എ.എൽ.പി.എസ്.മുന്നൂർക്കോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ്.മുന്നൂർക്കോട് | |
---|---|
വിലാസം | |
മുന്നൂർക്കോട് മുന്നൂർക്കോട് , മുന്നൂർക്കോട് പി.ഒ. , 679502 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1905 |
വിവരങ്ങൾ | |
ഫോൺ | 0466 2380156 |
ഇമെയിൽ | alpsmunnurcode1905@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20221 (സമേതം) |
യുഡൈസ് കോഡ് | 32060300207 |
വിക്കിഡാറ്റ | Q64690691 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | ഒറ്റപ്പാലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | ഒറ്റപ്പാലം |
താലൂക്ക് | ഒറ്റപ്പാലം |
ബ്ലോക്ക് പഞ്ചായത്ത് | ശ്രീകൃഷ്ണപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പൂക്കോട്ട്കാവ് പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 54 |
പെൺകുട്ടികൾ | 56 |
ആകെ വിദ്യാർത്ഥികൾ | 110 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുരളി എ.ആർ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീപ്രിയ കെ.പി |
എം.പി.ടി.എ. പ്രസിഡണ്ട് | വിജയലക്ഷ്മി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കുളങ്കര മാധവൻനായർ 1905 ൽ സ്ഥാപിച്ച എലിമെന്ററി വിദ്യാലയമാണ് ലോവൻ പ്രൈമറി സ്കൂൾ എന്ന പേരിലറിയപ്പെടുന്ന ഇന്നത്തെ സ്കൂൾ. 20- ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ താഴ്ന്ന ജാതിയിൽപ്പെട്ട പെൺകുട്ടികളെ സാധാരണ വിദ്യാലയങ്ങളിൽ പ്രവേശിപ്പിച്ചിരുന്നില്ല. അക്കാലത്ത് അയ്യങ്കാളി താഴ്ന്ന ജാതിയിൽപ്പെട്ട കുട്ടികളുടെ ഉന്നമനത്തിനായി സ്ഥാപിച്ച പഞ്ചമം സ്കൂൾ ആയാണ് പ്രവർത്തനമാരംഭിച്ചത്. ജാതി വ്യവസ്ഥ ഇല്ലാതായതോടെ പഞ്ചമം സ്കൂൾ ഇല്ലാതായി. തുടർന്നാണ് എലിമെന്ററി വിദ്യാലയത്തിലൂടെ ഇന്നത്തെ വിദ്യാലയത്തിലേക്കുള്ള പ്രയാണം. ഇവിടെ ഒന്നു മുതൽ അഞ്ചാംതരം വരെയായിരുന്നു ക്ലാസ്സുകൾ ഉണ്ടായിരുന്നത്.
ഒരു ഗവൺമെന്റ്. യു. പി സ്കൂൾ ആറാം ക്ലാസ്സോടുകൂടി ഈ വിദ്യാലയത്തിൽ തന്നെ പ്രവർത്തനമാരംഭിച്ചു.പിന്നീട് 1958 ൽ അഞ്ചാതരം ചേർത്തുകൊണ്ട് സർക്കാവിദ്യാലയമായി സമീപത്ത് തന്നെ വേറെ വിദ്യാലയമായി പ്രവർത്തനം തുടർന്നു. അങ്ങിനെ ഒന്നു മുതൽ നാലുവരെ ക്ലാസ്സുകളായി ഈ വിദ്യാലയത്തിന്റെ പ്രവർത്തനം.
ഭൗതികസൗകര്യങ്ങൾ
കമ്പ്യൂട്ടർ ലാബ്, വാഹന സൗകര്യം, പ്രീപ്രൈമറി
പാഠ്യേതര പ്രവർത്തനങ്ങൾ
- ടാലന്റ് ലാബ്
- ജൈവ പച്ചക്കറി കൃഷി
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ശ്രീമതി. ഭാനുമതി
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ മാനേജർമാർ :
സ്ഥാപകമാനേജർ ശ്രീ. കുളങ്കര മാധവൻനായർ
ശ്രീ.സി. ശങ്കരൻനായർ
ശ്രീ.കെ. മാധവൻകുട്ടി
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീ.മാധവൻനായർ 1905-1940
ശ്രീ.സി.ശങ്കരൻനായർ 1948-
ശ്രീ. വി. രാമകൃഷ്ണൻമാസ്റ്റർ 1992-2006
ശ്രീമതി.കെ.റീത 2006-2017
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീമതി. പ്രകാശിനിബാബു (യുവകവയിത്രി)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
• ഒറ്റപ്പാലം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം(എകദേശം16 കിലോമീറ്റർ). ഒറ്റപ്പാലം-മണ്ണാർക്കാട് റൂട്ടിലാണ് പൂക്കോട്ടുകാവ്. ഒറ്റപ്പാലം - ചെർപ്പുളശ്ശേരി റൂട്ടിലാണ് തൃക്കടീരി. പൂക്കോട്ടുകാവ് - തൃക്കടീരി റോഡിൽ സ്ഥിതി ചെയ്യുന്നു
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 20221
- 1905ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ