സഹായം Reading Problems? Click here


റൈറ്റ് ചോയ്സ് സ്കൂൾ മുക്കാളി

Schoolwiki സംരംഭത്തിൽ നിന്ന്
(16268 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


..............

റൈറ്റ് ചോയ്സ് സ്കൂൾ ചോമ്പാല 1993 ൽ സ്ഥാപിതമായി. കോഴിക്കോട് ജില്ലയിലെ ചോമ്പാല ഉപജില്ലയിലെ ആവിക്കര ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്നു.

ചരിത്രം

1993 ൽ ഗ്രാമപ്രദേശമായ ചോമ്പാലയിലും സമീപപ്രദേശങ്ങളിലും ഒരു ഇംഗ്ളീഷ് മീ‍ഡിയം സ്കൂൾ ഇല്ലാത്തതിനാൽ ഗ്രാമപ്രദേശങ്ങളിലും ഇംഗ്ളീഷ് വിദ്യാഭ്യാസം എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി സ്വന്തം ഇച്ഛയാൽ കെ.ജി ലീലാവതി എന്ന ഞാൻ ഒരു നഴ്സറി വിദ്യാലയം ആരംഭിച്ചു. അതിന് റൈറ്റ് ചോയ്സ് എന്ന പേരും നല്കി. പിന്നീട് രക്ഷിതാക്കളുടെ നിർബന്ധപ്രകാരം ഉയർന്ന ക്ലാസുകളും ആരംഭിച്ചു. ഏഴാംതരം വരെ പ്രവർത്തിച്ച സ്കൂൾ പിന്നീട് ഗവൺമെൻറ് നിയമപ്രകാരം എൽ.പി ആയി ചുരുക്കി. ദീർഘകാലത്തെ പ്രയത്നഫലമായി ആ പ്രദേശത്തെ മികച്ച വിദ്യാലയമായി തീർന്ന റൈറ്റ് ചോയ്സ് സ്കൂളിന് 2015 ൽ ഗവൺമെൻറ് അംഗീകാരം ലഭിച്ചു.

ഭൗതികസൗകര്യങ്ങൾ

കാറ്റും വെളിച്ചവും നന്നായി ലഭിക്കുന്ന വൈദ്യുതീകരിച്ച എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ 18 ക്ലാസ് മുറികൾ 50 ലേറെ കുട്ടികൾക്ക് ഒരേ സമയം ഇരുന്ന് പഠിക്കാൻ പാകത്തിൽ സജ്ജീകരിച്ച സ്മാർട്ട് ക്ലാസ് റൂം. 10 മോഡേൺ ടോയിലറ്റുകൾ , അതിവിശാലമായ ഗ്രൗണ്ട് , നൃത്ത-സംഗീത-കായിക ക്ലാസുകൾ , വിശാലമായ സ്റ്റേജ്, ഉൾപ്രദേശങ്ങളിലെ കുട്ടികളെപ്പോലും സ്കൂളിലെത്തിക്കാൻ പാകത്തിൽ വാഹനസൗകര്യം.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

2015-16 ലെ ജില്ലാ ശാസ്ത്രമേളയിൽ എൽ.പി വിഭാഗം സയൻസ് കളക്ഷൻസിന് 2ാംസ്ഥാനം ലഭിച്ചിട്ടുണ്ട്. ഇതേ വർഷം തന്നെ കരകൗശലമേളയിൽ ജില്ലാതലത്തിൽ പാവനിർമ്മാണം , ചോക്ക് നിർമ്മാണം, എന്നീ വിഭാഗങ്ങളിൽ എ ഗ്രേ‍ഡ് ലഭിച്ചിട്ടുണ്ട്. സബ്ജില്ലാകായികമേളയിലും കലോൽസവത്തിലും റൈറ്റ് ചോയ്സ് സ്കൂളിന് നാലാം സ്ഥാനം ലഭിച്ചിട്ടുണ്ട്. 2016-17 ജില്ലാതല സാമൂഹ്യശാസ്ത്രമേളയിൽ എൽ.പി വിഭാഗം കളക്ഷൻസിന് എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. എൽ.പി വിഭാഗം സബ്ജില്ലാ കായികമേളയിൽ മൂന്നാം സ്ഥാനവും കലാമേളയിൽ പലയിനങ്ങളിൽ എ ഗ്രേഡും ലഭിച്ചിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഹനാൻ ബിൻ ഹാഷിം (അമേരിക്കൻ സ്പേസ് യൂണിവേഴ്സിറ്റി ആസ്ട്രോഫിസിക്സിൽ ബിരുദം നല്കി ആദരിക്കപ്പെട്ട് ശാസ്ത്ര‍ജ്ഞയായി തുടരുന്നു.)

വഴികാട്ടി

Loading map...