സഹായം Reading Problems? Click here

എസ്. പി. ഡബ്ല്യു ഗവ. എൽ. പി. എസ്. ആലുവ

Schoolwiki സംരംഭത്തിൽ നിന്ന്
(25202 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
എസ്. പി. ഡബ്ല്യു ഗവ. എൽ. പി. എസ്. ആലുവ
school photo-2
‍‍
വിലാസം
തായ്ക്കാട്ടുകര

,തായ്ക്കാട്ടുകര.പി.ഒ,കമ്പനിപ്പടി
,
683106
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ8547534898
ഇമെയിൽstandard.glp.6@gmail.com
കോഡുകൾ
സ്കൂൾ കോഡ്25202 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ‌
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻASHA T
അവസാനം തിരുത്തിയത്
12-01-202225202


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
(?)
എന്റെ വിദ്യാലയം
(?)
Say No To Drugs Campaign
(?)
ഹൈടെക് വിദ്യാലയം
(?)


ചരിത്രം

ചൂർണ്ണിക്കര ഗ്രാമപ‍‍ഞ്ചായത്തിലെ ഒരു സർക്കാർ റ്വിദ്യാലയമാണ് SPW GOVT:LP SCHOOL,THAIKKATTUKARA.1919-ൽ 'Standard Potteries' എന്ന കമ്പനിയാണ് ഈ സ്കൂൾ സ്ഥാപിച്ചത്.ഏറെനാൾ കമ്പനിക്കു കീഴിൽ പ്രവർത്തിച്ച ഈ സ്കൂൾ 1949-ൽ സർക്കാർ ഏറെറടുക്കുകയായിരുന്നു.കുട്ടികളുടെ ബാഹുല്യവും ഭൗതികസാഹചര്യങ്ങളുടെ അപര്യാപ്തതയും മൂലം രണ്ടു ഷിഫ്ററുകളിലായിട്ടാണ് അന്നൊക്കെ സ്കൂൾ പ്രവർത്തിച്ചിരുന്നത്.കമ്പനിത്തൊഴിലാളികളുടെ മക്കൾക്കും പ്രദേശവാസികളായ നിരവധി കുട്ടികൾക്കും പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിന് ഈ സ്കൂൾ ഏറെ സഹായകമായിത്തീർന്നിട്ടുണ്ട്.1955-2000 കാലഘട്ടത്തിൽ 1500 ഓളം കുട്ടികളും 30 ഓളം അദ്ധ്യാപകരും അടങ്ങുന്ന ഒരു ഉത്തമവിദ്യാലയമായിത്തന്നെ നിലനിന്നിരുന്നതാണ് ഈ സ്ഥാപനം. കാലക്രമേണ Standard കമ്പനി(2000-ാമാണ്ടിൽ) പ്രവർത്തനം നിലച്ചതോടെ സ്കൂളിലെ കുട്ടികളുടെ എണ്ണം ഗണ്യമായി കുറയാൻ തുടങ്ങി.ഡിവിഷനുകൾ ഇല്ലാതാകുന്നമുറയ്ക്ക് അദ്ധ്യാപകരുടെ എണ്ണത്തിലും വളരെയേറെ കുറവ് സംഭവിക്കാൻ തുടങ്ങി.അതോടൊപ്പംതന്നെ സ്കൂൾകെട്ടിടവും ജീർണ്ണാവസ്ഥയിലായി.അധികാരവികേന്ദ്രീകരണവും ത്രിതല പഞ്ചായത്ത് സംവിധാനവും നിലവിൽവന്നതോടെ സ്കൂൾഗ്രാമപഞ്ചായത്തിനുകീഴിലായി.2005-ൽ വന്ന ഗ്രാമപഞ്ചായത്ത് ഭരണസമിതി പഞ്ചായത്തിലെ ഏക പൊതുവിദ്യാലയമായ ഈ വിദ്യാലയത്തെ ഒരു മാതൃവിദ്യാലയമായി മാററുന്നതിനുവേണ്ടി നടത്തിയ ഗൗരവപൂർവ്വമായ പ്രവർത്തനങ്ങളുടെ ഫലമായി പുതിയൊരു സ്കൂൾ കെട്ടിടവും അനുബന്ധസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

ഒരു ഒാഫീസ് റൂം, 4 ക്ലാസ് മുറികൾ, കംപ്യൂട്ടർ റൂം,,പ്രീ-പ്രൈമറി ക്ലാസ് റൂം (മുകളിലെ ക്ലാസ് മുറികൾ ഹാൾ ആയും ഉപയോഗിക്കാൻ പററുന്ന തരത്തിലുള്ളത്) ഇത്രയും സൗകര്യങ്ങളടങ്ങുന്ന ഒരു രണ്ടുനില കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : 1. ജനാർദ്ദനൻ.എൻ.ആർ

2. സി.എം.റംലത്ത്ബീഗം

3. അജിത.കെ.എ

4. ജോണി കെ കുര്യാക്കോസ്

5. ആൻറണി എം എസ്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • കമ്പനിപ്പടി മെട്രോസ്റ്റേഷനിൽ നിന്നും 500 മീറ്റർ
  • നാഷണൽ ഹൈവെയിൽ ബസ്റ്റോപ്പിൽ നിന്നും 500 മീറ്റർ - ഓട്ടോ മാർഗ്ഗം എത്താം


Loading map...