ഗവ. എൽ പി എസ് വെമ്പിള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
(25616 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി എസ് വെമ്പിള്ളി
വിലാസം
വെമ്പിള്ളി

വെമ്പിള്ളി
,
വെമ്പിള്ളി പി.ഒ.
,
683565
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1962
വിവരങ്ങൾ
ഫോൺ0484 2680218
ഇമെയിൽglpsvempilly@gmail.com
കോഡുകൾ
സ്കൂൾ കോഡ്25616 (സമേതം)
യുഡൈസ് കോഡ്32080500402
വിക്കിഡാറ്റQ99509732
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല കോലഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകുന്നത്തുനാട്
താലൂക്ക്കുന്നത്തുനാട്
ബ്ലോക്ക് പഞ്ചായത്ത്വടവുകോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ52
പെൺകുട്ടികൾ53
ആകെ വിദ്യാർത്ഥികൾ105
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആനി വർഗീസ്
പി.ടി.എ. പ്രസിഡണ്ട്എം.വി രാജൻ
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ അനിൽകുമാർ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

1962 ൽ മെയ് ഏഴാം തിയതി സ്കൂൾ തുടങ്ങുന്നതിനു വേണ്ടി നാട്ടുകാർ ആലോചന യോഗം ചേർന്നു 81 അംഗങ്ങൾ പങ്കെടുത്ത മീറ്റിങ്ങിൽ 17 സംഘ ഭരണസമിതിയെ തെരഞ്ഞെടുത്തു എടുത്തു.കൺവീനർ ആയി ചെട്ടിയാരിയക്കൽ ഉതുപ്പ് പൗലോസും, സെക്രട്ടറിയായി ആയി കാടായത്ത് വേലായുധൻ കുട്ടപ്പനും ഖജാൻജി യായി ചക്കുങ്ങൽ പൈലി വർക്കിയും പ്രവർത്തിച്ചു.ഈ ഭരണസമിതിയുടെ നേതൃത്വത്തിൽ സ്കൂളിന് ആവശ്യമായ സ്ഥലം കണ്ടെത്താനും സംഭാവന പിരിക്കാനും തുടങ്ങി... പള്ളിക്കര പാങ്കോട് റോഡിൽ നിന്ന് രണ്ട് ഫർലോങ്ങ് ദൂരെയുള്ള ഉള്ള ചക്കുങ്കൽ പൈലി വർക്കിയുടെ ഒരേക്കർ സ്ഥലമാണ് 400 രൂപ വിലക്ക് വാങ്ങാൻ തീരുമാനിച്ചത് എങ്കിലും, 8.5.1962 ൽ ചേർന്ന ഭരണസമിതി സ്കൂളിന് ആവശ്യമായ സ്ഥലം റോഡ്സൈഡിൽ തന്നെ വേണമെന്നു തീരുമാനിച്ചു . മണ്ണനാൽ പുത്തൻമഠത്തിൽ എബ്രാന്തിരിയുടെ 16 സെൻറ് ഭൂമി സംഭാവനയായും 30 സെൻറ് ഭൂമി 300 രൂപക്ക് വാങ്ങുകയും ചെയ്തു.തുടർന്നുള്ള കമ്മിറ്റിയിൽ ചക്കുങ്കൽ പൈലി വർക്കി ഖജാൻജിസ്ഥാനം രാജിവെക്കുകയും പകരം പി.എൻ പരമേശ്വരൻ എബ്രാന്തിരി ഖജാൻജിയും എൻ ശിവരാമൻ എബ്രാന്തിരി ജോയിൻറ് കൺവീനറായും നിയമിക്കപ്പെട്ടു.

4.6.1962 ൽ ചേർന്ന കമ്മിറ്റി തീരുമാനമനുസരിച്ച് സമീപസ്കൂളുകളിൽ പഠിക്കുന്ന 1,2ക്ലാസ്സുകളിലെ വിദ്യാർത്ഥികളെ ചേർത്തു പഠിപ്പിക്കാൻ തീരുമാനിച്ചു. 18.7.62 ൽ ചേർന്ന യോഗത്തിൽ 17 രൂപ മുടക്കി മേശ,ബെഞ്ച്, കസേര മുതലായ ഫർണിച്ചർ ഉണ്ടാക്കാൻ തീരുമാനിക്കുകയും പണം പിരിവിനായി നിയമിച്ച സബ് കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തു.2.08.1962 നു ചേർന്ന കമ്മിറ്റി കുന്നത്തുനാട് പഞ്ചായത്തിന് 250 രൂപ രൂപ ധനസഹായത്തിനുള്ള മെമ്മോറാണ്ടം നൽകുന്നതിന് തീരുമാനിച്ചു. ഇതുവരെ കാടായത്ത് പാപ്പുരാമൻ നൽകിയ 25 സെൻറും മണ്ണനാൽ പുത്തൻ മഠത്തിൽ ശിവരാമൻ എബ്രാന്തിരി നൽകിയ 25 സെൻറ് കവേരിയമ്മ നൽകിയ 25 സെൻറ് പുറമ്പോക്ക് ഭൂമിയായ ആയ 25 സെൻറ് ചേർത്ത് ആകെ 1 ഏക്കർ ഭൂമി എറണാകുളം DEO യുടെ പേർക്ക് എഴുതിക്കൊടുക്കാൻ കൺവീനറായ cu പൗലോസിനെ ചുമതലപ്പെടുത്തി.1962 മുതൽ അക്കാദമികരംഗത്തും ഭൗതീക സാഹചര്യങ്ങളുടെ കാര്യത്തിനും സ്കൂൾ മുൻപന്തിയിൽ തന്നെയാണ് ഉള്ളത്. 2004 ൽ രണ്ട് മുറി ഓഫീസ് കെട്ടിടം നിർമ്മിച്ചു തന്നു.പവർഗ്രിഡ് പഞ്ചായത്ത് വഴി 17 ലക്ഷം രൂപ കൊണ്ട് നിർമ്മിച്ച 4 മുറി കെട്ടിടവും 2012 വർഷം ബഹു. ഇന്നസെൻറ് എംപി 10 ലക്ഷം രൂപ മുടക്കി വടവുകോട് ബ്ലോക്ക് വഴി നിർമ്മിച്ചു നൽകിയ ഒന്നാം നില കെട്ടിടവും സ്കൂളിൻറെ ഭൗതിക സാഹചര്യം മെച്ചപ്പെട്ട ത് ആകുന്നതിനു മുതൽക്കൂട്ടായി പലഘട്ടങ്ങളിലായി പഞ്ചായത്തിൽ നിന്നും ബി ആർ സി യിൽ നിന്നുംനൽകിയ ടോയ്‌ലറ്റുകളും സ്കൂളിൻറെ സൗകര്യങ്ങൾക്ക് മാറ്റ് കൂട്ടി.കെൽട്രോൺ ,പഞ്ചായത്ത് പവർഗ്രിഡ് ഇവ വഴി ലഭ്യമായ കമ്പ്യൂട്ടറുകളും ലാപ്ടോപ്പുകളും പ്രൊജക്ടറുകളും പഠനം സുഗമമാക്കുന്നു.ഫർണിച്ചറുകളും ലൈബ്രറി പുസ്തകങ്ങളും കാലാകാലങ്ങളിൽ പഞ്ചായത്തിൽ നിന്നും ലഭ്യമാകുന്നതും കുട്ടികളുടെ പഠനനിലവാരം ഉയരാൻ സഹായകമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മികവുകൾ പത്രവാർത്തകളിലൂടെ

സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക (ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ ഉപതാളിൽ ചേർക്കുക)

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

(പ്രസക്തമായ ചിത്രങ്ങൾ മാത്രം ഗാലറിയായി ഉപതാളിൽ ചേർക്കുക)

അധിക വിവരങ്ങൾ

(നിലവിലുള്ള കണ്ണികളിതോ താളുകളിലോ പരാമർശിക്കാത്ത വിവരങ്ങൾ ചേർക്കുന്നതിന് ഉപതാൾ സൃഷ്ടിക്കുക.)

വഴികാട്ടി

  • . ആലുവ തൃപ്പൂണിത്തുറ ബസ്സ് റൂട്ടിൽ പെരിങ്ങാല യ്ക്ക് മുൻപ് അമ്പലപ്പടി യിൽ നിന്ന് ഒന്നര കിലോമീറ്റർ ഇടത്തോട്ട് സഞ്ചരിച്ചാൽ വെമ്പിള്ളി ഗവൺമെൻറ് എൽ പി സ്കൂളിൽ എത്തിച്ചേരാം ...........



Map

അവലംബം

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_വെമ്പിള്ളി&oldid=2536127" എന്ന താളിൽനിന്ന് ശേഖരിച്ചത്