ജി.എൽ.പി.എസ് എടത്തനാട്ടുകര

Schoolwiki സംരംഭത്തിൽ നിന്ന്
(21808 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് എടത്തനാട്ടുകര
വിലാസം
മൂച്ചിക്കൽ

മൂച്ചിക്കൽ
,
എടത്തനാട്ടുകര പി.ഒ.
,
678601
,
പാലക്കാട് ജില്ല
സ്ഥാപിതം22 - 03 - 2003
വിവരങ്ങൾ
ഇമെയിൽglpsedathanattukara@gmail.com
കോഡുകൾ
സ്കൂൾ കോഡ്21808 (സമേതം)
യുഡൈസ് കോഡ്32060700102
വിക്കിഡാറ്റQ64689429
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമണ്ണാർക്കാട്
താലൂക്ക്മണ്ണാർക്കാട്
ബ്ലോക്ക് പഞ്ചായത്ത്മണ്ണാർക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംഅലനല്ലൂർ പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ87
പെൺകുട്ടികൾ84
ആകെ വിദ്യാർത്ഥികൾ171
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി.സൈതാലി
പി.ടി.എ. പ്രസിഡണ്ട്ജിനേഷ് എം
എം.പി.ടി.എ. പ്രസിഡണ്ട്ഫസ്ബിയ കെ കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

അലനല്ലൂർ മൂന്ന് വില്ലേജിലെ പ്രഥമ വിദ്യാലയമായ എടത്തനാട്ടുകര മൂച്ചിക്കൽ ഗവ.എൽ.പി.സ്കൂൾ 1911 ൽ വട്ടമണ്ണപ്പുറം ആലുംകുന്ന് പ്രദേശത്തെ ഒരു വീടിൻെറ കൊട്ടിലിൽ ആണ് പ്രവർത്തനം ആരംഭിച്ചത്.കൊടിയംകുന്നിലെ ഗ്രാമസേവക് ക്വാർട്ടേഴ്സിന് സമീപത്ത് കുറേകാലം പ്രവർത്തിച്ചു.

എടത്തനാ‍ട്ടുകരയുടെ വിദ്യാഭ്യാസരംഗത്ത് വൻകൂതിച്ചുച്ചാട്ടത്തിന് നേതൃത്വം നൽകിയ ഈ വിദ്യാലയം 2003 വരെ പല സ്ഥലങ്ങളിലായി വാടകകെട്ടിടങ്ങളിൽ ആണ് പ്രവർത്തിച്ചിരുന്നത്.

ശ്രി.പാമ്പോട്ടിൽ ദാമോധരനിൽ നിന്നും വാങ്ങിയ 20 സെൻറ് സ്ഥലത്ത് ഡി.പി.ഇ.പി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചതാണ്ഇന്നു കാണുന്ന കെട്ടിടം അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന അഡ്വ.നാലകത്ത് സൂപ്പി 2003 മാർച്ച് 22 ന് ആണ് പുതിയ കെട്ടിടം ഉൽഘാടനം ചെയ്തത്.

ഒരു വർഷം നീണ്ടു നിന്ന,വൈവിധ്യമാർന്ന 18 ഓളം പരിപാടികളുമായി 2011-12 വർഷത്തിൽ സംഘടിപ്പിച്ച സ്കൂൾ ശതാബ്ധിയാഘോഷം നാടിൻെറ ആഘോഷമായിരുന്നു.

ഭൗതികസൗകര്യങ്ങൾ

8 മുറികളോട് കൂടിയ മനോഹരമായ കെട്ടിടം,ചല‍ഞ്ചേഴ്സ് സ്പോട്സ് ആൻറ് ആർട്സ് ക്ലബ് അടുക്കള നിർമ്മിച്ചു നൽകി. 2006 ൽ അലനല്ലൂർ ഗ്രാമപഞ്ചായത്തിൻെറ സഹായത്തോടെ രണ്ടുവശം ചുറ്റുമതിലും രണ്ടുവശം മതിലിനുളള ഭാഗം നിലത്തിൻെറ ഉയരത്തിനനുസരിച്ചും കെട്ടിയുണ്ടാക്കി.എസ്.എസ്.എ യുടെ സഹകരണത്തോടെ പെൺകുട്ടികൾക്കുളള അഡാപ്റ്റഡ് ടോയ് ലറ്റ് ,റാമ്പ് ആൻറ് റെയിൽ,ടോയ് ലറ്റ് നവീകരണം,മുകൾഭാഗം ഷീറ്റ് മേയൽ മുതലായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി.

അലനല്ലൂർ ഗ്രാമ പഞ്ചായത്ത് സ്കൂൾ മുറ്റം അസംബ്ലി ഹാളാക്കിയും ഒരുമുറി സ്മാർട്ടു ക്ലാസാക്കുകയും ചെയ്തു.എല്ലാ ക്ലാസിലേക്കും കൊണ്ടു പോകാൻ പറ്റുന്ന മൂവബിൾ പ്രോജക്റ്റ്ർ ,ലാപ്റ്റോപ്പുകൾ,സ്മാർട്ട് ടി.വികൾ എന്നിവയുണ്ട്.ഒന്നാം ക്ലാസ്ഒരു ഡിവിഷൻ ഒന്നാം തരമാക്കി പെയിൻറടിച്ച് മനോഹരമാക്കി.

പാഠ്യേതര പ്രവർത്തനങ്ങൾ/തനതുപ്രവർത്തനങ്ങൾ

മുൻ സാരഥികൾ

1. ഉമ്മുസൽമ്മ 1991-2001
2. കെ.ബാലകൃഷ്ണൻ 2001-2001
3. കെ.ജാനകി 2001-2004
4. പി.സതീദേവി 2005-2020
5. എം.പുഷ്പലത 2020-2022
6. പി.സൈതാലി 2022-2022
7 നാരായണൻ പാച്ചത്ത് 2022-2024

മുൻ അധ്യാപകർ

സി.ടി സരോജിനി

ശ്രീധരൻ.ഒ.എം

ഉഷാദേവി.കെ

ബാലകൃഷ്ണൻ.എം

മുഹമ്മദ് ഇസ്മയിൽ

അബൂബക്കർ.കെ

സൈനബ

സുമാദേവി.കെ

കെ.സി ഏലിയാസ്

ഇപ്പോഴത്തെ അധ്യാപകർ

1. നാരായണൻ പാച്ചത്ത് പ്രധാനാധ്യാപകൻ
2 കെ.രമാദേവി സീനിയർ അസിസ്റ്റൻറ്
3 കെ.പി സാലിഹ എൽ.പി.എസ്.ടി
4 സി.ജമീല പി.ഡി ടീച്ചർ
5 എൻ.അലി അക് ബർ അറബിക്
6 എ.നുസൈബ എൽ.പി.എസ്.എ
7 പി.ജിഷ എൽ.പി.എസ്.എ
8 സി.പിവഹീദ എൽ.പി.എസ്.എ
9 പി.പ്രിയ പ്രി പ്രെെമറി
10 ഇ.പ്രിയങ്ക പ്രി പ്രെെമറി
12 ടി.പി മുഫീദ പ്രി പ്രെെമറി
13 കെ.ഷീബ പ്രി പ്രെെമറി

മാനേജ്മ്മെൻറ്

ഗവ. LP സ്കൂൾ

നേട്ടങ്ങൾ

എൽ.എസ്.എസ്

ഈ വിദ്യാലയത്തിൽ നിന്നും നിരവധി കുട്ടികൾക്ക് എൽ.എസ്.എസ് സ്ക്കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്.2019-2020 അധ്യയനവർഷത്തിൽ ഏഴ് വിദ്യാർഥികൾക്ക് എൽ.എസ്.എസ് ലഭിച്ചിട്ടുണ്ട്.

സോണൽ,സബ് ജില്ലാ കലാമേളകളിൽ മികച്ച പ്രകടനമാണ് നമ്മുടെ വിദ്ാലയം കാഴ്ചവെക്കുന്നത്.2017-2018 വർഷത്തെ പഞ്ചായത്തുതല പ്രിപ്രൈമറി ലിറ്റിൽ ഫെസ്റ്റിൽ മൂന്നാം സ്ഥാനം സ്വന്തമാക്കി.

മലയാള മനോരമ നല്ലപാഠം പദ്ധതി

മലയാള മനോരമ നല്ലപാഠം പദ്ധതിയിൽ 2000മുതൽ സ്കൂൾ അംഗമാണ്.എ,എ പ്ലസ് പുരസ്കാരങ്ങൾ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്.2016-2017വർഷത്തിൽ ജില്ലയിലെ ഏറ്റവും മികച്ച രണ്ടാമത്തെ സ്കൂളായിതെരഞ്ഞെടുത്തു.

മികവുൽസവം ജേതാക്കൾ

2015-2016 വർഷത്തിൽ അലനല്ലൂര‍ ഗ്രാമ പഞ്ചായത്തിലെയും മണ്ണാർക്കാട് സബ്ജിജില്ലയിലെ മികച്ച എൽ.പി സ്കൂളിനുളള പുരസ്കാരം ലഭിച്ചു.

2020-2021 വർഷത്തെ മാതൃഭൂമിഹരിതമുകുളം അവാർഡ് ഈ വിദ്യാലയത്തിന് ലഭിച്ചു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അഫ്നാൻ അൻവർ.ഒ(കഥ,കവിത രചന)

ജെസീല.വി,ടി(ഡോക്ടർ)

അർഷസലാം.പി(ത്രഡ് പാറ്റേൺ)

മൻസൂർ അലി കാപ്പുങ്ങൽ(ജയിൽ സൂപ്രണ്ട്)

രാജേഷ് മേനോൻ(ആർട്ടിസ്റ്റ്)

നസിം.വി.ടി(ഡോക്ടർ)

പി.പി സിയാദ്(കൗൺസിലർ)

ചന്ദ്രൻ.സി(റിട്ട.നബാർഡ് മാനേജർ)

കെ,കൃഷ്ണൻ കുട്ടി(റിട്ട.ഡി.ഡി.ഇ)

മോഹനക്കണ്ണൻ(ഹെെക്കോടതി വക്കീൽ)

സ്കൂൾ ഫോട്ടോസ്

സീഡ് ഹരിതമുകുളം അവാർഡ് 2020-2021



വഴികാട്ടി

Map

-പാലക്കാട് ജില്ലയിലെ എട‍ത്തനാട്ടുകര മൂച്ചിക്കൽ സ്റ്റോപ്പിൽ നിന്നും വലതുവശത്തെ റോഡിലൂടെ 200 മീറ്റർ ഉളളിലേക്ക്.