സെന്റ് ആന്റണീസ് യു.പി.എസ് പേരട്ട

Schoolwiki സംരംഭത്തിൽ നിന്ന്
(14872 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ആന്റണീസ് യു.പി.എസ് പേരട്ട
വിലാസം
പേരട്ട

കല്ലന്തോട്, പേരട്ട, കൂട്ടുപുഴ(p.o)
,
670706
സ്ഥാപിതം1976
വിവരങ്ങൾ
ഫോൺ04902422261
ഇമെയിൽstantonysupsperatta@gmail.com
കോഡുകൾ
സ്കൂൾ കോഡ്14872 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ1
അവസാനം തിരുത്തിയത്
03-08-202514872


പ്രോജക്ടുകൾ


ചരിത്രം

കുടിയേറ്റത്തിന്റെ വഴിത്താരകളിലേക്ക്‌ തിരിഞ്ഞുനോക്കുമ്പോൾ അവരുടെ വിജയത്തിന് നാഴികക്കല്ലാണ് ഇവിടെ സ്ഥാപിതമായിട്ടുള്ള സെന്റ് ആന്റണിസ് യൂ പി സ്കൂൾ ബഹു: തോമസ് വട്ടൊട്ടുതറപ്പേലച്ചന്റെ ശ്രമമായി ആരംഭിച്ച ഈ വിദ്യാലയം വിവിധ മാനേജരച്ഛന്മാരുടെ കഠിനാധ്വാനത്തിന്റെ ഫലമായി ഇന്നത്തെ സൗകര്യങ്ങളോടെ ഇവിടെ നിലകൊള്ളുന്നു. ഈ ഗ്രാമത്തിന് ലഭിച്ച വരദാനമായി ഈ നാടിന്റെ പ്രതീക്ഷയായി നന്മയായി വർഷങ്ങളിലൂടെ വളർന്നുവരുന്ന സര്വസതിക്ഷേത്രത്തിന്റെ വളർച്ചയുടെയും ഉയർച്ചയുടെയും ചരിത്രം ഹസ്ര്വമായി ഇവിടെ കുറിക്കട്ടെ.

പേരട്ട

തലശ്ശേരി മൈസൂർ റോഡരുകിൽ കേരളാതിർത്തിയിൽ കൂട്ടുപുഴയോടെ ചേർന്ന് കിടക്കുന്ന സുന്ദരമായ ഒരു ഗ്രാമമാണ് പേരട്ട 1928 ൽ തന്നെ കേരളത്തെയും കർണാടകത്തെയും ബന്ധിപ്പിക്കുന്ന കൂട്ടുപുഴപ്പാലം നിർമിക്കപ്പെട്ടിട്ടിരിക്കുന്നു അതുകൊണ്ടുതന്നെ ദേസീയപ്രാധാന്യമുള്ള തലശ്ശേരി മൈസൂർ റൂട്ടിന്റെ പ്രാന്തപ്രദേശം എന്ന നിലയിൽ ഇതരകുടിയേറ്റ പ്രദേശങ്ങളെ അപേക്ഷിച്ച കൂട്ടുപുഴ പ്രേദേശത്തേക്കുള്ള ഗതാഗത സൗകര്യം ഭേദപ്പെട്ടതായിരുന്നു . ഇതെ പേരട്ടയിലേക് ഏറെ ആളുകളെ ആകർഷിക്കുവാനും ധാരാളം പേർ ഇവിടെ കുടിയേറിപാർക്കുവാനും ഇടയായി.

1948 -50 കാലഘട്ടങ്ങളിലാണ് പേരട്ടയിലേക്കുള്ള ആദ്യ കുടിയേറ്റം നടന്നത്. കൊച്ചുമുറി, വടക്കേമുറി, പൊട്ടക്കുളം, വെട്ടിക്കാട്ടിൽ, തൊമ്പുന്ന, പുത്തൻപുരക്കൽ തുടങ്ങിയ കുടുംബങ്ങളാണ് പേരട്ടയിലെ ആദ്യ കുടിയേറ്റക്കാർ.

പതിറ്റാണ്ടുകൾക്ക് മുമ്പ് ഏറെ പ്രതീക്ഷകളുമായി തിരുവിതാംകൂറിന്റെ പല ഭാഗങ്ങളിൽ നിന്നുമായി ഇവിടെ കുടിയേറിപ്പാർത്ത പൂർവികർക്ക് തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസത്തിന് ഏക ആശ്രയമായിരുന്നത് കിളിയന്തറ സെന്റ് തോമസ് സ്കൂൾ ആയിരുന്നു. 1955 ൽ ശ്രീ കെ. പി മുഹമ്മദ് സംഭാവന നൽകിയ സ്ഥലത്ത് ഏകാധ്യാപക വിദ്യാലയമായി പേരട്ട ഗവ. എൽ. പി സ്കൂൾ ആരംഭിച്ചു. പിന്നീട് കൂടുതൽ അധ്യാപകർ എത്തിച്ചേരുകയും പേരട്ടയുടെ വിദ്യാഭ്യാസ പുരോഗതിക്ക് ഒരു കൈത്താങ്ങായി വിദ്യാലയം മാറുകയും ചെയ്തു.

സ്കൂളിന്റെ ആരംഭം

വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള തങ്ങളുടെ പിഞ്ചു കുഞ്ഞുങ്ങളുടെ കഷ്ടപ്പാടിന് അറുതി വരുത്തണമെങ്കിൽ ഒരു യു.പി സ്കൂൾ കൂടി ഉണ്ടാവേണ്ടത് അത്യാവശ്യം ആണെന്ന് മാതാപിതാക്കൾ മനസ്സിലാക്കി. അവരുടെ പ്രതീക്ഷകളും സ്വപ്നങ്ങളും പൂവണിയുവാൻ സമാധാനത്തിന്റെയും ശാന്തിയുടെയും മാർഗത്തിലൂടെ മുന്നേറാൻ തങ്ങളുടെ കുട്ടികളെ പ്രാപ്തരാക്കുവാൻ പള്ളി വകയായി ഒരു യു.പി സ്കൂൾ ആരംഭിക്കണം എന്ന് ആഗ്രഹം പലർക്കും ഉണ്ടായിരുന്നു. സ്ഥലപരിമിതി മൂലം ഗവൺമെന്റ് എൽ.പി സ്കൂൾ അപ്ഗ്രേഡ് ചെയ്യുവാൻ സാധിക്കില്ല എന്ന് മനസ്സിലായതോടെ ഇന്നത്തെ പേരട്ട വികാരിയായിരുന്ന ബഹുമാനപ്പെട്ട വട്ടോട്ടുതറപ്പേൽ അച്ചന്റെ നേതൃത്വത്തിൽ യു.പി സ്കൂളിന് ആയുള്ള ചർച്ചകൾ നടത്തി. ചന്ദനക്കംപാറ യു.പി സ്കൂൾ ഹെഡ്മാസ്റ്ററും പേരട്ടയിൽ സ്ഥിരതാമസകാരനുമായ ശ്രീ ടി.വി ഉലഹന്നാൻ സാർ സ്കൂൾ അനുവദിച്ചു കിട്ടാനുള്ള സാധ്യതകളെക്കുറിച്ച് അന്വേഷിക്കുകയും പൊതുയോഗത്തിൽ അവതരിപ്പിക്കുകയും ചെയ്തു. സ്കൂളിനായി സാമ്പത്തിക സഹായം ചെയ്യാൻ സന്നദ്ധരായ ചിലരും വാർഡ് മെമ്പർ ശ്രീ ജോൺ പാലംകുന്നേലും ബഹുമാനപ്പെട്ട വട്ടോട്ടുതറപ്പേൽ അച്ചനും തളിപ്പറമ്പ് എം.എൽ.എ ആയിരുന്ന ശ്രീ സി.പി ഗോവിന്ദൻ നമ്പ്യാരെ പോയി കണ്ട് തങ്ങളുടെ ആവശ്യം അറിയിച്ചു. ഗവൺമെന്റ് എൽ.പി സ്കൂൾ അപ്ഗ്രേഡ് ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിൽ പള്ളി വകയായി ഒരു യു.പി സ്കൂൾ അനുവദിക്കാൻ വേണ്ട ഒത്താശകൾ ചെയ്യാമെന്ന് അദ്ദേഹം സമ്മതിച്ചു.

ബഹുമാനപ്പെട്ട വട്ടോട്ടുതറപ്പേൽ അച്ചന്റെ നേതൃത്വത്തിൽ ശ്രീ ടിവി ഉലഹന്നാൻ സാർ സർവ്വേ പ്ലാൻ തയ്യാറാക്കി. 1975 ആഗസ്റ്റ് നാലാം തിയതി അപേക്ഷ അയച്ചു. 16/11/1975 നു സ്കൂൾ അനുവദിച്ചു കൊണ്ടുള്ള D.E.O യുടെ ഉത്തരവ് ലഭിച്ചു.

കഴിഞ്ഞുപോയ നാളുകൾ പ്രദാനം ചെയ്ത അനുഭവജ്ഞാനവും ഭാവിയെ കുറിച്ചുള്ള പ്രത്യാശയും വിമർശനങ്ങളെ വിവേകപൂർവ്വം സമീപിക്കാനുള്ള ആത്മബലം മുതലാക്കിയ ഒരുപറ്റം മനസ്സുകളുടെ ത്യാഗോജ്വലമായ കൂട്ടായ്മയുടെ ഫലമാണ് ഈ സ്കൂൾ. 100 അടി നീളത്തിൽ 20 അടി വീതിയിൽ കെട്ടിടത്തിന്റെ ആദ്യഘട്ടം പണി പൂർത്തിയാക്കി. 5 ഉം 6 ഉം ക്ലാസുകൾ ആ വർഷം തന്നെ ആരംഭിച്ചു. അങ്ങനെ സെന്റ് ആന്റണീസ് സ്കൂൾ ഒരു യാഥാർത്ഥ്യമായി. ശ്രീമതി അന്നമ്മ കെ.ജെ, മിസ്സ് റോസമ്മ പി.ജെ എന്നിവരായിരുന്നു ആദ്യ അധ്യാപകർ. പ്രധാന അധ്യാപികയുടെ ചുമതല വഹിച്ചിരുന്നത് ശ്രീമതി അന്നമ്മ കെ.ജെ ആയിരുന്നു. അതേസമയം പാർട്ട് ടൈം അധ്യാപകരായി ശ്രീമതി യു.ജെ ഏലിയാമ്മ (ഹിന്ദി), ശ്രീമതി നളനി എം (സംസ്കൃതം) എന്നിവരും നിയമിതരായി. 1977 ൽ ഏഴാം ക്ലാസ് കൂടി അനുവദിക്കപ്പെട്ടതോടെ ഒരു യുപി സ്കൂൾ എന്ന നിലയിൽ സ്കൂളിന് പൂർണ്ണത കൈവന്നു. സ്കൂൾ ആരംഭിക്കുവാനും പണിതുയർത്തുവാനും സുത്യർഹമായ സേവനം കാഴ്ച വച്ച ബഹുമാനപ്പെട്ട തോമസ് വട്ടോട്ടുതറപ്പേൽ അച്ചനു ശേഷം റവ. ഫാ. ജോസഫ് മണിയങ്ങോട്ട്, റവ. ഫാ. ജോൺ കടുകുംമ്മാക്കൽറവ. ഫാ. ജോർജ് കൊടകനാടി, റവ. ഫാ. സക്കറിയസ് കട്ടക്കൽ, റവ. ഫാ. പീറ്റർ കുറ്റിയാനി, റവ. ഫാ. മാത്യു പയ്യനാട്ട്, റവ. ഫാ. ജോസ് കരിക്കാട്ടുകണ്ണിയേൽ, റവ. ഫാ. തോമസ് ആമക്കാട്ട്, റവ. ഫാ. ജോസഫ് പതിയോട്ടിൽ, റവ. ഫാ. മാത്യു പരവരാകത്ത്, റവ. ഫാ. തോമസ് കിടാരത്തിൽ എന്നിവരുടെയും സുസ്ത്യർഹമായ സേവനം സ്കൂളിന് ലഭിച്ചിട്ടുണ്ട്. ബഹുമാനപ്പെട്ട മാത്യു കായമ്മാക്കലച്ചന്റെ കാലത്താണ് ഈ സ്കൂൾ തലശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാവുന്നത്.

സ്കൂളിന്റെ ആരംഭം മുതൽ പ്രധാന അധ്യാപികയായി സേവനമനുഷ്ഠിച്ച ശ്രീമതി അന്നമ്മ കെ.ജെ 14/07/1980 ൽ സ്ഥലം മാറി പോവുകയും ശ്രീ എൻ.ടിആഗസ്തി നരിക്കുഴ പ്രധാനാധ്യാപകനായി ചാർജ്ജെടുക്കുകയും ചെയ്തു. പിന്നീട് ശ്രീ ഇ. എ ആഗസ്തി, ശ്രീ ടിവി ഉലഹന്നാൻ, ശ്രീ ഡി.ഡി കുറുവച്ചൻ, ശ്രീ കെ.എഫ് അൽഫോൻസ്, ശ്രീ കെ.എസ് ദേവസ്യ, ശ്രീമതി മോളി പി.റ്റി, ശ്രീമതി ഇന്നാമ്മ കെ.എ, ശ്രീമതി രജീനാമ്മ പി. ജെ, ശ്രീമതി ജയ മാത്യു, ശ്രീമതി ബിന്ദു തോമസ് എന്നിവർ സേവനമനുഷ്ഠിച്ചു.

ഭൗതികസൗകര്യങ്ങൾ

സ്കൂൾ കെട്ടിടം കാലാകാലങ്ങളിൽ പരിഷ്കരിക്കുന്നതിൽ അതാതു സമയങ്ങളിലുള്ള മാനേജർമാർ വേഗം താൽപര്യം കാണിച്ചിരുന്നു. വളരെ കാലമായി ഉണ്ടായിരുന്ന കമ്പ്യൂട്ടർ ലാബ് എന്ന സ്വപ്നം സ്കൂൾ മാനേജർ ജോസ് കരിക്കാട്ടു കണ്ണിയേലച്ചന്റെയും ഹെഡ്മാസ്റ്റർ ശ്രീ കെ എസ് ദേവസ്യയുടെയും പരിശ്രമത്തിന്റെ ഫലമായി പൂവണിഞ്ഞു. കൂടാതെ പൂർത്തിയാകാതെ കിടന്ന ജൂബിലി സ്മാരക സ്റ്റേജിന്റെ നിർമ്മാണം ഇടവകാജനത്തിന്റെ സഹായത്തോടെ അച്ചൻ പൂർത്തിയാക്കി. വിശാലമായ ഒരു ഗ്രൗണ്ടും ഇടവകാജനത്തിന്റെ സഹായത്തോടെ സ്കൂളിന് സ്വന്തമായി. 2004 - 2005 അദ്ധ്യായന വർഷത്തിൽ തലശ്ശേരി കോർപറേറ്റിൽ നിന്നും ലഭിച്ച ഫണ്ട് ഉപയോഗപ്പെടുത്തി സ്കൂളിന്റെ ഭിത്തി പ്ലാസ്റ്ററിംഗ് നടത്തി കെട്ടിടം ബലവത്താക്കി. ശ്രീ കെ.എസ് ദേവസ്യ ഹെഡ്മാസ്റ്റർ ആയിരുന്ന സമയത്ത് ശ്രീ കെ.സി ജോസഫ് എം.എ.ൽഎയുടെ ഫണ്ട് ഉപയോഗപ്പെടുത്തി കമ്പ്യൂട്ടർ ലാബ് നവീകരിച്ചു. പഞ്ചായത്തിന്റെ ജലനിധി സ്‌കീമിൽ ഉൾപ്പെടുത്തി സ്കൂളിൽ കുഴൽക്കിണർ സ്ഥാപിച്ചതും ഈ കാലയളവിലാണ്. ജോസഫ് പതിയോട്ടിൽ അച്ചൻ മാനേജർ ആയിരുന്ന കാലത്ത് ചുറ്റുമതിൽകെട്ടി ഗേറ്റ് സ്ഥാപിച്ച് സ്കൂളിനെ സുരക്ഷിതമാക്കുകയും കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ടോയിലെറ്റുകൾ നിർമ്മിക്കുകയും ചെയ്തു. കുട്ടികൾക്ക് ആവശ്യമായ ബെഞ്ച്, ഡെസ്ക് മറ്റു പഠനോപകരണങ്ങൾ എന്നിവ നൽകി അന്തരീക്ഷം മികവുറ്റതാക്കി. പഠനം പരിസരബന്ധിതവും പ്രവർത്തനാധിഷ്ഠിതവുമാക്കാൻ സ്കൂളിൽ ജൈവവൈവിധ്യ ഉദ്യാനം സ്ഥാപിക്കുകയും ശാസ്ത്ര ലാബ് സജീകരിക്കുകയും ചെയ്തു.

2018 മെയ് മാസത്തിൽ റവ. ഫാ. തോമസ് കിടാരത്തിൽ ഇടവക വികാരിയായി നിയമിതനായി. അദ്ദേഹത്തിന്റെ കാലഘട്ടത്തിൽപേരട്ട ഇടവകയും, കൂളും സമൂലമായ ഒരു മാറ്റത്തിന് സാക്ഷ്യം വഹിച്ചു. കിടാരത്തിലച്ചന്റെ നിശ്ചയദാർഡ്യത്തിനും ദീർഘവീക്ഷണത്തിനും നിർമ്മാണ മേഖലയിൽ അദ്ദേഹത്തിനുള്ള പ്രാവീണ്യത്തിനുമുള്ള ഉത്തമ ഉദാഹരണമാണ് ഇന്ന് നാം കാണുന്ന മനോഹരമായ ദേവാലയവും പുതുതായി പണികഴിപ്പിച്ച സ്കൂളും.

കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങളും കാലാകാലങ്ങളിൽ പരിഷ്കരിക്കണമെന്ന് പക്ഷക്കാരനായിരുന്നു കീടാരത്തിലച്ചൻ. പള്ളിക്കൊപ്പം പള്ളിക്കുടവും എന്ന ചാവറ പിതാവിന്റെ ആപ്തവാക്യം അന്വർത്ഥമാക്കിക്കൊണ്ട് ദേവാലയത്തിന്റെ ശിലാസ്ഥാപന കർമ്മത്തോടൊപ്പം തന്നെ പുതിയ സ്കൂളിന്റെ ശിലാസ്ഥാപനവും ബഹുമാനപ്പെട്ട ഞരളക്കാട്ട് പിതാവിന്റെ കാർമികത്വത്തിൽ ഒരുമിച്ചു നടത്തി. കിടാരത്തിലച്ചന്റെയും, ഇടവകാജനത്തിന്റെയും, അധ്യാപകരുടെയും, പൂർവ വിദ്യാർത്ഥികളുടെയും, നല്ലവരായ നാട്ടുകാരുടെയും പരിശ്രമത്തിന്റെ ഫലമായി 2024 ജനുവരി 3 ന് പുതിയ സ്കൂൾ കെട്ടിടം യാഥാർത്ഥ്യമായി. തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ. ജോസഫ് പാംപ്ലാനി പിതാവ് കെട്ടിടത്തിന്റെ വെഞ്ചിരിപ്പ് കർമ്മം നിർവഹിച്ചു. ബഹുമാനപ്പെട്ട ഇരിക്കൂർ എം.എൽ.എ അഡ്വ. സജീവ് ജോസഫ് കെട്ടിട ഉദ്ഘാടനം ചെയ്തു.

അത്യാധുനികമായിപണികഴിപ്പിച്ച ഹൈടെക് ക്ലാസ് മുറികളും പഠനോപകരണങ്ങളും വിപുലീകരിച്ച കമ്പ്യൂട്ടർ, സയൻസ് ലാബുകളും, സ്കൂൾ ലൈബ്രറിയും, പുതുതായി നിർമ്മിച്ച ഭക്ഷണപ്പുരയും, കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി നിർമ്മിച്ച അടിസ്ഥാന സൗകര്യങ്ങളും ഈ സ്കൂളിന് ഏറ്റവും മികച്ച പഠനാന്തരീക്ഷം പ്രദാനം ചെയ്യുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

ഈ നാടിന്റെ സാംസ്കാരിക പുരോഗതിക്ക് അടിത്തറപാകുമാറ് അക്ഷരത്തിന്റെ ലോകത്തേക്ക് ആയിരങ്ങളെ കൈപിടിച്ചുയർത്തിയ ഈ സരസ്വതി നിലയം ഈ നാടിന് തിലകക്കുറിയാണ്. ധാർമിക മൂല്യങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ഈ സ്ഥാപനത്തിൽ കഴിഞ്ഞ വർഷങ്ങളിലായി വിദ്യാഭ്യാസം നടത്തി കടന്നുപോയ വിദ്യാർത്ഥികൾ ഇന്ന് സമൂഹത്തിന്റെ നാനാ തുറകളിൽ പ്രവർത്തിച്ചുവരുന്നു. അവരിൽ പലരും സമൂഹത്തിൽ ഉന്നത സ്ഥാനീയരായി തീർന്നിരിക്കുന്നു എന്നത് അഭിമാനപുരസരം ഇവിടെ സ്മരിക്കുന്നു. മൈസൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടിയ ശ്രീ ജെയിംസ് കളരിക്കൽ ഇവിടുത്തെ പൂർവവിദ്യാർത്ഥിയാണ്.

ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ ലിസ്മരിയ കളരിക്കൽ എൽ.എൽ.ബി ക്കും എൽ.എൽ.എമ്മിനും ഫസ്റ്റ് റാങ്കിന് അർഹയായതോടൊപ്പം 2014 " പ്രോമിസിംഗ് യെങ്ങ് വുമൺ അഡ്വക്കേറ്റ് ഇൻ കേരള" അവാർഡ് കരസ്ഥമാക്കുകയും ചെയ്തു. കുമാരി ആൽഫി സെബാസ്റ്റ്യൻ പൊട്ടക്കുളം 2015 ൽ എം.എസ്സി കെമിസ്ട്രിക്ക് കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഫസ്റ്റ് റാങ്ക് കരസ്ഥമാക്കി. ഇരിട്ടി ഉപജില്ലാ വിദ്യാഭാസ ഓഫീസറായി വിരമിച്ച ശ്രീ. സജീവൻ പി, എസ് ഈ വിദ്യാലയത്തിലെ 1976 ബാച്ചിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി ആണ്.

ഒരു കായികാധ്യാപകനോ വിശാലമായ കളിസ്ഥലമോ ഇല്ലാതിരുന്നിട്ടും ഈ സ്കൂളിലെ കുട്ടികൾ രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കുന്നു. 2004 - 2005 വർഷത്തിൽ ദേശീയ സ്കൂൾ മീറ്റിൽ ഹൈജമ്പിൽ സുവർണ്ണ നേട്ടം കൈവരിച്ച ടിന്റു നമ്പ്യാർകുളം സെന്റ് ആന്റണീസ് യു.പി സ്കൂളിന്റെ സംഭാവനയാണ്.

മാനേജ്‌മെന്റ്

പൂർവികർ തെളിയിച്ചു തന്ന ദീപത്തിന്റെ പ്രകാശത്തിൽ ഈ സ്കൂൾ ഇന്നും പ്രവർത്തിച്ചുവരുന്നു. സ്കൂൾ മാനേജർ ആയി റവ. ഫാ. മാത്യു ശാസ്താംപടവിൽ ഹെഡ്മിസ്ട്രസായി ശ്രീമതി ജെസ്സി ആന്റണി എന്നിവർ ഈ സ്കൂളിനെ നയിച്ചു കൊണ്ടിരിക്കുന്നു. ഇവർക്ക് താങ്ങും പ്രചോദനവുമായി എട്ട് അധ്യാപകരും ഒരു അനധ്യാപകനും ഇവിടെ സേവനമനുഷ്ഠിക്കുന്നു.

സ്കൂളിന്റെ ഭൗതിക സാഹചര്യം വർദ്ധിപ്പിക്കുന്നതിലും പാഠ്യേതര പ്രവർത്തനങ്ങളുടെ വിജയകരമായ നടത്തിപ്പിനും ഏറെ സഹായിക്കുന്ന പി.ടി.എ, മദർ പി.ടി.എ, ഉച്ചഭക്ഷണ കമ്മിറ്റികളുടെ സേവനം വിലമതിക്കാനാവാത്തതാണ്. 2025 - 2026 വർഷത്തെ പി.ടി.എ പ്രസിഡന്റ് ശ്രീ സന്തോഷ് വെട്ടിക്കാട്ടിലും മദർ പി.ടി.എ പ്രസിഡന്റ് ശ്രീമതി ജൂലിയറ്റ് സുനിലും ആണ്.

പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് പ്രത്യേക ക്ലാസുകൾ നൽകുന്നതിന് അധ്യാപകർ ശ്രദ്ധാലുക്കളാണ്. കുട്ടികളിൽ കലാസാഹിത്യ അഭിരുചികൾ വളർത്തുന്നതിനായി വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തിച്ചുവരുന്നു. ലഹരി വിമുക്ത സമൂഹം സൃഷ്ടിക്കുക എന്ന ലക്ഷ്യം മുൻനിർത്തി ADSU വും ഇവിടെ സജീവമായി പ്രവർത്തിച്ചുവരുന്നു. പഠനത്തോടൊപ്പം വിദ്യാർത്ഥികൾക്ക് വിവിധതരത്തിലുള്ള അറിവുകൾ കൈവരിക്കുന്നതിന് സഹായകരമായ രീതിയിൽവിവിധ ക്ലബ്ബുകൾ ഇവിടെ പ്രവർത്തിക്കുന്നു. കുട്ടികളിൽ സാമൂഹിക പ്രതിബദ്ധതയും സേവന തൽപരതയും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി "നല്ല പാഠം" ഇവിടെ പ്രവർത്തിക്കുന്നു. അനീതിക്കും അധാർമികതയ്ക്കുമെതിരെ പ്രതികരിക്കുന്നതിനും പരിസ്ഥിതി സൗഹാർദ്ദപരമായ ഒരു ലോകം സൃഷ്ടിക്കുന്നതിനും കൊച്ചുമക്കൾ ഇവിടെ കൈകോർക്കുന്നു.

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map