പുഴക്കൽ എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പുഴക്കൽ എൽ പി എസ് | |
---|---|
വിലാസം | |
ചമ്പാട് ചമ്പാട് പി.ഒ, , കണ്ണൂർ 670694 | |
സ്ഥാപിതം | 1902 |
വിവരങ്ങൾ | |
ഫോൺ | 04902375253 |
ഇമെയിൽ | puzhakkallps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14452 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | റസിയ എം.പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ പന്ന്യന്നൂർ പഞ്ചായത്തിലെ ചമ്പാട് പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 1902ൽ ഈ പ്രദേശത്തിന്റെ പിന്നോക്കാവസ്ഥ കണക്കിലെടുത്തു കൊണ്ട് ജനാബ് കുഞ്ഞമ്മദ് സീതി ഓത്തു പള്ളിയായിരുന്നു സ്ഥാപിച്ചത്. അത് പിന്നീട് ലോവർ എലിമെന്ററി സ്‌കൂളായി മാറുകയായിരുന്നു. പൊന്ന്യം -ചമ്പാട് പ്രദേശത്തിലെ മുസ്ലിം വിദ്യാർഥികൾ മാത്രമായിരുന്നു ആദ്യ കാലങ്ങളിൽഈവിദ്യാലയത്തിൽ പഠിച്ചിരുന്നതെ ങ്കിലും ഇപ്പോൾ ഈ വിദ്യാലയത്തിൽ എല്ലാ വിഭാഗത്തിലുള്ള കുട്ടികളും പഠിച്ചുവരുന്നു.
ഭൗതികസൗകര്യങ്ങൾ
ഡിജിറ്റൽ ക്ലാസ് റൂം. കമ്പ്യൂട്ടർലാബ്. നവീനരീതിയിലുള്ള ബെഞ്ചുകളും, ഡസ്കുകളും. ആവശ്യത്തിന് ഓരോ ക്ലാസ്സിലും ഷെൽഫുകളും, റാക്കറ്റുകളും. ആധുനികരീതിയിലുള്ള റീഡിങ്‌റൂം. നവീകരിച്ച അടുക്കള. ആധുനികരീതിയിൽ നിർമിച്ച ഓഫീസ് റൂം. മാലിന്യങ്ങൾ സംസ്കരിക്കാൻ ബയോ ഗ്യാസ്. കുടിവെള്ളത്തിന് വാട്ടർ പ്യുരിഫയർ. സമൃദ്ധ മായ ഉച്ചഭക്ഷണം. രാവിലെ ലഘുഭക്ഷണം. പ്രാഥമിക ആവശ്യത്തിന് ശുചിത്വമുള്ള മൂത്രപ്പുരകളും, കക്കൂസുകളും.
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യേതരപ്രവർത്തനങ്ങൾ നമ്മുടെ പ്രദേശത്തെ ജീവിക്കുന്ന സമൂഹത്തെ മനസ്സിലാക്കി പ്രശ്നപരിഹാരം നടത്തുക എന്നലക്ഷ്യം വെച്ച് രൂപം കൊടുത്ത താണ് ഹൃദയപൂർവം കാരുണ്യപദ്ധതി. ഈപദ്ധതി കൊണ്ട് സമൂഹത്തിൽ അവശത അനുഭവിക്കുന്ന വരെ സാമൂഹികമായും, സാമ്പത്തികമായും, വിദ്യാഭ്യാസപരമായും ഉന്നമനത്തിലെത്തിക്കുക എന്നതാണിതിന്റെ ലക്ഷ്യം. സബ് :ജില്ലാ -ജില്ലാ ശാസ്ത്ര -സാമൂഹ്യ -പ്രവൃത്തി പരിചയ മേളകളിൽ മികച്ച ഗ്രേഡുകളും, സ്ഥാനങ്ങളും നേടി. സ്‌കൂൾ കലോത്സവത്തിൽ മികച്ച ഗ്രേഡുകളും സ്ഥാനങ്ങളും നേടിയിട്ടുണ്ട്.
മാനേജ്‌മെന്റ്
മാനേജ്‍മെന്റ് പുഴക്കൽ എൽപി സ്‌കൂൾ മാനേജിങ്ട്രസ്റിന്റെ കീഴിലാണ് നടത്തപ്പെടുന്നത്. വി കുഞ്ഞാമി ആണ് ഇപ്പോൾ മാനേജർ.
മുൻസാരഥികൾ
പുഴക്കൽ എൽപി സ്‌കൂളിന്റെ ഉന്നമനത്തിന് വേണ്ടി പ്രയത്നിച്ച മുൻസാരഥികൾ
1.കുഞ്ഞിക്കുട്ടിയാലിഹാജി മാസ്റ്റർ
2.വസുമതിടീച്ചർ
3.അച്ചുമാസ്റ്റർ
4.എ പ്രേമരാജൻമാസ്റ്റർ.
5.പിവി ജയരാജൻ മാസ്റ്റർ
6.റസിയ എം.പി ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
രശസ്തരായ പൂര്വവിദ്യാര്ഥികള് ഉന്നതവിദ്യാഭ്യാസം നേടിയ ധാരാളം പൂര്വവിദ്യാർത്ഥികൾ ഇവിടെ നിന്ന് പഠനം പൂർത്തിയായി പോയിട്ടുണ്ട്. അവരിൽ പ്രശസ്തരായവരിൽ ചിലരെ പരിചയപ്പെടുത്താം. 1 TT റംല (ചെയർ പേഴ്സൺ കണ്ണൂർജില്ലാപഞ്ചായത് )2അഡ്വ :TT മുഹമ്മദ് (ഗവ :പ്ലീഡർ, ബഹു :കേരള ഹൈക്കോടതി )3കെ നൂറുദ്ധീൻ (മുൻ വൈസ് പ്രസി :കതിരൂർ പഞ്ചായത്ത് )4എംപി റസിയ (അദ്ധ്യാപിക പുഴക്കൽ എൽപി സ്‌കൂൾ )5എംപി റഹീന (അദ്ധ്യാപിക മുബാറക് ഹൈസ്‌കൂൾ തലശ്ശേരി )6Dr :റഷ്ദിനമിത്രൻ എംബിബിഎസ്. 7 ശില്പ സി (ദേശീയ അത്‌ലറ്റിക് )
നേട്ടങ്ങൾ
എൽ.എസ് .എസ് വിജയികൾ
ചിത്രശാല
മികവുകൾ പത്രവാർത്തകളിലൂടെ
വഴികാട്ടി
- തലശ്ശേരിയിൽ നിന്നും കതിരൂർ വഴി പാനൂരേക്കുള്ള റോഡിൽ പൊന്ന്യം പാലത്തിന് സമീപം
- പാനൂരിൽ നിന്നും കോപ്പാലം വഴി തലശ്ശേരി റോഡിൽ മാക്കുനി-പൊന്ന്യം പാലം റോഡ്
- പാനൂരിൽ നിന്ന് പൊന്ന്യം പാലം വഴി തലശ്ശേരി റോഡിൽ പൊന്ന്യം പാലം