സഹായം Reading Problems? Click here


എം എൽ പി എസ് കുന്നുമ്മൽ

Schoolwiki സംരംഭത്തിൽ നിന്ന്
(16436 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എം എൽ പി എസ് കുന്നുമ്മൽ
000111000.jpg
വിലാസം
പാതിരിപ്പറ്റ . പി ഒ ,കക്കട്ടിൽ

കണ്ടോത്ത് കുനി
,
673 507
സ്ഥാപിതം1902
വിവരങ്ങൾ
ഇമെയിൽkml16436@gmail.com
കോഡുകൾ
സ്കൂൾ കോഡ്16436 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ലവടകര
ഉപ ജില്ലകുന്നുമ്മൽ
സ്ക്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം21
പെൺകുട്ടികളുടെ എണ്ണം13
വിദ്യാർത്ഥികളുടെ എണ്ണം34
അദ്ധ്യാപകരുടെ എണ്ണം5
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ കെ ജമാൽ
പി.ടി.ഏ. പ്രസിഡണ്ട്ഷമീമ റിയാസ് ടി വി
അവസാനം തിരുത്തിയത്
03-01-2019Sreejithkoiloth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം

................................

ചരിത്രം

കിഴക്കൻ മലയോര മേഖലയിൽ പെട്ട നരിപ്പറ്റ പഞ്ചായത്തിലെ ഒരു മുസ്ലീം ഭൂരി പക്ഷ പ്രദേശമായ ചീക്കോന്ന് മഹല്ലിലെ കണ്ടോത്ത് കുനി കുന്നുമ്മൽ പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പരേതനായ പറമ്പത്ത് പീടിക ചേക്കുട്ടി ഹാജി നൽകിയ എട്ടര സെന്റ് സ്ഥലത്ത് 1902 ലാണ് ഇതിന്റെ തുടക്കം .പരേതരായ കെയന്റെ കണ്ടി പോക്കർ മുസ്ലിയാരുടെയും ,പ്രധാനാധ്യാപകൻ കൂടിയായ ശ്രീ കോക്കേരി മഠത്തിൽ രാമൻ കുരിക്കളുടെയും സംയുക്ത മാനേജ്മെന്റിന്റെ കീഴിലായിരുന്നത്രെ അന്നത്തെ നടത്തിപ്പ് .1953വരെ മതപഠനവും ഇവിടെ വച്ച് നടന്നിരുന്നു.

   ശ്രീ രാമൻ ഗുരിക്കളിൽ നിന്ന് മാനേജ്നെന്റ് പരേതനായ പുത്തൻ പുരയിൽ പക്രൻ ഹാജി ഏറ്റു വാങ്ങുകയും അതിൽ പിന്നീട് ഇവിടുത്തെ ഒരു പൂർവ്വ അധ്യാപകൻ കൂടിയായ പുതിയാട്ടിൽ കുഞ്ഞബ്ദുള്ള മാസ്റ്റർ മാനേജരാവുകയും 1966ൽ ടിയാന്റെ മരണത്തെ ത്തുടർന്ന് ഭാര്യ ഉപ്പെണ്ണഹജ്ജുമ്മയ്ക്ക് മാനേജമെന്റ് അവകാശം വന്നു ചേരുകയും ചെയ്തു.

1970ൽ അവർ ഈ അവകാശം പാലോക്കുനി മറിയം ഹജ്ജുമ്മക്ക് കൈമാറുകയും ചെയ്തു .എന്നാൽ 1984ൽ മേൽ പറഞ്ഞ കുഞ്ഞബ്ദുള്ള മാസ്റ്ററുടെ മകനും ഇവിടുത്തെ പൂർവ്വ വിദ്യാർഥിയുമായ പി പര്യയി മാസ്റ്റർക്ക് മാനേജ്മന്റ്റ് തിരികെ നല്കുകയും ചെയ്തതിനെ ത്തുടർന്ന് ടിയാൻ ഇപ്പോൾ മാനേജരായി സേവനമനുഷ്ടിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

 1. റോഡ് സൗകര്യം
 2. കിണർ
 3. വൈദ്യുതി
 4. കമ്പ്യൂട്ടർ സൗകര്യം
 5. പാചകപ്പുര
 6. വാഹന സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

 1. സയൻസ് ക്ലബ്
 2. വിദ്യാ രംഗം കലാ സാഹിത്യ വേദി
 3. ഗണിത ക്ലബ്
 4. പരിസ്ഥിതി ക്ലബ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

 1. ക്രഷ്ണൻ ഗുരുക്കൾ
 2. രാമൻ നമ്പ്യാർ
 3. ടി കരുണാകരൻ
 4. ഒ ക്രഷ്ണൻ നായർ
 5. കെ ശങ്കരൻ നമ്പ്യാർ
 6. പി വി രാമൻ നായർ
 7. കെ വി ചാത്തു
 8. പി അബ്ദുള്ള
 9. എം കെ കണ്ണൻ നമ്പ്യാർ
 10. വി പി അബ്ദുസ്സലാം
 11. കെ കേളപ്പൻ
 12. പി കുഞ്ഞബ്ദുള്ള
 13. കെ അബൂബക്കർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 1. റിട്ടയേർഡ് എ ഇ ഒ മൊയ്തു മാസ്റ്റർ
 2. ഡോ സബീൽ അബ്ദുള്ള
 3. ഡോ ആഷിത
 4. കെ എ എസ് ഇ ബി എഞ്ചിനീയർ മനാഫ് തറവട്ടത്ത്
 5. ഡോ എൻ കെ ഹമീദ്
 6. ഡോ ടി കെ മുജീബ് റഹ്മാൻ
 7. പ്രശസ്ത കഥാകൃത്ത് മെയ്തു കണ്ണങ്കണ്ടി
 8. ഡോ കെ എ കെ അബ്ദുല്ല

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=എം_എൽ_പി_എസ്_കുന്നുമ്മൽ&oldid=573395" എന്ന താളിൽനിന്ന് ശേഖരിച്ചത്