സഹായം Reading Problems? Click here


കാരയാട് എ എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(16318 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിചരിത്രംഅംഗീകാരങ്ങൾ
കാരയാട് എ എൽ പി എസ്
16318-1.JPG
വിലാസം
കാരയാട് പി.ഒ, മേപ്പയ്യൂർ (വഴി)

കാരയാട്
,
673524
സ്ഥാപിതം1889
വിവരങ്ങൾ
ഫോൺ0496 2675211
ഇമെയിൽkarayadalp@gmail.com
കോഡുകൾ
സ്കൂൾ കോഡ്16318 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ലവടകര
ഉപ ജില്ലകൊയിലാണ്ടി
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം53
പെൺകുട്ടികളുടെ എണ്ണം61
വിദ്യാർത്ഥികളുടെ എണ്ണം114
അദ്ധ്യാപകരുടെ എണ്ണം8
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻയു.പി.ശിവാനന്ദൻ
പി.ടി.ഏ. പ്രസിഡണ്ട്ബാബു.പി.എം
അവസാനം തിരുത്തിയത്
07-01-2021Tknarayanan


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

................................

ചരിത്രം

ഇത് കാരയാട് എ.എൽ.പി സ്കൂൾ കോഴിക്കോട് ജില്ല കൊയിലാണ്ടി ഉപജില്ലയിലെ അരിക്കുളം ഗ്രാമ പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1889 ൽ ആംരംഭിച്ച കാലത്ത് കുടിപ്പള്ളിക്കൂടം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കാട്ടിലിടവത്ത് ചാത്തുക്കുട്ടി ഗുരുക്കളായിരുന്നു. പ്രഥമ ആചാര്യൻ. തൊണ്ടും മണലും പനയോലയും എഴുത്താണിയും പഠനോപകരണങ്ങളായിരുന്നു. 1910 ൽ എയ്ഡഡ് എലിമെൻററി വിദ്യാലയമായി മാറി. സ്ഥാപക മാനേജരായിരുന്ന കോവിലത്ത് കണ്ടി ശങ്കരൻ നായർ ചിത്രോത്ത് ചാത്തു നായർ എന്നിവർക്കു ശേഷം 1971 മുതൽ പള്ളിക്കാമ്പത്ത് അബ്ദുള്ല സാഹിബ് മാനേജരായി തുടർന്നു വരുനു കുട്ടികളുടെ സിനിമ “പറഞ്ഞില്ല കേട്ടുവോ” 2011 ൽ കുട്ടികൾക്കു വേണ്ടി ഒരു ചലച്ചിത്രം നിർമ്മിച്ചിരുന്നു. “പറഞ്ഞില്ല കേട്ടുവോ” എന്ന പേരിൽ നിർമ്മിച്ച ഈ സിനിമ 2011 ലെ സംസ്ഥാന ബാല ചലച്ചിത്രോത്സവത്തിൽ കുട്ടികൾക്കു വേണ്ടി നിർമ്മിച്ച ചിത്രങ്ങളിൽ ഒന്നാം സ്ഥാനം നേടി. സ്കൂളിൻറെ അക്കാദമിക് നേട്ടങ്ങൾക്കു പുറത്തുള്ള ഒരു പ്രധാന നേട്ടമായിരുന്നു. മാണി മാധവചാക്യാരുടെ ജന്മദേശമായ കാരയാട് ഒരു ഗ്രാമ പ്രദേശമാണ്. ചാക്യാർ കൂത്തിൻറെ കുല പതി മണി മാധവ ചാക്യാരുടെ ജനനം ഇവിടെയായിരുന്നു. ടി.പി.ദാസൻ (Sports Council President ) ടി.കെ.ഗംഗാധരൻ (Arts College) ടി.കെ. ഗോവിന്ദൻ കുട്ടി (ISRO)എന്നിവർ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്. കൊയിലാണ്ടി –അരിക്കുളം –പേരാമ്പ്ര – റൂട്ടിൽ കാളിയത്ത് മുക്കിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു. == ഭൗതികസൗകര്യങ്ങൾ ==കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, നഴ്സറി, ക്ലാസ്സ് റൂം കുടിവെള്ള വിതരണം, ഫാൻ തുടങ്ങി നല്ലൊരു പ്രാഥമിക വിദ്യാലയത്തിന് ആവശ്യമായതെല്ലാം നമുക്കുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

പഠന നിലവാരത്തിലും കലാ കായിക രംഗത്തും മികച്ച നിലവാരം പുലർത്തി വരുന്നു. കഴിഞ്ഞ രണ്ടു വർഷമായി പ്രവൃത്തി പരിചയ മേളയിൽ ഉപജില്ല കിരീടം നമ്മുടെ വിദ്യാലയത്തിനാണ്. ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര മേളകളിൽ ഉപജില്ല തലത്തിലും ജില്ലാ തലത്തിലും തിളക്കമാർന്ന വിജയം കരസ്ഥമാക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി കുട്ടികളുടെ സഹവാസ ക്യാമ്പ് വാർ‍ഷികാഘോഷം എന്നിവ തുടർച്ചയായി നടത്തി വരുന്ന ജില്ലയിലെ തന്നെ മികച്ച നിലവാരം പുലർത്തുന്ന ഒരു ജെ.ആർ.സി.യൂണിറ്റ് വർഷങ്ങളായി ഇവിടെ പ്രവർത്തിച്ചു വരുന്നു. ജെ.ആർ.സി. യൂണിറ്റിൻറെ ആഭിമുഖ്യത്തിൽ നടന്ന പല പ്രവർത്തനങ്ങളും ജനശ്രദ്ധയാകർഷിച്ചവയായിരുന്നു. ചന്ദനത്തിരി, പേപ്പർ ബാഗ്, എന്നിവയുടെ നിർമ്മാണം പ്ലാസ്റ്റിക് വിരുദ്ധ റാലി എന്നിവ ഇതിൽ ചിലതു മാത്രം. ഉച്ചഭക്ഷണം പി.ടി.എ. യുടെ സഹകരണത്തോടെ നല്ല രീതിയിൽ നൽകി വരുന്നുണ്ട്.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

 1. ശ്രീ. ഉണ്ണി മാസ്റ്റർ
 2. ശ്രീമതി കല്യാണി ടീച്ചർ
 3. ശ്രീ. ശങ്കരൻ മാസ്റ്റർ
 4. രീമതി ഉമ്മ അമ്മ ടീച്ചർ
 5. ശ്രീമതി കെ.രുഗ്മിണി ടീച്ചർ
 6. ശ്രീ.കെ. നാരായണൻ മാസ്റ്റർ
 7. പി.പി. ബാലകൃഷ്ണൻ മാസ്റ്റർ
 8. കെ.കെ.വിശ്വനാഥൻ മാസ്റ്റർ
 9. കെ.കുഞ്ഞിരാമൻ മാസ്ററർ
 10. ടി.വി.മൊയ്തീൻ മാസ്റ്റർ‍
 11. കെ.വി.ബാലൻ മാസ്റ്റർ

നേട്ടങ്ങൾ

കുട്ടികളുടെ സിനിമ “പറഞ്ഞില്ല കേട്ടുവോ” 2011 ൽ കുട്ടികൾക്കു വേണ്ടി ഒരു ചലച്ചിത്രം നിർമ്മിച്ചിരുന്നു. “പറഞ്ഞില്ല കേട്ടുവോ” എന്ന പേരിൽ നിർമ്മിച്ച ഈ സിനിമ 2011 ലെ സംസ്ഥാന ബാല ചലച്ചിത്രോത്സവത്തിൽ കുട്ടികൾക്കു വേണ്ടി നിർമ്മിച്ച ചിത്രങ്ങളിൽ ഒന്നാം സ്ഥാനം നേടി. സ്കൂളിൻറെ അക്കാദമിക് നേട്ടങ്ങൾക്കു പുറത്തുള്ള ഒരു പ്രധാന നേട്ടമായിരുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 1. ടി.പി.ദാസൻ (Sports Council President )
 2. ടി.കെ.ഗംഗാധരൻ (Arts College)
 3. ടി.കെ. ഗോവിന്ദൻ കുട്ടി (ISRO)

വഴികാട്ടി

കൊയിലാണ്ടി –അരിക്കുളം –പേരാമ്പ്ര – റൂട്ടിൽ കാളിയത്ത് മുക്കിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു.

|}

Loading map...


"https://schoolwiki.in/index.php?title=കാരയാട്_എ_എൽ_പി_എസ്&oldid=1070598" എന്ന താളിൽനിന്ന് ശേഖരിച്ചത്