തട്ടോളിക്കര ഈസ്റ്റ് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(16248 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
തട്ടോളിക്കര ഈസ്റ്റ് എൽ പി എസ്
16248 telps.png
വിലാസം
ചോമ്പാല-പി.ഒ,
വടകര വഴി

തട്ടോളിക്കര
,
673 308
സ്ഥാപിതം1863
വിവരങ്ങൾ
ഫോൺ9562573002
ഇമെയിൽ16248hmchombala@gmail.com
കോഡുകൾ
സ്കൂൾ കോഡ്16248 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ലവടകര
ഉപ ജില്ലചോമ്പാല
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം18
പെൺകുട്ടികളുടെ എണ്ണം10
വിദ്യാർത്ഥികളുടെ എണ്ണം28
അദ്ധ്യാപകരുടെ എണ്ണം5
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുജിത്ത് കുമാർ കെ എം
പി.ടി.ഏ. പ്രസിഡണ്ട്പ്രജേഷ് എം കെ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം

എന്റെ വിദ്യാലയം മികച്ച വിദ്യാലയം

ചരിത്രം

 ഏറാമല പഞ്ചായത്തിലെ 19ാം വാർഡിൽ പ്രവർത്തിക്കുന്ന തട്ടോളിക്കര ഈസ്റ്റ് എൽ പി സ്കൂൾ 1863ലാണ് സ്ഥാപിതമായത്. യശഃശരീരനായ ശ്രീ അകവളപ്പിൽ കൃഷ്ണൻ നമ്പ്യാരായിരുന്നു വിദ്യാലയത്തിന്റെ സ്ഥാപകൻ.ആദ്യകാലഘട്ടങ്ങളിൽ അകവളപ്പിൽ ഗേൾസ് സ്കൂൾ, തട്ടോളിക്കര ഗേൾസ് സ്കൂൾ, കൃഷ്ണവിലാസംസ്കൂൾ എന്നീ പേരുകളിൽ ഈ സ്കൂൾ അറിയപ്പെട്ടു. ശ്രീ അകവളപ്പിൽ കൃഷ്ണൻ നമ്പ്യാർ, ശ്രീമതിഅമ്മാളു അമ്മ,ശ്രീ കെ വി നാരായണ പണിക്കർ എന്നിവരാണ്ആദ്യകാല മാനേജർമാർ.
 ശ്രീമാൻമാർ ഇ . കേളപ്പൻ പണിക്കർ , സി എച്ച് മാധവി അമ്മ , കെ വി നാരായണൻ പണിക്കർ ,പി സുകുമാരി ,കെ. കൃഷ്​ണൻ കുട്ടി,എം.വി.നാരായണി,എ.കെ.ബാലകൃഷ്ണൻ, പി ഉഷ, വി പി ഗോപാലകൃഷ്ണൻ എന്നിവർ വിവിധ കാലഘട്ടങ്ങളിൽ പ്രധാന അധ്യാപകരായിരുന്നു.മൺമറ‍ഞ്ഞുപോയ ശ്രീമാൻമാർ കുനിയിൽ നാരായണപണിക്കർ, പുതിയോട്ടിൽ കണാരൻ മാസ്റ്റർ മേപ്പടി ചാത്തുമാസ്റ്റർ, ഇ കേളപ്പപണിക്കർ,തൈവച്ചപറമ്പത്ത്അപ്പുണ്ണി നമ്പ്യാർ,വി.പി ബാലൻ മാസ്റ്റർ എന്നിവർ ഈ സ്ഥാപനത്തിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച അധ്യാപകരായിരുന്നു.
 ചെമ്പ്രംകണ്ടിയിൽ ദേവകിയായിരുന്നു ഈ സ്കൂളിലെ ആദ്യ വിദ്യാർത്ഥി.ഇപ്പോൾ 1മുതൽ 5വരെ ക്ലാസ്സുകൾ പ്രവർത്തിച്ചുവരുന്നു. 5അധ്യാപകരുണ്ട്.28കുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നു.സജീവമായ പി ടി എ ,എം പി ടി എ,എസ് എസ് ജി ,എസ് ആർ ജി എന്നിവ സ്കൂളിന്റെ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കുന്നു. ഇപ്പോൾ കെ എം-സുജിത്ത് കുമാർ ഹെഡ്‌മാസ്റ്റർ ആയി ഈ സ്കൂൾ പ്രവർത്തിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങൾ

വിശാലമായ ആറ് ക്ലാസ്സ് മുറികൾ ( വൈദ്യുതീകരിച്ച് ഫാനുൾപ്പെടെയുള്ള സൗകര്യങ്ങൾ), അഞ്ഞൂറോളം പുസ്തകങ്ങളടങ്ങിയ ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, പാചകപ്പുരയും ശുദ്ധജല സംവിധാനവും, കളിസ്ഥലം തുടങ്ങി എല്ലാ സംവിധാനങ്ങളും ചുറ്റുമതിൽ കെട്ടി സംരക്ഷിച്ചിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

 1. ഇ കേളപ്പൻ പണിക്കർ
 2. സി എച്ച് മാധവിയമ്മ
 3. കെ വി നാരായണൻ പണിക്കർ
 4. അപ്പുണ്ണി നമ്പ്യാർ
 5. സി സുകുമാരി
 6. വി പി ബാലൻ
 7. കെ കൃഷ്ണൻകുട്ടി
 8. എം വി നാരായണി
 9. എൻ പി നളിനി
 10. ഏ കെ ബാലകൃഷ്മൻ
 11. പി ഉഷ
 12. വി പി ഗോപാലകൃഷ്ണൻ.(മുൻ വടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്)

നേട്ടങ്ങൾ

 1. സാമൂഹ്യ ശാസ്ത്രക്വിസ്-2ാം സ്ഥാനം
 2. സബ്ജില്ലാ ശാസ്ത്രക്വിസ് -1ാം സ്ഥാനം
 3. പരിസ്ഥിതി വിജ്ഞാന ക്വിസ് -രണ്ടാം സ്ഥാനം
 4. സർഗ്ഗഭേരി സ്വാതന്ത്ര്യ സമര ക്വിസ്-മൂന്നാം സ്ഥാനം
 5. സാമൂഹ്യ ശാസ്ത്ര മേള -ഒാവറോൾ റണ്ണേഴ്സ് അപ്
 6. യുറീക്കതല വിജ്ഞാനോത്സവം- പഞ്ചായത്ത് തല മികച്ച വിദ്യാർത്ഥി
 7. പ്രവൃത്തി പരിചയമേള- വെജിറ്റബ്ൾ പ്രിന്റിംഗ്,ഫാബ്രിക് പെയിന്റിംഗ്,എ ഗ്രേഡ്
 8. ബീഡ്സ് വർക്ക്-സബ്ജില്ല രണ്ടാം സ്ഥാനം
 9. കലാമേള- സബ്ജില്ല-ശാസ്ത്രീയ സംഗീതം,മോണോആക്ട്,ജലച്ചായം,എന്നിവയിൽ എ ഗ്രേഡ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 1. മണ്ടോടി കണ്ണൻ
 2. ടി പി ചന്ദ്രശേഖരൻ
 3. ഡോ. സി ആർ നാഥ്- അമേരിക്ക
 4. സി.എം, രവീന്ദ്രൻ ( മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സിക്രട്ടറി )
 5. ഡോ കെ.എൻ രാജീവ് (പുറമേരി)

വഴികാട്ടി

Loading map...