സഹായം Reading Problems? Click here


സെന്റ്. ആന്റണീസ് ഇ പി. സ്കൂൾ വല്ലാർപ്പാടം

Schoolwiki സംരംഭത്തിൽ നിന്ന്
(26237 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സെന്റ്. ആന്റണീസ് ഇ പി. സ്കൂൾ വല്ലാർപ്പാടം
സ്കൂൾ ചിത്രം
സ്ഥാപിതം
സ്കൂൾ കോഡ് 26237
സ്ഥലം [[]]
സ്കൂൾ വിലാസം Vallarpadamപി.ഒ,
പിൻ കോഡ് 680312
സ്കൂൾ ഫോൺ 9995179180
സ്കൂൾ ഇമെയിൽ stantonysepschoolvallarpadam@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല എറണാകുളം
റവന്യൂ ജില്ല എറണാകുളം
ഉപ ജില്ല എറണാകുളം
ഭരണ വിഭാഗം Aided
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
യു.പി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 47
പെൺ കുട്ടികളുടെ എണ്ണം 18
വിദ്യാർത്ഥികളുടെ എണ്ണം
അദ്ധ്യാപകരുടെ എണ്ണം
പ്രധാന അദ്ധ്യാപകൻ DIXY FERNANDEZ
പി.ടി.ഏ. പ്രസിഡണ്ട്
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
26/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

................................

ചരിത്രം

വല്ലാർപാടം ദ്വീപിന്റെ പടി‍ഞ്ഞാറെ അറ്റത്ത് കായൽക്കരയോട് ചേർന്ന് 74 വർഷങ്ങൾക്ക് മുൻപ് 1943ൽ സെൻട്രൽ ബോർഡ് ഒാഫ് ആഗ്ലോ ഇന്ത്യൻ അസോസിയേഷന്റെ കീഴീൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയമാണ് സെന്റ് ആന്റണീസ് യുറോപ്യൻ പ്രൈമറി സ്കൂൾ. ആഗ്ലോ ഇന്ത്യൻ സമുദായക്കാരുടെയും മറ്റ് നാനാവിധ മതസ്ഥരുടെയും അടിസ്ഥാന വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്കി ആരംഭിച്ച ഇൗ വിദ്യാലയം വല്ലാർപാടം കരയിലെ ഏക ഇംഗ്ലീഷ് മീ‍ഡിയം എയ്ഡഡ് പ്രൈമറി വിദ്യാലയമാണ്.

ചുറ്റുപാടും തിങ്ങിനിറഞ്ഞുനില്കുന്ന ഒരു കൂട്ടം വീടുകളുടെ ഇടയിലൂടെ വെറും ഒറ്റയടിപ്പാതയിലൂടെ മാത്രം എത്തിച്ചേരാൻ കഴിയുന്ന ഈ സ്കൂളിന്റെ സ്ഥല വിസ്തൃതി 20 സെന്റ് ആണ്. വല്ലാർപാടവും ദ്വീപ് നിവാസികളും കാലത്തിനനുസരിച്ച് കുതിച്ചുയർന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഒരു വാഹനസൗകര്യവുമില്ലാതെ കഷ്ടത അനുഭവിച്ചുകൊണ്ടിരിക്കുന്ന സെന്റ് ആന്റണീസ് ഇ. പി സ്കൂൾ പക്ഷേ പഠനനികവിന്റെ കാര്യത്തിൽ വളരെ മുൻപന്തിയിലാണ്.


	 എൽ.പിയിൽ 4 ക്ലാസ്സ് മുറികളും ഒരു ഓഫീസ്സ് റൂം, ആധുനിക സൗകര്യങ്ങളോടുകൂടിയ സ്മാർട്ട് ക്ലാസ്സ് റൂം ,ലൈബ്രറിയും ഉണ്ട്. കുട്ടികൾക്കാവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ നല്കാൻ ഇവിടത്തെ പിടിഎ യും മാനേജ്മെന്റും ആത്മാർത്ഥമായി പരിശ്രമിക്കുന്നുണ്ട് .കുട്ടികളുടെ പഠനനിലവാരത്തോടൊപ്പം അവരുടെ കഴിവുകളും ഉയർത്തിക്കൊണ്ടുവരുന്നതിൽ അദ്ധ്യാപകരും മികവാർന്ന പ്രവർത്തനങ്ങൾ നൽകി വരുന്നു.

2014-15 അധ്യയന വർഷം മികച്ച പിടിഎ അവാർഡും അക്കാദമിക്ക് തലത്തിൽ വെളിച്ചം പരീക്ഷയിൽ എൽപി തലത്തിൽ രണ്ടാം സ്ഥാനവും ലഭിക്കുകയുണ്ടായി . തുടർച്ചയായ അധ്യയന വർഷങ്ങളിൽ ശാസ്ത്രകലോത്സവത്തിലും പ്രവ്യത്തിപരിചയമേളകളിലും ഉയർന്ന ഗ്രേഡുകൾ ഇൗ സ്കൂൾ കരസ്ഥമാക്കി എന്നതിൽ അഭിമാനം കൊള്ളുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...