സെന്റ് ജോസഫ്‌സ് യു പി എസ് കൂടല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(31467 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ കൂടല്ലൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

സെന്റ് ജോസഫ്‌സ് യു പി എസ് കൂടല്ലൂർ
വിലാസം
കൂടല്ലൂർ

കൂടല്ലൂർ പി.ഒ.
,
686587
,
കോട്ടയം ജില്ല
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ04822 257856
ഇമെയിൽst.josephupskoodalloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്31467 (സമേതം)
യുഡൈസ് കോഡ്32100300610
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല ഏറ്റുമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്പാമ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംകിടങ്ങൂർ
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ53
പെൺകുട്ടികൾ56
ആകെ വിദ്യാർത്ഥികൾ109
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി. മിനിമോൾ ജോൺ
പി.ടി.എ. പ്രസിഡണ്ട്ജോമോൻ ചെറുവള്ളിൽ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീ. ബിന്ദു ജോബി
അവസാനം തിരുത്തിയത്
01-08-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഒരു നാടിൻറെ ആത്‌മീയ തേജസ്സായി നിലകൊള്ളുന്ന പള്ളിയോടനുബന്ധിച്, ജാതിമത ഭേതമന്യേ ഏവര്ക്കുംഅറിവിന്റെ വെളിച്ചം പകർന്നു നൽകുന്നതിന് പള്ളിക്കൂടങ്ങൾ സ്ഥാപിക്കുവാൻ നമ്മുടെ പൂർവികർ ശ്രദ്ധിച്ചിരുന്നു. നൂറു വർഷങ്ങൾക്കപ്പുറം കൂടല്ലൂർ സെൻറ്മേരീസ് ഇടവകയുടെ അന്നത്തെ വികാരി നെടുംതുരുത്തിൽ ബഹുമാനപ്പെട്ട ജോസെഫച്ചൻറെ ദീര്ഘവീക്ഷണത്തിൽ ഉരുത്തിരിഞ്ഞ ആശയം ഒരു ഗ്രാമത്തിന്റെ മുഴുവൻ താത്പര്യമായി വളർന്നപ്പോൾ കൂടല്ലൂരിൽ വിശുദ്ധ യൗസേപ്പിതാവിന്റെ നാമധേയത്തിലുള്ള ഒരു പള്ളിക്കൂടം പള്ളിയോടനുബന്ധിച് യാഥാർഥ്യമായി. മങ്ങാട്ട് ശ്രീ.ഉതുപ്പാൻ നൽകിയ സ്ഥലത്തു ആയിരത്തി തൊള്ളായിരത്തി പതിനാലിൽ ഒരു ഓല ഷെഡിൽ ആരംഭിച്ച ഈ സ്കൂൾ, കലാകാലങ്ങളിലുള്ള സുമനസ്സുകൾ തങ്ങളുടെ ഉള്ളവും ഉള്ളതും സന്തോഷത്തോടെ പങ്കുവച്ചപ്പോൾ കാലാനുസൃതമായ പുരോഗതി കൈവരിച്ചു. അങ്ങനെ മൂല്യങ്ങളിൽ ചാലിച്ച വിജ്ഞാനത്തിന്റെ ആദ്യ പാഠങ്ങൾ അനേകം കുഞ്ഞുങ്ങൾക്ക് പകർന്നു നൽകി , ഈ നാടിൻറെ പ്രകാശ ഗോപുരമായി വളർന്നു ഈ കലാലയം. പ്രഥമ പ്രധാന ഹെഡ്മാസ്റ്റർ ശ്രീ. എൻ.എസ്‌. ശങ്കരപ്പിള്ള സാറിന്റെ നേതൃത്വത്തിൽ , കണിയാപറമ്പിൽ മത്തായി സാർ, ഇടിയാലിൽ തൊമ്മിസാർ ,മംഗലത്തു കുരിയൻ സാർ എന്നിവരായിരുന്നു ഈ സ്കൂളിന്റെ ആദ്യകാല ഗുരുഭൂതർ. പതിയിൽ ബഹുമാനപ്പെട്ട ഫിലിപ്പച്ചന്റെ ശ്രമഫലമായി 1964-ൽ ഇത് യു. പി സ്കൂൾ ആയി ഉയർത്തപ്പെട്ടു. 1981-ൽ തെരന്താനത്തു ബഹുമാനപ്പെട്ട തോമസ് അച്ഛന്റെ നേതൃത്വത്തിൽ വിസിറ്റേഷൻ സന്യാസിനി സമൂഹത്തിന്റെ സഹകരണത്തോടെ ഈ സ്കൂളിനോട് ചേർന്നു ലിറ്റിൽ ഫ്ലവർ നഴ്സറി സ്കൂൾ ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

1 മുതൽ 7 വരെ ക്‌ളാസ്സുകളിലായി 108 കുട്ടികളും അവർക്കായി 8 അധ്യാപകരും ഈ സ്കൂളിൽ ഉണ്ട്. Hi-Tech രീതിയിലുള്ള 10 ക്ലാസ് മുറികളും ലൈബ്രറി, ലബോറട്ടറി, കമ്പ്യൂട്ടർ റൂം,ഉട്ടുമുറി ,സ്റ്റാഫ് റൂം ,ഓഫീസിൽ റൂം,ടോയ്‌ലറ്റ് തുടങ്ങി എല്ലാ സൗകര്യങ്ങളോടും കൂടിയ പുതിയ സ്കൂൾ കെട്ടിടത്തിൽ ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. കുട്ടികളുടെ ഐ. ടി മേഖലയിലെ അറിവുകൾ മെച്ചപ്പെടുത്തുന്നതിനായി എല്ലാ സജ്ജീകരണങ്ങളോടും കൂടിയ 3 കംപ്യൂട്ടറുകളും 1 പ്രിൻറർ ഉം ഉണ്ട്.

    വിദ്യാലയ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് വേണ്ടി 14 അംഗങ്ങൾ ഉൾപ്പെട്ട  പി.ടി.എ (P.T.A) എക്സിക്യൂട്ടീവ് ഉം 7 അംഗങ്ങൾ ഉൾപ്പെട്ട എം.പി.ടി.എ(M.P.T.A) ഉം സ്കൂൾ അധ്യാപകരും ചേർന്നു ശക്തമായി പ്രവർത്തിക്കുകയും ചെയ്യുന്നു. പി.ടി.എ , സ്.എം.സി.എ(S.M.C.A) യുടെ പങ്കാളിത്തത്തോടെ കുട്ടികൾക്ക് വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം ലഭ്യമാക്കുന്നു. ദിനാചരണങ്ങൾ പി.ടി.എ യുടെ സഹകരണത്തോടെ ഭംഗിയായി നടത്തുന്നു.
പ്രമാണം:School sports athirampuzha.jpg

==

ക്ലബ്ബുകൾ
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
ഹെൽത്ത് ക്ലബ്
വിദ്യാരംഗം‌
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
മറ്റ് ക്ലബ്ബുകൾ


മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :

  1. എൻ. എസ് ശങ്കരപിള്ള(1914-33)
  2. മത്തായി കണിയാപറമ്പിൽ (1914-42)
  3. തോമസ് ഇടിയാലിൽ(1914-57)
  4. സി. മേരി കൊളംബ(1957-64)
  5. സി. മേരി മെലാനി(1964-69)
  6. സി. പെട്രീന(1969-71)
  7. സി. മെറ്റിൽഡ(1971-73)
  8. സി.ജൂഡിത്(1973-75)
  9. സി.അഞ്ചലീനാ(1975-78)
  10. സി.മെലാനി(1978-79)
  11. സി. പെലാജിയ(1979-83)
  12. സി. ആനെറ്റ്‌(1984-85)
  13. സി. ആവില(1985-87)
  14. ജോസ് കുരിയൻ(1987-94)
  15. ലൂക്ക കുടന്തയിൽ(1994-95)
  16. എം.സി തോമസ്(1995-98)
  17. സി. സോഫി(1998-03)
  18. സി.കൊച്ചുറാണി(2003-07)
  19. ജോസ് പൂവേലിൽ(2007-09)
  20. സി.ദീപ്തി(2009-14)

നേട്ടങ്ങൾ

2002-2003-ൽ ഏറ്റുമാനൂർ വിദ്യാഭാസ ഉപജില്ലയിലെ ഏറ്റവും മികച്ച യു. പി സ്കൂളിനുള്ള ട്രോഫി ,കോട്ടയം അതിരൂപതയിലെ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ 2003-2004 ലെ മികച്ച യു.പി സ്കൂളിനുള്ള ട്രോഫി, അതേ വർഷത്തെ മികച്ച യു.പി സ്കൂൾ അധ്യാപികക്കുള്ള അവാർഡ് (ശ്രീമതി ആൻസി തോമസ് ) എന്നിവ കരസ്ഥമാക്കാൻ സാധിച്ചത് ഈ സ്കൂളിന്റെ യാത്രാപഥത്തിലെ ഏതാനും പ്രധാന നാഴികക്കല്ലുകൾ ആണ്. മാത്രമല്ല പ്രവർത്തിപരിചയമേള ,കലാകായിക മേളകൾ, എന്നിവയിൽ സംസ്ഥാന താളം വരെ മികച്ച പ്രകടനം കാഴ്ച വെക്കുവാൻ ഈ സ്കൂളിലെ പ്രതിഭകൾക്ക് സാധിച്ചിട്ടുണ്ട്, കലാമേളയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ യു. പി വിഭാഗത്തിൽ ഓവറോൾ ട്രോഫി കഴിഞ്ഞ ഏഴു വർഷമായി തുടർച്ചയായി നിലനിർത്തുവാൻ ഈ സ്കൂളിന് കഴിഞ്ഞത് ആനന്ദവും അഭിമാനവും നൽകുന്നതാണ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. 1.അഭിവന്ദ്യ മാർ തോമസ് തെന്നാട്ട് (ഗ്വാളിയാർ രൂപതാധ്യക്ഷൻ)
  2. 2.അഭിവന്ദ്യ മാർ മാത്യു ആനിക്കുഴിക്കാട്ട്‌ (ഇടുക്കി രൂപതാധ്യക്ഷൻ)
  3. 3.ഡോ. പി. കെ മോഹനൻ (പ്രൊഫസർ ഓഫ് സർജറി മെഡിക്കൽ കോളേജ്, തൃശൂർ)

ചിത്രങ്ങൾ

വഴികാട്ടി

ഈ താളിന്റെ വഴികാട്ടി എന്ന തലക്കെട്ടിനുതാഴെ നൽകിയിട്ടുള്ള വഴികാട്ടി കൃത്യമല്ല എന്നു കരുതുന്നു. സ്കൂളിലെത്താനുള്ള വഴിയും സ്കൂളിന്റെ ലൊക്കേഷൻ കാണിക്കുന്നതിന് OpenstreetMap ഉം ചേർക്കാമോ?
{{Slippymap|lat= |lon= |zoom=30|width=80%|height=400|marker=yes}} എന്നത് പകർത്തി അക്ഷാംശം, രേഖാംശം എന്നിവ ചേർക്കുക.
മാപ് ചേർത്തശേഷം {{map}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.