എം.കെ.എം.എ.എം.എൽ.പി.എസ് പിള്ളക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
(24243 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം.കെ.എം.എ.എം.എൽ.പി.എസ് പിള്ളക്കാട്
വിലാസം
പിള്ളക്കാട്

കോട്ടപ്പടി പി.ഒ.
,
680505
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1915
വിവരങ്ങൾ
ഫോൺ0487 2680111
ഇമെയിൽmkmamlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്24243 (സമേതം)
യുഡൈസ് കോഡ്32070304701
വിക്കിഡാറ്റQ64090021
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഗുരുവായൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്ചാവക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംഗുരുവായൂർ
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ20
പെൺകുട്ടികൾ16
ആകെ വിദ്യാർത്ഥികൾ36
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയരാജ് എം
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദാലി കുമ്മാത്ത്
എം.പി.ടി.എ. പ്രസിഡണ്ട്സുനിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശൂർ  ജില്ലയിലെ  ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ചാവക്കാട്  ഉപജില്ലയിലെ ഗുരുവായൂർ  മുനിസിപ്പാലിറ്റിയിലെ  രണ്ടാം വാർഡിലാണ് ഈ  വിദ്യാലയം  സ്‌ഥിതി  ചെയുന്നത് .

ചരിത്രം

1915 ൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. നൂറു വർഷം കഴിഞ്ഞ സേവന പാരമ്പര്യമുള്ള ഈ വിദ്യാലയം തൃശൂർ ജില്ലയിൽ ചാവക്കാട് ഉപജില്ലയിലെ ഗുരുവായൂർ നഗരസഭയുടെ കീഴിൽ പൂക്കോട് വില്ലേജിൽ പിള്ളക്കാട് എന്ന രണ്ടാം വാർഡിലാണ് സ്ഥിതിചെയ്യുന്നത്. പണ്ട് ന്യുനപക്ഷ സമുദായത്തിൽപെട്ട ആളുകൾ താമസിക്കുന്ന ഈ പിന്നോക്ക പ്രദേശത്ത് പ്രസ്തുത ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായാണ് ഈ മുസ്ലിം വിദ്യാലയം സ്ഥാപിതമായത്. ഇതിന് മുൻകൈ എടുത്തത് ശ്രീ. മാളിയമ്മാവ് കൊച്ചൗസേഫ് എന്ന വ്യക്തിയാണ്. അദ്ദേഹമാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജർ. എ എം എൽ പി എസ്, പിള്ളക്കാട് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ വിദ്യാലയം പിന്നീട് സ്ഥാപക മാനേജരോടുള്ള ബഹുമാനാർത്ഥമായി മാളിയമ്മാവ് കൊച്ചൗസേഫ് മെമ്മോറിയൽ എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി സ്‌കൂൾ (എം കെ എം എ എം എൽ പി സ്‌കൂൾ)എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു.

ഭൗതികസൗകര്യങ്ങൾ

ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ വിദ്യാലയം ഇന്നും ബാലാരിഷ്ടതയിലാണ്. പഴയ പ്രി കെ ഐ ആർ കെട്ടിടമാണ് വിദ്യാലയത്തിനുള്ളത്. എങ്കിലും അടച്ചുറപ്പുള്ള കെട്ടിടം പഠനപ്രവർത്തനത്തിന് ഉതകുന്നതാണ്. സ്വന്തമായി സ്ഥലമില്ലാത്തത് വലിയ പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ശുദ്ധജല വിതരണത്തിന് കിണറും ആവശ്യത്തിന് ശൗച്യാലയങ്ങളും വൈദ്യത കണക്ഷനും വിദ്യാലയത്തിനുണ്ട്. പഠനാവശ്യത്തിനുള്ള കമ്പ്യൂട്ടർ സൗകര്യം,പ്രിന്റർ,എൽസിഡി പ്രൊജക്ടർ എന്നിവയും നിരവധി പഠന സിഡികളും പഠനോപകരണങ്ങളും വിദ്യാലയത്തിലുണ്ട്. കൂടാതെ കുട്ടികൾക്ക് അത്യാവശ്യമായ കളിക്കും കായിക പരിശീലനത്തിനുമുള്ള പ്രാഥമിക തലത്തിലുള്ള ഉപകരണങ്ങളും ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്ഥാപക മാനേജർ: മാളിയമ്മാവ് കൊച്ചൗസേഫ്

പ്രധാന അധ്യാപകർ:ജോസഫ് മേലിട്ട്, പൗളി ടി എഫ്,.......


സഹ അധ്യാപകർ: അബൂബക്കർ, സലിം, അബ്ദുൾ റഹിമാൻ, ആലീസ്‌, ചെറുപുഷ്പം ജോസഫ്, ആര്യാദേവി കെ ആർ......

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

ബെസ്റ്റ് പെർഫോമെൻസ് അവാർഡ് പൂക്കോട്, ഗുരുവായൂർ നഗരസഭ കുഞ്ഞുമലയാളം അവാർഡ് , ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്‌സ് ബെസ്റ്റ് പെർഫോമെൻസ് അവാർഡ്, വിജ്ഞാനോത്സവം പുരസ്കാരം.............

വഴികാട്ടി

Map