലവർഷം 1116 ൽ കെട്ടിടത്തിന്റെ ഔപചാരിക ഉദ്ഘാടനം മലയാളം പ്ലാന്റെഷൻ എസ്റ്റേറ്റ് മാനേജർ ആയിരുന്ന മിസ്റ്റർ
എച്ച് ആർ കഴ്സൺ പാർക്കർ ആയിരുന്നു.ഒന്നും രണ്ടും ക്ലാസുകൾ ആയിരുന്നു തുടക്കത്തിൽ ഉണ്ടായിരുന്നത്.ആദ്യത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി പി.കെ ചെല്ലമ്മാൾ ആയിരുന്നു.1120 മീനമാസം ഇരുപത്തിയഞ്ചാം തീയതി ആദ്യ മാനേജർ ശ്രീ ഈശോ അവറുകൾ നിര്യാതനാകുകയും അദ്ദേഹത്തിന്റെ പുത്രൻ ടി.ഈശോ ഏറ്റെടുക്കുകയും ചെയ്തു.നാളിതുവരെ സ്കൂളിന്റെ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ട് പോകുന്നു. 2017നു PACE എന്ന പുതിയ വിദ്യാഭ്യാസ സൊസൈറ്റി സ്കൂൾ ഏറ്റെടുക്കുകയും സ്കൂൾ പ്രവർത്തനങ്ങൾക്ക് വേണ്ട കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു.
ഭൗതികസൗകര്യങ്ങൾ
സർക്കാരിന്റെ സാമ്പത്തിക സഹായത്തോടുകൂടി ക്ലാസ് മുറികകളിൽ ഹൈടെക് സംവിധാനത്തിനുള്ള ഉപകരണങ്ങൾ എത്തിച്ചു. വിദ്യാലയത്തിലെ 12 കിലോമീറ്റർ ചുറ്റളവിലുള്ള വിവിധ റൂട്ടുകളിൽ വിദ്യാർഥികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന്റെ ഭാഗമായി ഗതാഗത ക്രമീകരണം നടപ്പിൽ വരുത്തി. വായനാശീലം മെച്ചപ്പെടുത്തുന്നതിനായി ക്ലാസ്മുറികളിൽ ക്ലാസ്സ് ലൈബ്രറിയും വായനാമൂലയും ക്രമീകരിച്ചു.
പാഠ്യേതര പ്രവർത്തനങ്ങൾ
>എല്ലാ വെള്ളിയാഴ്ചകളിലും വിഷയസംബന്ധമായ ക്വിസ് മത്സരം നടന്നു വരുന്നു. >മാനസികവും ശാരീരികവുമായ വെല്ലുവിളികൾ നേരിടുന്നതുമായ കുട്ടികൾക്ക് IEDC പിന്തുണ ലഭ്യമാക്കുന്നു. >പഠനപിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വിഷയം തിരിച്ചുള്ള പ്രത്യേക ക്ലാസുകൾ നൽകുന്നു.
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
അധ്യാപകർ
ഷീലാ വി പി
സാലു പി ജോൺ
അനുമോൾ തോമസ്
ഷഹുബാസ് എ
ഷബ്ന ഷാനവാസ്
ആഷിക് മുഹമ്മദ്
ക്ളബുകൾ
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38544
- 1940ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ