പി.എം.എസ്.എ.എം.എ.യു.പി.എസ്. ഒളമതിൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സൂര്യൻ ഉദിക്കുമ്പോൾ ഇരുട്ട് മാറിപ്പോകുന്നതു പോലെ, അറിവ് ഉദിക്കുമ്പോൾ അജ്ഞതയും മാറി പ്പോകുന്നു..അതെ, 1976 നു ശേഷം
പി.എം.എസ്.എ.എം.എ.യു.പി.എസ്. ഒളമതിൽ | |
---|---|
വിലാസം | |
ഒളമതിൽ PMSAMAUPS OLAMATHIL , ഒളമതിൽ പി.ഒ. , 673642 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1976 |
വിവരങ്ങൾ | |
ഫോൺ | 0483 2770466 |
ഇമെയിൽ | amupsolamathil@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18244 (സമേതം) |
യുഡൈസ് കോഡ് | 32050100606 |
വിക്കിഡാറ്റ | Q64565064 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | കിഴിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മലപ്പുറം |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പുൽപ്പറ്റ പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 109 |
പെൺകുട്ടികൾ | 112 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് പനോളി പറമ്പിൽ |
പി.ടി.എ. പ്രസിഡണ്ട് | മൂസ പി |
എം.പി.ടി.എ. പ്രസിഡണ്ട് | റജീന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
മലപ്പുറം ജില്ലയിലെ പ്രശസ്തമായ സ്ഥലമായ മോങ്ങത്തുനിന്നും 2 കി മി അകലെ പുക്കൊളത്തുർ റോഡിൽ ഒളമതിലിൽ സ്ഥിതിചെയ്യുന്നു പി എം എസ് എ എഎയു പി സ്കുൾ. 1976ൽ ഈ സ്കൂൾ തുടങ്ങുന്ന കാലത്ത് ഈ ഗ്രാമത്തിന് വ്യവസ്ഥാപിതമായ ഒരു വിദ്യാഭ്യാസ ചട്ടക്കൂട് ഉണ്ടായിരുന്നില്ല. read more
വളർച്ചയുടെ പടവുകൾ
ഈ വിദ്യാലയത്തിൻറെ വളർച്ചയിൽ ഞങ്ങൾ ഒരു പാടു പേരെ ഓർക്കുന്നു. ഇത് നടത്തിക്കൊണ്ടു പോയവരുടെ നിശ്ചയദാർഡ്യവും അധ്യാപകരായി വർത്തിച്ചവരുടെ സഹകരണവും ചേർന്നു വന്നപ്പോൾ ഈ വിദ്യാലയം നാടിൻറെ കെടാവിളക്കായി മാറി. പഠനരംഗത്തും പാഠ്യേതര രംഗത്തും ഒരു പാട് പുരോഗതിയിൽ എത്താൻ ഈ വിദ്യാലയത്തിനായി.യു എസ് എസ് ,നു മാതസ് പരീക്ഷകൾക്ക് നല്ലൊരു ടീമിനെ പരിശിലിപ്പിച്ചെടുക്കാൻ ഞങ്ങൾക്ക് കഴിയുന്നുണ്ട്. യുവജനോത്സവങ്ങളും കായികമത്സരങ്ങളും ശാസ്ത്രമേളയും വ്യവസ്ഥാപിതമായി സംഘടിപ്പിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. 1996 ൽ കീഴിശ്ശേരി ഉപജില്ല നിലവിൽ വന്ന ശേഷം നിരവധി തവണ കലാ കായിക ശാസ്ത്ര പ്രവ്യത്തി പരിചയ മേളകളിൽ ഒളമതിൽ യു .പി സ്കൂൾ മേധാവിത്വം പുലർത്തി പോന്നു. കഴിഞ്ഞ വർഷങ്ങളിൽ സബ് ജില്ല ഗണിത മേളയിൽ ഓവറോൾ ചാമ്പൃൻഷിപ്പ് നേടാൻ കഴിഞ്ഞത് എന്നും നെറുകയിൽ ഒരു പൊൻതൂവലാണ്.
പഠന പ്രവർത്തനങ്ങൾ
കേവലം 8 പിരിയഡിൽ ഒതുങ്ങി നിൽക്കുന്നതല്ല ഈ സ്കൂളിന്റെ പഠനപ്രവർത്തനങ്ങൾ. മറിച്ച് കുട്ടികൾക്ക് സർവോത്മുകവികസനം ഞങ്ങൾക്ക് ലക്ഷ്യം വെയ്ക്കുന്നു. ഇതിനായി എല്ലാ ആധുനിക പഠന തന്ത്രങ്ങളും ക്ലാസിൽ അവതരിപ്പിക്കുന്നു. എല്ലാ വിഷയങ്ങളിലും ICT സാധ്യത പരമാവധി ഉപയോഗപ്പെടുത്തുന്നു. പാഠഭാഗവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ, വീഡിയോകൾ എന്നിവ കാണിച്ചുകൊടുക്കുന്നതിനാൽ വിഷയത്തിൽ നല്ല അവഗാഹം ഉണ്ടാവൻ ഉതകുന്നു. ,സ്കൂൾ റിസോൾസ് സിഡികൾ ഉപയോഗിക്കുവാൻ എല്ലാ വിഷയത്തിലും ശ്രദ്ധിക്കാറുണ്ട്.
തിളക്കം സ്കോളർഷീപ്പ് പരിക്ഷ
പഠനത്തിൽ ഉയർന്ന നിലവാരത്തിൽ നിൽക്കുന്ന കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കന്ന തിന് തുടങ്ങിയ പരിക്ഷയാണ് തിളക്കം സ്കൂളിന്റെ മുൻ സാരഥി മർഹും ആലിക്കുട്ടിഹാജിയുടെ നാമഥേയത്തിൽ 2015 മുതൽ നടത്തുന്നു ഒബ്ജക്ടീവ് ടൈപ്പ് രിതിയിൽ G.K , സയൻസ് ,ഗണിതം, ഭാഷ ,ഇംഗ്ലിഷ് എന്നി വിഷയങ്ങളിൽ 50 ചോദ്യങ്ങളിലായാണ് പരിക്ഷ ഉയർന്ന വിജയം നേടുന്ന കുട്ടികൾക്ക് സ്ളൂൾ മാനേജ്മെന്റെ സോളർഷീപ്പ് തുക നൽകുന്നു
വിഷൻ 2018
ഈ സ്കൂളിന്റെ ബ്യഹത്തായ ഒരു പ്രൊജക്ട് ആണ് വിഷൻ 2018. 2018 ൽ സ്കുളിൽ നിന്നും പുറത്തിറങ്ങുന്ന ഒരു കുട്ടിയ്ക്ക് അവൻ നേടേണ്ട എല്ലാ ശേഷിയും നേടി എന്ന് പ്രഖ്യാപിക്കുക. ഇതൊരു 3 വർഷ പ്രൊജക്ടറ്റാണ് ആദ്യവർഷം മലയാളം,ഗണിതം, എന്നി വിഷയങ്ങളിലും രണ്ടാം വർഷം ഇംഗ്ലീഷ്,ഹിന്ദി എന്നീ വിഷയങ്ങളിലും മൂന്നാംവർഷം മറ്റു വിഷയങ്ങളിലും അടിസ്ഥാനശേഷി ഉറപ്പു വരുത്തുന്നു ഈ ലക്ഷ്യം സാക്ഷത്കരിക്കുന്നതിനായി എല്ലാം അധ്യാപകരും പരിശ്രമിക്കുന്നു.
പുലരി
പുൽപറ്റ ഗ്രാമപഞ്ചായത്തിൻറെ പുലരി പദ്ധതിയും ഇതിൻറെ കൂടെ നടത്തുന്നു. പിന്നോക്കം നില്ക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശിലനം നൽകി മറ്റു കുട്ടികളോടൊപ്പം എത്തിക്കാൻ ശ്രമിക്കുന്നു. ഇതിനായി അധിക സമയം കണ്ടെത്തി അധ്യാപകർ വർക്ക്ഷിറ്റുകളും മറ്റു നൽകി പരിശിലനം നൽകുന്നു.
പ്രത്യേക പരിശിലനം
പഠനത്തിൽ മുന്നിൽ നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് മത്സരപരിക്ഷകളിൽ വിജയം നേടാനായി പ്രത്യേക പരിശിലനം നൽകിവരുന്നു. Nu maths ,uss പരിക്ഷകൾക്കായി നല്ലൊരു ടീമിനെ എല്ലാ വർഷവും പരിശിലിപ്പിച്ചെടുക്കുന്നു.
മാസാന്ത ക്വസ്
എല്ലാ മാസവും അവസാന പ്രവർത്തി ദിവസം പാഠഭാഗവുമായി ബന്ധപ്പെടുത്തി ക്വിസ് മത്സരം നടത്തുന്നു ഇതിൽ ഓരോ ക്ലാസിൽ നിന്നും സ്ഥാനം ലഭിക്കുന്നവർക്ക് പ്രത്യേക സമ്മാനം നൽകുന്നു.
പഠന യാത്ര
ഓരോ വർഷവും അവസാന ടേമിൽ പഠനയാത്ര നടത്തുന്നു പഠനയാത്രയിൽ തിരഞ്ഞെടുക്കുന്ന സ്ഥലം പഠനത്തിന് യോജിച്ചതും ചുരുങ്ങിയ ചിലവിൽ പോവാൻ കഴിയുന്നതുമായ സ്ഥലങ്ങളാണ്.
ലാബ് സൗകര്യം
പഠനം രസകരവും ആനന്ദഭരിതവുമാക്കാൻ ലബോറട്ടറി കളുടെ സംഭാവന വളരെ വലുതാണ് സയൻസ് , ഗണിതം ,സാമൂഹ്യ ശാസാത്രം എന്നീ വിഷയങ്ങൾക്ക് നല്ല ഒരു ലാബ് സൗകര്യം ഈ സ്കുളിൽ ഉണ്ട്. അന്നു ദിനം വളർന്നു കൊണ്ടിരിക്കുന്ന ഈ ലോകത്ത് കമ്പ്യൂട്ടറിൻറെയും ഇൻറർനെറ്റിൻറെയും ഉപയോഗം പറഞ്ഞറയിക്കാൻ കഴിയാത്തതാണ്. ആയതിനാൽ സ്കുളിൽ കമ്പ്യൂട്ടർ പഠനത്തിനും പ്രാധാന്യം നൽകുന്നു . കൂടാതെ ഒരു ബ്രോഡ്ബാൻഡ് കണക്ഷനും ഉണ്ട്.
ലൈബ്രറി.
വായിച്ചാൽ വളരും വായിച്ചില്ലേൽ വളയും, ഞങ്ങൾക്കുമുണ്ട് ഒരു ലൈബ്രറി. എല്ലാ കുട്ടികളും ലൈബ്രറി പുസ്തകങ്ങൾ വായിക്കുന്നുണ്ട്. വായിച്ച പുസ്തകത്തിൻറെ വായനക്കുറിപ്പ് തയ്യാറാക്കുന്നതിൽ കുട്ടികൾ പ്രത്യേക ശ്രദ്ധ നൽക്കുന്നുണ്ട്
പാഠ്യേതര പ്രവർത്തങ്ങൾ
ആധുനിക കാലത്ത് പഠനപ്രവർത്തനങ്ങൾക്കൊപ്പം തന്നെ നടന്നു പോകേണ്ടതാണ് പാഠ്യേതര പ്രവർത്തങ്ങളും പഠനപ്രവർത്തനങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും ഒരേ നാണയത്തിന്റെ ഇരു വശങ്ങൾ പോലെ പ്രധാനമാണ് ഇതിനായി ഞങ്ങളുടെ ഈ സരസ്വതി നിലയത്തിൽ നിരവധി പ്രവർത്തങ്ങൾ നടന്നു വരുന്നുണ്ട്
കലാമേള
ഒരു കുട്ടിയുടെ സർഗ്ഗാത്മകമായ വളർച്ച പരിപോഷിപ്പിക്കുന്നതിന് വേണ്ടി പിരിയഡുകളിൽ അനുവദിച്ച AE സർഗവേള എന്നിവയുടെ പുറമെ, ആഴ്ചയിൽ സാഹിത്യ സമാജം ക്ലാസ് തലത്തിലും, മാസത്തിൽ ഒരിക്കൽ സ്കൂൾതലത്തിലും നടന്നു വരുന്നു. ഇതിൽ നിന്നുള്ള പ്രചോദനം ഉൾകൊണ്ട് സ്കൂൾതല കലാമേളയിൽ അവർ സേറ്റജിന സ്റ്റേജിതര മത്സരങ്ങളിൽ അവരുടെ കഴിവ് തെളിയിക്കുന്നു .ഇതിൽ നിന്നും തെരെഞ്ഞടുക്കപ്പെടുന്നവർ സബ് ജില്ലാ -ജീല്ലമത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നു.
കായിക മേള
കുട്ടികളിലെ കായിക ശേഷി ഉയർത്തുന്നതിൽ നല്ല ഒരു കോച്ചുകുടിയായ അധ്യാപകൻ ഞങ്ങൾക്കുണ്ട് . HPE പിരിയഡുകളിൽ വിവിധ കായിക ഇനങ്ങളിൽ കാഴ്ചവെക്കുന്നു പ്രകടനം കുട്ടികൾ അവരുടെ സ്കൂൾതല കായിമേളയിലും തുടന്നങ്ങോട്ടുള്ള മത്സരങ്ങളിലും വിനിയോഗിക്കുന്നു. കഴിഞ്ഞ കാലങ്ങളിൽ ജില്ലാതലം വരെയെത്തിയ ഞങ്ങളുടെ കായികമേഖല kiddies വിഭാഗത്തിൽ വ്യക്തിഗത ചാന്പ്യൻഷിപ്പ് നേടുകയുണ്ടായി സബ് ജില്ല തലത്തിൽ നടത്തിയ ഫുട്ബോൾ മത്സരങ്ങളിലും നമ്മുടെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെക്കുന്നു
ശാസ്തമേള
മനസ്സുകളിൽ ശാസ്ത്ര കൗതുകം ജനിപ്പിക്കുന്ന ലബോറട്ടറിക്ലാസ്സുകൾ അവരിൽ സ്വയം പരിക്ഷണത്തിനുള്ള ഉത്സാഹം ജനിപ്പിക്കുന്നു. അത് കൊണ്ട് തന്നെ ഇവിടെ നടക്കുന്ന ശാസ്ത്ര,ഗണിത സാമൂഹ്യ ശാസ്ത്ര IT പ്രവൃത്തിപരിചയമേളയി അവരുടെ കുട്ടി ശാസ്ത്രകാരൻ മാരെയും നാളത്തെ പ്രതിഭകളെയും വളർത്തിയെടുക്കാനുള്ള ഒരു വേദി കുടിയാണ് ഒരു കുട്ടിയും ഏതെങ്കിലും ഒരു ഇനത്തിൽ പങ്കെടുക്കാതെ മാറി നിൽക്കുന്നില്ല എന്നതാണ് ഈ മേളയുടെ പ്രത്യേകത . പഠനത്തിൽ എന്തെങ്കിലും കാരണങ്ങൾക്ക് പിന്നോക്കംപോയവർ പോലും ഇതിൽ ഉത്സാഹംകാണിക്കുന്നു.
ഉച്ചക്കഞ്ഞി
വൈവിധ്യങ്ങൾ നിറഞ്ഞ പോഷക സമ്പന്നമായ ഉച്ചയൂൺ ഞങ്ങളുടെ പ്രത്യേകതയാണ് ഓരോ ആഴ്ചയിലെയും മെനു വൈവിധ്യങ്ങൾ നിറഞ്ഞതാണ് മാസത്തിലൊരിക്കൽ ചിക്കൻ കറി തേങ്ങാചോറ് എന്നിവ ഇതിന് മാറ്റ് കുടുന്നു സർക്കാര് നൽക്കുന്ന മുട്ട, പാൽ എന്നിവയെ പുഴുങ്ങിയും തിളപ്പിച്ചും കൊടുക്കുന്നതോടൊപ്പം പല അവസരങ്ങളിലും തൈരും റോസ്റ്റും ഉണ്ടാക്കാൻ കൂടി ഉപയോഗിക്കുന്നു. സാമ്പാർ വിഭവങ്ങളും സദ്യയും കേമമാകാൻ പച്ചക്കറി തോട്ടത്തിലെ വിഭവങ്ങൾ കുടി ഉപയോഗപ്പെടുത്തുന്നു. പോഷകസമ്പുഷ്ടമായ ഒരു തലമുറയെ വളർത്താനിതുപകരിക്കുന്നു.
കരാട്ടെ ക്ലാസ്
അക്രമങ്ങളും പീഡനങ്ങളും വാർത്ത അല്ലാതായ ഈ കാലഘട്ടത്തിൽ സ്വയം രക്ഷ എന്നുള്ളത് എന്തുകൊണ്ടും പ്രസക്തമായ ഒരു കാര്യമാണ്. ആൺകുട്ടികളെ പോലെ തന്നെ പെൺകുട്ടികളും ഈ മേഖലയിൽ കരുത്താർജിക്കേണ്ടതാണ്. ഇതിനായി പ്രഗത്ഭനായ കരാട്ടെ പരിശിലകൻ മുഹമ്മദ് ശാഫി വീപ്പൂർ (Black 5th)ന്റെ നേത്യത്വത്തിൽ ഞാറാഴ്ചതോറും കരാട്ടെ ക്ലാസ് നടന്നു വരുന്നു.
പ്രാർത്ഥന ഹാൾ
മതേതരത്വം എന്ന മഹത്തായ മുല്യം ഉയർത്തിപിടിക്കുന്നതോടൊപ്പം എല്ലാവർക്കും പ്രാർത്ഥനസൗകര്യം നൽകുന്ന , പ്രത്യേകിച്ചും മുസ്ലിങ്ങൾക്ക് ഒരു വിശാലമായ പ്രർത്ഥനഹാൾ ഞങ്ങൾക്കുള്ളത് വളരെ ഉപകാരപ്പെടുന്നു.
സ്കൂൾ വാഹനം
മദ്രസ ക്ലാസ് കഴിഞ്ഞ് സമയത്തിന് ക്ലാസിൽ എത്തേണ്ടതിന്ന് മുൻഗണന നൽകി കൊണ്ട് വളരെ നല്ല നിലയിൽ ഉള്ള ഒരു സ്കുൾബസ്സ് ഞങ്ങൾക്കുണ്ട് എന്നത് ക്യത്യനിഷ്ഠയോടെ ക്ലാസിലെത്താൻ കുട്ടികളെ സഹായിക്കുന്നു.
തിരിച്ചറിയൽ കാർഡ് , ഡയറി
ദിവസേനയുള്ള കുട്ടികളിലെ കാണാതാവലും തട്ടികൊണ്ടുപോകലും വാർത്തയാവുന്ന ഈ സാഹചര്യത്തിൽ മക്കൾക്കൊരു തിരിച്ചറിയൽ കാർഡ് എന്നുള്ളത്എന്തുകൊണ്ടും നല്ലതാണ് .എല്ലാ ദിവസങ്ങളിലും ഇത് അണിഞ്ഞാണ് (ടാക് മുഖേന) കുട്ടികൾ ക്ലസിലെത്തുന്നത് അതുപോലെ ഡയറിയിലുടെ എന്തെല്ലാം ക്ലാസ്പ്രവർത്തനങ്ങൾ നടക്കുന്നുവെന്നും ലീവും മറ്റു അറിയാൻ രക്ഷിതാവുമായി നല്ല ഒരുബന്ധം ഉറപ്പിക്കാനും ഇതുവഴി സാധിക്കുന്നു.
ക്ലാസ് വൈദ്യുതികരണം,ഫാൻ
ചൂടിൽ നിന്ന് രക്ഷ നേടാനുള്ള ചെറിയ മാർഗ്ഗമെന്നനിലയിൽ എല്ലാ ക്ലസിലും ഫാനുണ്ട് എന്ന് ആശ്വാസകരമാണ്. കറന്റ് ലഭ്യമായത് കൊണ്ട് നിലവിലെ എല്ലാ ക്ലസ് റൂമും Laptop ഉം പ്രോജകിടറുമുപയോഗിച്ച് smart ആക്കി മാറ്റാൻ സഹായിക്കുന്നു
PTA and CPTA
പഠനം എന്നത് ഒരു കുട്ടിയും അധ്യാപകനും ശ്രമിച്ചാൽ മാത്രം നടക്കുന്ന ഒന്നല്ല. ഒത്തു പിടിച്ചാൽ മലയും പോരും മാത്യ-പിത്യ സംഘടന,സമൂഹം എന്നതിനെല്ലാം അതിൽ അതിവ പ്രധാന്യമുണ്ട്
അതിനായി വർഷത്തില് മൂലൃനിർണ്ണയ പ്രവർത്തനത്തിന് ശേഷം നടക്കുന്ന CPTA ക്കു പുറമെ പ്രത്യേക അവസരങ്ങളിലും (ഉദാ-പുലരി ക്ലാസ്) CPTA യുടെ വ്യക്തമായ ഇടപെടുലുകളുണ്ട് എന്നത് ഞങ്ങളെ ചുമതലകൾ ഭംഗിയായി നിർവ്വഹിക്കുന്നതിൽ സഹായിക്കുന്നു.
ബോധവൽകരണ ക്ലാസ്
പഞ്ചായത്ത് മറ്റു സംഘടനകൾ എന്നിവരുമായി സഹകരിച്ച് കൊണ്ട് സ്കൂളിൽ പലപ്പോഴും ബോധവൽകരണ ക്ലാസുകൾ
ക്ലബ്ബുകൾ
- ക്ലീൻ &ക്ലീൻ -ഹെൽത്ത് ക്ലബ്ബ
- ആശിയാന ഉർദ്ദു ക്ലബ്ബ്
- ഹിന്ദി ക്ലബ്ബ്
- Angels English club
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- അറബി ക്ലബ്
- ഗൂഗോൾ ഗണിത ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്
- ശാസ്ത്രക്ലബ്ബ്
- വിദ്യാരംഗം
സ്കൂൾ സ്റ്റാഫ്
- മുഹമ്മദ് പനോലിപറമ്പിൽ
- ഫാത്തിമ സുഹ്റ ഓടക്കൽ
- മുഹമ്മദ് അബ്ദുല് മാജിദ്
- ജമീല .വി.ടി
- അദീബ. വി സി
- നജ്മ .പി
- അബ്ദുൽ മുർഷിദ് എം
- സാജിത .പി.പി
- അബ്ദുൽ സലാം പി.സി
- സവാദ് കെ.പി
- മുഹമ്മദ് .പിസി
- ഷിൽഷിജ്
- അബ്ദുൽ മുഹ്സീൻ പി.സി
വഴികാട്ടി
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18244
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ