ഫാത്തിമ എൽ പി എസ് ആനപ്പാറ

(25419 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഫാത്തിമ എൽ പി എസ് ആനപ്പാറ
വിലാസം
ആനപ്പാറ

ആനപ്പാറ പി.ഒ.
,
683581
,
എറണാകുളം ജില്ല
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ0484 2695690
ഇമെയിൽanapparafatimalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്25419 (സമേതം)
യുഡൈസ് കോഡ്32080200304
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല അങ്കമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംഅങ്കമാലി
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്അങ്കമാലി
തദ്ദേശസ്വയംഭരണസ്ഥാപനംതുറവൂർ പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ71
പെൺകുട്ടികൾ75
ആകെ വിദ്യാർത്ഥികൾ146
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീല ജോർജ്
പി.ടി.എ. പ്രസിഡണ്ട്ഷിജു ആൻറണി
എം.പി.ടി.എ. പ്രസിഡണ്ട്ജാൻസി ജോസ്
അവസാനം തിരുത്തിയത്
16-08-202525419


പ്രോജക്ടുകൾ



................................

ച്ചപ്പാർന്ന കുന്നിൻ ചെരുവുകളും തലയെടുപ്പുള്ള പാറക്കെട്ടുകളും നിറഞ്ഞ പ്രകൃതിരമണീയമായ ആനപ്പാറ ഗ്രാമത്തിന്റെ നെറുകയിൽ, ആത്മീയ ആചാര്യന്മാരുടെയും, നാടിന്റെ വരും തലമുറയ്ക്കായി സ്വപ്നം കണ്ട പൂർവികരുടെയും സ്വപ്ന സാക്ഷാത്കാരമായി 1964 ൽ പിറവിയെടുത്ത ആനപ്പാറ ഫാത്തിമ എൽ പി എസ് തന്റെ അക്ഷരഖനിയിൽ നിന്നും ശുദ്ധീകരിച്ച് എടുത്ത ഈ നാടിന്റെ ഉയർച്ചയുടെ കഥ പറയുന്നു. അക്ഷരജ്ഞാനവും ഈശ്വര വിശ്വാസവും ഒരേ തണ്ടിൽ വിരിയുന്ന പൂക്കൾ ആയതിനാൽ നാട്ടിലെ കാരണവന്മാർ പള്ളിയോട് ചേർന്ന് പള്ളിക്കൂടം എന്ന ആശയം സ്വാർത്ഥകമാക്കി.

വിദൂരങ്ങളിൽ പോയി പഠിച്ചുകൊണ്ടിരുന്ന മക്കളെ തങ്ങളുടെ കൺവെട്ടത്തുള്ള ഗുരു ഭൂതരുടെ കരവലയങ്ങളിൽ ഏൽപ്പിക്കുകയായിരുന്നു.
സമയാസമയങ്ങളിൽ കാലോചിതമായ മാറ്റത്തിലൂടെ അക്കാദമീക സൗകര്യങ്ങളോടെ ഫാത്തിമയെ അണിയിച്ചൊരുക്കുകയായിരുന്നു ഇതിന്റെ സാരഥികൾ.കൂട്ടായ ചിന്തയുടെയും വ്യക്തമായ പദ്ധതിയുടെയും കർമ്മോത്സുകമായ പ്രവർത്തന ചാരുതയുടെയും അകമ്പടിയോടെ ഫാറ്റിമ ജൈത്രയാത്ര തുടങ്ങുമ്പോൾ നൂതന പഠന തന്ത്രങ്ങളും സാമഗ്രികളും ആധുനികരിച്ച ക്ലാസ് മുറികളും കുട്ടികളുടെ സർവ്വതോൻമുഖമായ വളർച്ചയ്ക്കു ഉതകുന്ന മാറ്റങ്ങളും അനിവാര്യമാണെന്നതിനാൽ വീണ്ടും കർമ്മ പദ്ധതികൾക്കായി ഞങ്ങൾ കൈകോർക്കുകയാണ്.

ചരിത്രം

ജന്മനാട്ടിൽ ഒരു വിദ്യാലയം എന്ന സ്വപ്നം പൂവണിഞ്ഞത് 1964 ജൂണിൽ ആണ്. രണ്ട് ക്ലാസ് മുറികളിൽ പല പ്രായത്തിലുള്ളവർ ഒന്നാംതരത്തിലും രണ്ടാം തരത്തിലും പഠിച്ച കാലം. അന്നത്തെ ആനപ്പാറ പള്ളി വികാരി ആയിരുന്ന ബഹുമാനപ്പെട്ട ജോസഫ് ചിറമേൽ അച്ഛന്റെ ദീർഘവീക്ഷണത്തിൽ കർമ്മനിരതയായ പ്രധാന അധ്യാപിക സിസ്റ്റർ സ്റ്റാനിയുടെ നേതൃത്വത്തിൽ വളർന്ന സ്കൂൾ കാലാന്തരത്തിൽ ഈ ദേശത്തിന്റെ തന്നെ അക്ഷര കലവറയായി മാറി.

വ്യക്ത്യാധിഷ്ഠിത പഠനത്തോടൊപ്പം കല -കായിക -പ്രവർത്തി പരിചയമേളകളിൽ ജില്ലാ -ഉപജില്ലാതലത്തിൽ മാറ്റുരയ്ക്കുന്ന ഈ വിദ്യാലയം അങ്കമാലി ഉപജില്ലയുടെ അവിഭാജ്യ ഘടകം എന്നതിൽ രണ്ട് പക്ഷമില്ല. ഇതിന് തെളിവാണല്ലോ തികച്ചും ഗ്രാമീണ അന്തരീക്ഷത്തിൽ തലയെടുപ്പോടെ  നിലനിൽക്കുന്ന വിദ്യാലയം എന്ന പദവിയും. നവീകരിച്ച ക്ലാസ് മുറികളും ജൈവപാർക്കും മാലിന്യ സംസ്കരണ പാർക്കും വയോഗ്യാസം പോഷകമൂല്യമുള്ള പ്രഭാത ഉച്ചഭക്ഷണ പരിപാടികളും കിഡ്സ് പാർക്കും നവീകരിച്ച ക്ലാസ് റൂമുകളും ഈ വിദ്യാലയത്തിന്റെ പടിപടിയായുള്ള മികവുകളാണ്. ആതുരരംഗത്ത് പ്രവർത്തിക്കുന്ന ഡോക്ടർസ് ബയോ ടെക്നോളജിയിൽ ഡോക്ടറേറ്റ് നേടിയവർ നിയമ വിദഗ്ധർ ലോകത്തിന്റെ നാനാഭാഗത്തും സേവനം ചെയ്യുന്ന ആത്മചാര്യന്മാർ എന്നിവർ ഈ വിദ്യാലയത്തിന്റെ പൂർവ്വ വിദ്യാർത്ഥികൾ ആണ്.

ഭൗതികസൗകര്യങ്ങൾ

ഭൗതിക സൗകര്യങ്ങൾ ഏതൊരു പഠിതാവിന്റെയും അവകാശമാണ്. നമ്മുടെ സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ കാലോചിതമായ മെച്ചപ്പെടുത്തുവാൻ കോർപ്പറേറ്റ് മാനേജർ പി ടി എ ഓൾഡ് സ്റ്റുഡൻസ് എന്നിവരുടെ ശക്തമായ പിന്തുണയും സാമ്പത്തിക സഹായവും എപ്പോഴും നമുക്കുണ്ട്.നവീകരിച്ച ക്ലാസ് മുറികളും ജൈവപാർക്കും മാലിന്യ സംസ്കരണ പാർക്കും ബയോഗ്യാസം പോഷകമൂല്യമുള്ള പ്രഭാത ഉച്ചഭക്ഷണ പരിപാടികളും കിഡ്സ് പാർക്കും നവീകരിച്ച ക്ലാസ് റൂമുകളും ഈ വിദ്യാലയത്തിന്റെ പടിപടിയായുള്ള മികവുകളാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

ഇപ്പോഴത്തെ  അധ്യാപകർ

ഷീല ജോർജ് [ പ്രധാന  അദ്ധ്യാപിക ]

സജി  ജോസഫ്

ലിസി സി പി

ഹേമമാലിനി  വി.വി

ഹണി പോൾ സി

ഡാലി  പി.ആർ

ലാലി ടി .വി

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

പ്രമാണം:Blob:https://web.whatsapp.com/07ae346a-2c36-47a5-a859-148f284a0a5a
Independence Day ;2025-26
പ്രമാണം:Blob:https://web.whatsapp.com/07ae346a-2c36-47a5-a859-148f284a0a5a
Independence Day ;2025-26

നേട്ടങ്ങൾ

 
 

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി



വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.

"https://schoolwiki.in/index.php?title=ഫാത്തിമ_എൽ_പി_എസ്_ആനപ്പാറ&oldid=2809598" എന്ന താളിൽനിന്ന് ശേഖരിച്ചത്