ജി എൽ പി എസ് പൂമല

Schoolwiki സംരംഭത്തിൽ നിന്ന്
(15345 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് പൂമല
വിലാസം
മണിച്ചിറ

പൂമല പി.ഒ.
,
673592
,
വയനാട് ജില്ല
സ്ഥാപിതം01 - 06 - 1985
വിവരങ്ങൾ
ഫോൺ04936 220310
ഇമെയിൽglpspoomala@gmail.com
കോഡുകൾ
സ്കൂൾ കോഡ്15345 (സമേതം)
യുഡൈസ് കോഡ്32030200810
വിക്കിഡാറ്റQ64521965
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്സുൽത്താൻ ബത്തേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,സുൽത്താൻ ബത്തേരി
വാർഡ്26
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ50
പെൺകുട്ടികൾ50
ആകെ വിദ്യാർത്ഥികൾ100
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകുഞ്ഞലവി കെ ബി
പി.ടി.എ. പ്രസിഡണ്ട്ഹാരിസ് സി
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ സുൽത്താൻ ബത്തേരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് പൂമല. ഇവിടെ 50 ആൺ കുട്ടികളും 50 പെൺകുട്ടികളും അടക്കം ആകെ 100 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

വയനാട് ജില്ലയിലെ സുൽത്താൻബത്തേരി നഗരസഭയിലെ ഇരുപത്തിയാറാം വാർഡിലെ മണിച്ചിറയിൽ 1985 ജൂണിൽ പൂമലയിലെ മണിച്ചിറ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മദ്രസ കെട്ടിടത്തിൽ ഗവൺമെൻറ് എൽ പി സ്കൂൾ താൽക്കാലികമായി പ്രവർത്തനം ആരംഭിച്ചു. തുടർന്ന് നല്ലവരായ നാട്ടുകാരുടെ ശ്രമഫലമായി പണം സമ്പാദിക്കുകയും മണിച്ചിറ എന്ന സ്ഥലത്ത് സ്ഥലം വാങ്ങുകയും താൽക്കാലിക ഷെഡ്ഡിൽ പൂമല ഗവൺമെൻറ് എൽ പി സ്കൂൾ പ്രവർത്തനമാരംഭിക്കുകയും ചെയ്തു. 1988 ശ്രീമതി പി ടി ആമി പ്രധാന അധ്യാപികയായി ചുമതലയേറ്റു.

ചതുപ്പുനിലം ആയിരുന്ന സ്ഥലം സുൽത്താൻബത്തേരി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടുകൂടി പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെടുത്തി മണ്ണിട്ട് നിരത്തുകയും ചെയ്തു. നിരവധി ആളുകളുടെ ശ്രമഫലമായാണ് വിദ്യാലയം ഇന്ന് നിലനിൽക്കുന്ന വ്യവസ്ഥയിൽ എത്തിച്ചേർന്നത്.

സർക്കാരിൻറെ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി ലഭിച്ച സാമ്പത്തിക സഹായം ഉപയോഗിച്ച് തുടർന്നുള്ള വർഷങ്ങളിൽ കെട്ടിടവും നടപ്പാതയും നിർമ്മിച്ചു.

പ്രഗത്ഭരായ അധ്യാപകരുടെയും പ്രധാന അധ്യാപകരുടെയും നിരന്തരമായ പിന്തുണയുടെ ഫലമായി ഇന്ന് സമൂഹത്തിന്റെ ഉന്നത നിലയിൽ ഉള്ളവർ ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയവരാണ്.

വർഷങ്ങളായി ജില്ലയിലെ തന്നെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ നേതൃത്വം നൽകുന്ന വിദ്യാലയമാണ് പൂമല ഗവൺമെൻറ് എൽ പി സ്കൂൾ. 2018-ലെ പ്രളയം വിദ്യാലയത്തിന്റെ കെട്ടിടത്തെ സാരമായി ബാധിക്കുകയും മൂന്ന് ക്ലാസുമുറികൾ പ്രവർത്തിച്ചുകൊണ്ടിരുന്ന മെയിൻ ബിൽഡിങ്‌ പ്രവർത്തനക്ഷമമല്ലാതായി മാറുകയും ചെയ്തു. തുടർന്ന് നിരവധി നിവേദനങ്ങൾക്കും അപേക്ഷകൾക്കും ഒടുവിൽ ഗവൺമെൻറിൻറെ സഹകരണത്തോടെ ഒരു കോടി രൂപ വിദ്യാലയത്തിന്റെ കെട്ടിട നിർമ്മാണത്തിനായി അനുവദിക്കുകയും നിലവിൽ കെട്ടിടം പണി ആരംഭിക്കുകയും ചെയ്തു.

നേട്ടങ്ങൾ

1. ഈ വിദ്യാലയത്തിന്റെ മികച്ച പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പ്രധാന അധ്യാപകർക്ക് ദേശീയ സംസ്ഥാന അവാർഡുകൾ ലഭിച്ചിട്ടുണ്ട്

2.ലേൺ ആൻഡ് ഏൺ പദ്ധതിയിലുൾപ്പെടുത്തി പരിസ്ഥിതി സൗഹൃദ ചണ ബാഗുകൾ, ഫയലുകൾ എന്നിവ വിദ്യാലയത്തിൽ നിർമ്മിച്ചത് ജില്ലയ്ക്ക് തന്നെ മാതൃകയായ പ്രവർത്തനമാണ്.

3.ചേളാവ് രൂപത്തിൽ ഇപ്പോഴും അത് തുടർന്നു പോകുന്നു.

4.വിദ്യാലയത്തിൽ സ്വയംതൊഴിൽ പരിശീലനം

നൽകിയിട്ടുണ്ട്. ഫാബ്രിക് പെയിൻറ് നൽകുന്നതിൽ പരിശീലനം, സാരി പ്രിൻറിംഗ് പരിശീലനം എന്നിവ കുട്ടികൾക്കും രക്ഷിതാക്കൾക്കും നൽകി.

5.പരിസ്ഥിതി സൗഹൃദ പേപ്പർ പേന നിർമ്മാണത്തിൽ പരിശീലനം ആരംഭിച്ചത് നമ്മുടെ വിദ്യാലയത്തിൽ ആണ്

6.മണിച്ചിറയിലെ ചിറ നവീകരിക്കണമെന്ന് ആവശ്യവുമായി കുട്ടികൾ മണിച്ചിറ ടൗണിൽ കുട്ടിക്കൂട്ടം നടത്തുകയും സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റി ചെയർപേഴ്സണ് നിവേദനം നൽകുകയും ചെയ്തു.തുടർന്ന്

മലയാള മനോരമ നല്ലപാഠം കുട്ടി കൂട്ടത്തിന് അവാർഡ് പൂമല ഗവൺമെൻറ് എൽപി സ്കൂളിന് ലഭിച്ചു.

7.മണിച്ചിറ ടൗണിൽ സ്കൂളിൻറെ നേതൃത്വത്തിൽ വായനാ ഗ്രാമം ആരംഭിച്ചു.

ആർക്കു വേണമെങ്കിലും സൗജന്യമായി പുസ്തകങ്ങൾ എടുത്തു വായിക്കുന്നതിന് അവസരമൊരുക്കി.

8.ജൈവവൈവിധ്യ പാർക്കിന് വയനാട് ജില്ലയിൽ നമ്മുടെ വിദ്യാലയത്തിന് രണ്ടാം സ്ഥാനം ലഭിച്ചു.

9.മലയാള മനോരമ നല്ലപാഠം അവാർഡുകൾ വർഷങ്ങളായി വിദ്യാലയത്തിന് ലഭിക്കുന്നു.

10.മാതൃഭൂമി സീഡ് ഹരിത മുകുളം അവാർഡ് വിദ്യാലയത്തിന് ലഭിച്ചു

11.പ്രായമായവരെ ആദരിക്കുന്നതിന് ഭാഗമായി മുത്തശ്ശിക്കൊരു ചക്കരയുമ്മ പരിപാടി ആരംഭിച്ചു.

12.വായനാ ദിനത്തിൻറെ ഭാഗമായി 100 ദിനം നീണ്ടുനിൽക്കുന്ന വായനയുടെ 100 ദിനങ്ങൾ പദ്ധതി നടത്തി.

13.മണ്ണറിയാം മണമറിയാം എന്ന് പ്രോജക്റ്റിന് സർഗവിദ്യാലയം അവാർഡ് ലഭിച്ചു.

14.2016- 17 വർഷത്തെ പിടിഎ അവാർഡ് ലഭിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

ആകെ ഒരു ഏക്കർ സ്ഥലമുണ്ട്. അതിൽ അഞ്ച് ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയുമുണ്ട്. പുതുതായി നിർമിക്കുന്ന 4 ക്ലാസ്സ് മുറികളുടെ പണി നടന്ന് കൊണ്ടിരിക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും 4 വീതം ടോയ് ലറ്റുകളുണ്ട്. കുടി വെള്ളത്തിനായി കിണർ സൗകര്യമുണ്ട്. ഭാഗികമായ ചുറ്റുമതിൽ സൗകര്യമുണ്ട്. സജ്ജമായ അടുക്കളയും അനുബന്ധ സൗകര്യവുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ
പേര് മുതൽ വരെ
1 പിടി ആമി 03/06/1988 31/03/1990
2 ടി എൻ ശ്രീധര പണിക്കർ 17/05/1990 31/03/1997
3 ടി യോയാക്കി 01/01/1997 30/04/1998
4 കെ എം ക്യൂര്യാക്കോസ് 15/05/1998 02/07/1998
5 പി ഒ അന്ന 18/08/1998 31/05/2000
6 എൻ ലക്ഷിമിക്കുട്ടിയമ്മ 05/06/2000 31/05/2003
7 എൽ അലക്സാണ്ടർ 05/06/2003 31/03/2004
8 സി വി ദേവയാനി 02/06/2004 31/03/2005
9 പി എം മത്തായി 03/06/2005 31/03/2008
10 ക്യുര്യാക്കോസ് ആന്റണി 19/05/2008 30/04/2015
11 കെ കെ വത്സ 28/05/2015 30/04/2018
12 ഷീബ പി 01/06/2018

നേട്ടങ്ങൾ

1. ഈ വിദ്യാലയത്തിന്റെ മികച്ച പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പ്രധാന അധ്യാപകർക്ക് ദേശീയ സംസ്ഥാന അവാർഡുകൾ ലഭിച്ചിട്ടുണ്ട്

2.ലേൺ ആൻഡ് ഏൺ പദ്ധതിയിലുൾപ്പെടുത്തി പരിസ്ഥിതി സൗഹൃദ ചണ ബാഗുകൾ, ഫയലുകൾ എന്നിവ വിദ്യാലയത്തിൽ നിർമ്മിച്ചത് ജില്ലയ്ക്ക് തന്നെ മാതൃകയായ പ്രവർത്തനമാണ്.

3.ചേളാവ് രൂപത്തിൽ ഇപ്പോഴും അത് തുടർന്നു പോകുന്നു.

4.വിദ്യാലയത്തിൽ സ്വയംതൊഴിൽ പരിശീലനം നൽകിയിട്ടുണ്ട്. ഫാബ്രിക് പെയിൻറ് നൽകുന്നതിൽ പരിശീലനം, സാരി പ്രിൻറിംഗ് പരിശീലനം എന്നിവ കുട്ടികൾക്കും രക്ഷിതാക്കൾക്കും നൽകി.

5.പരിസ്ഥിതി സൗഹൃദ പേപ്പർ പേന നിർമ്മാണത്തിൽ പരിശീലനം ആരംഭിച്ചത് നമ്മുടെ വിദ്യാലയത്തിൽ ആണ്

6.മണിച്ചിറയിലെ ചിറ നവീകരിക്കണമെന്ന് ആവശ്യവുമായി കുട്ടികൾ മണിച്ചിറ ടൗണിൽ കുട്ടിക്കൂട്ടം നടത്തുകയും സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റി ചെയർപേഴ്സണ് നിവേദനം നൽകുകയും ചെയ്തു.തുടർന്ന് മലയാള മനോരമ നല്ലപാഠം കുട്ടി കൂട്ടത്തിന് അവാർഡ് പൂമല ഗവൺമെൻറ് എൽപി സ്കൂളിന് ലഭിച്ചു.

7.മണിച്ചിറ ടൗണിൽ സ്കൂളിൻറെ നേതൃത്വത്തിൽ വായനാ ഗ്രാമം ആരംഭിച്ചു.

ആർക്കു വേണമെങ്കിലും സൗജന്യമായി പുസ്തകങ്ങൾ എടുത്തു വായിക്കുന്നതിന് അവസരമൊരുക്കി.

8.ജൈവവൈവിധ്യ പാർക്കിന് വയനാട് ജില്ലയിൽ നമ്മുടെ വിദ്യാലയത്തിന് രണ്ടാം സ്ഥാനം ലഭിച്ചു.

9.മലയാള മനോരമ നല്ലപാഠം അവാർഡുകൾ വർഷങ്ങളായി വിദ്യാലയത്തിന് ലഭിക്കുന്നു.

10.മാതൃഭൂമി സീഡ് ഹരിത മുകുളം അവാർഡ് വിദ്യാലയത്തിന് ലഭിച്ചു

11.പ്രായമായവരെ ആദരിക്കുന്നതിന് ഭാഗമായി മുത്തശ്ശിക്കൊരു ചക്കരയുമ്മ പരിപാടി ആരംഭിച്ചു.

12.വായനാ ദിനത്തിൻറെ ഭാഗമായി 100 ദിനം നീണ്ടുനിൽക്കുന്ന വായനയുടെ 100 ദിനങ്ങൾ പദ്ധതി നടത്തി.

13.മണ്ണറിയാം മണമറിയാം എന്ന് പ്രോജക്റ്റിന് സർഗവിദ്യാലയം അവാർഡ് ലഭിച്ചു.

14.2016- 17 വർഷത്തെ പിടിഎ അവാർഡ് ലഭിച്ചിട്ടുണ്ട്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • സുൽത്താൻ ബത്തേരി ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലെ അമ്പുകുത്തി - അമ്പലവയൽ റോഡിൽ മണിച്ചിറ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.
Map
"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പൂമല&oldid=2537256" എന്ന താളിൽനിന്ന് ശേഖരിച്ചത്