ഗവ. എൽ .പി. എസ്. തട്ടയിൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ .പി. എസ്. തട്ടയിൽ | |
---|---|
വിലാസം | |
തട്ടയിൽ തട്ട പി.ഒ. , 691525 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1896 |
വിവരങ്ങൾ | |
ഫോൺ | 04734 220215 |
ഇമെയിൽ | glpsthatta@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38306 (സമേതം) |
യുഡൈസ് കോഡ് | 32120500212 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | പന്തളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | അടൂർ |
താലൂക്ക് | അടൂർ |
ബ്ലോക്ക് പഞ്ചായത്ത് | പന്തളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 23 |
പെൺകുട്ടികൾ | 21 |
ആകെ വിദ്യാർത്ഥികൾ | 44 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പ്രസന്നൻ. എം. റ്റി |
പി.ടി.എ. പ്രസിഡണ്ട് | ശരണ്യ |
എം.പി.ടി.എ. പ്രസിഡണ്ട് | സനയ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പത്തനംതിട്ട ജില്ലയിലെ പന്തളംതെക്കേക്കര പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം സ്ഥാപിച്ചത് A D 1898 ൽ ആണ്. ആദ്യ കാലത്ത് ഓല മേഞ്ഞ മേൽക്കൂരയും മൺഭിത്തിയുമായിരുന്നു ഉണ്ടായിരുന്നത് . പിന്നിട് ഇത് 3 പ്രാവശ്യം പുതുക്കിപ്പണിതു. ജീവിതത്തിൻറെ എല്ലാ മേഖലയിലും ഉയർന്ന നിലയിൽ എത്തിയ ആളുകൾ ഈ സ്കൂളിൻറെ സംഭാവനയായിട്ടുണ്ട്.പാട്യപാട്യെതര വിഷയങ്ങളിൽ സ്കൂൾ നല്ല നിലവാരം പുലർത്തുന്നു. അത് പോലെ സ്കൂളിൻറെ ഭൌതിക സാഹചര്യങ്ങളും ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. എന്നാൽ കുട്ടികളുടെ എണ്ണത്തിൽ ക്രമാനുഗതമായ കുറവാണ് വർഷങ്ങളായി അനുഭവപ്പെടുന്നത്. പഞ്ചായത്ത് ആസ്ഥാനത്തോട് അടുത്തു കിടക്കുന്ന ഈ സ്കൂൾ പഞ്ചായത്തിലെ വിദ്യാഭ്യാസപ്രവൃത്തനങ്ങളുടെ ഇപ്ലിമെന്റിംഗ് സ്കൂൾ കൂടി ആണ്. .. .
ഭൗതികസൗകര്യങ്ങൾ
എസ് എസ് എ യുടെ സഹായത്താൽ പണി കഴിപ്പിച്ച അഡീഷണൽ ക്ലാസ് മുറി ഉൾപ്പെടെ രണ്ട് കെട്ടിടമാണ് നിലവിൽ സ്കൂളിനുള്ളത്. പ്രധാന കെട്ടിടത്തിൽ ഓഫീസും, ഹാളിനുള്ളിലായി നാലു ക്ലാസും പ്രീപ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു . ഒരു അഡാപ്റ്റഡ് ടോയിലറ്റ് ഉൾപ്പെടെ പ്രവർത്തനക്ഷമമായ നാല് ശുചിമുറികൾ സ്കൂളിൽ ഉണ്ട് .പഞ്ചായത്ത് ഒരടുക്കളയും പരിമിതമായ സൗകര്യങ്ങളോടു കൂടിയ ഒരു ഭക്ഷണശാലയും പുതിയതായി പണി കഴിപ്പിച്ചിട്ടുണ്ട് . അതുപോലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ഒരു വാട്ടർ കണക്ഷനും സ്കൂളിൽ അനുവദിച്ചിട്ടുണ്ട് . ബഹുമാന്യനായ ജന പ്രതി നിധി ശ്രീ ചിറ്റയം ഗോപകുമാർ എം എൽ എ യുടെ ആസ്തി വികസനഫണ്ടിൽ ഉൾപ്പെടുത്തി സ്കളിന് ഒരു സ്മാർട്ട് ക്ലാസ് റും നൽകിയിട്ടുണ്ട് .കൂടാതെ S S K യുടെ വകയായി രണ്ട് ലാപ്പ്ടോപ്പും, ഒരു പ്രൊജക്ടറും സ്കൂളിന് ലഭിച്ചിട്ടുണ്ട്. അതു പോലെ 1100 പുസ്തകങ്ങൾ ഉള്ള മികച്ച ഒരു ലൈബ്രറിയും സ്കൂളിൽ ഉണ്ട് .സ്കൂൾ ലൈബ്രറിയിലേക്ക് ആവശ്യമായ പുസ്തകങ്ങൾ പഞ്ചായത്തും, സുമനസുകളും കാലാകാലങ്ങളിൽ സംഭാവന ചെയ്തിട്ടുള്ളവയാണ് .
എസ് എസ് എ യുടെ സഹായത്തഎൽ. എസ്.എസ്. പരീക്ഷയിൽ 2013-14, 2016-17, 2018-19. വർഷങ്ങളിൽ രണ്ട് കുട്ടികൾ വീതവും 2019-20 വർഷം മൂന്ന് കുട്ടികളും സ്‌കോളർഷിപ്പ് നേടി. 2013-14, 2016-17, 2019-20വർഷങ്ങളിൽ രണ്ടു കുട്ടികൾ വീതം സബ്ബ്ജില്ലാ തലത്തിൽ അക്ഷരമുറ്റം ജേതാക്കളായി . ശ്രദ്ധ, മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, എന്നീപരിപാടികളിലൂടെ 1മുതൽ 4 വരെയുളളക്ലാസ്സുകളിലെ മുഴുവൻ കുട്ടികൾക്കും മലയാളം ,ഇംഗ്ലീഷ് ഇവ വായിക്കാനും എഴുതാനും കഴിയുന്നു. അതുപോലെ ഗണിത വിജയം, ഉല്ലാസ ഗണിതം എന്നീപരിപാ ടികൾ വിജയകരമായി നടപ്പാക്കിയതു മൂലം കണക്കിനോടുള്ള കുട്ടികളുടെ താൽപ്പര്യക്കുറവ് ഇല്ലാതാക്കാൻ കഴിഞ്ഞു .2014 മുതൽ തുടർച്ചയായ വർഷങ്ങളിൽ സബ്ബ്ജില്ലാ തല ഗണിതോൽസവത്തിൽ ഗണിത മാഗസിൻ ജേതാക്കളാണ് ഞങ്ങൾ . അതുപോലെ കലാ പ്രവൃത്തി പരിചയ മേളകളിൽ നല്ല വിജയം കൈവരിക്കുവാനും ഞങ്ങളുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട് . തിങ്കൾ, ബുധൻ ,വെളളി ദിവസങ്ങളിലെ അസംബ്‌ളിയിൽ പത്ര വായന, ഡയറി, ക്വിസ്, കഥ, കവിത അവതരണം ഇവ നടത്തുന്നു. 2,3,4 ക്ലാസുകളിലെ കുട്ടികളാണ് യഥാക്രമം തിങ്കൾ, ബുധൻ ,വെളളി ദിവസങ്ങളിലെ അസംബ്‌ളി നടത്തുന്നത് .വെള്ളിയാഴ്ച നടത്തുന്ന ഇംഗ്ലീഷ് അസംബ്‌ളി കുട്ടികൾക്ക് വേറിട്ട ഒരനുഭവം ആണ് . അതു പോലെ സ്കൂളിലെ തനതു പരിപാടികൾ ആയ "മധുരം മലയാളം", " ഗണിതം മധുരം", "ഈസി ഇംഗ്ലീഷ് " എന്നീ പരിപാടികളിലൂടെ കുട്ടികളുടെ മലയാളം, കണക്ക്, ഇംഗ്ലീഷ് എന്നിവയിലുള്ള പരിജ്ഞാനം വർദ്ധിപ്പിക്കുവാനും താല്പര്യം വളർത്തുവാനും സാധിച്ചിട്ടുണ്ട് . കൂടാതെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ചയിൽ നടത്തുന്ന 'സർഗ്ഗവേള' പ്രവർത്തനങ്ങൾ കുട്ടികളുടെ കലാപരമായ കഴിവുകൾ വികസി പ്പിക്കുന്നതിന് ഏറെ സഹായകരമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
എൽ. എസ്.എസ്. പരീക്ഷയിൽ 2013-14, 2016-17, 2018-19. വർഷങ്ങളിൽ രണ്ട് കുട്ടികൾ വീതവും 2019-20 വർഷം മൂന്ന് കുട്ടികളും സ്‌കോളർഷിപ്പ് നേടി. 2013-14, 2016-17, 2019-20വർഷങ്ങളിൽ രണ്ടു കുട്ടികൾ വീതം സബ്ബ്ജില്ലാ തലത്തിൽ അക്ഷരമുറ്റം ജേതാക്കളായി . ശ്രദ്ധ, മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, എന്നീപരിപാടികളിലൂടെ 1മുതൽ 4 വരെയുളളക്ലാസ്സുകളിലെ മുഴുവൻ കുട്ടികൾക്കും മലയാളം ,ഇംഗ്ലീഷ് ഇവ വായിക്കാനും എഴുതാനും കഴിയുന്നു. അതുപോലെ ഗണിത വിജയം, ഉല്ലാസ ഗണിതം എന്നീപരിപാ ടികൾ വിജയകരമായി നടപ്പാക്കിയതു മൂലം കണക്കിനോടുള്ള കുട്ടികളുടെ താൽപ്പര്യക്കുറവ് ഇല്ലാതാക്കാൻ കഴിഞ്ഞു .2014 മുതൽ തുടർച്ചയായ വർഷങ്ങളിൽ സബ്ബ്ജില്ലാ തല ഗണിതോൽസവത്തിൽ ഗണിത മാഗസിൻ ജേതാക്കളാണ് ഞങ്ങൾ . അതുപോലെ കലാ പ്രവൃത്തി പരിചയ മേളകളിൽ നല്ല വിജയം കൈവരിക്കുവാനും ഞങ്ങളുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട് . തിങ്കൾ, ബുധൻ ,വെളളി ദിവസങ്ങളിലെ അസംബ്‌ളിയിൽ പത്ര വായന, ഡയറി, ക്വിസ്, കഥ, കവിത അവതരണം ഇവ നടത്തുന്നു. 2,3,4 ക്ലാസുകളിലെ കുട്ടികളാണ് യഥാക്രമം തിങ്കൾ, ബുധൻ ,വെളളി ദിവസങ്ങളിലെ അസംബ്‌ളി നടത്തുന്നത് .വെള്ളിയാഴ്ച നടത്തുന്ന ഇംഗ്ലീഷ് അസംബ്‌ളി കുട്ടികൾക്ക് വേറിട്ട ഒരനുഭവം ആണ് . അതു പോലെ സ്കൂളിലെ തനതു പരിപാടികൾ ആയ "മധുരം മലയാളം", " ഗണിതം മധുരം", "ഈസി ഇംഗ്ലീഷ് " എന്നീ പരിപാടികളിലൂടെ കുട്ടികളുടെ മലയാളം, കണക്ക്, ഇംഗ്ലീഷ് എന്നിവയിലുള്ള പരിജ്ഞാനം വർദ്ധിപ്പിക്കുവാനും താല്പര്യം വളർത്തുവാനും സാധിച്ചിട്ടുണ്ട് . കൂടാതെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ചയിൽ നടത്തുന്ന 'സർഗ്ഗവേള' പ്രവർത്തനങ്ങൾ കുട്ടികളുടെ കലാപരമായ കഴിവുകൾ വികസി പ്പിക്കുന്നതിന് ഏറെ സഹായകരമാണ്.
വിദ്യാലയം പ്രതിഭയോടൊപ്പം
-
വേഗവര കാർട്ടൂണിസ്റ്റ് അഡ്വ.ജിതേഷ്ജിയ്ക്കൊപ്പം
-
ചിത്രകാരൻ ജയചന്ദ്രൻ ചിത്രാലയയ്ക്കൊപ്പം
-
തട്ടയിലെ ആദ്യ I P S ഓഫീസർക്കൊപ്പം
-
നൃത്താധ്യാപിക ശ്രീമതി. നാഗലക്ഷ്മി ടീച്ചർക്കൊപ്പം
-
തട്ടയിലെ പഴയകാല കണ്ണ് വൈദ്യൻ ശ്രീ.രാമചന്ദ്രൻ പിള്ളയ്ക്കൊപ്പം
മികവുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
സന്തോഷത്തിന് ഒരു പുസ്തകം- കുട്ടികളുടെ ജന്മദിനത്തിന് സ്കൂൾ ലൈബ്രറിയിലേക്ക് ഒരു പുസ്തകം നൽകുന്ന പരിപാടി .
-
പിറന്നാൾ പുസ്തകം
-
കിട്ടിയ പുസ്തകങൾ
സ്കൂൾ മുറ്റം ശുചിമുറ്റം -ക്ലാസ് മുറിയുംപരിസരവും കുട്ടികളുടെ നേതൃത്വത്തിൽ ശുചിയാക്കുന്ന പരിപാടി .
-
School cleaning 1
-
School cleaning
-
School cleaning
കളിയിൽ അൽപ്പം കാര്യം - മൂന്ന്, നാല് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് സ്വയം പരീക്ഷണങ്ങളിൽ ഏർപ്പെടുന്നതിനുള്ള പരിപാടി .
-
പരീക്ഷണം
പത്ര വാർത്തയിലൂടെ പൊതു വിജ്ഞാനം - ദിനപ്പത്രങ്ങളെ അടിസ്ഥാനമാക്കി ആഴ്ചയിൽ ഒരിക്കൽ നടത്തുന്ന ക്വിസ്
=='മുൻസാരഥികൾ'==
പേര് | കാലയളവ് |
എൻ.ജാനകിയമ്മ | 1967-1968 |
സി.ആർ.പരമുക്കുറുപ്പ് | 1969-1971 |
എൻ.സരോജിനിയമ്മ | 1971 |
സി.പി .മഹേശ്വരൻനായർ | 1971-1982 |
എൽ.രാമകൃഷ്ണക്കുറുപ്പ് | 1982-1984 |
വി.ജി. ശ്രീധരക്കുറുപ്പ് | 1984-1985 |
ഏ.കെ .ഗോപാലൻ നായർ | 1985-1987 |
സി.എം. മാത്യു | 1987-1992 |
കെ.കെ.സോമശേഖരക്കുറുപ്പ് | 1992-1999 |
എൻ.വിജയലക്ഷ്മിയമ്മ | 1999-2001 |
റ്റി .വി.ഭാരതി | 2001-2002 |
എൻ. പി. പങ്കജാക്ഷൻ നായർ | 2002-2003 |
പി. കെ. ശ്യാമളകുമാരി | 2003-2006 |
സി. സരളാഭായി | 2006-2011 |
എൻ.ഡി. വൽസല | 2011-2013 |
എം. എസ് .ബാലകൃഷ്ണൻ | 2013 |
ജസ്സി ഉതുപ്പ് | 2013-2014 |
പ്രസന്നൻ .എം .റ്റി | 2014 |
പ്രശസ്തരായപൂർവവിദ്യാർഥികൾ
ഡോക്ടർ അന്നമ്മ -
പന്തളം പി. ആർ മാധവൻപിള്ള
രാമക്കുറുപ്പ്
ഡോക്ടർ ഹൈമവതി
ഡോക്ടർ ഉമ
ഡോക്ടർ രമ
ദിനാചരണങ്ങൾ
പരിസ്ഥതി ദിനം- പച്ചക്കറിത്തോട്ട നിർമ്മാണം, വൃക്ഷത്തൈ വിതരണം, ക്വിസ്, പതിപ്പ് നിർമ്മാണം
വയനാ പക്ഷാചരണം- (ജൂൺ 19 - ജൂലൈ 7) വായന മത്സരം, ക്വിസ് .ലൈബ്രറി പുസ്തക വിതരണം, വായനാക്കുറിപ്പ് തയ്യാറാക്കൽ, പബ്ലിക്ക് ലൈബ്രറി സന്ദർശനം, ലൈബ്രറേറിയനുമായി അഭിമുഖം.
യോഗാദിനം - യോഗ പരിശീലനം, ക്ലാസ്സ്- യോഗാ പ്രാധാന്യം
ചാന്ദ്രദിനം- ക്വിസ് മത്സരം, പതിപ്പ് നിർമ്മാണം,
സ്വാതന്ത്ര്യദിനം- ദേശീയപതാക നിർമ്മിക്കൽ,ഉയർത്തൽ, സ്വാതന്ത്ര്യദിനം സന്ദേശം നൽകൽ , പതിപ്പ് നിർമ്മാണം ,ക്വിസ് മത്സരം .
ഓണം- ഓണക്കളികൾ, അത്തപ്പൂക്കള മത്സരം, ഓണസദ്യ,
ഗാന്ധിജയന്തി- ഗാന്ധി അനുസ്മരണം, സേവന ദിനം, ഗാന്ധി ക്വിസ് ,പതിപ്പ് നിർമ്മാണം
കേരള പ്പിറവി- മാത്യഭാഷാദിനം- വിശദീകരണം, മാതൃഭാഷാ ദിന പ്രതിജ്ഞ, പതിപ്പ് നിർമ്മാണം,ക്വിസ് മത്സരം .
ശിശുദിനം- ശിശുദിന സന്ദേശം, ക്വിസ് മത്സരം, ആശംസാകാർഡ് നിർമ്മാണം.
പുതുവത്സരദിനം- ആശംസാ കാർഡ് നിർമ്മാണം, സന്ദേശം നൽകൽ
റിപ്പബ്ലിക്ക് ദിനം- ദേശീയപതാക ഉയർത്തൽ, ക്വിസ് മത്സരം, സന്ദേശം നൽകൽ.
അധ്യാപകർ
|
പേര് | തസ്തിക |
1 | പ്രസന്നൻ. എം .റ്റി | ഹെഡ്മാസ്റ്റർ |
2 | സുലേഖ.കെ. ആർ | സീനിയർ അസിസ്റ്റന്റ് |
3 | ബിജി വിൻസെന്റ് | എൽ. പി .എസ്. റ്റി |
4 | ബബിത. എസ് | എൽ.പി .എസ്. റ്റി |
5 | രാജലക്ഷ്മി .ആർ | പ്രീ പ്രൈമറി ടീച്ചർ |
6 | പ്രസന്ന. എൽ | പി. റ്റി. സി. എം |
7 | ഇന്ദിരാഭായി | പാചകത്തൊഴിലാളി |
ക്ലബുകൾ
ശാസ്ത്ര ക്ലബ്ബ്, ഗണിത ക്ലബ്ബ്, സ്കൂൾ സുരക്ഷാ ക്ലബ്ബ്, വിദ്യാരംഗം കലാസാഹിത്യ വേദി .
സ്കൂൾഫോട്ടോകൾ
-
Inaguration speech
-
Smart class room inaguration
വഴികാട്ടി
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38306
- 1896ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ