വി.ആർ.സി.എം.യു.പി.എസ്. വല്ലങ്ങി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വി.ആർ.സി.എം.യു.പി.എസ്. വല്ലങ്ങി | |
---|---|
വിലാസം | |
വല്ലങ്ങി വല്ലങ്ങി, നെന്മാറ , നെന്മാറ പി.ഒ. , 678508 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1943 |
വിവരങ്ങൾ | |
ഫോൺ | 04923242474 |
ഇമെയിൽ | vrcmupschoolvallanghy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21558 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | KOLLENGODE |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ALATHUR |
നിയമസഭാമണ്ഡലം | NEMMARA |
താലൂക്ക് | CHITTUR |
ബ്ലോക്ക് പഞ്ചായത്ത് | NEMMARA |
തദ്ദേശസ്വയംഭരണസ്ഥാപനം | NEMMARA |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | malayalam |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 40 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എം .പി .രശ്മി |
പി.ടി.എ. പ്രസിഡണ്ട് | പുഷ്പരാജ് |
അവസാനം തിരുത്തിയത് | |
02-11-2024 | INDU N |
ചരിത്രം
Vallanghy V.R.C.M.U.P. School was established in 1943.Pookkot Govindankutty Manaadiar was the founder manager. 70 years have passed since this temple of learning was built. C.K.M.M.U.P. School was handed over to the new management on its 60th anniversary celebrations. It was in 2003 that Sri. V R Narayanan Nair changed the name of the institution to V.R.C.M.U.P.S in memory of his beloved mother Vadakkae Ravuniyarath Chinnamma Amma and took charge as manager.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവർത്തനങ്ങൾ.
എന്റെ ഗ്രാമം .
ചരിത്രം
നെന്മാറ വല്ലങ്ങി വേല.
കേരളത്തിന്റെ നെല്ലറയും ഗ്രാമീണ ചിന്തകൾ കാത്തു സൂക്ഷിക്കുന്ന ജില്ലയാണ് പാലക്കാട്. പാലക്കാടു ജില്ലയിൽ നെല്ലിയാമ്പതി മലനിരകളുടെ താഴെയാണ് കുടകരനാട്. നെന്മാറ, വല്ലങ്ങി, വിത്തനശ്ശേരി, തിരുവഴിയാട്, അയിലൂർ ദേശങ്ങൾ ചേരുന്ന കുടകരനാട്. മലയാളമാസം മീനം ഒന്ന് മുതൽ ഇരുപത് വരെ നെന്മാറ-വല്ലങ്ങി ദേശക്കാർക്ക് ഉത്സവങ്ങളുടെ ദിനരാത്രങ്ങളാണ്. ദേശദൈവമായ നെല്ലികുളങ്ങര ഭഗവതിയെ വണങ്ങുന്ന വേലക്കാലം പൂരങ്ങളുടെ പൂരം എന്ന് തൃശൂർ പൂരത്തെ പറയുന്നത് പോലെ വേലകളുടെ വേലയാണ് നെന്മാറ വല്ലങ്ങി വേല.
നെന്മാറ, വല്ലങ്ങി എന്നീ ഗ്രാമങ്ങൾ പണ്ടുകാലത്തെ പ്രധാന വാണിജ്യ കേന്ദ്രങ്ങളായിരുന്നു. ഈ ഗ്രാമത്തിലെ പ്രധാന ക്ഷേത്രം നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രം ആണ്. ഇവിടെയാണ് പ്രശസ്തമായ നെന്മാറ വല്ലങ്ങി വേല ഉത്സവം ആഘോഷിക്കുന്നത്. കരിമരുന്നു പ്രയോഗവും വളരെ പ്രസക്തിയുള്ളതാണ് മീനം പത്തിന് കൂറയിയിട്ട് മീനം ഇരുപതിന് വേല ആഘോഷിക്കും പത്തു ദിവസവും വിവിധ പരിപാടികൾ ദേശത്തു നടക്കും. മലയാള മാസമായ മീനമാസം 20-ആം തിയ്യതി (ഏപ്രിൽ 2-നോ 3-നോ) ആണ് ഈ ഉത്സവം നടക്കുക. നെല്ലിയാമ്പതി മലനിരകൾക്കു താഴെ ചിറ്റൂർ താലൂക്കിലെ പാടങ്ങളാണ് ഈ ഉത്സവത്തിന്റെ വേദി. നെറ്റിപ്പട്ടം കെട്ടി, ആലവട്ട വെഞ്ചാമരങ്ങളും സ്വർണ്ണക്കുടകളും ചൂടിയ ആന എഴുന്നള്ളത്തിൽ തുടങ്ങി, ഇരുകരക്കാരുടെയും എഴുന്നള്ളത്ത് അഭിമുഖം വന്നു നിൽക്കുന്ന പാടത്തെ പന്തലുകളിൽ വരെ ഉണ്ട് ഈ മത്സരം.
നെല്ലിക്കുളങ്ങര ഭഗവതിയുടെ ജന്മദിനമായ മീനം 20-നാണ് പ്രധാന ഉത്സവം. നെന്മാറ ദേശത്തിനും വല്ലങ്ങി ദേശത്തിനും സ്വന്തം കാവുകളും അവിടെ പരദേവതകളുമുണ്ടെങ്കിലും ഇവർ നെല്ലിക്കുളങ്ങര ക്ഷേത്രത്തിനു സമീപം വേലക്കായി അണിനിരക്കുന്നു. കുമ്മാട്ടി, കരിവേല, ആണ്ടിവേല എന്നീ നാടൻകലകളും ഈ സമയങ്ങളിൽ അരങ്ങേറും. നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലേക്ക് രണ്ടു കരക്കാരുടെയും ആനകളോടെ ഉള്ള എഴുന്നള്ളിപ്പ് പന്തലിലെത്തി നിരന്ന ശേഷം നടക്കുന്ന പഞ്ചവാദ്യമാണ് ഉത്സവത്തിന്റെ പ്രധാന ആകർഷണം. സന്ധ്യയോടെ വലിയ വെടിക്കെട്ടും കരിമരുന്നു പ്രയോഗവും ഉണ്ടാവും.
മീനമാസം ഒന്നാം തീയതിയോടെ ദേശക്കാരെല്ലാം വേല പെരുമയിൽ ഉണരും ലോകത്തിന്റെ ഏതു ഭാഗത്തു താമസിച്ചാലും നെന്മാറ ദേശക്കാർ നാട്ടിലെത്തും വേലയുടെ നിറവിൽ അവർ അവരെ തന്നെ അടയാളപ്പെടുത്തുകയാണ്. അന്യദേശത്തു നിന്നും ആളും ആരവവും വേലകമ്പക്കാരും നെന്മാറയിൽ എത്തുകയായി. ഐതിഹ്യത്തിനപ്പുറം നിൽക്കുന്ന ഒരു സാംസ്കാരിക മഹത്ത്വം കൂടിയാണ് നെന്മാറ വല്ലങ്ങി വേല. ആരോഗ്യകരമായ ഒരു മത്സരചേലോടെ നെന്മാറ ദേശക്കാർ വേലയുടെ ചുമതലകൾ ഏറ്റെടുക്കും .നെന്മാറ ദേശത്തിന്റെ വേലപ്പകർച്ചകൾ മന്നം മൂലസ്ഥാനം വേട്ടക്കൊരുമകൻ ക്ഷേത്രം എന്നി പ്രധാന സ്ഥലങ്ങളിലാണ് നടക്കുന്നത്. ദേശാസ്ഥ്നിയായ മൂപ്പിൽ നായർ നെല്ലിക്കുളത്ത് മലയിൽ തപസു ചെയ്തു നേടിക്കൊണ്ട് വന്ന സൗഭാഗ്യമാണ് ഇവിടുത്തെ ഭഗവതി സാന്നിധ്യം എന്നാണ് വിശ്വാസം. സംപ്രീതയായ ആദിപരാശക്തി മൂപ്പിൽ നായരുടെ അഭ്യര്ത്ഥന മാനിച്ചു ദേശത്തേക്കു വന്നു തന്റെ കുട കരയിൽ വെച്ച് അടുത്തുള്ള കുളത്തിൽ കുളിക്കാൻ ഇറങ്ങി. കുട പൊക്കാൻ ശ്രമിച്ചെങ്കിലും അത് പൊക്കാൻ കഴിഞ്ഞില്ല. പിന്നീട് ദേവപ്രശ്നം നടത്തിയപ്പോൾ ദേവീസാന്നീധ്യം ഉണ്ടെന്നും ശ്രീ ഭദ്രകാളിയെ പ്രതിഷ്ഠിക്കണമെന്നും തീർപ്പായി. ആ പ്രദേശമാണ് ഇപ്പോഴുത്ത മൂല സ്ഥാനം. മന്നതും, വേട്ടക്കൊരു മകൻ സ്ഥാനത്തും ഭഗവതി സാന്നിദ്യം പ്രസരിക്കുന്നുണ്ട്. മൂലസ്ഥാനത്തെ ദേവിയെ നെന്മാറ നെല്ലിക്കുളങ്ങരയിൽ പുനഃപ്രതിഷ്ടിച്ചതത്രെ; അതാണ് ഇപ്പോഴത്തെ നെല്ലിക്കുളങ്ങരെ ഭഗവതി ക്ഷേത്രം. വല്ലങ്ങി ദേശത്തിന്റെ വേല തുടങ്ങുന്നത് ശിവക്ഷേത്രത്തിൽ നിന്നാണ്. പിന്നീട് പഞ്ചവാദ്യത്തോടെ മന്നതിൽ എത്തിചേരുന്നു തുടർന്ന് കുടമാറ്റം. പിന്നീട് ശ്രി കുറുംബ ഭഗവതിയെ പ്രാർത്ഥിച്ചു നഗര പ്രദക്ഷിണം വെച്ച് പാണ്ടി മേളത്തോടെ പന്തലിൽ അണിനിരക്കുന്നു. പിന്നീട് കുടമാറ്റം. കുടമാറ്റത്തിനുശേഷം നെല്ലികുളത്തിയമ്മയെ ദർശിക്കാൻ കാവുകയറുകയും പ്രദ്ദക്ഷീണം വെച്ച്, ആൽത്തറയിൽ എത്തി ചേര്ന്ന് പ്രശസ്തമായ ആൽത്തറമേളം അരങ്ങേറു കയും ചെയ്യുന്നു.
കൂറയിടിൽ ചടങ്ങോടെയാണ് നെന്മാറ വേലക്ക് തുടക്കം കുറിക്കുന്നത്. പിന്നീട് ഉള്ള ഇരുപത് ദിവസവും ദാരിക നിഗ്രഹം (കളം) പാട്ടുണ്ടാകും. വനത്തിൽ വെച്ച് ഭദ്രകാളി ദാരികനെ എതിരിട്ടതിന്റെയും ഒടുവിൽ നിഗ്രഹിച്ചതിന്റെയും, തുടർന്ന് നടന്ന ആഘോഷങ്ങളുടെയും ഓർമ്മയ്യായാണ് നെന്മാറ വേല നടത്തുന്നത്. കണ്യാർകളിയും ഒൻപതാം നാളിലെ വലിയ കുമ്മാട്ടിയും വേലയുടെ പ്രധാന ചടങ്ങുകളാണ്. പത്താം ദിവസമാണ് കരിവേല നടക്കുന്നത്. മീനം പത്തൊമ്പതിനാണ് ആണ്ടിവേല നടക്കുന്നത്. മീനം ഇരുപതിന് പുലർച്ചെ അഞ്ചുമണിയോടെ വാളുകടയൽ എന്ന ചടങ്ങോടെയാണ് നെന്മാറ വേല തുടങ്ങുന്നത്. വലിയോല വായന, കോലം കയറ്റൽ, പറയ്യെഴൂന്നള്ളത്ത്, ആണ്ടിപ്പട്ടു എന്നിവയാണ് തുടർന്നുള്ള ചടങ്ങുകൾ. തിടമ്പ് ആവാഹനം കഴിഞ്ഞാൽ നെന്മാറ മന്നത്തെ നൂറുകണക്കിന് വാദ്യകലാകാരന്മാർ അണിനിരക്കുന്ന പഞ്ചവാദ്യം ഭക്തരെ ഉത്സവലഹരിയിൽ എത്തിക്കും. പതിനൊന്നു ഗജവീരന്മാർ അണിനിരക്കുന്ന ഘോഷയാത്ര മൂലസ്ഥാനത്തും വേട്ടക്കൊരുമകൻ കോവിലിലും ചെന്ന് ദർശനം നടത്തും. തുടർന്ന് നെന്മാറയുടെ വീഥികളിലൂടെ സഞ്ചരിച്ചു ശ്രീ നെല്ലികുളങ്ങര ഭഗവതി ക്ഷേത്രത്തിൽ എത്തിച്ചേരും. ഇതേസമയത് തന്നെ വല്ലങ്ങി ദേശത്തു നിന്നും ഇതേപോലൊരു എഴുന്നെള്ളിപ്പ് വന്നു ചേരും. (നെന്മാറ വല്ലങ്ങി വേലകൾ ഒന്നിച്ചു കുടമാറ്റം നടക്കുന്ന ചരിത്ര പ്രസിദ്ധമായ സ്ഥലമാണ് നെല്ലികുളങ്ങര ഭഗവതി ക്ഷേത്രം) തുടർന്നാണ് ചെമ്പട കൊട്ടി നെല്ലികുളങ്ങര ഭഗവതിക്ക് മുൻപിൽ കുടമാറ്റം നടക്കുന്നത്. ഏകദേശം നാലുമണിയോടെയാണ് നെന്മാറ- വല്ലങ്ങി ദേശക്കാരുടെ ആദ്യ വെടിക്കെട്ട് നടക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ വെടിക്കെട്ട് എന്നാണ് ഇത് അറിയപ്പെടുന്നത്. പാണ്ടിമേളവും, തായമ്പകയും, പഞ്ചവാദ്യവും രാത്രിവരെ മുഴങ്ങും. പുലർച്ചെ മൂന്നു മുതൽ ആറുവരെ നടക്കുന്ന രണ്ടാമത്തെ വെടിക്കെട്ടും ചരിത്ര പ്രസിദ്ധമാണ്. വേലച്ചമയങ്ങളും, വെടിക്കെട്ടും ആചാരങ്ങളും കാണുവാനും പങ്കെടുക്കുവാനും അന്യ സംസ്ഥാനത്തു നിന്നുപോലും ഭക്തർ എത്തും എന്നതും നെന്മാറ വേലയുടെ ഒരു പ്രത്യേകതയാണ്. ഏകദേശം 25 ലക്ഷം പേർ സമ്മേളിക്കുന്ന സുദിനമാണ് മീനം 20. താലപ്പൊലിയും കുടമാറ്റവും രണ്ടു ദേശങ്ങളുടെയും കമാനങ്ങളും ചമയങ്ങളും നെന്മാറ വേലയെ അതുല്യ സുന്ദരമാക്കുന്നു. കൊടകര നാടിന്റെ ഈ ഉത്സവം സാംസ്‌കാരിക കേരളത്തിന്റെ മഹോത്സവം തന്നെയാണ്.
നാഴിക കല്ലുകൾ
പണ്ട് കാലത്തു രണ്ടു കള്ളന്മാരെ (വീരു, ചീരു ) കീഴ്പ്പെടുത്തി രാജാവിന്റെ കൈയിൽ നിന്നും പാട്ടും വളയും വാങ്ങിയ നാടുവാഴിയുടെ വീട് വല്ലങ്ങിൽ ആണ്
കേരളത്തെ ആദ്യത്തെ ജലവിതരണ ശൃംഖല
വൈദുത പോസ്റ്റ്, ലൈറ്റും (ആർ വി സി റോഡിൽ )
പ്രധാന പൊതു സ്ഥാപനങ്ങൾ
- ലൈബ്രററി
- വാട്ടർ അതോറിറ്റി
- എലെക്ട്രിസിറ്റി ഓഫീസ്
- വില്ലജ്
- പഞ്ചായത്ത്
- സ്കൂൾ
- ഹോസ്പിറ്റൽ
- പോസ്റ്റോഫീസ്
- ടെലിഫോൺ എക്സ്ചേഞ്ച്
- ശിവക്ഷേത്രം
- അംഗൻവാടി
- പാർക്ക്
ചിത്രശാല
<gallery
<nowiki><nowiki><gallery></nowiki></nowiki>
സ്കൗട്ട്
മാനേജ്മെന്റ്
പി.സുമംഗല മേനോൻ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ആർ രാധാകൃഷ്ണൻ
ചന്ദ്രിക
കലാവതി
എം.പി.രശ്മി