സി. ഡി. എ. യു പി. എസ് ഒലീവ്മൗണ്ട്

Schoolwiki സംരംഭത്തിൽ നിന്ന്
(21443 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ താളിൽ (ഇൻഫോബോക്സിൽ) സ്കൂളിന്റെ ഒരു നല്ല ചിത്രം ചേർക്കണം. താങ്കളുടെ കൈവശം സ്വതന്ത്രചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് സ്കൂൾവിക്കിയിൽ അപ്‌ലോഡ് ചെയ്യുക. ആ ചിത്രം ഇവിടെപ്പറയുന്ന പ്രകാരം താളിൽ ചേർക്കുകയും ചെയ്യുക.
അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സി. ഡി. എ. യു പി. എസ് ഒലീവ്മൗണ്ട്
പ്രമാണം:21443 schoolPhoto.jpg
വിലാസം
കുഴൽമന്ദം

കുഴൽമന്ദം
,
ഒലിവ്മൗണ്ട് പി.ഒ.
,
678702
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1928
വിവരങ്ങൾ
ഫോൺ0492 2274205
ഇമെയിൽcdaupsolivemount@gmail.com
കോഡുകൾ
സ്കൂൾ കോഡ്21443 (സമേതം)
യുഡൈസ് കോഡ്32060600504
വിക്കിഡാറ്റQ64690672
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കുഴൽമന്ദം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംആലത്തൂർ
താലൂക്ക്ആലത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ആലത്തൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകുഴൽമന്ദംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ166
പെൺകുട്ടികൾ170
ആകെ വിദ്യാർത്ഥികൾ336
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻതോമസ് അലക്സാണ്ടർ
പി.ടി.എ. പ്രസിഡണ്ട്എസ്.സുബൈർ
എം.പി.ടി.എ. പ്രസിഡണ്ട്പ്രജിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ക്രിസ്തുവർഷം 1928 ൽ മലബാറിൻെറ നെല്ലറയും പുരാതന ഗ്രാമവുമായ കുഴൽമന്ദത്ത് പാലക്കാട്ടച്ചൻ എന്നറിയപ്പെട്ടിരുന്ന ബിഷപ്പ് ജോൺവർഗീസ് തിരുമേനിയാണ് ഈ സ്കൂൾ സ്ഥാപിച്ചത്. വിദ്യാഭ്യാസമില്ലാത്ത ആളുകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിലൂടെ സാധാരണക്കാരൻെറ ജീവിത നവീകരണത്തിനു നേതൃത്വം നൽകുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ സ്ഥാപനം നിലവിൽ വന്നത് .

                കുഴൽമന്ദത്ത് പുതുക്കോട് ഒരുഹിന്ദുസ്നേഹിതൻെറ ഓലമേഞ്ഞ  പഴയവീട്ടിൽ രണ്ടുകുട്ടികളോടുകൂടി ആരംഭിച്ച ഈ സ്കൂൾ സാവധാനത്തിൽ ജനങ്ങളുടെ ആഗ്രഹൾങ്ങക്കനുസരിച്ച് ഉയർന്നതിൻെറ ഫലമായി ആശ്രമവും യു.പി സ്കൂളും പുരോഗതി പ്രാപിക്കയുണ്ടായി. 1931ൽ നാല് ക്ലാസ്സുകളായി 150കുട്ടികൾ ഇരുന്ന് പ൦ിക്കുന്നതിനുളള കെട്ടിടങ്ങൾ ഉയർന്നുവന്നു. 
           ആ കാലത്ത് ഒന്നാം ക്ലാസ്മുതൽ കുട്ടികളിൽ നിന്ന് ഫീസ് പിരിക്കുന്ന സമ്പ്രദായം നില നിന്നിരുന്നു. ഈ ഫീസ് പിരിക്കാത്തതുകൊണ്ട് മിഡിൽ സ്കൂൾ അംഗീകാരം ലഭിച്ചില്ല.  നമ്മൂടെ സ്കൂൾ ഒരു കച്ചവടസ്ഥാപനമല്ലെന്നും, അതിനാൽ ഫീസ് പിരിക്കില്ലെന്നും ഗവൺമെൻെറിനെ ബോദ്ധ്യപ്പെടുത്തിയപ്പോൾ ഈ  ഉന്നതാദർശത്തെ മാനിച്ച് സ്കൂളിന് അംഗീകാരം നൽകി .1941ൽ ഒന്നു മുതൽ എട്ടു വരെ ക്ലാസ്സുളള അംഗീകൃത സ്കൂൾ ആയി ഉയർന്നു വന്നു. 1955ൽ കമ്മ്യൂണിററി പ്രോജക്റ്റിൽ നിന്നുളള ധനസഹായത്തോടെ സ്കൂൾ കെട്ടിടങ്ങൾ പുതിയതായി പണികഴിപ്പിക്കുകയും ചെയ്തു.
              അശ്രമത്തി൯െറ അധീനതയിൽ ആയിരുന്ന ഈ സ്കൂൾ 1977ൽ തിരുവല്ല മാർത്തോമ്മ കോർപ്പറേറ്റ് മാനേജ്മെന്റ് ഏറ്റെടുത്തു.  ഇന്നു ഈ പ്രദേശത്തേ സാമൂഹ്യ, വിദ്യാഭ്യാസപരമായ മേഖലകളിൽ  ഔന്നത്യം നേടിക്കൊണ്ട് 380 ൽ അധികം കുട്ടികളുമായി  കുഴൽമന്ദം സബ്‌ജില്ലയുടെ അഭിമാനമായി നിലനിൽക്കുന്നു. ഇപ്പോൾ പതിനൊന്ന് അധ്യാപകരും ഒരു പ്യൂണും ജോലി ചെയ്യുന്നു.ഹെഡ്മാസ്റ്ററായി ശ്രീ. തോമസ് അലക്സാണ്ടർ സേവനം അനുഷ്ഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സംസ്‌കൃതം ക്ലബ്‌
  • സയൻസ് ക്ലബ്‌
  • ഗണിത ക്ലബ്‌
  • മലയാള മനോരമ നല്ലപാഠം
  • കാർഷിക ക്ലബ്‌

മാനേജ്മെന്റ്

മാർത്തോമ്മ കോർപ്പറേറ്റ് മാനേജ്മെൻ്റ് തിരുവല്ല

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • NH 547 ന് കുഴൽമന്ദം ചന്ദപ്പുര ജംങ്ഷനിൽ നിന്നും 1.5 കി..മി. അകലത്തായി പഴയ പാലക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.
Map