കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Schoolwiki സംരംഭത്തിൽ നിന്ന്

2019-20 അധ്യയന വർഷത്തെ പൊതുപരീക്ഷകളുടെ ഫലം

15048sslc.png

ഈ വർഷത്തെ എസ്.എസ്.എൽ. സി. പരീക്ഷയിൽ 407 കുട്ടികൾ പരീക്ഷയെഴുതിയതിൽ 383 കുട്ടി കൾ ഉപരിപഠനത്തിന് അർഹത നേടി. 52 കുട്ടികൾ മുഴുവൻ വിഷ യങ്ങൾക്കും എ പ്ലസ് നേടിയപ്പോ ൾ ഒരു വിഷയത്തിന് എ പ്ലസ് നഷ്ടപ്പെട്ടവർ 12 പേരാണ്. വയ നാട് ജില്ലയിൽ സർക്കാർ വിദ്യാല യങ്ങളിൽ ഏറ്റവും കൂടുതൽ എ പ്ലസ് നേടിയത് മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളാണ്. ജില്ലയിലെതന്നെ ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷക്കിരു ത്തുന്നതും ഈ സർക്കാർ വിദ്യാലയമാണ്. ഓരോ വർഷവും എസ്. എസ്.എൽ.സി. പരീക്ഷയ്ക്കിരിക്കുന്ന വിദ്യാർഥികളുടെ എണ്ണം വർദ്ധിക്കുന്നതും കൂടുതൽ കുട്ടികൾ പ്രവേശനം നേടുന്നതും വിദ്യാ ലയത്തിൻറെ മികവിൻറെ സൂചകമാണ്. റിസൾട്ട് വർദ്ധിപ്പിക്കുന്നതിൽ അധ്യാപകരോടൊപ്പം രക്ഷിതാക്കളും പി.ടി.എ. കമ്മിറ്റിയും സജീവ ശ്രദ്ധ പുലർത്താറുണ്ട്. എസ്.എസ്.എൽ.സി. സ്പെഷ്യൽ കോച്ചിംഗ് ക്യാമ്പ്, എസ്.ടി. വിദ്യാർഥികൾക്കുള്ള റസിഡൻഷ്യൽ ക്യാമ്പ്, ക്ലാസ് പി.ടി.എ.യിലെ രക്ഷിതാക്കളുടെ പങ്കാളിത്തം, വിദ്യാലയത്തിലെ പഠനാനുബന്ധപ്രവർത്തനങ്ങളിലെ ഇടപെടൽ ഇവയെല്ലാം പി.ടി.എ. യുടെ നേതൃത്വത്തിൽ ശക്തമായി നടക്കുന്നുണ്ട്.

ഹയർ സെക്കണ്ടറി പരീക്ഷാഫലം

15048hss.png

ഹയർ സെക്കണ്ടറി വിഭാഗത്തിൽ സയൻസ്, കൊമേഴ്സ്, ഹ്യൂമാനി റ്റീസ് വിഭാഗങ്ങളിലായി ഉജ്ജ്വല വിജയം നേടാൻ വിദ്യാലയത്തിന് കഴിഞ്ഞു. സയൻസ്വിഭാഗത്തിൽ പരീക്ഷയെഴുതിയതിൽ ഒരു വിദ്യാർത്ഥിയൊ ഴികെ ബാക്കി എല്ലാവരും ഉന്നതവിജയം നേടി. 17 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങളിലും എപ്ലസ് ലഭിച്ചു. 1200 ൽ 1200 മാർക്കും നേടി വിഷ്ണുമായ വിദ്യാലയത്തിൻറെ അഭിമാനതാരമായി. വിജയശതമാനം 99%. 12 വിദ്യാർത്ഥികൾക്ക് 5 വിഷയങ്ങളിൽ എ പ്ലസും, 20 വിദ്യാർ ത്ഥികൾക്ക് 4 വിഷയങ്ങളിൽ എ പ്ലസും ലഭിച്ചു. കൊമേഴ്സ് വിഭാഗത്തിൽ പരീക്ഷ എഴുതിയ ഒരു വിദ്യാർത്ഥി ഒഴികെ ബാക്കിയെല്ലാ വിദ്യാർത്ഥികളും ഉന്നതവിജയം നേടി. 9 വിദ്യാർ ത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. വിജയശതമാനം 99%.9 വിദ്യാർത്ഥികൾക്ക് 5 വിഷയങ്ങളിലും 6 പേർക്ക് 5 വിഷയങ്ങ ളിലും എ പ്ലസ് ലഭിച്ചു. ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ 90% ആയിരുന്നു വിജയം. 6 വിദ്യാർത്ഥി കൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. 13 പേർ 5 വിഷയ ങ്ങൾക്കും 4 പേർ 4 വിഷയങ്ങൾക്കും എ പ്ലസ് നേടി.


2020-21 അധ്യയന വർഷത്തെ പൊതുപരീക്ഷകളുടെ ഫലം

ഈ വർഷത്തെ എസ്.എസ്.എൽ. സി. പരീക്ഷയിൽ 419 കുട്ടികൾ പരീക്ഷയെഴുതിയതിൽ 404 കുട്ടി കൾ ഉപരിപഠനത്തിന് അർഹത നേടി. 107 കുട്ടികൾ മുഴുവൻ വിഷ യങ്ങൾക്കും എ പ്ലസ് നേടിയപ്പോ ൾ ഒരു വിഷയത്തിന് എ പ്ലസ് നഷ്ടപ്പെട്ടവർ 50 പേരാണ്. വയ നാട് ജില്ലയിൽ സർക്കാർ വിദ്യാല യങ്ങളിൽ ഏറ്റവും കൂടുതൽ എ പ്ലസ് നേടിയത് മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളാണ്. ജില്ലയിലെതന്നെ ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷക്കിരു ത്തുന്നതും ഈ സർക്കാർ വിദ്യാലയമാണ്. ഓരോ വർഷവും എസ്. എസ്.എൽ.സി. പരീക്ഷയ്ക്കിരിക്കുന്ന വിദ്യാർഥികളുടെ എണ്ണം വർദ്ധിക്കുന്നതും കൂടുതൽ കുട്ടികൾ പ്രവേശനം നേടുന്നതും വിദ്യാ ലയത്തിൻറെ മികവിൻറെ സൂചകമാണ്. റിസൾട്ട് വർദ്ധിപ്പിക്കുന്നതിൽ അധ്യാപകരോടൊപ്പം രക്ഷിതാക്കളും പി.ടി.എ. കമ്മിറ്റിയും സജീവ ശ്രദ്ധ പുലർത്താറുണ്ട്. എസ്.എസ്.എൽ.സി. സ്പെഷ്യൽ കോച്ചിംഗ് ക്യാമ്പ്, എസ്.ടി. വിദ്യാർഥികൾക്കുള്ള റസിഡൻഷ്യൽ ക്യാമ്പ്, ക്ലാസ് പി.ടി.എ.യിലെ രക്ഷിതാക്കളുടെ പങ്കാളിത്തം, വിദ്യാലയത്തിലെ പഠനാനുബന്ധപ്രവർത്തനങ്ങളിലെ ഇടപെടൽ ഇവയെല്ലാം പി.ടി.എ. യുടെ നേതൃത്വത്തിൽ ശക്തമായി നടക്കുന്നുണ്ട്.

15048award.jpg