സഹായം Reading Problems? Click here


സെന്റ് മേരീസ് എൽ പി സ്കൂൾ, പള്ളിപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
(34233 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സെന്റ് മേരീസ് എൽ പി സ്കൂൾ, പള്ളിപ്പുറം
School-photo.png
വിലാസം
pallipuramപി.ഒ,

ചേർത്തല
,
688541
വിവരങ്ങൾ
ഫോൺ04782554061
കോഡുകൾ
സ്കൂൾ കോഡ്34233 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ലചേർത്തല
ഉപ ജില്ലചേർത്തല
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം142
പെൺകുട്ടികളുടെ എണ്ണം145
വിദ്യാർത്ഥികളുടെ എണ്ണം287
അവസാനം തിരുത്തിയത്
27-09-201934233


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

................................


ചേർത്തല താലൂക്കിൽ ചേന്നം പള്ളിപ്പുറം ഗ്രാമ പഞ്ചായത്തിൽ വേമ്പനാട്ട് കായലിന്റെ പടിഞ്ഞാറേ തീരത്ത് നിന്ന് ഒരു വിളിപ്പാടകലെയാണ് പള്ളിപ്പുറത്തെ സെന്റ് മേരീസ് എൽ പി സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.എറണാകുളം അങ്കമാലി അതിരൂപതയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്ര പ്രസിദ്ധമായ പള്ളിപ്പുറത്തെ സെന്റ് മേരീസ് ഫൊറോനാ ദേവാലയത്തിന്റെ കീഴിൽ 1911 ലാണ് ഈ സ്‌കൂൾ ആരംഭിച്ചത് .തലമുറകൾക്ക് അറിവിന്റെ ആദ്യാക്ഷരം ചൊല്ലിക്കൊടുത്ത ചേർത്തല താലൂക്കിലെ തന്നെ പ്രഥമ വിദ്യാലയങ്ങളിൽ ഒന്നായ ഈ വിദ്യാലയം 108 വർഷങ്ങൾ പൂർത്തിയാക്കി.ഈ അക്ഷര മുറ്റത്ത് ഇതുവരെ പന്ത്രണ്ടായിരത്തോളം കുട്ടികൾ തങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി.


മൂന്നോ - നാലോ ക്ലാസ്സ് മുറികളോടെയാണ് സ്‌കൂൾ ആരംഭിച്ചതെങ്കിലും ക്രമേണ ഒരു വലിയ ഹാൾ ഉൾക്കൊള്ളുന്ന കെട്ടിടമായി മാറി. സ്ഥല സൗകര്യത്തിന്റെ അഭാവത്തിൽ രണ്ട് മുറികൾ കൂടി 1987 -2004 കാലഘട്ടത്തിൽ നിർമ്മിച്ചു .2006 ൽ പുതിയ ഓഫീസ് റൂമും കമ്പ്യുട്ടർ ലാബും ഉൾക്കൊള്ളുന്ന രണ്ടുനില കെട്ടിടം പണിതു. 2010 ൽ മാനേജ്‌മെന്റിൻറെ  സഹകരണത്തോടെ 5 ടോയ്‍ലറ്റുകൾ കൂടി നിർമ്മിച്ചു .ഇക്കാലമത്രയും പള്ളിപ്പുറം സെൻറ് .മേരീസ് ഫൊറോനാ പള്ളിയുടെ കീഴിലായിരുന്ന സ്‌കൂൾ 2014 ജൂൺ മുതൽ എറണാകുളം അതിരൂപത കോർപ്പറേറ്റ് ഏജൻസിയുടെ കീഴിലായി 2012 ൽ പൂർവ്വ വിദ്യാർത്ഥികളുടേയും അദ്ധ്യാപകരുടേയും ഗുണകാംക്ഷികളുടേയും സഹകരണത്തോടെ ക്ലാസ്സ്മുറികൾ മുഴുവൻ ടൈൽ വിരിച്ചു ഭംഗിയാക്കി 2016 ൽ എറണാകുളം അതിരൂപത കോർപ്പറേറ്റിൻറെ സഹായത്തോടെ അടുക്കള നവീകരിച്ച് മനോഹരമാക്കി .2017 ൽ പൂർവ്വ വിദ്യാർത്ഥികളുടേയും ഗുണകാംക്ഷികളുടേയും സഹകരണത്തോടെ സ്‌കൂളിന്റെ മുറ്റം ടൈൽ വിരിച്ചു മനോഹരമാക്കി.2018 ൽ എറണാകുളം അങ്കമാലി കോർപ്പറ്‍റേറ്റിന്റെയും പൂർവ്വ അദ്ധ്യാപകരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സഹകരണത്തോടെ രൂപം കൊണ്ട സ്മാർട്ട് ക്ലാസ്സ് റൂമിന്റെയും മുൻ അധ്യാപിക ശ്രീമതി എ.വി കുഞ്ഞുമോൾ സമർപ്പിച്ച ലൈബ്രറിയുടേയും ഉദ്ഘാടനം നടത്തി.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

 1. കുഞ്ഞുമോൾ എ വി
 2. തങ്കമ്മ കെ ഒ
 3. ലിസി
 4. ജാൻസി ജേക്കബ്
 5. മീനാമ്മ ജോസഫ്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...