സെന്റ്. മേരീസ് യു. പി. സ്കൂൾ വെസ്റ്റ് ചേരാനെല്ലൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്. മേരീസ് യു. പി. സ്കൂൾ വെസ്റ്റ് ചേരാനെല്ലൂർ | |
---|---|
വിലാസം | |
ചേരാനെല്ലൂർ ചേരാനല്ലൂർ, എറണാകുളം , 682034 , എറണാകുളം ജില്ല | |
സ്ഥാപിതം | 1976 |
വിവരങ്ങൾ | |
ഫോൺ | 04842431124 |
ഇമെയിൽ | hmsmupschr@gmail.com |
വെബ്‍സൈറ്റ് | schoolwiki.in/26247 |
കോഡുകൾ | |
സ്കൂൾ കോഡ് | 26247 (സമേതം) |
യുഡൈസ് കോഡ് | 32080300101 |
വിക്കിഡാറ്റ | Q99507911 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | എറണാകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 82 |
പെൺകുട്ടികൾ | 64 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | Kochurani Antony |
പി.ടി.എ. പ്രസിഡണ്ട് | Jojo Joseph |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എറണാകുളം ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. മേരീസ് യൂ. പി. സ്കൂൾ വെസ്റ്റ് ചേരാനല്ലൂർ
ചരിത്രം
1976 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലുള്ള കോട്ടപ്പറമ്പ് സെന്റ് മേരീസ് പള്ളിയുടെതാണ് ഈ വിദ്യാലയം. അന്നത്തെ പള്ളി വികാരിയായിരുന്ന റവ.ഫാദർ ജോസ് തച്ചിലിന്റെയും നല്ലവരായ നാട്ടുകാരുടെയും പ്രയത്നഫലമായി 60 കുട്ടികളും 2 അധ്യാപകരുമായി 1976ൽ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. ഈ പ്രദേശത്തെ നിർധനരായ.. കുട്ടികൾക്ക് വളരെ ആശ്വാസകരമാണ് ഈ സ്കൂൾ. ഇതിനുമുമ്പ് പ്രാഥമിക വിദ്യാഭ്യാസത്തിന് മൂന്ന് കിലോമീറ്റർ അകലെയുള്ള ലോവർ പ്രൈമറി സ്കൂളിലോ, പുഴകടന്ന് അക്കരെയുള്ള സ്കൂളിലോ പോകണമായിരുന്നു. 1984 ൽ വികാരിയായിരുന്ന റവ.ഫാദർ ജോസ് തോട്ടുങ്കലിന്റെ ശ്രമഫലമായി ഇത് ഒരു യു പി സ്കൂൾ ആയി ഉയർത്തപ്പെട്ടു. ഈ വിദ്യാലയത്തിലെ പ്രഥമ പ്രധാന അധ്യാപികയായിരുന്ന ശ്രീമതി കെ.കെ.മേരി ടീച്ചർ 1989 വരെ ഈ വിദ്യാലയത്തിന് ഉന്നതിക്കും ഉയർച്ചയ്ക്കും വേണ്ടി അക്ഷീണം പ്രയത്നിച്ചു. 1989 മുതൽ 2007 വരെ ഈ വിദ്യാലയത്തിലെ ഭരണസാരഥ്യം ഏറ്റെടുത്തത് ശ്രീമതി അൽഫോൺസ എച്ച് തളിയത്തായിരുന്നു. 2011 മുതൽ ഈ വിദ്യാലയം എറണാകുളം അങ്കമാലി അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ ഭാഗമായി, കോട്ടപ്പറമ്പ് പള്ളി മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്നു. 2007 മുതൽ 2017 വരെ ഈ വിദ്യാലയത്തെ നയിച്ചത് ശ്രീമതി ജെസ്സി ജോസഫ് ആയിരുന്നു. ഈ കാലയളവിൽ ഈ വിദ്യാലയം പല നിലകളിലും ശ്രദ്ധയാകർഷിക്ക പെട്ടു.ഇവിടെ നിന്ന് പഠിച്ചു പോയ വിദ്യാർത്ഥികൾ പലരും സമൂഹത്തിന്റെ ഉയർന്ന പദവികൾ അലങ്കരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
- ലാബ്
- ലൈബ്രറി
- കമ്പ്യൂട്ടർ ലാബ്
- സ്പോക്കൺ ഇംഗ്ലീഷ്
- ഹലോ ഇംഗ്ലീഷ്
- മലയാളത്തിളക്കം
- സുരേലി ഹിന്ദി
- ആകർഷകമായ പൂന്തോട്ടം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
നേട്ടങ്ങൾ
.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
പ്രവേശനോത്സവം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കണ്ടെയ്‍നർ റോഡിൽ വരാപ്പുഴ പാലത്തിന് മുൻപ് പള്ളിപ്പടി സ്റ്റോപ്പിന് അടുത്ത് സ്ഥിതിചെയ്യുന്നു.
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26247
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ