ഗവ.ജെ ബി എൽ പി എസ് പേരൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(31451 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.ജെ ബി എൽ പി എസ് പേരൂർ
വിലാസം
പേരൂർ

പേരൂർ പി ഒ, കോട്ടയം. പിൻ.686637
,
686637
സ്ഥാപിതം1913
വിവരങ്ങൾ
ഫോൺ04812539377
ഇമെയിൽgovt.jblps5@gmail.com
കോഡുകൾ
സ്കൂൾ കോഡ്31451 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസജിനിമോൾ ജി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോട്ടയം ജില്ലയിലെ പാലാവിദ്യാഭ്യാസജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ പേരൂർ എന്ന ഗ്രാമത്തിലെ പേരൂരിന്റെ വിളക്കായ സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് ജുണിയർ ബെയിസിക് ലോവർ പ്രൈമറി സ്കൂൾ. ’

ചരിത്രം

ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിൽ പേരൂർ ഗ്രാമത്തിന്റെ ദീപകം .കുരുന്നുകൾക്ക് അക്ഷരത്തിന്റെ വാതായനം തുറന്നു അറിവിന്റെ വെളിച്ചം പകരുന്ന പേരൂരിന്റെ വിളക്ക് 1913 -ലാണ് ഔദ്യോഗികമായി സ്കൂളിന്റെ പ്രവർത്തനം ആരംഭിക്കുന്നത്.നവതി കഴിഞ്ഞ പഴമനസുകളുടെ വാങ്മൊഴികളിൽനിന്നും തിരിച്ചറിയുന്നത് ആദ്യകാലങ്ങളിൽ ഈ സ്ഥാപനം ഒരു ഗ്രന്ഥശാലയായിരുന്നു എന്നാണ്.കാലക്രെമേണെ ഈ സ്ഥാപനം ഒരു കുടിപ്പള്ളിക്കൂടമായി വിദ്യാലയത്തിന്റെ ഭാവം കൈവരിച്ചു.തുടർന്ന് വായിക്കുക...

സ്കൂളിന്റെ സ്ഥാപക ചരിത്രത്തിൽ സ്ഥാനം പിടിച്ചവർ

ദാമോദരൻ ഇളയത് മൂലവള്ളി ഇല്ലം

പദ്മനാഭൻ വാഴപ്പള്ളിൽ

രാമൻ വൈലത്തുമാലിയിൽ

പരമേശ്വരൻ വാട്ടപ്പള്ളിൽ

ഗോവിന്ദൻ വാട്ടപ്പള്ളിൽ എടമറ്റത്തിൽ

കൃഷ്ണൻ ചൂനാട്ട് കൊടിപ്പറമ്പുവീട്ടിൽ

ചാണ്ടി വെള്ളാപ്പള്ളിൽ

കോര പുതുക്കരയിൽ

നീലകണ്ഠൻ മറ്റത്തിൽ

നാരായണൻ നായർ കാട്ടാകുളത്തു വീട്ടിൽ

നീലകണ്ഠപിള്ള ചെറുകണ്ടത്തിൽ വീട്ടിൽ

കുര്യൻ മഞ്ഞനാടിയിൽ

കടുത്ത മാത്തകത്തു

വിദ്യാലയം വർത്തമാനകാലത്തിൽ

വിദ്യാഭ്യാസമേഖലയിൽ പടർന്നുകയറിയ നൂതനാശയ ആവിഷ്കാര തരംഗങ്ങളിൽ അണയാതെ ഇന്നും ഉജ്ജ്വല പ്രഭയോടെ ശോഭിക്കുകയാണ് പേരൂരിന്റെ വിളക്കായ ഗവണ്മെന്റ് ജെ ബി ൽ പി സ്കൂൾ.കോട്ടയം ജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂൾ എന്ന ഖ്യാതിയും ഈ സ്കൂളിനുണ്ട്. കാലഘട്ടത്തിനനുസൃതമായി ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകുന്നതിന് ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ പ്രവർത്തിച്ചുവരുന്നു. ഐ.ടി മേഖലയിൽ പ്രാവീണ്യം നേടുന്നതിനായി ക്രമീകൃതമായ രീതിയിൽ കമ്പ്യൂട്ടർ പഠനവും നടത്തിവരുന്നു. കാർമോൽസുകരും അനുഭവ സമ്പത്തുമുള്ള അധ്യാപകരും ദൈനംദിന പ്രവർത്തനങ്ങളിൽ സാദാ ജാഗരൂകരായിരിക്കുന്ന പ്രഥമാധ്യാപികയും വിദ്യാലയത്തിന്റെ അഭിവൃദ്ധിക്കായി നിരന്തരം ശ്രദ്ധിക്കുന്ന സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റിയും വിദ്യാലയ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു. കുട്ടികളുടെ രക്ഷിതാക്കൾ സ്കൂൾ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമാണ്. വിദ്യാലയത്തെ സ്നേഹിക്കുന്ന വ്യക്തികൾ ,സ്ഥാപനങ്ങൾ , പൂർവ്വവിദ്യാർഥികൾ, സംഘടനകൾ എല്ലാം സ്കൂളിന്റെ അഭ്യുദയകാംക്ഷികളാണ്. കുട്ടികൾക്ക് ഏറ്റവും ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകി അവരെ നല്ല വ്യക്തിത്വങ്ങളുടെ ഉടമകളാക്കുക എന്നതാണ് സ്കൂളിന്റെ ലക്‌ഷ്യം.

പ്രമാണം:സ്മാർട്ട് ക്ലാസ്സ് റൂം.jpg
സ്മാർട്ട് ക്ലാസ്സ് റൂം


ഭൗതികസൗകര്യങ്ങൾ

  • ആരെയും ആകർഷിക്കുന്ന പരിസ്ഥിതി സൗഹൃദ വിദ്യാലയ അന്തരീക്ഷം
  • വിശാലമായ കളിസ്ഥലം
  • മനോഹരമായ പാർക്ക്
  • അങ്കണത്തിനു അലങ്കാരമായി മുത്തശ്ശിമാവുകൾ
  • വർണാഭമായ ചുവരുകൾ
  • പഠനപ്രവത്തനങ്ങൾക്കു അനുയോജ്യമായ- വർണചിത്രങ്ങൾകൊണ്ട് അലംകൃതമായ ക്ലാസ്സ്മുറികൾ .
  • കമ്പ്യൂട്ടർ റൂം
  • ദൈനംദിന പ്രവർത്തനങ്ങൾക്കുതകുംവിധം സജ്ജമായ സ്മാർട്ക്ലാസ്സ്‌റൂം.
  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും- പ്രേത്യേകം തയ്യാറാക്കിയ യൂറിനൽ, ടോയ്‌ലറ്റ്.
  • അഡാപ്റ്റഡ് ടോയ്‌ലറ്റ് സൗകര്യം
  • കുടിവെള്ള സൗകര്യം
  • ഉറപ്പാക്കി കെട്ടിയ സ്കൂൾ ചുറ്റുമതിൽ
  • റാമ്പ് ഫെസിലിറ്റി
  • വൃത്തിയുള്ള അടുക്കള
  • വിഭവസമൃദ്ധമായ ഉച്ചഭക്ഷണം
  • ക്രമമായി ക്ലോറിനേഷൻ നടത്തി സൂക്ഷിക്കുന്ന-കിണർ .
  • ധാരാളം ലൈബ്രറി പുസ്തകങ്ങൾ
യു.കെ.ജി ക്ലാസ്സ് റൂം
പ്രമാണം:സ്‌കൂൾ പാർക്ക് 1.jpg
സ്‌കൂൾ പാർക്ക് (കുട്ടികൾക്ക് കളിക്കുവാനായി വിവിധ റൈഡുകൾ സ്ഥാപിച്ചിരിക്കുന്ന പാർക്ക്)
വിശാലമായ കളിസ്ഥലം
പ്രമാണം:സ്‌കൂളിലെ മുത്തശ്ശി മാവുകൾ (ഒരു മഴക്കാല ചിത്രം).jpg
സ്‌കൂളിലെ മുത്തശ്ശി മാവുകൾ (ഒരു മഴക്കാല ചിത്രം)

പാഠ്യേതര പ്രവർത്തനങ്ങൾ


പ്രമാണം:LSS Scholarship Winners 2016-2017.jpg
LSS Scholarship Winners 2016-2017

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : ഗവണ്മെന്റ് ജൂനിയർ ബേസിക് ലോവർ പ്രൈമറി സ്കൂളിനെ ജ്വലിക്കുന്ന ദീപകമാക്കിത്തീർക്കാൻ പ്രയത്നിച്ച മുൻകാല സാരഥികൾ .....

ശ്രീമതി .കെ.കെ.സാവിത്രി 1985 -1986

ശ്രീമതി. കെ.എച് .ഐഷ ബീവി 1985 1990

ശ്രീ. പി. കെ. രാമകൃഷ്ണൻ 1990 -1994

ശ്രീമതി. ഫാത്തിമ ബീവി 1994 -1996

ശ്രീ.ജെയ്റുള്ള റൗതെർ 1996 -1997

ശ്രീമതി. എ.യു.മറിയാമ്മ 1999 - 2002

ശ്രീമതി. എ. യു. എൽസമ്മ 2002 - 2006

ശ്രീമതി .ടി. എസ്.ലീല 2005 - 2015

ശ്രീമതി. ബീന ആൻ്റണി 2015 -2018


നേട്ടങ്ങൾ

ഹരിത കേരളം പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് നിർമ്മാർജ്ജനം ലക്ഷ്യമാക്കി പേരൂർ ഗവ.ജെ.ബി.എൽ.പി സ്‌കൂളിൽ നടന്ന തുണി സഞ്ചി വിതരണം. ഏറ്റുമാനൂർ ഉപജില്ല എ.ഇ.ഒ ശ്രീ. സതീഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു. തുണിസഞ്ചി തയ്ക്കാനാവശ്യമായ തുണി നൽകിയ ലയൺസ് ക്ലബ്ബ് അംഗങ്ങളായ ശ്രീ. ജോർജ്ജ് തോമസ്, ശ്രീ. ദിനേഷ് ആർ ഷേണായി, ശ്രീ. സെബാസ്റ്റിയൻ മാർക്കോസ്, സ്‌കൂൾ പ്രധാന ആധ്യാപിക ശ്രീമതി. ബീന ആന്റണി, പി.റ്റി.എ പ്രസിഡന്റ് ശ്രീ. രഞ്ജിത്ത് ഈ. കെ. എന്നിവർ സമീപം.ടീച്ചേഴ്‌സും സ്‌കൂളിലെ കുട്ടികളുടെ അമ്മമാരും ചേർന്നാണ് തുണി സഞ്ചികൾ തയ്‌ച്ചേടുത്തത്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ.ജെ_ബി_എൽ_പി_എസ്_പേരൂർ&oldid=2536783" എന്ന താളിൽനിന്ന് ശേഖരിച്ചത്