പൂർവ്വ വിദ്യാർത്ഥിനി. വിദ്യാലയത്തെയും അക്ഷരങ്ങളെയും നെഞ്ചോട് ചെർത്തു നിർത്തുന്ന യുവ കവയിത്രി


തണൽ

പതിവുകൾ മുടക്കാതെ പരതി ഞാൻ വന്നെൻ്റെ

വിദ്യാലയ മുറ്റത്തു കൂടു കൂട്ടി....

കുട്ടികളോടൊത്തുകൂട്ടുകൂടാൻ

കുഞ്ഞിളം കാറ്റിൽ ചാഞ്ചാടാൻ...

കുഞ്ഞികിളികൾ പിറക്കാനായ്..

വിശ്വാസംകാത്തു

ഞാൻ..

വീണ്ടുമാ മരച്ചില്ലയിൽ കൂടു കൂട്ടി...

ശത്രുവല്ല മിത്രമായെന്നെ കാത്തുകൊള്ളുന്നവർ

അധ്യാപകർ...

സ്നേഹം പകർന്നും

ആത്മവിശ്വാസമേകിയും

ലാളിച്ചും കൊഞ്ചിച്ചും

പുസ്തകമില്ലാത്ത പൂങ്കാവനത്തിലൊരു കുഞ്ഞു അക്ഷരക്കിളിയായ് ഞാൻ വളർന്നു.

ഇലകൾ പോഴിഞ്ഞൊരാ ചില്ലയിൽ ഇന്നെൻ്റെ മോഹങ്ങളൊക്കെയും പൂത്തിടുന്നു.

അമ്മക്കിളി പോലൊരാശ്വാസമായി അധ്യാപകർ പോലും കൂട്ടുനിന്നു.

നന്മകൾ പകർന്നെരീ അക്ഷരമുറ്റത്തിന്നെൻ

അരുമ കിടാങ്ങളും പാറി വന്നു.

ഇന്നീ മരച്ചില്ലയിലിരുന്നു ഞാൻ വീണ്ടുമാകാലം ഓർത്തു പോയി...

ഇനിയെത്ര പിറവികൾ ഉണ്ടെങ്കിലും എന്നാശ്രയം ഈ കുഞ്ഞുവിദ്യാലയ തണലുമാത്രം...

പ്രകാശിനി ബാബു

"https://schoolwiki.in/index.php?title=ശ്രീമതി._പ്രകാശിനിബാബു&oldid=1267092" എന്ന താളിൽനിന്ന് ശേഖരിച്ചത്