ഉള്ളടക്കത്തിലേക്ക് പോവുക

സി. ഡി. എ. യു പി. എസ് ഒലീവ്മൗണ്ട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കുഴൽമന്ദം/പാലക്കാട്

കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് കുഴൽമന്ദം. ഈ സ്ഥലത്തുനിന്ന് കൃഷ്ണൻ മന്ദമായി കുഴൽ ഊതി എന്നാണ് ഐതിഹ്യം. സ്ഥലപ്പേരിന്റെ ഉൽഭവവും അതിൽനിന്നു തന്നെ. കുഴൽമന്ദം പഞ്ചായത്ത്‌ ആലത്തൂർ താലൂക്കിൽ ആണ് സ്ഥിതിചെയ്യുന്നത്.

ഈ സ്ഥലം കുഴൽമന്ദത്തെ അഗ്രഹാരത്തിനും ക്ഷേത്രങ്ങൾക്കും പ്രശസ്തമാണ്.കുഴൽമന്ദത്തുകാരനായ കുഴൽമന്ദം രാമകൃഷ്ണൻ 501 മണിക്കൂർ നേരം ഒറ്റയിരിപ്പിന് മൃദംഗം വായിച്ച് 2009-ൽ ഗിന്നസ് ബുക്കിൽ സ്ഥാനം പിടിച്ചു.

പൊതുസ്ഥാപനങ്ങൾ

കുഴൽമന്ദം ഗ്രാമപഞ്ചായത്ത്

  • വില്ലേജ് ഓഫീസ്
  • കാർഷിക വികസന കർഷക ക്ഷേമ ഓഫീസ്
  • സി ഡി എ യു പി സ്കൂൾ, ഒലിവ് മൌണ്ട്

പ്രമുഖ വ്യക്തിത്വങ്ങൾ

കുഴൽമന്ദം രാമകൃഷ്ണൻ

ലോകപ്രശസ്തനായ മൃദംഗ വിദ്വാനും, ഏറ്റവും കൂടുതൽ സമയം മൃദംഗം വായിച്ചതിനു ഗിന്നസ് ബുക്കിൽ സ്ഥാനം നേടിയ വ്യക്തിയുമാണ്‌ കുഴൽമന്ദം രാമകൃഷ്ണൻ‍ (ജനനം:1971 മെയ് 25)

1971-ൽ കേരളത്തിലെ പാലക്കാട് ജില്ലയിലെ കുഴൽമന്ദം അഗ്രഹാരത്ത് ഒരു സംഗീതകുടുംബത്തിൽ ജനിച്ചു. സംഗീതത്തിൽ പ്രാഥമികവിദ്യാഭ്യാസം അച്ഛനായ കുഴൽമന്ദം ഗോപാലകൃഷ്ണ അയ്യരിൽ നിന്നും. അരങ്ങേറ്റം നടന്നത് 10-ആമത്തെ വയസ്സിൽ. സംഗീതരംഗത്ത് 25വർഷം പൂർത്തിയാക്കുന്നു.