വി.എം.ജി.എസ് കണിമംഗലം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
വി.എം.ജി.എസ് കണിമംഗലം | |
---|---|
വിലാസം | |
കണിമംഗലം പാലക്കാട് ജില്ല | |
കോഡുകൾ | |
സ്കൂൾ കോഡ് | 21539 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
അവസാനം തിരുത്തിയത് | |
18-03-2024 | Swani |
സ്വാതന്ത്ര്യത്തിനും വളരെ കാലം മുൻപ് ജാതി വ്യവസ്ഥ നിലനിന്നിരുന്ന കാലം . പാലക്കാട് ജില്ലയിൽ നെല്ലിയാമ്പതി മലനിരകളുടെ താഴ്‌വാരത്ത് നെന്മാറ പഞ്ചായത്തിലെ ' കണിമംഗലം ' എന്ന സ്ഥലത്ത് 1924 ൽ ഒരു വിദ്യാലയം പ്രവർത്തനം ആരംഭിച്ചു . അന്ന് അതാരംഭിക്കാൻ ഇടയാക്കിയ ഒരുപാട് സാമൂഹിക പശ്ചാത്തലങ്ങൾ നിലനിന്നിരുന്നു .
ആദ്യകാലത്ത് വിദ്യാഭ്യാസം നൽകിയിരുന്നത് കുടിപ്പള്ളിക്കൂടങ്ങൾ വഴി ആയിരുന്നു .നെമ്മാറ പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയം ഇന്നത്തെ സംസ്കൃതം സ്കൂൾ ആയിരുന്നു .മുതിർന്ന സമുദായത്തിലെ പെൺകുട്ടികളാണ് അവിടെ വിദ്യാഭ്യാസത്തിനു എത്തിയിരുന്നത് . വളരെ വിരളമായി മാത്രമേപിന്നോക്കവിഭാഗത്തിലെ കുട്ടികൾ പഠിച്ചിരുന്നുള്ളൂ . അന്നത്തെ കാലത്ത് പിന്നോക്ക വിഭാഗക്കാർക്കും രാജാവ് നിയമാനുസൃത വിദ്യാഭാസത്തിന് അവകാശം നൽകിയിരുന്നെങ്കിലും പ്രായോഗികമായി പിന്നോക്കകാർക്ക് വിദ്യാലയങ്ങളിൽ പ്രവേശനവും പഠനവും നിഷേധിക്കപ്പെട്ടിരുന്നു.ഇങ്ങനെയുള്ള സന്ദർഭത്തിലാണ് കണിമംഗലത്ത് പാറക്കളം വീട്ടിലെ കൃഷ്‌ണൻ മാസ്റ്റർ തന്റെ സഹോദരിയുടെ സ്കൂൾ പ്രവേശനത്തിനായി അധികൃതരെ സമീപിച്ചത്.പക്ഷെ പിന്നോക്ക ജാതിയിൽപെട്ടവർ എന്ന കാരണത്താൽ പ്രവേശനം നിഷേധിക്കപ്പെട്ടു
എങ്കിലും അന്ന് നില നിന്നിരുന്ന രാജനിയമത്തിന്റെ പിൻബലത്തിൽ സഹോദരിക്ക് പ്രവേശനം ലഭ്യമായി . സാമൂഹിക രാഷ്ട്രീയ മേഖലകളിൽ കർമനിരതനായിരുന്ന ശ്രീ കൃഷ്ണൻ മാസ്റ്റർ പിന്നോക്ക വിഭാഗത്തിൽപെട്ടവരുടെ പെൺമക്കൾക്കായി കണിമംഗലത്ത് ഒരു സ്കൂൾ ആരംഭിച്ചു . ആ സ്കൂളാണ് ഇന്നത്തെ വി.എം.ജി. സ്കൂൾ . ഒരു പ്രദേശത്തെ പിന്നോക്ക വിഭാഗക്കാർക്ക് മുതൽക്കൂട്ടായി മാറുകയായിരുന്നു ഈ സ്ഥാപനം .
തന്റെ കൃഷിയിടത്തിലെ അക്ഷരാഭ്യാസം ഇല്ലാത്ത പണിക്കാർക്ക് കൃഷ്ണൻ മാസ്റ്റർ ഈ വിദ്യാലയത്തിൽ രാത്രി ക്ലാസുകൾ നടത്തിയിരുന്നു എന്നത് എടുത്തു പറയേണ്ട കാര്യമാണ് . പിന്നോക്ക വിഭാഗത്തിലെ പെൺകുട്ടികൾക്കായി ആരംഭിച്ചതാണെങ്കിലും ആൺകുട്ടികൾക്കും പ്രവേശനം നൽകിയിരുന്നു . വിദ്യാലയത്തിൽ എത്തുന്ന പഠിതാക്കൾക്ക് ഉച്ചഭക്ഷണവും വസ്ത്രവും കൃഷ്ണൻ മാസ്റ്റർ നൽകിയിരുന്നു . എല്ലാ വിഭാഗക്കാർക്കും പ്രവേശനം നൽകിയിരുന്നുവെങ്കിലും ഹരിജനങ്ങൾക്ക് പ്രത്യേക പരിഗണനയും പ്രോത്സാഹനവും നൽകിയിരുന്നു . ഓലപ്പുരയിൽ ആരംഭിച്ച വിദ്യാലയം വളർച്ചയുടെ പടവുകൾ താണ്ടി ഒരുപാട് വ്യക്തികൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകി ,ഓടിട്ട കെട്ടിടത്തിൽ പ്രത്യേകം ക്ലാസ്സ്മുറികളുടെ സൗകര്യത്തിൽ ഈ പ്രദേശത്ത് നല്ല രീതിയിൽ പ്രവർത്തിക്കുന്ന എൽ .പി .സ്കൂളായി ഇന്നും തുടരുന്നു .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
10.58965261469317, 76.58662442408624|zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|--
- മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|--
- മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു