എടക്കുളം വിദ്യാതരംഗിണി എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(16315 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എടക്കുളം വിദ്യാതരംഗിണി എൽ പി എസ്
വിലാസം
എടക്കുളം

-കൊയിലാണ്ടി
,
എടക്കുളം പി.ഒ.
,
673306
,
കോഴിക്കോട് ജില്ല
സ്ഥാപിതം1929
വിവരങ്ങൾ
ഫോൺ0496 2686390
ഇമെയിൽvidyatharanginischool@gmail.com
കോഡുകൾ
സ്കൂൾ കോഡ്16315 (സമേതം)
യുഡൈസ് കോഡ്32040900303
വിക്കിഡാറ്റQ64552483
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായനി
തദ്ദേശസ്വയംഭരണസ്ഥാപനംചെങ്ങോട്ടുകാവ് പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ74
പെൺകുട്ടികൾ55
ആകെ വിദ്യാർത്ഥികൾ129
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅഖില എ
പി.ടി.എ. പ്രസിഡണ്ട്പ്രജീഷ് കെ
എം.പി.ടി.എ. പ്രസിഡണ്ട്നടാഷ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കൊയിലാണ്ടി നഗരത്തിൽ നിന്ന് തെക്ക് 5Km. അകലെ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ എടക്കുളത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എടക്കുളം വിദ്യാതരംഗിണി എൽ പി സ്കൂൾ.

1929-ൽ സമാരംഭം കുറിക്കപ്പെട്ട ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജർ യശ:ശരീരനായ കണ്ണോത്ത്‌ മാധവൻ കിടാവാണ്.കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയിലെ കൊയിലാണ്ടി സബ്ജില്ലയിലാണ് വിദ്യാതരംഗിണി എന്ന നാമധേയത്തോടെ ഒരു നാടിന്റെ വിദ്യയുടെ വിളക്കുമരമായി പ്രശോഭിക്കുന്ന ഈ കലാലയം.

ചരിത്രം

75 വർഷത്തിലധികമായി ഒരു നാട്ടിൻപുറത്തെ വിദ്യയുടെ വിളക്കുമരമായ ഈ വിദ്യാലയം 1929ൽ പൂറ്റാട്ട്പറമ്പിലാണ് രൂപം കൊണ്ടത്. സ്ഥാപക മാനേജരും പ്രധാന അദ്ധ്യാപകനുമായിരുന്നു കണ്ണോത്ത് മാധവൻ കിടാവ്. 1930ൽ കൊളോത്ത് താഴെ പറമ്പിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. 1947 മുതലാണ് സ്കൂൾ ഇപ്പോഴത്തെ സ്ഥലത്ത് പ്രവർത്തനം ആരംഭിച്ചത്.കൂടുതലറിയാം

ഭൗതിക സൗകര്യങ്ങൾ

  • പൂ‍ർണമായും ആധുനീകരിച്ചതും ശിശുസൗഹൃദപൂർണവുമായ ഒരു ബ്ലോക്കിൽ 4 ക്ളാസ് റൂമുകൾ,ഓഫീസ്,റെക്കോർഡ് റൂം തുടങ്ങിയവ പ്രവർത്തിക്കുന്നു.
  • 8 ക്ലാസ് റൂമുകൾ, ഓഫീസ്,സ്റ്റാഫ് റൂം,ലൈബ്രറി,കമ്പ്യൂട്ടർ ലാബ് ഉൾകൊള്ളുന്ന ഇരുനില ബിൽഡിങ്ങി[പ്രധാന ബ്ലോക്കി]ൻെറ പണി പുരോഗമിക്കുന്നു.
  • മനോഹരമായ സ്ഥിരം വേദിയും, ഹാളും
  • നവീകരിച്ചതും സൗകര്യപ്രദവുമായ അടുക്കള
  • മതിയായതും ശുചിത്വപൂർണവുമായ ശുചിമുറികൾ,വാഷ്ബേസിൻ
  • സുരക്ഷിതമായ ചുറ്റുമതിൽ
  • ശാന്തസുന്ദരവും പഠനസൗഹൃദവുമായ ജൈവപരിസരം.

പാഠ്യേതര പ്രവർത്തനങ്ങൾ

  • JRC Unit
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • പരിസ്ഥിതി ക്ലബ്
  • ഗണിത ക്ലബ്
  • ശുചിത്വ സേന
  • നേ‍‍ർക്കാഴ്ച
  • സമ്മർ ഫെസ്റ്റ്
  • കിഡ്സ് അഗ്രോഫെസ്റ്റ്
  • ദിനാചരണങ്ങൾ,ആഘോഷങ്ങൾ,പഠനയാത്രകൾ,ശില്പശാലകൾ,സാഹിത്യസമാജം,ബാലസഭ,സ്കൂൾ വാർഷികം,ബോധവൽക്കരണ ക്ലാസുകൾ,കലാ കായിക മേളകൾ,ശാസ്ത്ര മേളകൾ,അനുമോദന സദസ്സുകൾ,ഫീൽഡ് ട്രിപ്പുകൾ,കരകൗശല പ്രവർത്തനങ്ങൾ,മാഗസിൻ നിർമ്മാണം,ഔഷധത്തോട്ടം,വഴിയിലൊരു ഫലം(ഫലവൃക്ഷത്തൈ നടലും പരിചരണവും)

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാധ്യാപക൪
1 .കണ്ണോത്ത് മാധവൻ കിടാവ്
2 എളവന അച്യുതൻ മാസ്റ്റർ
3 ഭാസ്ക്കരൻ മാസ്റ്റർ
4 നാരായണൻ മാസ്റ്റ൪
5 ശിവരാമൻ മാസ്റ്റർ
6 സോമൻ മാസ്റ്റർ

നേട്ടങ്ങൾ

  • സ്കോളർഷിപ്പ് വിജയങ്ങൾ
  • പൂർവ്വവിദ്യാർത്ഥികൾക്ക് SSLC Full A+ വിജയങ്ങൾ
  • ഉപജില്ലാ മേളകളിലെ മികച്ച വിജയം
  • കലാ-സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളിൽ ശ്രദ്ധേയരായ പൂർവ്വവിദ്യാർത്ഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമനമ്പർ പേര് മേഖല
1 കന്മന ശ്രീധരൻ മാസ്റ്റർ പ്രഭാഷകൻ
2 ചേമഞ്ചേരി നാരായണൻ നായർ പ്രസിദ്ധ സിനിമാ-നാടക നടൻ
3 വി.ടി.ജയദേവൻ മാസ്റ്റർ കവി
4 ശിവദാസ് പൊയിൽക്കാവ് നാടക സംവിധായകൻ
5 അപർണ യുവ കവയിത്രി
6 സുവർണ രാഷ്ട്രപതിയിൽ നിന്നും അവാർഡ് വാങ്ങിയ NCC കാഡറ്റ്
7 സലീഷ് കുമാർ പക്ഷി നിരീക്ഷകൻ
8 ഐശ്വര്യ ച്ത്രശലഭ പഠനം

വഴികാട്ടി

  • ദേശീയ പാത 66-കൊയിലാണ്ടി നഗരത്തിൽ നിന്ന് കോഴിക്കോട് റോഡിൽ 5 കിലോമീറ്റർ (കോഴിക്കോട് പട്ടണത്തിൽ നിന്ന് കണ്ണൂർ റോഡിൽ 20 കിലോമീറ്റർ) സഞ്ചരിച്ച് പൊയിൽകാവിലെത്തി അവിടെ നിന്ന് കിഴക്ക് ഭാഗത്തുള്ള കാഞ്ഞിലശ്ശേരി റോഡിൽ പ്രവേശിച്ച് 1 കിലോമീറ്റർ പിന്നിട്ടാൽ പാണോളി പള്ളിക്കു സമീപം ഇടതു ഭാഗത്തേക്കുള്ള വിദ്യാതരംഗിണി സ്കൂൾ റോഡിൽ പ്രവേശിച്ച് 400 മീറ്റർ സഞ്ചരിച്ചാൽ സ്‌കൂളിലെത്താം.



Map