സെന്റ് ആന്റണീസ് എൽപിഎസ് തരകനാട്ടുകുന്ന്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ആന്റണീസ് എൽപിഎസ് തരകനാട്ടുകുന്ന് | |
---|---|
വിലാസം | |
ചേനപ്പാടി ചേനപ്പാടി പി.ഒ. , 686520 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1928 |
വിവരങ്ങൾ | |
ഫോൺ | 04828 262782 |
ഇമെയിൽ | salpstharakanattukunnu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32335 (സമേതം) |
യുഡൈസ് കോഡ് | 32100400509 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 23 |
പെൺകുട്ടികൾ | 15 |
ആകെ വിദ്യാർത്ഥികൾ | 38 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജിൽസ് കുറമണ്ണിൽ |
പി.ടി.എ. പ്രസിഡണ്ട് | സാജു ആൻ്റണി |
എം.പി.ടി.എ. പ്രസിഡണ്ട് | സീതാലക്ഷ്മി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെചേനപ്പാടി എന്ന സ്ഥലത്തുള്ള ഒരു പ്രൈമറി സ്കൂളാണ് താരകനാട്ടുകുന്ന് സെന്റ് .ആന്റണിസ് എൽ .പി സ്കൂൾ.
ചരിത്രം
ഗ്രാമീണതയുടെ വശ്യസൗന്ദര്യം തുളുമ്പി നിൽക്കുന്ന മലയോര മേഖലയായ ചേനപ്പാടിയിലെ അനേകം കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു കൊടുത്ത വിദ്യാലയമാണിത്. 1927 -ൽ സെന്റ് .ആന്റണിസ് പള്ളി ഇടവകയായി മാറിയപ്പോൾ പള്ളിയോടനുബന്ധിച്ചു പള്ളിക്കൂടം എന്ന ആശയം ഉയർന്നുവന്നു . ബഹുമാനപ്പെട്ട കുരിശുംമൂട്ടിൽ ചാണ്ടിയച്ചൻ ആയിരുന്നു അന്നത്തെ വികാരി. 1928 -ൽ ST വർക്കി എന്ന വ്യക്തിയെ റോളിൽ ഒന്നാമനായി ചേർത്തുകൊണ്ട് താരകനാട്ടുകുന്ന് സെന്റ്.ആന്റണിസ് എൽ .പി സ്കൂൾ ഓലമേഞ്ഞ ഷെഡിൽ പ്രവർത്തനം ആരംഭിച്ചു.പള്ളിക്കൽ സ്കൂൾ എന്നാണ് നാട്ടുകാർക്കിടയിൽ സ്കൂൾ അറിയപ്പെട്ടത് . 1973 -ൽ പഴയ സ്കൂൾ കെട്ടിടം (ഷെഡ് ) പൊളിച്ചുമാറ്റി ഇടവകക്കാരുടെ ശ്രമഫലമായി ഓടുമേഞ്ഞ നല്ലൊരു സ്കൂൾ കെട്ടിടം പണിതു. ഗൃഹാതുരത്വത്തിന്റെ ഓർമകൾ ഉണർത്തി കൊണ്ട് അത് ഇന്നും ഭംഗിയായി നിലനിൽക്കുന്നു.നാളിതുവരെ അനേകം കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ നുകർന്ന് വളർച്ചയുടെ പടവുകൾ നടന്നുനീങ്ങുമ്പോൾ പഴമ നിലനിർത്തി പുതുമയിലേക്കു എന്ന ശൈലിയാണ് നാം സ്വീകരിച്ചിട്ടുള്ളത് അതിന്റെ ഭാഗമായി 2021 -ൽ സ്കൂൾ ടൈൽ പാകി ഭംഗിയാക്കി. ഇന്നും ഒളിമങ്ങാത്ത നാടിന്റെ സംസ്കാരത്തിനും വിജ്ഞാനത്തിനും മാർഗദർശിയായി ഈ വിദ്യാലയ മുത്തശ്ശി നിലകൊള്ളുന്നു .
ഭൗതികസൗകര്യങ്ങൾ
അഞ്ചു ക്ലാസ് മുറികളും (പ്രീ പ്രൈമറിയും ), കമ്പ്യൂട്ടർ റൂം -(സ്മാർട്ട് ക്ലാസ് റൂം ), ഓഫീസ് എന്നിവയുൾപ്പെടുന്ന ഒറ്റ നില കെട്ടിടം ആണ് സ്കൂളിന്റേത് .
എല്ലാ ക്ലാസ് മുറികളും ടൈൽ ഇട്ടു അതിമനോഹരമാക്കിയിരിക്കുന്നു .എല്ലാ ക്ലാസ് മുറികളിലും ഫാൻ സൗകര്യവും ഉണ്ട് .
പാചകപ്പുരയും ,ഡൈനിങ്ങ് ഹാളും ഉണ്ട്. കുട്ടികൾക്ക് കുടിവെള്ളം ലഭ്യമാക്കുന്നു .കിണർ ഉണ്ട്. വാട്ടർപ്യൂരിഫൈർ സൗകര്യവും ഉണ്ട് .
സ്കൂളിൽ ഒരു ജൈവവൈവിധ്യ ഉദ്യാനവും ഉണ്ട് .
ലൈബ്രറി
വായനയുടെ അത്ഭുത ലോകത്തേക്ക് കുഞ്ഞുങ്ങളെ കൈ പിടിച്ചു നടത്താൻ സഹായിക്കുന്ന പുസ്തകങ്ങളുടെ വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
കുട്ടികൾക്ക് കളിക്കുന്നതിനും, കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും ആവശ്യമായ സ്കൂൾ ഗ്രൗണ്ട് ഉണ്ട് .
സയൻസ് ലാബ്
ഐടി ലാബ്
കമ്പ്യൂട്ടർ പരിജ്ഞാനം ഉറപ്പുവരുത്തുന്നതിനായി 3 ലാപ്‌ടോപ്പുകളും , 2 പ്രൊജക്ടറും ഉണ്ട് .
സ്കൂൾ ബസ്
സ്കൂൾ ബസ് ഇല്ലെങ്കിലും എല്ലാ സ്ഥലങ്ങളിലേക്കും കുട്ടികൾക്ക് വാഹന സൗകര്യം ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ്സടിസ്ഥാനത്തിൽ അസംബ്ലികൾ ഇംഗ്ലീഷ് & മലയാളം
- വിവിധ തരം ക്ലബ് പ്രവർത്തനങ്ങൾ .
- വിദ്യാ രംഗം കലാസാഹിത്യവേദി .
- ഇംഗ്ലീഷ് ഫെസ്റ്റ് .
- സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ .
- കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ് .
- മലയാളത്തിളക്കം .
- ഉല്ലാസ ഗണിതം .
- ഹലോ ഇംഗ്ലീഷ് .
- ദിനാചരണങ്ങൾ .
- ക്വിസ് മത്സരങ്ങൾ.
- ഡാൻസ് പരിശീലനം .
- മോറൽ ക്ലാസുകൾ.
- രക്ഷകർത്താക്കൾക്കായി സെമിനാറുകളും ക്ലാസ്സുകളും.
- കുട്ടികളുടെ ഭവന സന്ദർശനം .
- മാഗസിൻ നിർമ്മാണം.
- പ്രവൃത്തി പരിചയ പരിശീലനങ്ങൾ.
ജൈവ കൃഷി
വിഷരഹിത പച്ചക്കറി എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ഗ്രോബാഗുകളിലായി പച്ചക്കറി കൃഷി ഉണ്ട് .
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
വിദ്യാരംഗം കലാസാഹിത്യ വേദി സജീവമായി സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
ജിൽസ് ടീച്ചറിന്റെ മേൽനേട്ടത്തിൽ 13 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
പ്രീതി ടീച്ചറിന്റെ മേൽനേട്ടത്തിൽ 13 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
സിനി ടീച്ചറിന്റെ മേൽനേട്ടത്തിൽ 13 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അലൻ സാറിൻ്റെ മേൽനേട്ടത്തിൽ 13 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
- എന്നിവരുടെ മേൽനേട്ടത്തിൽ --
==നേട്ടങ്ങൾ== സബ്ജില്ലാ SS മേള ഓവറോൾ ചാമ്പ്യൻ 2023
- കാഞ്ഞിരപ്പള്ളി കോർപ്പറേറ്റിലെ മികച്ച സ്കൂൾ (2017 ).
- സബ് ജില്ല മത്സരങ്ങളിൽ മികച്ച വിജയങ്ങൾ .
- സബ് ജില്ല മത്സരങ്ങളിൽ മികച്ച വിജയങ്ങൾ .
ജീവനക്കാർ
അധ്യാപകർ
- ജിൽസ് കുറമണ്ണിൽ ( HM )
- പ്രീതി ജോസ്
- സിനി സി എസ്
- അലൻ D ജോർജ്
- മിനി ഷിബു
അനധ്യാപകർ
- -----
- -----
മുൻ പ്രധാനാധ്യാപകർ
ക്രമ നമ്പർ | പേര് | വർഷം |
---|---|---|
1 | Sr . മേരിക്കുട്ടി ജോസഫ് | 1998-2003 |
2 | ക്ലാരമ്മ ജോസഫ് | 2003-2005 |
3 | സുമ എബ്രഹാം | 2005-2016 |
4 | ജെസ്സമ്മ തോമസ് | 2016-2017 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ . ജോസ് കാട്ടൂർ ( R B I എക്സിക്യൂട്ടീവ് ഡയറക്ടർ )
- ശ്രീ . ജോഷി മുട്ടത്തു ( മികച്ച കർഷകൻ )
- ശ്രീ A.R.രാജപ്പൻ നായർആമ്പടിക്കൽ ( വാർഡ് മെമ്പർ)
- ശ്രീമതി .തുളസി പി .കെ (വാർഡ് മെമ്പർ )
- fr .ബിനു CM I കുന്നേൽ (പ്രിൻസിപ്പാൾ ഗുജറാത്ത് സെന്റ് .മേരീസ് ഹയർ സെക്കന്ററി സ്കൂൾ )
- ശ്രീ .ജോസ്‌കുട്ടി നായ്പുരയിടത്തിൽ (ആർമി )
- ശ്രീ .ഷാജി നായ്പുരയിടത്തിൽ (ഡെപ്യൂട്ടി തഹസിൽദാർ കാഞ്ഞിരപ്പള്ളി)
- ശ്രീ .സിബി കണ്ടത്തിൽ (അഡ്വക്കേറ്റ് )
- ശ്രീ .സുനിൽ വാരിക്കാട്ടു (അധ്യാപകൻ NSS H S S കൂട്ടാർ )
- ശ്രീ .ടോംസ് കാട്ടൂർ (Rd .S B I മാനേജർ )
- ശ്രീ . V .V ചെറിയാൻ വടക്കേടത്തു (R d .എക്സി .എഞ്ചിനീയർ ഇറിഗേഷൻ)
- ശ്രീ . ടോണി കല്ലറയ്ക്കൽ (ഇറിഗേഷൻ ഡിപ്പാർട്മെന്റ് )
- Dr .അരുൺ കുളത്തുപുരയിടം (കാർഡിയോളോജിസ്റ് കോട്ടയം മെഡിക്കൽ കോളേജ് )
- ശ്രീ . സജു പുന്നമറ്റത്തിൽ (എക്സ് മിലിട്ടറി )
- ശ്രീ . മുരളി ളാഹയിൽ (എക്സ് മിലിട്ടറി )
- ശ്രീ . ജിജോ മണ്ണൂർ (ആർമി)
- ശ്രീമതി . എൽസമ്മ ഇടത്തിനകം (കോളേജ് അദ്ധ്യാപിക )
- ശ്രീ .തോമസ് പടിയറ ( അധ്യാപകൻ )
- ശ്രീമതി .ഗിരിജ മലേക്കുന്നേൽ (ഹയർ സെക്കന്ററി അദ്ധ്യാപിക )
- ശ്രീ . സച്ചിൻ വില്യേടത്തു ( ബാങ്ക് ജീവനക്കാരൻ )
- ശ്രീമതി . സന്ധ്യ എക്കളത്തിൽ (അദ്ധ്യാപിക )
പൊതുവിദ്യാലയ സംരക്ഷണ യജ്ഞം 2017
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32335
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ